Page 53 of 337 FirstFirst ... 343515253545563103153 ... LastLast
Results 521 to 530 of 3370

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #521
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default


    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  2. Sponsored Links ::::::::::::::::::::Remove adverts
  3. #522
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  4. #523
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  5. #524
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  6. #525

    Default











    Santhosh T Kuruvilla


    My friend brother and partner birthday at lalettan house in chennai....again announcing I will do the biggest movie in south india with my heros lalettan and priyettan






  7. #526

    Default

    Quote Originally Posted by AKKU1221 View Post










    Santhosh T Kuruvilla


    My friend brother and partner birthday at lalettan house in chennai....again announcing I will do the biggest movie in south india with my heros lalettan and priyettan





    Ithinta thread close cheythirikunu. Atha ivda ittey.

  8. #527
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    727

    Default

    Quote Originally Posted by AKKU1221 View Post
    Ithinta thread close cheythirikunu. Atha ivda ittey.
    Kunjalimarakkar thane aanu ennu kelkunnu...priyanoda kali...after kalapani a historical movie again by priyan and team

  9. Likes AKKU1221 liked this post
  10. #528

    Default

    Quote Originally Posted by KITO View Post
    Kunjalimarakkar thane aanu ennu kelkunnu...priyanoda kali...after kalapani a historical movie again by priyan and team
    Kunjali aanel kollaamm. Oru characterinta 2 iteration oru industryil sambavikunathu valya dosham aanenu thonunilla ; provided they tell different stories. Orey katha aayal virasatha varum.

  11. #529

    Default

    *〰ഓർമ്മകളിൽ ഒരു ചിത്രം〰*
    🌺🌸🌺🌸🌺🌸🌺🌸🌺🌸

    ചിത്രം ഏഴുവർണങ്ങൾ ചാലിച്ച മനോഹാരിതയിൽ സിനിമ ലോകത്തെ ഒരു വിസ്മയം ആയിരുന്നു. ദൃശ്യ ഭംഗി എന്നാൽ ഇതാണ് എന്ന് പ്രിയൻ സർ നമ്മൾക്ക് കാണിച്ചു തന്നു.

    ഊട്ടിയുടെ പശ്ചാതലത്തിൽ മംഗല്യ പുഴ എന്ന സാങ്കല്പിക ഗ്രാമത്തിലേക്ക് നമ്മളെ പ്രിയൻ കൂട്ടികൊണ്ട് പോയി .ഓരോ ഫ്രയിമുകളിലും പ്രിയന്റെ സങ്കൽപ്പങ്ങളെ പകർത്തിയെടുത്തു അനുസ്മരണിയമാക്കിയത് എസ്.കുമാർ ആണ്🎥

    വിണ്ണിലെ ഗന്ധർവന്മാരുടെ ആശിർവാദവുമായി മണ്ണിലേക്കിറങ്ങി താള ലയങ്ങൾ കൊണ്ടു വിസ്മയിപ്പിച്ച ജോൺസൺ മാഷിന്റെ 🎶പശ്ചാത്തല സംഗീതവും ഷിബു ചക്രവർത്തിയുടെ വരികൾക്ക് കണ്ണൂർ രാജ ഈണം നൽകി എം.ജി.ശ്രീകുമാറും സുജാതയും നെയ്യാറ്റിൻകര വാസുദേവനും ലാലേട്ടനും 🎵ആലപിച്ച ഗാനങ്ങൾ കൂടി ചേർന്നപ്പോൾ *ചിത്രം* എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു വിസ്മയമായി💞💞❣❣

    1988ലെ ഡിസംബർ 23ന് ആണ് ഷിർദിസായി ക്രിയേഷന്റെ ബാനറിൽ ലാലേട്ടനെ നായകനാക്കി പി.കെ.ആർ പിള്ള നിർമ്മിച്ച് പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ *ചിത്രം* പ്രദർശനത്തിന് എത്തുന്നത്.🙌🏻 ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടികൊണ്ടാണ് മൃത്യുഞ്ജയം, ശംഖുനാദം, ആദ്യപാപം, സംഗീത സംഗമം(ഡബ്ബിങ്) ഉത്സവപിറ്റേന്ന്, ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്, ധ്വനി, കണ്ടതും കേട്ടതും, വെള്ളാനകളുടെ നാട് തുടങ്ങി പത്തോളം സിനിമകൾ പ്രദർശനത്തിന് ഉണ്ടായിരുന്ന സമയത്താണ് ചിത്രം റിലീസ് ആവുന്നത്.

