Sponsored Links ::::::::::::::::::::Remove adverts | |
കോവിഡിന് ശേഷമുള്ള സിനിമാ കാഴ്ച്ച എങ്ങനെയാവും? - വിഡിയോ പുറത്തുവിട്ട് പി.വി.ആര്* സിനിമാസ്
കോവിഡിന് ശേഷമുള്ള സിനിമാ കാഴ്ച്ച വിശദമാക്കി പി.വി.ആര്* സിനിമാസിന്*റെ വീഡിയോ. കോവിഡ് വ്യാപനഭീഷണി നിലനില്*ക്കുന്നതിനാല്* തിയേറ്ററുകളിലടക്കം കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയുള്ള സംവിധാനങ്ങളാണ് സിനിമാപ്രദര്‍*ശനത്തിന് ഒരുക്കിയിരിക്കുന്നത്.
സാമൂഹിക അകലം അടക്കം പാലിച്ചുള്ള ടിക്കറ്റ് കൗണ്ടറില്‍* പി.പി.ഇ കിറ്റുകള്‍* അടക്കമുള്ളവ പി.വി.ആര്* സിനിമാസ് വാഗ്ദാനം ചെയ്യുന്നു. ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണം എന്നിവ സമ്പര്*ക്കരഹിത സംവിധാനമായ പി.വി.ആര്* ആപ്ലിക്കേഷന്‍*, ക്യൂ.ആര്* കോഡ് വഴിയാകും ലഭ്യമാക്കുക. ശരീരത്തില്‍* സ്പര്*ശിച്ചുള്ള പരിശോധനകള്‍* ഒഴിവാക്കുകയും തിയേറ്ററില്‍* കയറുന്നതിന് തൊട്ടുമുമ്പ് ഹാന്‍*ഡ് സാനിറ്റൈസര്‍* ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ആരോഗ്യസേതു ആപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍* വ്യക്തികളുടെ ആരോഗ്യനില പരിശോധിക്കും. ഏതെങ്കിലും തരത്തില്‍* കോവിഡ് ലക്ഷണങ്ങള്‍* ഈ പരിശോധനകളില്‍* തെളിഞ്ഞാല്‍* ടിക്കറ്റ് റീഫണ്ടിംഗ് അടക്കമുള്ളവ ലഭ്യമാക്കുമെന്നും പി.വി.ആര്* ഉറപ്പുനല്*കുന്നു.
ഇലക്ട്രോസ്റ്റാറ്റിക് സ്പ്രേ ഗണ്‍*സ് ഉപയോഗിച്ചുള്ള സാനിറ്റൈസേഷന്‍* സംവിധാനം ഓരോ ഷോകള്‍*ക്കും അവസാനം തിയേറ്റര്‍* ശുചീകരിക്കും. രോഗവ്യാപനം തടയുന്നതിന്*റെ ഭാഗമായി തിയേറ്ററിലെ ഇരിപ്പിടമടക്കമുള്ള ഇടങ്ങളില്‍* സാമൂഹിക അകലം കൊണ്ടുവരും. ഭക്ഷണത്തിന് ഉപയോഗിച്ച പാത്രങ്ങള്‍* യു.വി ടെക്നോളജി വഴി ശുദ്ധീകരിക്കുമെന്നും പി.വി.ആര്* പറയുന്നു. ഹെല്*ത്ത് ചെക്ക് അപ്പ് അടക്കമുള്ള സംവിധാനത്തോടെ മൊത്തം പ്രവര്*ത്തനത്തിന്*റെ അന്*പത് ശതമാനം മാത്രമായിരിക്കും പി.വി.ആറില്‍* പ്രവര്*ത്തനക്ഷമമായിരിക്കുകയെന്നും പി.വി.ആര്* വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുന്നു.
Tcr Sapna , Shoranur Suma closed permanently . Sapna Mall of joy (jolly, joy alukjas jewellery , joy money exchange )