Sent from my iPhone using Tapatalk
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Sponsored Links ::::::::::::::::::::Remove adverts | |
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Ettan latest
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Mohanlal
2 hrs ·
രോഗങ്ങൾ, ലോകം ഭയക്കുന്ന നിസ്സഹായതയാണ്. എന്നിട്ടും അലസതയും അറിവില്ലായ്മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്ചകൾ പലപ്പോഴും നമുക്ക് ചുറ്റും കാണാം.
ഒരു മാസമായി കേരളത്തിൽ നടന്നു വരുന്ന മീസിൽസ്*-റുബെല്ല കുത്തിവെപ്പിനെ കുറിച്ച്* അറിഞ്ഞിരിക്കുമല്ലോ. പത്താം മാസം മുതൽ പത്താം ക്ലാസ്* വരെയുള്ള കൊച്ചു മിടുക്കൻമാരും മിടുക്കികളും മാത്രമല്ല, അവരിലൂടെ നമ്മുടെ സമൂഹം മുഴുവനാണ്* ഇതിന്റെ ഗുണഭോക്താക്കൾ. ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരുമിച്ച് ഒരേ സമയം കുത്തിവെപ്പ് നല്*കി വലിയ പ്രതിരോധം സൃഷ്ടിച്ചാലേ ഈ രോഗാണുക്കള്‍* പടരുന്നത്* എന്നെന്നേക്കുമായി നമുക് തടയാൻ കഴിയൂ. എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളോട്* കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണിൽ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത്* ശതമാനത്തിന്* മീതേ മാത്രമായി മടിച്ചു നിന്നു?
മരണത്തിനോ സാരമായ വൈകല്യങ്ങൾക്കോ കാരണമായേക്കാവുന്ന രണ്ട്* മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവർണാവസരത്തിന്* നേരെ നമ്മളിൽ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്ത് കൊണ്ടാണ്*?
അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം. നമ്മുടെ സമൂഹത്തിൽ നിന്നും ഈ രണ്ട്* മാരകരോഗങ്ങളെ വേരോടെ പിഴുത്* കളയുന്ന ഈ യജ്*ഞത്തിൽ നമ്മുടെ മക്കളും പങ്കാളികളാകട്ടെ. അത്* നമ്മുടെ കടമയും അവരുടെ അവകാശവുമാണ്*.
പ്രതിരോധത്തേക്കാൾ മികച്ചൊരു ചികിത്സയില്ല. നമുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെ. മീസില്‍*സ് - റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി അതിന്റെ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ നൽകാത്തവർ ഇന്നു തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രധിരോധ കുത്തി*വയ്*പ് നൽകണം. മീസിൽസും റുബല്ലയും ചരിത്രമാകട്ടെ...
കൂടുതൽ വിവരങ്ങൾക്ക്,
Visit, Info Clinic , https://www.facebook.com/NirnayamMedicozwithLalettan/