Originally Posted by
KITO
ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മോഹൻലാൽ നവോദയ നിർമിക്കുന്ന ഒരു നിർമിക്കുന്ന സിനിമയിൽ വീണ്ടും നായകനാകുന്നു. നവോദയ കുടുംബത്തിൽ നിന്ന് തന്നെയുള്ള ജിജോ ജോസ് ആണ് ഈ സിനിമ ഒരുക്കുക. ലൂസിഫറാണ് മോഹൻലാലിന്റെ അടുത്ത റിലീസ്. പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം, ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയ്ക്ക് ശേഷം നവോദയ സിനിമ ഉണ്ടാകും എന്നാണ് സൂചന. മോഹൻലാലുമായി ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നുവെന്ന് സംവിധായകനും അറിയിച്ചിരുന്നു.കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നായകനാകും എന്നും സൂചനയുണ്ട്.