    ചിത്രത്തിനോടൊപ്പം തന്നെ ലാലേട്ടന്റെ മറ്റൊരു സിനിമ, ഉത്സവ പിറ്റേന്ന് പ്രദർശനത്തിന് എത്തിയിരുന്നുവെങ്കിലും രണ്ടാഴ്ചക്ക് മുൻപ് റിലീസ് ചെയ്ത വെള്ളാനകളുടെ നാട് ആയിരുന്നു ആ വർഷം അവസാനിക്കുന്നത് വരെ കളക്ഷൻ കൂടുതൽ നേടിയിരുന്നത്.👌🏻 എന്നാൽ 1989 തുടങ്ങുന്നത് ഒരുപാട് വർണ്ണങ്ങളിൽ ചാലിച്ചെഴുതിയ ചിത്രം എന്ന സിനിമയുടെ ചരിത്രത്തിലേക്കുള്ള തേരോട്ടമായിരുന്നു.💪🏻😍
    🌸🌺🌸🌺🌸🌺🌸🌺🌸🌺🌸

    നെടുമുടി വേണു(കൈമൾ), ലിസ്സി(രേവതി), ശ്രീനിവാസൻ (ഭാസ്*കരൻ നമ്പ്യാർ),സുകുമാരി, സോമൻ, തിക്കുറിശ്ശി പൂർണം വിശ്വനാഥൻ (രാമചന്ദ്ര മേനോൻ), മണിയൻപിള്ള രാജു (മുരുകൻ), ജഗദീഷ്, ഇന്നസെന്റ്, ഗണേഷ്*കുമാർ, ഉണ്ണിമേരി, ശരൺ(രാമകൃഷ്ണൻ), ഷാനവാസ്(രവി), ചന്ദ്രജി(മൂപ്പൻ), ബോബി കൊട്ടാരക്കര, തുടങ്ങി വലുതും ചെറുതുമായ വേഷങ്ങൾ ചെയ്ത് ഒരുപാട് മുൻനിര താരങ്ങൾ വിസ്മയിപ്പിച്ച സിനിമയായിരുന്നു ചിത്രം.
    🌺🌸🌺🌸🌺🌸🌺🌺🌸🌺🌸

    🎶❣സംഗീത സംവിധായകനായ *ഔസേപ്പച്ചൻ* സാറിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിച്ച് ഹോട്ടൽ വൃന്ദാവനം ഊട്ടി, ഫോറെസ്റ്റ് ഡിപ്പാർട്ട്*മെന്റ് ഊട്ടി തുടങ്ങിവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രം എന്ന സിനിമ മുന്നോട്ട് പോകുന്നത്.. *കല്യാണി(രഞ്ജിനി)* യുടയും *കൈമളിന്റെയും* ശബ്ദത്തിലൂടെ ഹൈവേയിലൂടെ പോകുന്ന ഫ്രയിം *നെടുമുടി വേണുവിലൂടെയാണ്* ആദ്യ ഷോട്ട് പോകുന്നത്👌🏻 ഇരുപത്തി രണ്ടു മിനുട്ടും പന്ത്രണ്ട് സെക്കന്റും കഴിയുമ്പോഴാണ് നായകനായ *വിഷ്ണുവിനെ (മോഹൻലാൽ)* നമുക്ക് സ്ക്രീനിൽ കാണാൻ കഴിയുന്നത്.🙌🏻❤ ദിവസം ആയിരം രൂപക്ക് പതിനഞ്ചു ദിവസത്തേക്ക് കല്യാണിയുടെ ഭർത്താവായി അഭിനയിക്കാനാണ് കല്യാണിയുടെയും അച്ഛന്റെയും കൈമളുടെയും കൂടെ *മംഗല്യ പുഴയിലേക്ക്* വിഷ്ണു വരുന്നത്..

    അവിടെ വച്ചുള്ള കല്യാണിയുടെയും വിഷ്ണുവിന്റെയും പിണക്കങ്ങളും കലഹങ്ങളും ഇണക്കങ്ങളും തമാശകളും രസകരമായ കാഴ്ചയുടെ തന്നെ നമ്മുക്കാസ്വദിക്കാൻ സാധിക്കും. ഒരു മണിക്കൂർ 57മിനുട്ട് കഴിയുമ്പോഴാണു കഥയിലെ വഴിതിരുവുണ്ടാക്കുന്ന *ജയിൽ സൂപ്രണ്ട്* ആയി *എം.ജി സോമൻ* വരുന്നത് അതുവരെ പാട്ടും നൃത്തവും തമാശയും മധുര പ്രതികരങ്ങളും പ്രണയവും സമംചേർന്നു പോയ സിനിമയുടെ അടുത്ത ഷോട്ട് പോകുന്നത് വധശിക്ഷക്ക് വിധിക്കപ്പെട്ട വിഷ്ണുവിന്റെ പൂർവകാല ജീവിതത്തിലേക്കാണ്. മൂക നർത്തകിയായ *രേവതി (ലിസ്സി)യോട്* തോന്നിയ പ്രണയവും വിവാഹ ജീവിതത്തിനിടക്ക് സംശയംമൂലമുണ്ടായ ഒരു വഴക്കിനിടയിൽ രേവതി കൊല്ലപ്പെടുകയും ചെയ്യുന്നു. കുറ്റബോധവും വിരഹവേദനയും തളർത്തിയ മനസ്സുമായി മരണം കാത്തു ജയിലിൽ കഴിയുമ്പോഴാണ് വിഷ്ണു അറിയുന്നത് തന്റെ മകന് ഭാര്യയെ പോലെ സംസാര ശേഷിയില്ലെന്നു.. ഒരു ഓപ്പറേഷൻ ചെയ്താൽ മകന് സംസാര ശേഷി തിരിച്ചു കിട്ടുമെന്നറിഞ്ഞ് പരോളിലിറങ്ങി പണത്തിനായാണ് താൻ ഭർത്താവായി അഭിനയിക്കാൻ വന്നതെന്ന് കല്യാണിയെ അറിയിക്കുന്നു. കല്യാണിയുടെ സ്നേഹത്തിനോടും കല്യാണിയിൽ തനിക്ക് നഷ്ടപ്പെട്ട പ്രണയവും തിരിച്ചു കിട്ടുമ്പോൾ വിഷ്ണുവിന്റെയുള്ളിൽ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടു സോമനോട് *ജീവിക്കാൻ ഇപ്പോഴൊരു കൊതി തോന്നുന്നു... എന്നെ.., കൊല്ലാതിരിക്കാൻ പറ്റുമോ..?* എന്നു ചോദിക്കുന്ന രംഗം ഒരൽപ്പം വിങ്ങലോടെയെ നമ്മൾ മലയാളിക്ക് കാണുവാൻ സാധിക്കുകയുള്ളൂ😔 അതുകഴിഞ്ഞ് *ഇല്ലല്ലേ* എന്നുപറയുമ്പോൾ ഉള്ള നിരാശയും നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തും.. അച്ഛനെ യാത്രയാക്കി കല്യാണിയോട് യാത്രപറഞ്ഞ് സോമനോടൊപ്പം ജീപ്പിൽ കേറി യാത്രയാവുമ്പോൾ കല്യാണിയെ നോക്കി *വിരലുകൾ കൊണ്ടുള്ള ആ ക്യാമറ ക്ലിക്ക്* നിരാശയുടെയും നഷ്ടത്തിന്റെയും വേദനയാണ് നമ്മുടെ മനസ്സിലുണ്ടാക്കുന്നത്.😔💔
    🌸🌺🌸🌺🌸🌺🌸🌺🌸🌺🌸

    കേരളത്തിൽ 21 തീയേറ്ററിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്, തിരുവനന്തപുരം അജന്ത, എറണാകുളം ഷേണായി കോംപ്ലെക്*സ്, കോട്ടയം അഭിലാഷ്, കോഴിക്കോട് ബ്ലൂ ഡയമാണ്ട്*സ്, കൊല്ലം ഗ്രാൻഡ്, തൃശൂർ സ്വപ്ന, പാലക്കാട് പ്രിയദർശിനി കോംപ്ലെക്*സ്, ആലപ്പുഴ വീരയ്യ, കൊടുങ്ങല്ലൂർ മുഗൾ, വടകര കീർത്തി, ചങ്ങനാശേരി അഭിനയ, ആറ്റിങ്ങൽ rmv, കണ്ണൂർ അമ്പിളി, തലശ്ശേരി പ്രഭ, കാഞ്ഞങ്ങാട് ദീപ്തി, തൊടുപുഴ ശ്രീകൃഷ്ണ, പെരിന്തൽമണ്ണ അലങ്കാർ, വർക്കല sr, മൂവാറ്റുപുഴ ലക്ഷ്മി, കരുനാഗപ്പള്ളി കൃഷ്ണ, അടൂർ നയനം ആയിരുന്നു പ്രദർശന കേന്ദ്രങ്ങൾ. പ്രദർശനത്തിന് എത്തിയ എല്ലാ കേന്ദ്രങ്ങളിലും അമ്പതു നാളുകൾ പ്രദർശിപ്പിക്കുകയും തൊടുപുഴ ശ്രീകൃഷ്ണ, കരുനാഗപ്പള്ളി കൃഷ്ണ, തലശ്ശേരി പ്രഭ, മൂവാറ്റുപുഴ ലക്ഷ്മി എന്നീ കേന്ദ്രങ്ങളിൽ നിന്നുമാണ് പടം മാറുന്നു. കോഴിക്കോട് ബ്ലൂ ഡയമണ്ട്*സ്, തിരുവനന്തപുരം അജന്ത, എറണാകുളം ഷേണായിസ് കോംപ്ലെക്*സ് ത്രിശൂർ സ്വപ്ന എന്നീ കേന്ദ്രങ്ങളിൽ പാലക്കാട് പ്രിയദർശിനി കോംപ്ലെക്*സ് എന്നീ കേന്ദ്രങ്ങളിൽ നൂറു ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ അമ്പിളിയിൽ നിന്ന് vkയിലേക്കും മാറ്റി 100ദിവസം പിന്നിട്ടു..👏🏻👏🏻❤ പാലക്കാട് പ്രിയധർശിനി കോംപ്ലെക്*സ്, തൃശൂർ സ്വപ്ന, കോട്ടയം ആശ കോംപ്ലെക്*സ്, എറണാകുളം ഷേണായിസ് കോംപ്ലെക്*സ്, തിരുവനന്തപുരം അജന്ത എന്നീ അഞ്ചു റിലീസ് സെന്ററുകളിൽ 150 ദിവസം പിന്നിട്ടപ്പോൾ, തിരുവനന്തപുരം അജന്ത,എറണാകുളം ഷേണായിസ് കോംപ്ലെക്*സ്, പാലക്കാട് പ്രിയദർശിനി കോംപ്ലെക്*സ്, കോട്ടയം ആശ കോംപ്ലെക്*സ് എന്നീ നാലു റിലീസ് സെന്ററുകളിൽ 200ദിവസം വിജയകരമായി പ്രദർശനം തുടർന്നു💪🏻😎❣ അതു വലിയിരു ചരിത്ര നേട്ടമായുരുന്നു😎😎.

    തിരുവനന്തപുരം അജന്ത യിൽ 290ദിവസത്തോളം ചിത്രം പ്രദശിച്ചപ്പോൾ എറണാകുളം ഷേണായിസ് കോംപ്ലെക്സിൽ 365 ദിവസത്തോളം പ്രദർശിപ്പിച്ച് ചരിത്ര നേട്ടങ്ങളാണ് ചിത്രം വെട്ടിപ്പിടിച്ചത്.😍❣🙌🏻 മാവേലിക്കര പ്രതിഭ, കാസർഗോഡ് നർത്തകി, കൽപ്പറ്റ ജൈത്ര, തളിക്കുളം കാർത്തിക, ഹരിപ്പാട് എസ്.എൻ, ഷൊർണ്ണൂർ സുമ, ബാലുശ്ശേരി പ്രഭാത്, ആലുവ മാധുര്യ, ചേർത്തല ചിത്രാഞ്ജലി, മാപ്രാണം വർണ്ണം,, ചെങ്ങന്നൂർ ചിപ്പി, അഞ്ചൽ അർച്ചന, ആമ്പല്ലൂർ ശ്രീലക്ഷ്മി, മാടൻനട ജൂപ്പിറ്റർ പാരിപ്പള്ളി സിന്ധു, ഇരിട്ടി കല്പന, മൊകേരി നിർമ്മല, നെയ്യാറ്റിൻകര ശുഭ, തുടങ്ങി പതിനെട്ടോളം(ഇതിലധികം തീയേറ്ററുകളിൽ അമ്പതു ദിവസം പിന്നിട്ടിരുന്നെങ്കിലും പേരുകൾ അവ്യക്തമാണ്) ബി-സി ക്ലാസ് തീയേറ്ററുകളിൽ അമ്പതു ദിവസം പിന്നിട്ട് ചിത്രം പ്രദർശനം തുടർന്നു.👏🏻👏🏻👏🏻❣

    ഇതുകൂടെയാതെ മറ്റുപല പത്തിലധികം ബി ക്ലാസ് തീയേറ്ററുകളിൽ 40 ദിവസത്തിൽ കൂടുതൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

    ആലുവ മാധുര്യ എന്ന സി ക്ലാസ് തീയേറ്ററിൽ 125ദിവസത്തിലധികം ചിത്രം പ്രദർശിപ്പിച്ചിരുന്നു, ഇതൊരു മഹാചരിത്രം ആയിരുന്നു. 365 ദിവസങ്ങൾക്ക് ശേഷവും പല സി ക്ലാസ് തീയേറ്ററുകളിൽ ചിത്രം മുപ്പതാം നാളും പ്രദർശനം തുടർന്നുരുന്നു. എ ക്ലാസ്സിലും ബി ക്ലാസ്സിലും സി ക്ലാസ്സിലും ചിത്രം നേടിയ പ്രദർശന വിജയം മറ്റൊരു മോഹൻലാൽ ചിത്രത്തിനല്ലാതെ കാലമിതുവരെയും സാധിച്ചിട്ടില്ല എന്നതൊരു വസ്തുതയാണ്. ഒരു ലക്ഷത്തോളം വീഡിയോ കാസറ്റ് വിറ്റുപോയി എന്നതും അതുപോലെ തന്നെ ചിത്രം എന്ന സിനിമയുടെ മറ്റൊരു ചരിത്ര നേട്ടമായിരിന്നു.
    🌺🌸🌺🌸🌺🌸🌺🌸🌺🌸🌺

    *❣വർണ്ണം എന്ന പേരിൽ ആയിരുന്നു ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചിത്രം എന്ന പേരിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. അതുപോലെ തന്നെ ആദ്യം നായികയായി അംബികയെയും രേവതിയെയും സമീപിച്ചുവെങ്കിലും അവരുടെ തിരക്കുകൾ രഞ്ജിനിയെ നായികയാക്കാൻ തീരുമാനിച്ചു.*

    *ചിത്രവും നായർ സാബ് എന്ന സിനിമയും പി.കെ.ആർ പിള്ള ഒന്നിച്ച് ആരംഭിച്ചുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാൽ നായർ സാബ് ലിബർട്ടി ബഷീറിന്കൈമാറി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചു.💪🏻😇*
    🌸🌺🌸🌺🌸🌺🌸🌺🌸🌺🌸

    നാലുകോടിയോളം കളക്ഷൻ കിട്ടിയ ചിത്രം എന്ന സിനിമയുടെ വിജയത്തിൽ എടുത്തു പറയേണ്ടത് സംവിധായകൻ പ്രിയദർശന്റെ സംവിധാന മികവും കാലയോടുള്ള ആത്മസമർപ്പണവും കഥാതന്തുക്കളെ വികസിപ്പിച്ചു പ്രേക്ഷകരുടെ മനസ്സിലേക്ക് നിറക്കാനുള്ള അപാര പാണ്ഡിത്യവും സിനിമയുടെ മികവിലേക്കുള്ള കൾപ്പടവുകളായി. ഊട്ടിയിലെ അദൃശ്യ ഭംഗി ക്യാമറയിൽ കൃത്യമായി തന്നെ പകർന്നെടുത്ത് ഛായാഗ്രഹണ കലയിൽ കവിത വിരിയിച്ചുകൊണ്ടു എസ്.കുമാർ തന്റെ ഭാഗം ഭാഗിയായി തന്നെ നിർവഹിച്ചു. നർമ്മ രംഗങ്ങളിലും പ്രണയ രംഗങ്ങളിലും ശാസ്ത്രീയ സംഗീത രംഗങ്ങളിലും ലാലേട്ടന്റെ മുഖത്തു മിന്നിമറഞ്ഞ അസാധ്യമാം വിധത്തിലുള്ള ഭാവവ്യത്യാസങ്ങൾ ചിത്രം എന്ന സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു.

    അകാലത്തിൽ നമ്മെവിട്ടു പോയെങ്കിലും നമ്മുടെ നാവിൻ തുമ്പിൽ പാടി പഴകിയ ഈണങ്ങളും മനോഹര ഗാനങ്ങളും സൃഷ്ടിച്ച കണ്ണൂർ രാജ എന്ന അനശ്വര കലാകാരനെ മനസ്സാൽ പ്രണമിക്കുന്നു.. മലയാള സിനിമാ ചരിത്രത്തിൽ നാളിതുവരെ വെട്ടിപ്പിടിക്കാൻ കഴിയാത്ത ചരിത്രനേട്ടങ്ങൾ കൈവരിച്ച ചിത്രത്തിന്റെ അണിയറയിൽ ആത്മാർത്ഥമായി കൈചേർത്ത് പ്രവർത്തിച്ച [ശബ്ദം നൽകിയത്(ഡബ്ബിങ്) നരേന്ദ്രപ്രസാദ്(രാമചന്ദ്ര മേനോൻ) ഹരിപ്പാട് സോമൻ, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു.

    ചമയം - വിക്രമൻ നായർ, ജ്യോതി(സഹായി)വസ്ത്രാലങ്കാരം- അശോക്, നൃത്തം- പുലയൂർ സരോജ, സംഘട്ടനം- ത്യാഗരാജൻ മാസ്റ്റർ.

    വാതിൽപുറ ചിത്രീകരണം- ശ്രീവിശാഖ്, സുജാത, കളർ ലാബ്- വിജയ കളർ ലാബ്, ശബ്ദലേഖനം- ആനന്ദ് രാജ്, റിക്കോഡിങ്- സമ്പത്ത്(avm സ്റ്റുഡിയോ) സംവിധാന സഹായികൾ ദേവരാജ്, ഷെഫീഖ്, ഗതാഗതം- ഗോപാലൻ, രാജപ്പൻ, ഛായാഗ്രഹണ സഹായികൾ( കാമറ അസിസ്റ്റന്റ്)- മുരളി ബാലുശ്ശേരി, അയ്യപ്പൻ, വിശ്വനാഥൻ വടുതല, മോഹൻ പയ്യന്നൂർ, വാർത്ത വിതരണം-വാഴൂർ ജോസ് നിശ്ചല ഛായാഗ്രഹണം- രാമലിംഗം, ശെൽവരാജ്, ഓഫിസ് നിർവഹണം- പാഴൂർ മേനോൻ, വേണു ഗിരീഷ്, നിർമ്മാണ നിർവഹണം- റോയ്, രാജ്*മോഹൻ, പരസ്യകല- ഗായത്രി, വിതരണം- ഷിർദിസായ് ഫിലിംസ്, കലാ സംവിധാനം- കെ. കൃഷ്ണൻകുട്ടി, സഹസംവിധാനം-എൻ.ആർ ഗോപാലകൃഷ്ണൻ, ചിത്ര സംയോജനം(എഡിറ്റിംഗ്)- എൻ ഗോപാലകൃഷ്ണൻ] എല്ലാവരെയും അവ്യക്തരായി തിരശീലക്കു പിന്നിൽ മറഞ്ഞവരെയും ഓർമ്മിച്ചുകൊണ്ട മനസ്സാൽ സ്മരിച്ചുകൊണ്ട് നന്ദി പറയുന്നു.

    *ഇനിവരും തലമുറകളുടെ മനസ്സിലേക്കും ചിത്രം എന്ന സിനിമ വിസ്മയങ്ങളുടെ വസന്തകാലം വിരിയിക്കട്ടെ എന്നാശംസിച്ചുകൊണ്ടും ഇങ്ങനൊരു വിവരണം തയ്യാറാക്കാൻ എനിക്ക് പ്രചോദനവും ആത്മവിശ്വാസവും അടിക്കുറുപ്പുകളും ആശയങ്ങളും തന്ന് ജ്യേഷ്ഠനെപോൽ കൂടെ നിന്ന് നിയന്ത്രിച്ച ഞാൻ കണ്ടതിൽ ഏറ്റവും വലിയ മോഹൻലാൽ ആരാധകനായ _പരോൾ വാസു (മണി)_ ❤എന്ന എന്റെ ആശാന് നന്ദിയും പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി🙏🏻😊*
    എന്ന്
    ഒരു മോഹൻലാൽ ആരാധകൻ
    മനോജ് പാലക്കാടൻ
    🌺🌸🌺🌸🌺🌸🌺🌸🌺🌸🌺

  12. #530

    Default

    29 years of chithram
    D only movie which complete 1 yr run in regular shows
    Kazhnja 40 varshthinide aetvm footfalls kityath orupakshe ithinaavm....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •