Page 189 of 338 FirstFirst ... 89139179187188189190191199239289 ... LastLast
Results 1,881 to 1,890 of 3373

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #1881
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default




    Sent from my LLD-AL10 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1882
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    മോഹൻലാൽ- ജാക്കി ചാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന നായർ സാൻ ഒരുങ്ങുന്നു



    കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ജാക്കി ചാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാൻ പ്ലാൻ ചെയ്ത നായർ സാൻ എന്ന ചിത്രത്തെ കുറിച്ച് നമ്മൾ കേട്ടത് ഏറെ വർഷങ്ങൾക്കു മുൻപാണ്. ആന്റണി ആൽബർട്ട് എന്ന സംവിധായകൻ ആണ് ആ ചിത്രമൊരുക്കാനായി മുന്നോട്ടു വന്നത്. ഷൂട്ടിംഗ് വരെ തുടങ്ങും എന്ന ഘട്ടത്തിൽ എത്തിനിൽക്കവേ ആണ് അന്ന് ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം മുടങ്ങി പോയത്. എന്നാൽ ഇപ്പോൾ മലയാള സിനിമ ആഗോള മാർക്കറ്റിൽ മോഹൻലാൽ ചിത്രങ്ങളിലൂടെ വലിയ സ്ഥാനം നേടിയെടുത്തതോടെ നായർ സാൻ എന്ന ചിത്രവും മടങ്ങി വരികയാണ്. ആന്റണി ആൽബർട്ട് ഒരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
    ഇപ്പോൾ യേശു ക്രിസ്തുവിന്റെ ജീവിത കഥ ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ ആണ് ആന്റണി ആൽബർട്ട്. ഇംഗ്ലീഷിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് സാങ്കേതിക വിദഗ്ദർ ആണ് അണിനിരക്കുക. ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇറ്റലിയിലെ പ്രശസ്തമായ സിനെസിറ്റാ ഫിലിം സ്റ്റുഡിയോ കൂടി നിർമ്മാണ പങ്കാളികൾ ആയെത്തും. അമേരിക്കയിലും ഇറ്റലിയിലും ആയാണ് ഈ ചിത്രം പൂർണ്ണമായും ചിത്രീകരിക്കുക. ഛായാഗ്രഹണം, കലാ സംവിധാനം ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക വിഭാഗങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നത് ഹോളിവുഡിൽ നിന്നുള്ള പ്രശസതരാണ്. ഇതിനു ശേഷം ആണ് മോഹൻലാൽ- ജാക്കി ചാൻ ചിത്രം നായർ സാനും ആയി ആന്റണി ആൽബർട്ട് എത്തുക. ജപ്പാന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മലയാളി ആയ മാധവൻ നായർ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുക എന്നാണ് സൂചന.

  4. #1883
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    nair saan

    ormakal marikkumo

  5. #1884

    Default

    മണിയൻപിള്ള രാജുന്റെ മകന്റെ വിവാഹ റിസപ്ഷനിൽ ലാലേട്ടൻ 😍

    Sent from my SM-G950F using Tapatalk

  6. #1885
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


    ജാക്കി ചാൻ?മോഹൻലാൽ ചിത്രം നായർസാൻ; വാർത്ത തെറ്റെന്ന് സംവിധായകൻ






    നായർസാൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ജാക്കി ചാനും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് സംവിധായകൻ ആൽബർട്ട് ആന്റണി. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ചുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആൽബർട്ട് ആന്റണി പ്രതികരിച്ചു.

    2008ലാണ് നായർ സാൻ എന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത്. പല കാലങ്ങളിലായി ഇതിലെ അഭിനേതാക്കളെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നത്. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ആല്*ബര്*ട്ട് ആന്*റണിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു വാർത്ത. കാലമിത്രയും കടന്നുപോയിട്ടും സിനിമയെ സംബന്ധിച്ചുളള ചർച്ചകള്* സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

    അയ്യപ്പന്* പിള്ള മാധവന്* നായര്* എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും മോഹന്*ലാല്* ആണ് അയ്യപ്പൻ പിള്ളയുടെ വേഷത്തിൽ എത്തുന്നതെന്നുമായിരുന്നു വാർത്ത.
    ജപ്പാനിൽ താമസിക്കുകയായിരുന്ന അദ്ദേഹം നായർസാൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു എൻജിനീയറിങ് വിദ്യാർഥി ആയി ജപ്പാനിൽ എത്തിയ ശേഷം ജപ്പാനിൽ തന്നെ താമസിക്കുകയും അവിടെ നിന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും ചെയ്ത വ്യക്തിയാണ് നായർസാൻ. ജപ്പാനിലെ ടോക്യോയിൽ 'ജിൻസ നായർ' റെസ്റ്റോറന്റിന്റെ ഉടമ കൂടിയാണ് തിരുവന്തപുരം സ്വദേശിയായ നായർസാൻ.










  7. #1886
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ?മാതളത്തേനുണ്ണാൻ...? പാടിയത് മോഹൻലാലോ വി.ടി. മുരളിയോ ?



    ?ഉയരും ഞാൻ നാടാകെ? എന്ന ചിത്രത്തിൽ ഗായകൻ വി.ടി. മുരളി ആലപിച്ച ?മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ...? എന്ന ഗാനവുമായി ബന്ധപ്പെട്ട് വിവാദം. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ നടൻ മോഹൻലാൽ ?മാതളത്തേനുണ്ണാൻ? എന്ന പാട്ട് താൻ പാടിയതാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് വി.ടി. മുരളി.
    മോഹൻലാലിന്*റെ അവകാശവാദം സുഹൃത്തുക്കളാണ് തന്നെ വിളിച്ചറിയിച്ചതെന്ന് വി.ടി. മുരളി പറയുന്നു. ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പരിപാടിയുടെ പുന:സംപ്രേഷണം കണ്ടെന്നും പാവപ്പെട്ട പാട്ടുകാരന്*റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോയെന്നും വി.ടി. മുരളി ചോദിക്കുന്നു.


    പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ?ഉയരും ഞാൻ നാടാകെ?. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ?മാതളത്തേനുണ്ണാൻ...? എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളി ആലപിച്ചതാണ്. ?ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം...? വി.ടി. മുരളി പാടിയ മറ്റൊരു ഹിറ്റ് ഗാനമാണ്.






  8. #1887
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    'എത്ര കാണാന്* കൊള്ളാത്തവനും കുറേക്കാലം സിനിമയില്* നിന്നാല്* നന്നാവും ഉദാഹരണം ലാല്* തന്നെ'




    തുഭേദങ്ങളുടെ രാജകുമാരന്* എന്ന് മോഹന്*ലാലിനെ വിശേഷിപ്പിക്കാം. നാല്*പ്പതു വര്*ഷത്തിലധികമായി മലയാളത്തിന്റെ മഴയും വെയിലും മഞ്ഞുംകൊണ്ട് , മലയാളിയ്ക്ക് മുന്നില്* മാറിമാറി വേഷമണിഞ്ഞ് മഹാനടനായി വളര്*ന്നയാളാണ് ലാല്*. ഇത്രമേല്* കണ്ടിട്ടും കേട്ടിട്ടും മലയാളിയ്ക്ക് ഈ മനുഷ്യനെ മടുക്കുന്നില്ല. നമ്മുടെ സംസ്*കാരത്തിന്റെയും സ്വപ്നങ്ങളുടെയും ഭാഗമായി മാറി മോഹന്*ലാല്*. മോഹന്*ലാല്* സംസാരിക്കുമ്പോള്* അഭിനയം മാത്രമല്ല ജീവിതവും അതിന്റെ യാദൃച്ഛികതകളും വിസ്മയങ്ങളും പല വര്*ണങ്ങളില്* വിടരുന്നു
    സൗഹൃദങ്ങളുടെ സഹായത്തിലൂടെയാണ് മോഹന്*ലാല്* സിനിമയിലേക്കുവന്നത്. പ്രതീക്ഷിക്കാതെ ഒരു മേഖലയില്* ചെന്നുപെടുമ്പോഴുള്ള ബുദ്ധിമുട്ടുകള്* ആദ്യകാലത്ത് അനുഭവിച്ചിട്ടുണ്ടാവില്ലേ?
    ഇപ്പോഴും ഓര്*ക്കുമ്പോള്* അദ്ഭുതകരമായ ഒരുകാര്യം ചെറുപ്പം മുതലേ എനിക്കുചുറ്റും സിനിമയുണ്ടായിരുന്നു എന്നതാണ്. കുടുംബത്തില്* സിനിമയുമായി വിദൂരബന്ധമുള്ളവര്* പോലുമില്ല. എന്നിട്ടും ഞാന്* ആറാംക്ലാസിലും പത്താംക്ലാസിലും കോളേജിലും പഠിക്കുമ്പോള്* മൂവി ക്യാമറയ്ക്ക് മുന്നില്* ചെന്നുപെട്ടു.
    പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്* സിനിമയെടുക്കാന്* തീരുമാനിച്ച ഒരു ഉത്സാഹകമ്മിറ്റി സംഘത്തില്* ചെന്നുപെട്ടു. ആദ്യത്തെ ഷോട്ട് എന്റെ വീട്ടുമുറ്റത്തുതന്നെയായിരുന്നു. എല്ലാവരും വീട്ടില്*ത്തന്നെ താമസിച്ചു. പതിനേഴാമത്തെ വയസ്സില്* ഒരു തമിഴ് സിനിമയെടുക്കാന്* മദിരാശിയിലേക്കുപോയി. രവീന്ദ്രന്*, മുത്തുഭാരതി തുടങ്ങിയ വലിയ വ്യക്തിത്വങ്ങളെ കണ്ടു. ആ സമയത്താണ് ഡിഗ്രി പൂര്*ത്തിയാക്കിയിട്ടുപോരേ സിനിമയിലേക്കുള്ള യാത്ര എന്ന് അച്ഛന്* ചോദിച്ചത്. പക്ഷേ, ഞാനറിയാതെ സിനിമയുടെ വഴിയേതന്നെ പോയി.
    നവോദയയുടെ പുതിയ സിനിമയിലേക്ക് പുതുമുഖത്തെ വേണമെന്ന് ഒരറിയിപ്പ് അപ്പോഴാണ് വന്നത്. ''എന്തുകൊണ്ട് നിനക്കയച്ചുകൂടാ?' എന്ന് സുഹൃത്തുക്കള്* ചോദിച്ചു. ഈ മുഖവും വെച്ച് ഒരിക്കലും പറ്റില്ല എന്നെനിക്കറിയാമായിരുന്നു. പക്ഷേ, അവര്* വിട്ടില്ല. ഒരു വീടിന്റെ ടെറസ്സില്*വെച്ച് നമ്പ്യാതിരി (പിന്നീട് അദ്ദേഹം വലിയ സിനിമാ ഛായാഗ്രാഹകനായി) എന്റെ കുറേ ചിത്രങ്ങളെടുത്തു. നവോദയയ്ക്ക് അവ അയയ്ക്കാന്* പോസ്റ്റോഫീസില്* ചെന്നപ്പോള്* ചില്ലറയില്ല. അയാള്* ഓടിച്ചു.
    തിരിച്ചുവന്ന് വീണ്ടും മടങ്ങാന്* മടിച്ച് ഞാന്* അയച്ചു എന്ന് കളവുപറഞ്ഞു. സുരേഷ് (നിര്*മാതാവ് സുരേഷ്*കുമാര്*) കണ്ടുപിടിച്ചു. അവസാന ദിവസമായതിനാല്* നവോദയയില്* കൊണ്ടുചെന്ന് കൊടുക്കുകയായിരുന്നു. പിറ്റേന്നുതന്നെ ചെല്ലാന്* പറഞ്ഞു. ആദ്യത്തെ പന്ത്രണ്ടുദിവസം കഴിഞ്ഞിട്ടാണ് ക്യാമറയ്ക്ക് മുന്നില്* ചെല്ലാന്* പറ്റുന്നത്. അങ്ങനെ ഞാന്* അറിയാതെ സിനിമയിലേക്ക് വരികയായിരുന്നു.
    'മഞ്ഞില്* വിരിഞ്ഞ പൂക്കളില്*' മോഹന്*ലാല്* വരുമ്പോള്* സിനിമയില്* സുന്ദരനായകന്മാരുടെ കാലമായിരുന്നു. അപകര്*ഷത തോന്നിയിരുന്നോ?
    ഞാനതിന് നായകനായിട്ടല്ലല്ലോ വന്നത്, വില്ലനായിട്ടല്ലേ? ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്* സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു. പൂര്*ണമായി ബോധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്*. ഇക്കാര്യത്തില്* എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല. കാരണം ആദ്യസിനിമ കഴിഞ്ഞ് അടുത്തസിനിമ, അതുകഴിഞ്ഞ് അടുത്തത്, അത്തരത്തിലുള്ള പദ്ധതികളൊന്നും മനസ്സിലില്ലായിരുന്നു. ഒരിക്കല്* കെ.പി. ഉമ്മര്* എന്നോട് പറഞ്ഞു: 'എത്ര കാണാന്* കൊള്ളാത്തവനും കുറേക്കാലം സിനിമയില്* നിന്നാല്* നന്നാവും. ഉദാഹരണം ലാല്* തന്നെ.' അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായിത്തന്നെ സ്വീകരിച്ചു.
    പിന്നെ, സിനിമയില്* നമ്മള്* ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്പത്തിനും അല്പം പ്രശ്*നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആള്*ക്കാരുടെ മനസ്സില്* നല്ലതായി മാറുക. അതിന് ഉദാഹരണമായിരിക്കും ഞാന്*.
    അറിയാതെ സിനിമയില്* വന്ന ലാല്* പിന്നീട് നിലനില്*ക്കാന്* ഗൃഹപാഠമോ തയ്യാറെടുപ്പുകളോ നടത്തിയിരുന്നോ. ക്ലാസിക് സിനിമകള്* കാണുകയോ ആധികാരികമായി പഠിക്കുകയോ അങ്ങനെ വല്ലതും...?
    ഒന്നും ചെയ്തിട്ടില്ല. ഒരു നടന്* എന്നനിലയില്* അതിന്റെ ആവശ്യമുണ്ട് എന്നും തോന്നുന്നില്ല. കാരണം അഭിനയത്തിന്റെ കാര്യത്തില്* സിനിമ തീര്*ത്തും വ്യത്യസ്തമായ മേഖലയാണ്. ഒരു ഛായാഗ്രാഹകനെ സംബന്ധിച്ചിടത്തോളം നിങ്ങള്* പറഞ്ഞ കാര്യങ്ങളെല്ലാം ആവശ്യമാണ്. അയാള്* ഒരുപാട് സാങ്കേതികതയുടെ നടുവിലാണ് നില്*ക്കുന്നത്. സംവിധായകനും ആവശ്യമാണ്. അദ്ദേഹത്തിന് ലെന്*സിനെക്കുറിച്ചും ക്യാമറയെക്കുറിച്ചും പുതിയ പുതിയ ആംഗിളുകളെക്കുറിച്ചും പോസ്റ്റ് ഷൂട്ടിങ് ജോലികളെക്കുറിച്ചും ആഴത്തിലും അപ്ഡേറ്റഡുമായ അറിവുവേണം. എന്നാല്* നടന് അഭിനയിക്കാന്* മാത്രം അറിഞ്ഞാല്* മതി.
    അപ്പോള്* ഈ നാട്യശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം വെറുതെയാണ് എന്നാണോ?
    അല്ലല്ല. ഒരിക്കലുമല്ല. അതൊക്കെ അരങ്ങിനെ സംബന്ധിച്ച് വലിയ പാഠ്യഗ്രന്ഥങ്ങള്* തന്നെയാണ്. എന്നാല്* സിനിമാഭിനയം മറ്റൊരു ലോകമാണ് എന്ന് ഞാന്* പറഞ്ഞു. പോള്*മുനി അഭിനയത്തെപ്പറ്റിയുള്ള തന്റെ പുസ്തകത്തില്* പറയുന്നുണ്ട്, താന്* ക്ലോസപ്പിനുവേണ്ടിയും ലോങ്*ഷോട്ടിനുവേണ്ടിയും വേറെ വേറെ അഭിനയിക്കാറില്ലെന്ന്. ക്യാമറ വെച്ചുകഴിഞ്ഞാല്* ഒറ്റ അഭിനയമേയുള്ളൂ. പിന്നെ സിനിമയില്* Life Span Of An Actor Between Action and Cut എന്നാണ്. നാടകത്തില്* അതല്ല. ഇന്നിപ്പോള്* ഞാനിവിടെ ഷൂട്ട് ചെയ്യുന്നത് അറുപത്തിമൂന്നാമത്തെ സീനാണ്. വൈകുന്നേരം ചെന്ന് അഭിനയിക്കേണ്ടത് മുപ്പത്തിരണ്ടാമത്തെ സീനാണ്. രാത്രി എടുക്കേണ്ടത് എട്ടാമത്തേതും. അപ്പോള്* കഥാപാത്രത്തിന്റെയും കഥയുടെയും വളര്*ച്ചയുടെ ഗ്രാഫ് എപ്പോഴും സിനിമാനടന്റെ ഉള്ളില്* ഉണ്ടായിരിക്കണം. അത് അബോധമായി ഉള്ളില്* കിടക്കേണ്ടതാണ്. ആ ബോധ്യത്തിലാണ് അഭിനയിക്കുന്നത്. അത് ശരിയാവുക എന്നത് ദൈവാധീനംകൊണ്ട് മാത്രം നടക്കുന്ന കാര്യമാണ്.
    സൗഹൃദങ്ങളാണ് മോഹന്*ലാലിനെ നടനാക്കിയത് എന്നുപറഞ്ഞു. അന്നത്തെ ആ സൗഹൃദങ്ങളൊക്കെ അതേ തീവ്രതയില്* ഇന്നും നിലനിര്*ത്താന്* സാധിക്കുന്നുണ്ടോ?
    ആ സൗഹൃദങ്ങള്* തന്നെയാണ് എന്റെ വേര്. എന്നോളവും എന്നെക്കാളും വളര്*ന്നവരാണ് എന്റെ സുഹൃത്തുക്കളില്* പലരും. ഉദാഹരണം പ്രിയദര്*ശന്*. അദ്ദേഹം ഞങ്ങളെക്കാളെല്ലാം ഉയരത്തിലേക്കുപോയി. എത്ര വളര്*ന്നാലും ഒരു വിളിപ്പുറത്ത് ഞങ്ങളെല്ലാവരുമുണ്ട്.
    ഏതെങ്കിലും ഘട്ടത്തില്* സിനിമയില്* നിന്നും ഔട്ടാകും എന്ന അവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ടോ?
    അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാന്* കണ്*സേണ്*ഡ് അല്ല. ഇത് അഹങ്കാരംകൊണ്ട് പറയുന്നതല്ല. കാരണം, ഞാന്* ഇത്രകാലം മലയാളസിനിമയില്* നിന്നോളാം എന്ന് ആര്*ക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകള്* ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല. ഞാന്* സിനിമയില്*വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്*ത്തുനിര്*ത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്താല്* ഇങ്ങനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്*ക്കേ ഇത്തരം പേടിയുണ്ടാവൂ.

