Results 1 to 6 of 6

Thread: മനോഹരം - റിവ്യൂ

  1. #1

    Default മനോഹരം - റിവ്യൂ


    ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിനു ശേഷം അൻവർ സാദിഖ് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് മനോഹരം.
    മനു എന്ന ആർട്ടിസ്റ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മനുവിന് കുറച്ച് നിർഭാഗ്യവും കൂട്ടിനുണ്ട്. ഫോട്ടോഷോപ്പും ഫ്ലെക്സും ഒക്കെ വന്നതോടെ മനുവിന്റെ വരുമാനത്തിനും കുറവ് വന്നിട്ടുണ്ട്. രാഹുൽ മനുവിന്റെ ബാല്യ കാല സുഹൃത്തും മനുവിനോട് അത്ര താല്പര്യമില്ലാത്ത ആളുമാണ്. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മനു ഫോട്ടോ ഷോപ്പ് പഠിക്കാൻ പോകുകയും അവിടെ വെച്ച് നായികയെ കണ്ടുമുട്ടുന്നു. തുടർന്ന് ലോണൊക്കെ സംഘടിപ്പിച്ചു ഒരു ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ് തുടങ്ങുന്നു. മനുവിന്റെ ജീവതത്തിൽ എല്ലാ കാര്യത്തിനും പ്രതിബന്ധമായി രാഹുൽ ഉണ്ടാകാറുണ്ട്. ഇവിടെയും രാഹുൽ പ്രണയത്തിനും പ്രിന്റിംഗ് യൂണിറ്റിനും പ്രതിബന്ധമായി വരുന്നതും മനു അത് മറികടക്കാൻ ശ്രമിക്കുന്നതുമാണ് പ്രമേയം.

    വലിയ പുതുമുകളൊന്നും അവകാശപ്പെടാനില്ലാത്ത കഥാഗതി ആണ് ചിത്രത്തിന്. ഒരു ലൈറ്റ് ഹെർട്ടഡ് ഫീൽ ഗുഡ് മൂവി ആണ് അൻവർ സാദിക്ക് ഒരുക്കിയിരിക്കുന്നത്. പക്ഷേ ഫീൽ പൂർണതയിൽ കൊണ്ട് വരാൻ കഥയിലും തിരക്കഥയിലുമുള്ള പോരായ്മ കൊണ്ട് പൂര്ണമായി അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും അൻവർ സാദിഖ് തരക്കേടില്ലാതെ കഥ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തിന്റെ തുടക്കം നന്നായിരുന്നെങ്കിലും പിന്നീട് കഥയിലേക്ക് കടക്കുന്നതോടെ ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ.സ്ഥിരം പ്രേക്ഷകർക്ക് ഊഹിക്കാവുന്ന കഥാസന്ദർഭങ്ങളാണ് ചിത്രത്തിലേത്. പല രംഗങ്ങളും അത്ര വിശ്വസീനീയമായും തോന്നിയില്ല. കഥാപാത്രങ്ങൾക്കും ഡെപ്ത് കുറവായിരുന്നു.
    അഭിനേതാക്കളിൽ വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ദീപക് പറമ്പൊൾ, ബേസിൽ ജോസഫ്, ഹരീഷ് പേരടി തുടങ്ങി എല്ലാവരും നന്നായിരുന്നു. ഗംഭീര പ്രകടനത്തിനുള്ള സാധ്യതകളൊന്നുംചിത്രത്തിലുണ്ടായിരുന്നുമില്ല. പാട്ടുകൾ, ഛായാഗ്രഹണം കൊള്ളാമായിരുന്നു
    .

    ആകെത്തുക
    എടുത്തു പറയത്തക്കതായി ഒന്നുമില്ലെങ്കിലും സാധാരണ പ്രേക്ഷർക്ക് ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം

    റേറ്റിംഗ്
    2.5/5

    ബോക്സ്* ഓഫീസ്
    ശരാശരി വിജയം നേടേണ്ടതാണ്

    Sent from my SM-M205F using Tapatalk

  2. Likes hakkimp, ajayrathnam, ClubAns, Malik, Crazy Man liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    ​Thanks Bhasker...

  5. #3
    FK Visitor
    Join Date
    Apr 2013
    Location
    Trivandrum
    Posts
    125

    Default

    thanks.........

  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the review..........

  7. #5
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    Thanks......

  8. #6
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks bhasker .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •