Originally Posted by
shivankuty
മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ അവതരിപ്പിക്കുന്ന ‘ലാൽ സലാം’ എന്ന ഷോ അമൃത ടി വിയിൽ, അതിൻ്റെ വിജയകരമായ സംപ്രേക്ഷണം തുടരുകയാണ്. മോഹൻലാലിൻ്റെ സൂപ്പർ ഹിറ്റ് സിനിമകളുടെ അണിയറപ്രവർത്തകരുമായുള്ള താരത്തിൻ്റെ ആശയവിനിമയവും സമൂഹത്തിൽ മികച്ച പ്രവർത്തികൾ നടത്തുന്നവരെ ആദരിക്കുന്നതുമായ വിഭാഗങ്ങൾ ഉള്ള ഈ ഷോയിലെ പല ഭാഗങ്ങളും സമൂഹ മാധ്യമങ്ങളിൽ ഹിറ്റ് ആണ്.സാധാരണയുള്ള അഭിമുഖങ്ങളിൽ മറ്റും ചോദിക്കുന്ന പല ചോദ്യങ്ങളിൽ നിന്നും അതിവിദഗ്ദ്ധമായി ഒഴിഞ്ഞു മാറുന്ന മോഹൻലാലിനെ മറന്ന് എല്ലാ ചോദ്യങ്ങൾക്കും വളരെ രസകരമായ മറുപടികൾ നൽകുന്ന മോഹൻലാലിനെയാണ് പ്രേക്ഷകർക്ക് ഈ ഷോയിലൂടെ കാണാൻ കഴിയുന്നത്.ഈയിടെ കഴിഞ്ഞ ഒരു എപ്പിസോഡിൽ വളരെ കൗതുകകരമായ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി പറയുകയുണ്ടായി.ചില ചോദ്യങ്ങളും അവയ്ക്കുള്ള ലാലേട്ടൻ നൽകിയ ഉത്തരങ്ങളും ചുവടെ..ലാലേട്ടൻ ആദ്യമായി വാങ്ങിയ വാഹനം ?ആദ്യമായി വാങ്ങിയ വാഹനം ഒരു ഫിയറ്റ് കാറാണ്.ലാലേട്ടനെ പെട്ടന്ന് ദേഷ്യം പിടിപ്പിക്കുന്നതെന്താണ് ?പെട്ടന്ന് അങ്ങനെ ദേഷ്യം വരാറില്ല..അങ്ങനെ വന്നാലും ആരും അറിയാറില്ല.പഠിക്കുന്ന കാലത്ത് ഏറ്റവുമധികം ആരാധിച്ചിരുന്ന നടൻ ?പ്രേം നസീർ സാർ, പിന്നെ നിങ്ങൾക്കൊന്നും അധികം അറിയാത്ത ഒരു തമിഴ് നടനുണ്ട്..പേര് എം. ആർ രാധ. അദ്ദേഹത്തെയും ഭയങ്കര ഇഷ്ടമായിരുന്നു. നന്നായി അഭിനയിക്കുന്ന എല്ലാപേരെയും എനിക്ക് ഇഷ്ട്ടമാണ്.ലാലേട്ടന് ജീവിതത്തിൽ ഏറ്റവും അമൂല്യം എന്ന് തോന്നുന്നത് എന്താണ് ?തീർച്ചയായും..നമ്മളെ മനസ്സിലാക്കുന്ന സുഹൃത്തുക്കൾ തന്നെയാണ്.മമ്മൂക്കയും ലാലേട്ടനും അടുത്ത സുഹൃത്തുക്കൾ ആണെന്നറിയാം..മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ?പെട്ടന്ന് ചോദിച്ചാൽ എൻ്റെ മനസ്സിൽ വരുന്നത് ‘അമര’ത്തിലെ കഥാപാത്രമാണ്.ലാലേട്ടൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടാകുമോ ?ഉണ്ടാകുമോ എന്ന് ചോദിച്ചാൽ ഇപ്പോൾ ‘ഇല്ലാ’ എന്ന് പറയും. പിന്നെ എപ്പോഴെങ്കിലും ഉണ്ടായാൽ അന്ന് ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞില്ലല്ലോ എന്ന് പറയരുത്..പിന്നെ മലയാള സിനിമയ്ക്ക് അങ്ങനെ ഒരു വിധി ഉണ്ടെങ്കിൽ അത് സംഭവിക്കും.