    സിനിമയില്* നിന്നും ഔട്ടാവുന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നാണോ?

    ആശങ്കപ്പെട്ടിട്ട് എന്തുകാര്യം സാര്*? ഈ പ്രപഞ്ചത്തില്* എല്ലാറ്റിനും കൃത്യമായ സമയമില്ലേ? അതുകഴിഞ്ഞാല്* വിസിലടിക്കും. അപ്പോള്* നിങ്ങള്* കളമൊഴിഞ്ഞേ പറ്റൂ... അത് ജീവിതത്തിലായാലും അങ്ങനെയല്ലേ. പിന്നെ നൂറ് വയസ്സായാലും ആരോഗ്യമുണ്ടെങ്കില്* സിനിമയില്* അഭിനയിക്കാം.
    അഭിനയം നിര്*ത്തേണ്ടിവരുന്ന ഒരു ഘട്ടത്തെക്കുറിച്ച് ലാല്* എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
    എന്തിനാലോചിക്കണം? ഇപ്പോഴും ഇതാണ് എന്റെ മേഖല എന്ന് ഞാന്* തീരുമാനിച്ചിട്ടില്ല. നമ്മള്* മദിരാശിയിലേക്ക് യാത്രചെയ്യുമ്പോള്* ഒരുപാട് ജങ്ഷനുകള്* ഉണ്ടാവും. അതൊക്കെ ക്ലിയര്* ചെയ്ത് പോയിപ്പോയി ഒരു സ്ഥലത്തെത്തുമ്പോള്* ''വലത്തോട്ട് തിരിഞ്ഞുപോകുക' എന്നൊരു ബോര്*ഡുണ്ടാകും. അങ്ങനെ ഞാനും പോകും. ഇപ്പോള്* ഇതാണ് എന്റെ ജോലി എന്നുമാത്രമേ എനിക്ക് പറയാന്* സാധിക്കൂ.
    അങ്ങനെയൊരു ഘട്ടം യാഥാര്*ഥ്യമായെന്നുവെക്കുക. എന്തായിരിക്കും ലാല്* ചെയ്യുക?
    വേറെന്തു പണിയറിയാം എന്നായിരിക്കും ചോദ്യത്തിന്റെ ഗൂഢാര്*ഥം. അഭിനയിക്കാന്* മാത്രമേ അറിയൂ എന്നതാണ് സത്യം. ഇനി അഭിനയിക്കണ്ട എന്നൊരു ഘട്ടംവന്നാല്* ഇനിയെന്തുചെയ്യണമെന്ന് ആലോചിക്കും. ഒന്നുമില്ലെങ്കില്* വെറുതെ ഇരുന്നൂടെ?


  9. #1888
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    'എനിക്ക് ആ ബോധ്യമുണ്ട്, പിന്നെന്തിനാണ് ഞാന്* മമ്മൂട്ടിയോട് യുദ്ധത്തിന് പോകുന്നത്?'



    തുഭേദങ്ങളുടെ രാജകുമാരന്* എന്ന് മോഹന്*ലാലിനെ വിശേഷിപ്പിക്കാം. നാല്*പ്പതു വര്*ഷത്തിലധികമായി മലയാളത്തിന്റെ മഴയും വെയിലും മഞ്ഞുംകൊണ്ട് , മലയാളിയ്ക്ക് മുന്നില്* മാറിമാറി വേഷമണിഞ്ഞ് മഹാനടനായി വളര്*ന്നയാളാണ് ലാല്*. ഇത്രമേല്* കണ്ടിട്ടും കേട്ടിട്ടും മലയാളിയ്ക്ക് ഈ മനുഷ്യനെ മടുക്കുന്നില്ല. നമ്മുടെ സംസ്*കാരത്തിന്റെയും സ്വപ്നങ്ങളുടെയും ഭാഗമായി മാറി മോഹന്*ലാല്*. മോഹന്*ലാല്* സംസാരിക്കുമ്പോള്* അഭിനയം മാത്രമല്ല ജീവിതവും അതിന്റെ യാദൃച്ഛികതകളും വിസ്മയങ്ങളും പല വര്*ണങ്ങളില്* വിടരുന്നു.. മോഹന്*ലാലുമായി ശ്രീകാന്ത് കോട്ടക്കല്* നടത്തിയ ദീര്*ഘസംഭാഷണത്തിന്റെ അവസാന ഭാഗം
    അച്ഛന്*, അമ്മ, ജ്യേഷ്ഠന്* എന്നിവരടങ്ങിയ കുടുംബത്തില്* പെറ്റായിരുന്നു ലാല്*. തിരക്കുകളില്* ഒഴുകിയപ്പോള്* ആ ലോകം നഷ്ടപ്പെട്ടതായി ആദ്യകാലങ്ങളിലെങ്കിലും വേദന തോന്നിയിരുന്നോ?
    സത്യം പറഞ്ഞാല്* ഇല്ല. കാരണം, ഞാന്* ചെയ്യുന്ന ജോലിയുടെ പ്രത്യേകതകളെയും പ്രശ്*നങ്ങളെയും കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പിന്നെ ഏറെ തിരക്കുകളുള്ള അച്ഛനെക്കണ്ടാണ് ഞാന്* വളര്*ന്നത്. ജോലിത്തിരക്കുകളുടെ പ്രശ്*നത്തെക്കുറിച്ച് അച്ഛനും അമ്മയ്ക്കും നന്നായിട്ടറിയാമായിരുന്നു.
    ജ്യേഷ്ഠന്* പ്യാരിലാലിന്റെ മരണം താങ്കളെ ഏതെങ്കിലും തരത്തില്* ബാധിച്ചിട്ടുണ്ടോ?
    ബാധിക്കുക എന്ന വാക്ക് ശരിയാണ് എന്ന് തോന്നുന്നില്ല. തീര്*ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. കാരണം അദ്ദേഹം വാര്*ധക്യം ബാധിച്ചിട്ടൊന്നും മരിച്ചയാളായിരുന്നില്ല. പിന്നെ മരണത്തിന്റെ വലിയൊരു സവിശേഷത അത് മറവികൂടി കൂടെക്കൊണ്ടുനടക്കുന്നു എന്നതാണ്. എത്ര അടുത്തയാളാണെങ്കിലും മരിച്ച് കുറച്ചുകഴിഞ്ഞാല്* നാം പൂര്*ണമായും മറക്കുന്നു. പിന്നീട് ആരെങ്കിലും ചോദിക്കുമ്പോഴാണ് ഓര്*ക്കുന്നത്. എന്നാല്* ആ വേദന ആത്മാവില്* ശേഷിക്കും. അതുണ്ട്, ഇപ്പോഴും.
    മോഹന്*ലാല്* എന്ന നടന്* ഇത്രയും വലുതാവാനുണ്ടായ കാരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
    ഞാന്* വളര്*ന്നുവന്ന കാലം തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹമായത്. ഏറ്റവും വലിയ എഴുത്തുകാരും ഏറ്റവും വലിയ സംവിധായകരും അവരുടെ പ്രതിഭ ഏറ്റവുമധികം ജ്വലിച്ചുനിന്ന സമയവുമായിരുന്നു എന്റെ വളര്*ച്ചാകാലം. എഴുത്തില്* എം.ടി., പത്മരാജന്*, ശ്രീനിവാസന്*, ലോഹിതദാസ് തുടങ്ങിയവര്*. സംവിധാനത്തില്* അരവിന്ദന്*, ഭരതന്*, പത്മരാജന്*, ഹരിഹരന്*, ഫാസില്*, പ്രിയദര്*ശന്*, സത്യന്* അന്തിക്കാട്, ആര്*. സുകുമാരന്*, സിബി മലയില്*, ഐ.വി. ശശി, ജോഷി തുടങ്ങിയവര്*. എന്തൊരു കാലമായിരുന്നു അത്!. മത്സരിച്ച് എഴുതുകയും മത്സരിച്ച് സംവിധാനം ചെയ്യുകയും ചെയ്തിരുന്ന കാലം. അതാണ് എന്നില്* പ്രവര്*ത്തിച്ചതും എനിക്ക് തുണയായതും. പുതിയ തലമുറയിലെ നടന്മാര്*ക്ക് അത്തരം ഒരവസ്ഥ ലഭിക്കുകയാണെങ്കില്* തീര്*ച്ചയായും അവര്* എന്നെക്കാള്* മുകളില്*പ്പോകും.
    മാസ്റ്റേഴ്സിന്റെയൊപ്പമുള്ള പ്രവര്*ത്തനം താങ്കളെ എങ്ങനെയാണ് സ്വാധീനിച്ചത്?
    പ്രേംനസീറും അടൂര്* ഭാസിയും കൊട്ടാരക്കരയും എസ്.പി. പിള്ളയും ജയനും ബഹദൂറും തിക്കുറിശ്ശിയും മധുവും എന്*.എന്*. പിള്ളയും കലാമണ്ഡലം ഗോപിയുമടക്കമുള്ള ഗുരുതുല്യരില്* തുടങ്ങി ഏറ്റവും പുതിയ തലമുറയിലെ നടന്മാരുടെ ഒപ്പംവരെ അഭിനയിക്കാന്* എനിക്ക് സാധിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലേക്കു പോയാല്* നാഗേശ്വര്* റാവുവും അമിതാഭ് ബച്ചനും ശിവാജി ഗണേശനും കമല്*ഹാസനും. ഇവരെല്ലാം വലിയ അഭിനേതാക്കള്* എന്നതിനെക്കാള്* വലിയ മനുഷ്യരും വ്യക്തിത്വങ്ങളുമായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്.
    ഏറ്റവും ഉയരത്തില്* നില്ക്കുമ്പോഴും ഏറ്റവും വിനീതരാവാന്* സാധിക്കുന്നവര്*. ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ ആരെയും നോവിക്കാത്തവര്*. ഇവര്*ക്കെല്ലാം ഞാന്* ഒന്നുകില്* മകനെപ്പോലെയായിരിക്കും. അല്ലെങ്കില്* സഹോദരനെപ്പോലെ. അമിതാഭ് ബച്ചനെ ഈയടുത്തും ഞാന്* കണ്ടു. ഇവരെയെല്ലാം അറിയുക എന്നാല്* ഓരോ ഇതിഹാസം വായിക്കുന്നതുപോലെയാണ്.
    തിലകന്* എന്ന നടനില്* ലാല്* കണ്ട ഏറ്റവും വലിയ പ്രത്യേകത എന്താണ്.
    അങ്ങനെ ചോദിച്ചാല്* എനിക്ക് പറയാന്* പറ്റില്ല. തിലകന്* എന്നല്ല ഒരു നടനെക്കുറിച്ചും പറയാന്* സാധിക്കില്ല. പോള്*മുനി തന്റെ ''അഭിനയശാസ്ത്രം' എന്ന പുസ്തകത്തില്* പറഞ്ഞ ഒരു സംഭവം തന്നെയാണ് എനിക്കിപ്പോള്* ഓര്*മവരുന്നത്. ഒരു നാടകത്തില്* ബേത്തല്*സ്ളി എന്ന നടിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കേണ്ടിയിരുന്നു. ഒരുദിവസം രാത്രി നാടകം തുടങ്ങും മുന്*പ് സ്റ്റേജ് മാനേജര്* മുനിയോട് പറഞ്ഞു: 'ബേത്തല്* ഇന്നലെവരെ ഉപയോഗിച്ച ബ്ലൗസല്ല ഇന്ന് ധരിക്കുന്നത്.' അതുകേട്ടതോടെ ഷോക്കേറ്റതുപോലെ താന്* പരിഭ്രാന്തനായി എന്നാണ് അദ്ദേഹം എഴുതിയത്. എന്നിട്ടും മാനേജര്* തുടര്*ന്നു: 'ബേത്തല്* ഇന്നു ധരിക്കുന്ന പുതിയ ബ്ലൗസ് താങ്കളുടെ മനോനിലയെ തകിടംമറിക്കുമല്ലോ എന്നോര്*ത്തിട്ടാണ് ഞാനിത് നേരത്തേ പറഞ്ഞത്.'
    അപ്പോള്* പോള്*മുനി പറഞ്ഞു: 'ഞാനിതുവരെ ബേത്തലിന്റെ ബ്ലൗസ് കണ്ടിട്ടില്ല. അവളൊരു ബ്ലൗസ് ധരിച്ചിരുന്നുവെന്ന വസ്തുതതന്നെ എനിക്കറിഞ്ഞുകൂടാ. അവള്* ഒരു ബ്ലൗസ് ധരിച്ചിരുന്നുവെന്ന് നിങ്ങള്* എന്നോട് പറഞ്ഞത് ആ രംഗത്തെ കൊല്ലുന്നതിന് തുല്യമാണ്. രംഗത്ത് ചെല്ലുമ്പോള്* ബേത്തല്* പുതിയ ബ്ലൗസ് ധരിച്ചിരിക്കുന്ന വിവരം താങ്കള്* പറഞ്ഞത് എന്റെ ഓര്*മയില്* വരും. എന്റെ ശ്രദ്ധ ചിതറിപ്പോകും. എനിക്ക് അഭിനയിക്കാന്* കഴിയാതാകും.'
    അദ്ദേഹം പറഞ്ഞത് വസ്ത്രത്തിന്റെ കാര്യമാണ്. എന്റെ കൂടെ അഭിനയിക്കുന്ന നടനെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളോ ധാരണകളോ എനിക്കുണ്ടാകാറില്ല. അവരെയല്ല ആ കഥാപാത്രത്തിലാണ് ഞാന്* ഊന്നാറ്. എന്നാല്* മാത്രമേ എനിക്കതിനനുസരിച്ച് അഭിനയിക്കാന്* പറ്റൂ. പ്രത്യേകിച്ച് തിലകന്*ചേട്ടനെപ്പോലുള്ള ഒരു മഹാനടന്റെ കാര്യത്തില്*. പൊതുവായി പറഞ്ഞാല്* അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനും ശബ്ദവും ഭാവങ്ങളില്*നിന്ന് ഭാവങ്ങളിലേക്കുള്ള അനായാസ സഞ്ചാരവും ആണ് പ്രത്യേക സിദ്ധിയായി തോന്നിയിട്ടുള്ളത്. ഞാനുമായി അഭിനയിക്കുമ്പോള്* പ്രത്യേക രസതന്ത്രം സംഭവിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് ശരിയായിരിക്കാം.
    'കമ്പനി', 'ഇരുവര്*', 'കിരീടം', 'സദയം', 'ഭ്രമരം', 'ടി.പി. ബാലഗോപാലന്* എം.എ.', 'തന്മാത്ര' എന്നീ ചിത്രങ്ങളിലെ ലാലിന്റെ അഭിനയത്തെക്കുറിച്ച് പല നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ബോധവാനാണോ?
    ഒരിക്കലുമല്ല. മറ്റുള്ളവര്* പറയുമ്പോഴാണ് ഞാന്* അതിനെക്കുറിച്ച് കേള്*ക്കുന്നത്. അതൊന്ന് കണ്ടുകളയാം എന്നുകരുതി ആ സിനിമകളൊന്നും വീണ്ടും ഇട്ട് കാണാറുമില്ല. എന്റെ സിനിമകള്* ഏറ്റവും കുറച്ച് കണ്ടയാള്* ഞാനായിരിക്കും. ഡബ്ബിങ്ങിന്റെ സമയത്താണ് ഞാന്* എന്റെ സിനിമ കാണാറുള്ളത്. അതൊരു പാതിവെന്ത അവസ്ഥയായിരിക്കും. പിന്നെ നമ്മുടെ പ്രകടനം നാംതന്നെ കണ്ട് അതേക്കുറിച്ച് നമ്മള്*തന്നെ ആലോചിച്ചിരിക്കുന്നത് എന്തൊരു ബോറന്* ഏര്*പ്പാടാണ്. അത് മറ്റുള്ളവര്* കാണട്ടെ, നിരീക്ഷിക്കട്ടെ, പറയാനുള്ളത് പറയട്ടെ.
    ബോധപൂര്*വമായ ഒരു പ്രയത്*നം അഭിനയത്തില്* ഇല്ലെന്നാണോ?
    അതാണ് ഞാന്* എപ്പോഴും പറയാറുള്ളത്, അജ്ഞാതമായ ശക്തിയുടെ അനുഗ്രഹമെന്ന്. അത്തരം കാര്യങ്ങള്* അറിഞ്ഞുകൊണ്ടോ ബോധപൂര്*വമോ വരില്ല. അവ അറിയാതെ പ്രസരിക്കുകയാണ്. അവയ്ക്ക് വ്യാകരണങ്ങളോ നിയമങ്ങളോ ഇല്ല. ഒരിക്കല്* സംഭവിച്ചാല്* വീണ്ടും സംഭവിക്കണമെന്ന് യാതൊരു ഉറപ്പുമില്ല. ഇത് അഭിനയത്തില്* മാത്രമല്ല എല്ലാതലത്തിലുമുള്ള സര്*ഗമേഖലകളിലും സംഭവിക്കുന്നതാണ്. ബോധപൂര്*വമാവുമ്പോള്* ഇവ വൃത്തികേടാവുകയാണ് ചെയ്യുക.
    'കാലാപാനി'യും 'വാനപ്രസ്ഥ'വും താങ്കള്* നിര്*മിച്ച സിനിമകളാണ്. കച്ചവടതാത്പര്യത്തിലുപരി എന്തെങ്കിലും ഘടകങ്ങള്* ഈ നിര്*മാണസംരംഭങ്ങള്*ക്ക് പിന്നിലുണ്ടോ?
    കച്ചവടതാത്പര്യം തീരെയില്ലായിരുന്നു. ആ തരത്തില്* നോക്കുമ്പോള്* അവ ഭീമമായ നഷ്ടങ്ങള്*തന്ന പദ്ധതികളായിരുന്നു. ആ സിനിമകളുടെ ഉള്ളടക്കത്തിനോട് എനിക്ക് വ്യക്തിപരമായുള്ള അഭിനിവേശമാണ് നിര്*മാതാവാകാന്* എന്നെ പ്രേരിപ്പിച്ചത്. ഇന്ത്യന്* സ്വാതന്ത്ര്യസമരവും കഥകളിയും. ഒരേസമയം ഒരു നിര്*മാതാവിന്റെ ടെന്*ഷനും നടന്റെ പാഷനും ഞാന്* ഈ സിനിമകളില്* അനുഭവിച്ചു. ഉള്*ക്കനമുള്ള കഥാപാത്രങ്ങളിലൂടെ കടന്നുപോകാന്* സാധിച്ചു. പിന്നെ എന്റെ സമ്പാദ്യം ഞാന്* സിനിമയില്*തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. അത് നഷ്ടമായാലും ലാഭമായാലും എനിക്ക് പ്രശ്*നമല്ല.
    സിനിമാഭിനയത്തില്* തൃപ്തിപോരാഞ്ഞിട്ടോ വിരക്തി വന്നിട്ടോ ആണോ താങ്കള്* നാടകങ്ങളിലേക്ക് തിരിയുന്നത്?
    ഒരിക്കലുമല്ല. വിരക്തി ഒട്ടുമില്ല. പിന്നെ, കൂടുതല്* ആഴത്തിലുള്ളതും വ്യത്യസ്തമായതും വെല്ലുവിളികളുള്ളതുമായ അഭിനയമേഖലയ്ക്കുവേണ്ടിയുള്ള ദാഹം അരങ്ങിലേക്കുള്ള എന്റെ യാത്രകളിലുണ്ട്. അത് എന്നിലെ കലാകാരന്റെ ആത്മാവിന്റെ ദാഹമാണ്. ഒരു മുഴുനീള കഥാപാത്രമായി ഇടവേളകളില്ലാതെ അരങ്ങില്* പ്രേക്ഷകര്*ക്ക് മുന്നില്*നിന്ന് സ്വയം കത്തിയെരിയുക എന്ന അനുഭവം തീര്*ത്തും വ്യത്യസ്തമാണ്. ജീവിതത്തെപ്പോലെതന്നെ റീടേക്കുകളില്ലാത്ത അവസ്ഥ.
    'കര്*ണഭാര'മെന്ന സംസ്*കൃതനാടകത്തിലഭിനയിച്ച നടനെന്ന നിലയില്* അനുഭവം എങ്ങനെയായിരുന്നു?
    ഒരേസമയംതന്നെ ആനന്ദവും വിഭ്രമവും ഭയവും ഉണ്ടാക്കുന്നതായിരുന്നു അത്. സംസ്*കൃതത്തിലാണ് നാടകം ചെയ്യേണ്ടതെന്ന് കാവാലം സാര്* പറഞ്ഞപ്പോള്* ഒറ്റയടിക്ക് ഞാന്* പല കഷണങ്ങളായി ചിതറിപ്പോയി. കാരണം എനിക്ക് സംസ്*കൃതം അറിയില്ല. ഞാന്* തരിച്ചിരുന്നപ്പോള്* സാര്* പറഞ്ഞു: 'തനിക്ക് കഴിയുമെടോ.' അടുത്തദിവസം സ്*ക്രിപ്റ്റ് അയച്ചുതന്നു. ആ സമയത്ത് ഞാന്* പ്രിയന്റെ 'കാക്കക്കുയില്*' എന്ന സിനിമയില്* അഭിനയിക്കുകയാണ്. തീര്*ത്തും വ്യത്യസ്തമായ അന്തരീക്ഷം. കോമഡി ക്യാരക്ടര്*.
    അതിനിടയിലിരുന്ന് ഞാന്* ഭാസന്റെ 'കര്*ണഭാരം' പഠിക്കാന്* തുടങ്ങി. പിന്നീട് ഷൂട്ടിങ് കഴിഞ്ഞുള്ള പാതിരാത്രികളില്*, വിമാനയാത്രകളില്*, വീണുകിട്ടുന്ന ഇടവേളകളിലെല്ലാം ഇരുന്ന് നാടകം മനപ്പാഠമാക്കി. ഡല്*ഹിയിലായിരുന്നു അരങ്ങ്. നാടകം തുടങ്ങുന്നതിന് മുന്*പ് ഞാന്* സദസ്സിനെയൊന്ന് നോക്കി. വലിയ പണ്ഡിതന്മാരും നാടകമര്*മജ്ഞരുമാണ് നിറയെ. ഞാനാകെ വിയര്*ത്തുപോയി. ഓരോ സംഭാഷണം കഴിയുമ്പോഴും എന്റെ മനസ്സാകെ ശൂന്യമായിരുന്നു. അടുത്ത ഡയലോഗ് പോലും ഓര്*മയിലില്ല. ഒടുവില്* എങ്ങനെയോ ആ കടല്* നീന്തിക്കടന്നു. ഗുരുനാഥന്മാരുടെ അനുഗ്രഹം ശരിക്കും ഞാന്* അപ്പോഴാണ് അറിഞ്ഞത്.
    ഗുരുത്വത്തെപ്പറ്റി മോഹന്*ലാല്* പലപ്പോഴും പറയാറുണ്ട്. അത്രയ്ക്ക് വിശ്വാസമുണ്ടോ അതില്*?
    ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഞാന്* ഇപ്പോഴും നിലനില്ക്കുന്നതെന്നാണ് എന്റെ വിശ്വാസം. മഹാപ്രതിഭകളായ എത്രയോ ആചാര്യന്മാരുടെ ഇടയില്* പ്രവര്*ത്തിക്കാനും അവരോട് ചേര്*ന്നുനില്ക്കാനും സാധിച്ചുവെന്നത് എന്റെ ഭാഗ്യമാണ്. എഴുത്തില്* എം.ടി., പത്മരാജന്*, ലോഹിതദാസ്. അഭിനയത്തില്* പ്രേംനസീര്*, മധു, തിലകന്*, എന്*.എന്*. പിള്ള, നെടുമുടിവേണു, ശിവാജി ഗണേശന്*, നാഗേശ്വര്* റാവു, രാജ്കുമാര്*, അമിതാഭ് ബച്ചന്* പിന്നെ ഭരതന്*, കലാമണ്ഡലം ഗോപി, അമ്മന്നൂര്* മാധവച്ചാക്യാര്*, കുടമാളൂര്*, കീഴ്പ്പാടം, എല്*. സുബ്രഹ്മണ്യം, മട്ടന്നൂര്* ശങ്കരന്*കുട്ടി, സക്കീര്* ഹുസൈന്*... അങ്ങനെ എത്രയോ പേര്*. ഇവരെല്ലാവരും എന്റെ ശിരസ്സില്* കൈവെച്ചനുഗ്രഹിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ അനുഗ്രഹത്തിന്റെയും സ്*നേഹത്തിന്റെയും വലയത്തിലാണ് ഞാനിപ്പോഴും ജീവിക്കുന്നത്. അതാണെന്റെ ബലവും കവചവും. പിന്നെ ഞാന്* ആരെ പേടിക്കാന്*? എന്തിനെ പേടിക്കാന്*?
    മമ്മൂട്ടിയും മോഹന്*ലാലും തമ്മില്* ഒരു താരയുദ്ധം നിലനില്ക്കുന്നുണ്ട് എന്ന് മലയാളി വിശ്വസിക്കുന്നുണ്ട്. ഇത് ശരിയാണോ?
    യുദ്ധമൊന്നുമില്ല. ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്* സാധിക്കില്ലായെന്ന് ബോധ്യമുള്ളയാളാണ് ഞാന്*. പിന്നെ ഞാന്* എന്തിനാണ് അദ്ദേഹത്തിനോട് യുദ്ധത്തിന് പോകുന്നത്? അദ്ദേഹത്തിന് നല്ല റോളുകള്* കിട്ടുമ്പോള്* എനിക്കും നല്ല റോളുകള്* കിട്ടണമെന്ന് ഞാന്* കൊതിക്കാറുണ്ട്. അതില്* എന്താണ് തെറ്റ്? ഒരാളെ ഇല്ലാതാക്കാന്* മറ്റൊരാള്* മത്സരിക്കുമ്പോഴല്ലേ പ്രശ്*നമുള്ളൂ.
    ടെറിട്ടോറിയല്* ആര്*മിയില്* ചേര്*ന്നതിനുപിന്നിലെ പ്രചോദനമെന്താണ്?
    എന്റെ വീടിനടുത്ത് ഒരു ചിത്രകാരനുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാന്* അദ്ദേഹം വരയ്ക്കുന്നിടത്ത് പോയിനില്ക്കും. ആ ചിത്രങ്ങളില്* മിക്കവയും എന്തുകൊണ്ടോ പട്ടാളവുമായി ബന്ധപ്പെട്ടവയായിരുന്നു. അന്നുമുതലേ പട്ടാളക്കാരുടെ ലോകം എന്റെയുള്ളില്* കടന്നുകൂടി. വളരെ വളരെ വര്*ഷങ്ങള്*ക്കുശേഷം 'കീര്*ത്തിചക്ര', 'കുരുക്ഷേത്ര', 'കാണ്ഡഹാര്*' എന്നീ സിനിമകളില്* പട്ടാളക്കാരനായി എനിക്ക് അഭിനയിക്കേണ്ടിവന്നു. ശ്രീനഗര്*, കാര്*ഗില്* എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സംഘര്*ഷഭരിതമായ അതിര്*ത്തികളില്* അടുത്ത നിമിഷം എന്താവുമെന്നറിയാതെ കാവല്*നില്ക്കുന്ന പട്ടാളക്കാരന്റെ ജീവിതം അപ്പോഴാണ് ഞാന്* നേരിട്ടുകണ്ടത്. ബങ്കറുകളിലും അതിര്*ത്തിയിലെ ഏറ്റവും സെന്*സിറ്റീവായ സ്ഥലങ്ങളിലും ജീവിച്ചു. വല്ലാത്തൊരു അനുഭവകാലമായിരുന്നു അത്. പട്ടാളക്കാരോട് എനിക്കുള്ള ബഹുമാനം പതിന്മടങ്ങ് വര്*ധിച്ചു.
    ടെറിട്ടോറിയല്* ആര്*മിയുടെ ബ്രാന്*ഡ് അംബാസഡറാകാനുള്ള ക്ഷണം ലഭിച്ചപ്പോള്* എനിക്ക് ആഹ്*ളാദത്തേക്കാള്* അധികം അഭിമാനമാണ് തോന്നിയത്. ടെറിട്ടോറിയല്* ആര്*മി എന്നാല്* സാധാരണക്കാരെയും പട്ടാളത്തെയും തമ്മില്* അടുപ്പിക്കുന്നതാണ്. അതിനെ പ്രൊമോട്ട് ചെയ്യുകയും കൂടുതല്* കൂടുതല്* യുവത്വങ്ങളെ പട്ടാളത്തിലേക്ക് ആകര്*ഷിക്കുകയുമാണ് എന്റെ ദൗത്യം. ഇതൊന്നും ചുമ്മാ എടുത്തുതരുന്നതല്ല. നമ്മുടെ ജീവിതത്തെയും നമ്മളെയും നിരീക്ഷിച്ചശേഷം രാജ്യം നല്കുന്നതാണ്. ഇന്ത്യക്കാരനെന്നനിലയില്* ഞാനതില്* അഭിമാനിക്കുന്നു.
    ബറോസ് എന്ന സിനിമയിലൂടെ താങ്കള്* സംവിധായകനാകുകയാണല്ലോ.
    നടനില്* നിന്ന് സംവിധായകനാകുമ്പോഴുണ്ടാകുന്ന മാറ്റം, എങ്ങനെയാണ് അനുഭവിക്കുന്നത്?
    എനിക്കൊരു മാറ്റമുണ്ടായി എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? എനിക്ക് ഒരു മാറ്റവുമില്ല. എന്നാല്*, എന്റെ ജീവിതത്തില്* കുറെ മാറ്റങ്ങള്* വരുത്താന്* ഞാന്* തീ രുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്*പ്പത്തിമൂന്ന് വര്*ഷമായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്*. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്*നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്*. അത് ഞാന്* ആസ്വദിച്ചിരുന്നു. എന്നാല്*, അതേ സമയം, ഈ ഓട്ടത്തിനിടയില്* എനിക്ക് നഷ്ടമായ പല കാര്യങ്ങളുണ്ട്.
    നല്ല യാത്രകള്*, കുടുംബനിമിഷങ്ങള്*, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്* ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടിക്കൂടി ഇനി ഞാന്* കുറച്ച് ജീവിക്കട്ടെ. ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വകാര്യനിമിഷങ്ങള്* ഞാനിപ്പോള്* നന്നായി ആസ്വദിക്കുന്നു.
    അപ്പോള്* സംവിധായകനിലേക്കുള്ള മാറ്റം അനുഭവപ്പെടുന്നേയില്ല എന്നാണോ. അതിനെ മാറ്റം എന്നല്ല വിളിക്കേണ്ടത്. എനിക്കത് ആശ്ചര്യകരമായ ആനന്ദമാണ്.
    ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ഞാന്* ആഗ്രഹിച്ചതേയല്ല. കാര്യങ്ങളെല്ലാം എവിടെയോ നിശ്ചയിക്കപ്പെട്ടപോലെ ഒത്തുവന്നതാണ്. ജിജോ എഴുതിവെച്ച കഥ എന്നെ കാത്തിരുന്നതായിരിക്കണം. പിന്നെ, ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അതിന് എന്നെ സഹായിക്കാന്* പ്രതിഭാശാലികളായ ഒരുപാടുപേര്* ഒപ്പമുണ്ട്. അതിലേക്ക് എപ്പോഴത്തെയും പോലെ എന്റെ പ്രയത്*നവും നൂറ് ശതമാനം ഞാന്* നല്*കേണ്ടതുണ്ട്. ആ ബോധ്യംപോലും എനിക്ക് ആവേശമാണ്.
    ബറോസ് എന്ന സിനിമ സംവിധാനം ചെയ്യാന്* ഏതൊക്കെ തരത്തിലുള്ള ഒരുക്കങ്ങളാണ് താങ്കള്* ചെയ്യുന്നത്.
    വലിയ ശ്രമം വേണം. പ്രധാനപ്പെട്ടത് തിരക്കഥയാണ്. ബാലസാഹിത്യം എഴുതുന്നതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ? കുട്ടികളുടെ മനസ്സ് - ഒരേസമയം ഏറെ ലളിതവും ഏറെ സങ്കീര്*ണവുമാണ്. അതുകൊണ്ടുതന്നെ അവരെ രസിപ്പിക്കുന്ന വിധത്തില്* കൃത്യമായി കഥ മെനയണം. പരമാവധി ഒന്നേമുക്കാല്* മണിക്കൂര്* മാത്രമേ ഈ സിനിമ പോവാവൂ. അതിലപ്പുറം ത്രീഡി സിനിമകള്* കണ്ടിരിക്കാന്* അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കണം. വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സംഗീതമാണ്. പിന്നെ കുട്ടികളടക്കമുള്ള നല്ല നടന്മാര്* - വേണം. മിക്കവരും വിദേശത്തുനിന്നായിരിക്കും.
    വൃദ്ധനായി പലപ്പോഴും അഭിനയിച്ചിട്ടുണ്ട്. മോഹന്*ലാല്* വാര്*ധക്യത്തിലേക്ക് കടക്കുകയാണോ?
    എല്ലാ മനുഷ്യരെയുംപോലെ എനിക്കും വാര്*ധക്യവും ജരാനരകളും ഒരുനാള്* മരണവും സംഭവിക്കും. അതിനെക്കുറിച്ച് ബോധവാനാണ്. ഒരിക്കലും ഞാനതില്*നിന്നും ഒളിച്ചോടില്ല. ഒളിച്ചോടാന്* സാധിക്കുകയുമില്ല. പിന്നെ ആറാംക്ലാസില്* പഠിക്കുമ്പോള്* തൊണ്ണൂറുവയസ്സുകാരനായിട്ടാണ് ഞാനഭിനയിച്ചത്. വേളൂര്* കൃഷ്ണന്*കുട്ടിയുടെ നാടകം. അങ്ങനെ നോക്കുമ്പോള്* ഞാന്* തിരിച്ചാണ് വളരുന്നത് എന്നുപറയാം.
    വാര്*ധക്യം വരുമ്പോള്* മോഹന്*ലാലിലെ നടന് എന്ത് സംഭവിക്കും?
    നടന് എന്തുസംഭവിക്കുമെന്നതിനെക്കാള്* ഞാന്* എന്ന മനുഷ്യന് എന്തുസംഭവിക്കുമെന്നല്ലേ ആലോചിക്കേണ്ടത്. നമ്മള്* ആരോഗ്യത്തോടെയിരുന്നാലല്ലേ മറ്റെല്ലാമുള്ളൂ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് വാര്*ധക്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്*. ആ സമയത്ത് ആരോടും ക്ഷോഭിക്കാതെ, ആരെയും വെറുപ്പിക്കാതെ, കുറ്റം പറയാതെ, വിമര്*ശിക്കുകയോ ചീത്തപറയുകയോ ചെയ്യാതെ ജീവിക്കാന്* സാധിച്ചാല്*തന്നെ വലിയ കാര്യമാണ്.
    ഇങ്ങനെയൊക്കെ വാര്*ധക്യത്തെ കാണുന്ന മോഹന്*ലാലിന് എന്തിനാണ് മേക്കപ്പ്?
    സര്*, ഇത് സിനിമയാണ്. സിനിമയില്* മേക്കപ്പ് എന്നത് ഒരു ആര്*ട്ടാണ്. നമ്മളൊക്കെ വളരെക്കുറച്ച് മേക്കപ്പ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കഥാപാത്രത്തിനനുസരിച്ചുള്ള മേക്കപ്പ് ആവശ്യമായിവരും.
    ലാലിന് രജനീകാന്തിനെപ്പോലെ നടന്നൂടെ എന്നാണ് ചോദ്യം?
    അതെന്തൊരു ചോദ്യമാണ് സാര്*? ഞാന്* എന്തിനാണ് മറ്റൊരാളെപ്പോലെ നടക്കുന്നത്? ഞാന്* എന്റെ സൗകര്യത്തിനല്ലേ നടക്കുക. മറ്റൊരാള്*ക്ക് ഒരു ഉപദ്രവമാകാത്തിടത്തോളം കാലം അതൊരു തെറ്റല്ല. ഞാനൊരു ജനാധിപത്യരാജ്യത്തിലെ പൗരനാണ്.
    മമ്മൂട്ടിയും ലാലും സിനിമയിലെ വന്* വൃക്ഷങ്ങളാണ്. നിങ്ങളാണ് കേന്ദ്രസ്ഥാനത്ത്. മലയാള സിനിമയില്* ഏതെങ്കിലും തരത്തിലുള്ള ഒതുക്കലുകള്* നടക്കുന്നുണ്ടോ?
    വളരെക്കുറച്ച് ആളുകള്* മാത്രമുള്ള മേഖലയാണ് മലയാളസിനിമ. അതില്*ത്തന്നെ ഉന്നതശീര്*ഷരായ ഒരുപാടുപേര്* മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്? താരതമ്യം എന്നൊന്ന് ഇല്ലല്ലോ. നമുക്കങ്ങനെ കൃത്യമായ കാസ്റ്റിങ് ഒന്നുമില്ല. ഒരാളെ മനസ്സില്* ധ്യാനിച്ച് എഴുതിയുണ്ടാക്കുന്ന ഉദാത്ത തിരക്കഥയൊന്നുമില്ല. ഒരാള്* ഇല്ലെങ്കില്* മറ്റൊരാളെ നോക്കും, അത്രതന്നെ. അവസരങ്ങള്* കുറയുമ്പോള്* പലരും പറയാറുള്ളതാണ് 'എന്നെ അവര്* ഒതുക്കി' എന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. ആരോടും ഞങ്ങള്* മാറിനില്ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞുവരികയായിരുന്നു.
    'നിങ്ങള്* ശര്*ക്കരയാവുക, ഉറുമ്പുകള്* തേടിയെത്തും' എന്ന് പറയാറില്ലേ. അത് വളരെ ശരിയാണ്. മറ്റൊന്നും നിങ്ങള്* ചെയ്യേണ്ട. നിങ്ങളെ ആരും വിളിച്ചില്ലെങ്കില്* ആര്*ക്കും നിങ്ങളെ വേണ്ട എന്നാണ് അര്*ഥം. ഇന്നസെന്റിന്റെ വീട്ടിലെ ഫോണ്* ഒരിക്കല്* ദിവസങ്ങളോളം ശബ്ദിക്കാതായി. എക്സ്ചേഞ്ചില്* പരാതിപറഞ്ഞപ്പോള്* അവര്* വന്നുനോക്കിയിട്ട് പറഞ്ഞു: ഫോണ്* കേടായതുകൊണ്ടല്ല, നിങ്ങളെ ആരും വിളിക്കാത്തതുകൊണ്ടാണ് എന്ന്. ഇത്രയേ ഉള്ളൂ ഇക്കാര്യവും. യഥാര്*ഥ പ്രതിഭയെ ഒരാള്*ക്കും ഒരിക്കലും ഒതുക്കാന്* സാധിക്കില്ല.
    ഞാന്* നല്ല ഭ്രാന്തുള്ളയാളാണ് എന്ന് താങ്കള്* ഒരിക്കല്* പറഞ്ഞു. എന്താണ് ഉദ്ദേശിച്ചത്?
    ഭ്രാന്ത് എന്നതുകൊണ്ട് ഞാന്* ഉദ്ദേശിച്ചത് ചെവിയില്* ചെമ്പരത്തിപ്പൂവ് വെച്ച് നടക്കുന്ന അവസ്ഥയല്ല. ഭ്രാന്തമായ അഭിനിവേശം എന്ന് നമ്മള്* പറയാറില്ലേ. അതില്ലാതെ കലാകാരന് നില്ക്കാന്* സാധിക്കില്ല. അഭിനയം എനിക്കൊരു ഭ്രാന്ത് തന്നെയാണ്. ജീവിതത്തിലും അല്പം ഭ്രാന്തൊക്കെ വേണം.
    പുസ്തകങ്ങള്* വായിക്കാറുണ്ടോ?പുസ്തകം വായിക്കാന്*വേണ്ടിയും ഞാനിത്ര പുസ്തകം വായിച്ചു എന്ന് വീമ്പുപറയാന്*വേണ്ടിയും പുസ്തകം വായിക്കാറില്ല. നല്ല സൗഹൃദങ്ങളിലൂടെയാണ് നല്ല പുസ്തകങ്ങളും എന്റെ കൈയിലെത്തുന്നത്. പിന്നെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്നില്ല, സാധ്യവുമല്ല. വായിച്ചതില്*നിന്ന് നന്മ ഉള്*ക്കൊണ്ടാല്* മതി.
    വിവാദങ്ങള്* താങ്കളെ വേദനിപ്പിക്കാറുണ്ടോ?
    പൊതുവായ അര്*ഥത്തില്* ഇല്ല. പക്ഷേ, വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും അല്പനേരത്തേക്കെങ്കിലും അസ്വസ്ഥനാക്കാറുണ്ട്. ഞാന്* മരിച്ചുവെന്ന്* പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നുപോകും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്*. ശരി നമ്മുടെ ഭാഗത്താണെങ്കില്* നാം നിലനില്ക്കുകതന്നെ ചെയ്യും. അങ്ങനെയിരിക്കുമ്പോള്* ഒരു കുഞ്ഞുകാറ്റുവന്ന് കെടുത്തിക്കളയുകയും ചെയ്യും.
    മരണത്തെക്കുറിച്ച് സങ്കല്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്* എങ്ങനെയാവണമെന്നാണ്?
    സങ്കല്പിക്കുന്നതുപോലെ ഒരിക്കലും നടക്കാത്ത ജീവിതത്തിലെ ഏകകാര്യം മരണമായിരിക്കാം. പിന്നെ എന്തിനാണ് വെറുതെ സങ്കല്പിച്ച് സമയം കളയുന്നത്? മരണത്തെക്കുറിച്ചുള്ള പ്രാര്*ഥന വേണമെങ്കില്* പറയാം: അനായാസേന മരണം.
    ജീവിതത്തിലെ ഏറ്റവും വലിയ പ്രാര്*ഥന എന്താണ്?
    ഞാനെന്ന ഭാവമതു തോന്നായ്ക വേണം... അത്രമാത്രം.
    സെപ്തംബര്* ലക്കം സ്റ്റാര്* ആന്*ഡ് സ്റ്റൈലില്* പ്രസിദ്ധീകരിച്ചത്

  10. #1889
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ?ജീവനി?ക്കായി മോഹൻലാൽ വരും; ആ വിഷം വേണ്ടെന്ന് പറയാൻ






    പത്തനംതിട്ട∙ മലയാളിയോട് ?വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കൂ? എന്നു പറയാൻ നടൻ മോഹൻലാലിനെ തന്നെ കൃഷിവകുപ്പ് രംഗത്തിറക്കുന്നു. കൃഷിവകുപ്പിന്റെ ?ജീവനി? പദ്ധതിയുടെ പ്രചാരണാർഥം 30 സെക്കൻഡ് പരസ്യചിത്രത്തിൽ മോഹൻലാൽ സൗജന്യമായാണ് അഭിനയിക്കുന്നത്.


    ടിവി ചാനലുകൾ , സാമുഹികമാധ്യമങ്ങൾ, സിനിമാ തിയറ്ററുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും പ്രചാരണത്തിനാണിത്. ജനുവരി 1 മുതൽ 2021 വിഷു വരെ 470 ദിവസമാണ് ?നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം? എന്ന പ്രചാരണം സംഘടിപ്പിക്കുകയെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
    കേരളത്തിന്റെ വാർഷിക ആവശ്യകത 20 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ്. 2018?19ൽ കേരളത്തിൽ 12.12 മെട്രിക് ടൺ പച്ചക്കറി ഉൽപാദിപ്പിച്ചു. 2015?16ൽ ഇത് 6.28 മെട്രിക് ടണായിരുന്നു. മട്ടുപ്പാവിലെ കൃഷി, തരിശുഭൂമി കൃഷിയോഗ്യമാക്കുക തുടങ്ങിയ ശ്രമത്തിലൂടെയാണ് 12.12 ആയി ഉൽപാദനം വർധിച്ചത്.
    ആവശ്യമുള്ള ബാക്കി പച്ചക്കറി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുകയാണ്. ഇത്രയും പ്രചാരണങ്ങളൊക്കെയുണ്ടായിട്ടും ഇപ്പോഴും കേരളത്തിൽ ഉപയോഗിക്കുന്നതിൽ 40 % പൂർണമായും വിഷലിപ്ത പച്ചക്കറിയെന്നാണ് പഠനം.

    ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ശുപാർശപ്രകാരം ഒരാൾ 300 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് എന്നാൽ നിലവിൽ ഒരാൾക്ക് 160 ഗ്രാം മാത്രമേ ജനസംഖ്യാനുപാതികമായി ലഭ്യമാകുന്നുള്ളുവെന്നുമാണ് കണ്ടെത്തൽ. എല്ലാ മേഖലയിലെയും സംഘടനകളുമായി ബന്ധപ്പെട്ട് ബൃഹത്തായ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.
    വീട്ടുവളപ്പിൽ വർഷം മുഴുവൻ പച്ചക്കറി എന്നതാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പുമായി ചേർന്നാണ് ജീവനി പദ്ധതിയുടെ പ്രചാരണം.








  11. #1890
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    729

    Default

    #Exclusive - #Mohanlal - #Prithvi - #Fahadh Combo in a movie directed by Amal Neerad!


    Touted to be Gangster thriller,scripted by debutant Amal MX.Jointly produced by Ashirvad Cinemas & Amal Neerad Production


    Wait for official confirmation

  12. Likes Joseph James liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •