Page 614 of 754 FirstFirst ... 114514564604612613614615616624664714 ... LastLast
Results 6,131 to 6,140 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #6131
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


    തീയറ്ററുകൾ അടച്ചുപൂട്ടലിന്*റെ വക്കില്ലെന്ന് ഫിലിം ചേംബർ


    സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചുപൂട്ടലിന്*റെ വക്കില്ലെന്ന് ഫിലിം ചേംബർ. സെക്കന്*റ് ഷോ ഇല്ലാത്തതിനാല്* ബിഗ് ബജറ്റ് ചിത്രങ്ങള്* റിലീസ് നീട്ടുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്* ഫിലിം ചേംബർ പറയുന്നു. നിലവിലെ നിയന്ത്രണങ്ങളില്* അയവ് വേണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.
    സെക്കന്*റ് ഷോ അനുവദിക്കുക, വിനോദനികുതി ഇളവുകൾ മാർച്ച് 31ന് ശേഷവും തുടരുക എന്നിവയാണ് ഫിലിം ചേംബർ സർക്കാരിന് അയച്ച കത്തിലെ ആവശ്യങ്ങൾ. നാളെ ഒരു മലയാള സിനിമ പോലും റിലീസിനില്ല.. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം റിലീസ് നീട്ടിവെക്കും. ഇങ്ങനെ പോയൽ തീയറ്ററുകൾ വീണ്ടും അടച്ചു പൂട്ടേണ്ടി വരും. ഫിലിം ചേമ്പര്* വ്യക്തമാക്കി.
    രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് തീയേറ്ററുകളുടെ പ്രദർശന സമയം. ഇത് 11 മണി മുതൽ 11 മണി വരെ ആക്കണം എന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. മാർച്ച്* ഒന്നിനകം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ സംഘടനകൾ.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #6132
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    കല്ലുമുട്ടിയിൽ മൾട്ടിപ്ലക്സ്; കിഫ്ബിയിൽ നിന്ന് 5.7 കോടി രൂപ




    ചലച്ചിത്ര വികസന കോർപറേഷന്റെ മൾട്ടിപ്ലക്സ് തിയറ്ററുകൾ വരുന്ന പായം പഞ്ചായത്ത് വ്യാപാര സമുച്ചയം പണി അന്തിമഘട്ടത്തിൽ

    ഇരിട്ടി: പായം പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ മൾട്ടിപ്ലക്സ് തിയറ്ററുകൾ യാഥാർഥ്യമാകുന്നു. ഇരിട്ടി കല്ലുമുട്ടിയിൽ 89 സെന്റ് സ്ഥലത്തായി മൾട്ടിപ്ലക്സ് കം ഷോപ്പിങ് കോംപ്ലക്സ് ലക്ഷ്യത്തിൽ പണിത കെട്ടിടത്തിൽ 2 തിയറ്ററുകൾ സജ്ജമാക്കുന്നതിനുള്ള ഉൾവശ ക്രമീകരണങ്ങൾക്കായി കിഫ്ബിയിൽ നിന്ന് 5.7 കോടി രൂപ അനുവദിച്ചു.
    നഗരമേഖലയിൽ മൾട്ടിപ്ലക്സ് തിയറ്റർ ഇല്ലാത്ത കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പായം പഞ്ചായത്ത് നേതൃത്വത്തിൽ കല്ലുമുട്ടിയിൽ തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയ്ക്ക് അഭിമുഖമായി 4 നില കെട്ടിട സമുച്ചയം 8 കോടി രൂപ ചെലവിൽ പണിതത്. വായ്പയെടുത്തും പഞ്ചായത്ത് ഫണ്ടുപയോഗപ്പെടുത്തിയുമായിരുന്നു നിർമാണം. 26000 ചതുരശ്ര അടി കെട്ടിടത്തിന്റെ 1, 2 നിലകൾ കച്ചവട സ്ഥാപനങ്ങളും 3, 4 നിലകളിലായി 2 തീയറ്ററുകളുമാണു ലക്ഷ്യമിടുന്നത്. ഗ്രൗണ്ട് നിലയിൽ പാർക്കിങ്ങും.
    ചലച്ചിത്ര വികസന കോർപ്പറേഷൻ നേരിട്ട് മൾട്ടിപ്ലക്സ് തീയറ്ററുകൾ പണിയുമന്ന് പഞ്ചായത്തിനു ഉറപ്പും ലഭിച്ചതനുസരിച്ചാണു 2019 നവംബറിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം പണി തുടങ്ങിയത്. 6 മാസത്തിനകം തിയറ്റർ പണി പൂർത്തിയാവുമെന്നും ചലച്ചിത്ര വികസന കോർപ്പറേഷന്റെ തീയറ്റർ ആദ്യമായി ഒരുക്കിയ പഞ്ചായത്തായി പായം മാറും.


  4. #6133
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,557

    Default


  5. #6134
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    നാല്പത്തിയഞ്ച് വർഷത്തെ ചരിത്രം പേറുന്ന തലസ്ഥാനത്തെ ധന്യ - രമ്യ തിയേറ്റർ ഓർമ്മയാകുന്നു. ഒരു വർഷം മുൻപ് ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയ തിയേറ്റർ സമുച്ചയം കഴിഞ്ഞ ദിവസം മുതൽ പൊളിച്ചു തുടങ്ങി.1977-ൽ ആണ് തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് സമീപം ഇരു തിയേറ്ററുകളുടെയും പ്രവർത്തനമാരംഭിച്ചത്. കസ്*തൂരി, ശ്രീകാന്ത് എന്നായിരുന്നു തിയേറ്ററുകളുടെ പേരുകൾ.ശശികുമാർ സംവിധാനം ചെയ്ത് പ്രേംനസീറും തിക്കുറിശ്ശി സുകുമാരൻ നായരും ജോസ് പ്രകാശും കെ.പി.എ.സി ലളിതയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സഖാക്കളെ മുന്നോട്ട്, ഹോളിവുഡ് 70 എം.എം യുദ്ധ സിനിമയായ സ്*പാർട്ടക്കസ് എന്നിവയായിരുന്നു ഉദ്ഘാടന ചിത്രങ്ങൾ.1979-ൽ കസ്*തൂരി, ശ്രീകാന്ത് തിയേറ്ററുകൾ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. തുടർന്ന് തിയേറ്ററുകൾക്ക് ധന്യ, രമ്യ എന്നിങ്ങനെ പുനർ നാമകരണം ചെയ്തു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ഷാനവാസും അംബികയും ജോടികളായ പ്രേമഗീതങ്ങൾ, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് സുകുമാരനും സീമയും ജി.കെ. പിള്ളയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അവതാരവുമായിരുന്നു ധന്യ, രമ്യയിലെ ഉദ്ഘാടന ചിത്രങ്ങൾ. തലസ്ഥാനത്തെ മേയറായിരുന്ന എം.പി. പത്മനാഭനാണ് ധന്യ, രമ്യ തിയേറ്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.ബാലചന്ദ്രമേനോന്റെ ഒട്ടുമിക്ക സൂപ്പർ ഹിറ്റുകളും ധന്യ, രമ്യയിലാണ് പ്രദർശിപ്പിച്ചത്. കാര്യം നിസ്സാരം, ശേഷം കാഴ്*ചയിൽ, ചിരിയോ ചിരി, അങ്ങനെ ലിസ്റ്റ് നീളും. അരോമയുടെയും സെഞ്ച്വറിയുടെയും സിനിമകൾ റിലീസ് ചെയ്തിരുന്നതും ധന്യ, രമ്യയിലാണ്.ഒരുകാലത്ത് മമ്മൂട്ടിച്ചിത്രങ്ങൾ പതിവായി റിലീസ് ചെയ്തിരുന്ന തിയേറ്റററാണിത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ഇൻസ്*പെക്ടർ ബൽറാം, അമരം, കോട്ടയം കുഞ്ഞച്ചൻ, ഹിറ്റ്*ലർ, കൗരവർ, ധ്രുവം, കഥ പറയുമ്പോൾ, ദി കിംഗ് തുടങ്ങി ഇവിടെ റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രങ്ങൾ നിരവധിയാണ്.മോഹൻലാലിന്റെ സ്*ഫടികവും തന്മാത്രയും ഇരുപതാം നൂറ്റാണ്ടുമടക്കമുള്ള ചിത്രങ്ങൾ റിലീസ് ചെയ്തതും ഇവിടെത്തന്നെ. സുരേഷ് ഗോപിയെ സൂപ്പർ താരപദവിയിലവരോധിച്ച കമ്മിഷണറും ഇവിടെ റിലീസ് ചെയ്ത ചിത്രമാണ്.ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനാണ് ധന്യ, രമ്യയിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം. നവോദയയ്ക്ക് വേണ്ടി ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ ഇവിടെ ഒരു വർഷത്തിന് മേൽ പ്രദർശിപ്പിച്ചു. ആദ്യവാരങ്ങളിൽ ദിവസേന ഏഴ് ഷോ വീതമാണ് കുട്ടിച്ചാത്തൻ പ്രദർശിപ്പിച്ചത്.അരോമയ്ക്ക് വേണ്ടി കെ. മധു - എസ്. എൻ. സ്വാമി ടീമൊരുക്കിയ സൂപ്പർ താര ചിത്രങ്ങളായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെയും നൂറാം ദിനാഘോഷം ധന്യ, രമ്യ തിയേറ്ററിൽ ഒരേ ദിവസമാണ് നടന്നത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മുഖ്യാതിഥിയായി നിത്യഹരിത നായകൻ പ്രേംനസീറും പങ്കെടുത്ത ആഘോഷച്ചടങ്ങിന് തലസ്ഥാനം കണ്ട ഏറ്റവും വലിയ ആൾക്കൂട്ടമാണ് സാക്ഷിയായത്.അല്ലു അർജ്ജുനും ജയറാമും പ്രധാന വേഷങ്ങളവതരിപ്പിച്ച അങ്ങ് വൈകുണ്ഠപുരത്താണ് ഇവിടെ ഒടുവിൽ പ്രദർശിപ്പിച്ച ചിത്രം.ലോക്ക് ഡൗൺ കാലത്ത് അടച്ച തിയേറ്റർ പിന്നീട് തുറന്നില്ല. പഴയ കെട്ടിടം പൊളിച്ച് മാറ്റുമ്പോൾ തലസ്ഥാനവാസികളുടെ ഹൃദയത്തിലടം നേടിയ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച സിനിമാശാലയാണ് ഇല്ലാതാകുന്നത്. മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ റോയ് മാത്യുവാണ് ഇപ്പോഴത്തെ ഉടമ. പഴയ തിയേറ്ററിന്റെ സ്ഥാനത്ത് പുതിയ മൾട്ടിപ്ളെക്സ് വന്നേക്കുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനവാസികൾ.


  6. #6135

    Default

    Quote Originally Posted by Chirakkal Sreehari View Post
    .അരോമയ്ക്ക് വേണ്ടി കെ. മധു - എസ്. എൻ. സ്വാമി ടീമൊരുക്കിയ സൂപ്പർ താര ചിത്രങ്ങളായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെയും നൂറാം ദിനാഘോഷം ധന്യ, രമ്യ തിയേറ്ററിൽ ഒരേ ദിവസമാണ് നടന്നത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മുഖ്യാതിഥിയായി നിത്യഹരിത നായകൻ പ്രേംനസീറും പങ്കെടുത്ത ആഘോഷച്ചടങ്ങിന് തലസ്ഥാനം കണ്ട ഏറ്റവും വലിയ ആൾക്കൂട്ടമാണ് സാക്ഷിയായത്.അല്ലു അർജ്ജുനും ജയറാമും പ്രധാന വേഷങ്ങളവതരിപ്പിച്ച അങ്ങ് വൈകുണ്ഠപുരത്താണ് ഇവിടെ ഒടുവിൽ പ്രദർശിപ്പിച്ച ചിത്രം.ലോക്ക് ഡൗൺ കാലത്ത് അടച്ച തിയേറ്റർ പിന്നീട് തുറന്നില്ല. പഴയ കെട്ടിടം പൊളിച്ച് മാറ്റുമ്പോൾ തലസ്ഥാനവാസികളുടെ ഹൃദയത്തിലടം നേടിയ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച സിനിമാശാലയാണ് ഇല്ലാതാകുന്നത്. മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ റോയ് മാത്യുവാണ് ഇപ്പോഴത്തെ ഉടമ. പഴയ തിയേറ്ററിന്റെ സ്ഥാനത്ത് പുതിയ മൾട്ടിപ്ളെക്സ് വന്നേക്കുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനവാസികൾ.
    ഇത് പൊളിച്ചു കളയുകയാണോ renovate ചെയ്യുകയാണോ എന്ന് ആർക്കെങ്കിലും അറിയാമോ?

  7. #6136
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Chirakkal Sreehari View Post
    നാല്പത്തിയഞ്ച് വർഷത്തെ ചരിത്രം പേറുന്ന തലസ്ഥാനത്തെ ധന്യ - രമ്യ തിയേറ്റർ ഓർമ്മയാകുന്നു. ലോക്ക് ഡൗൺ കാലത്ത് അടച്ച തിയേറ്റർ പിന്നീട് തുറന്നില്ല. പഴയ കെട്ടിടം പൊളിച്ച് മാറ്റുമ്പോൾ തലസ്ഥാനവാസികളുടെ ഹൃദയത്തിലടം നേടിയ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച സിനിമാശാലയാണ് ഇല്ലാതാകുന്നത്. മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ റോയ് മാത്യുവാണ് ഇപ്പോഴത്തെ ഉടമ. പഴയ തിയേറ്ററിന്റെ സ്ഥാനത്ത് പുതിയ മൾട്ടിപ്ളെക്സ് വന്നേക്കുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനവാസികൾ.
    Sthalam kuravanu ennathu oru preshnam alle, for Multiplex and all?

  8. #6137
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by BangaloreaN View Post
    Sthalam kuravanu ennathu oru preshnam alle, for Multiplex and all?
    yes .....ini theater complex varan chance illa ........

  9. #6138

    Default

    Quote Originally Posted by BangaloreaN View Post
    Sthalam kuravanu ennathu oru preshnam alle, for Multiplex and all?
    അവരുടെ ആദ്യത്തെ പ്ലാൻ രണ്ടു വലിയ സ്ക്രീനുകൾ split ചെയ്തു ചെറുതാക്കി 5 സ്ക്രീൻ multiplex ആക്കാൻ ആയിരുന്നു. ഇപ്പൊ കൊറോണ കാരണം പ്ലാനിൽ മാറ്റം ഉണ്ടായോ എന്ന് അറിയില്ല.

  10. #6139
    FK Visitor Tcr Rocks's Avatar
    Join Date
    Dec 2010
    Location
    TCR
    Posts
    336

    Default

    Thrissur Jos theatre is again reducing size. First class area okke demolish cheythu kazhinju...

    Sent from my CPH1909 using Tapatalk

  11. #6140
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Kollam Pranavam Theatre After Renovation.. Reopening With Priest..



    Sent from my LLD-AL10 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •