Page 157 of 337 FirstFirst ... 57107147155156157158159167207257 ... LastLast
Results 1,561 to 1,570 of 3369

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #1561

    Default


    Quote Originally Posted by shivankuty View Post
    Anyabhashyl poyi nayaka role thanne chynm enonm ila..nalla role aanenkl aethum cheyum..janatha garagle role okke nannyi ishtptrnu..he had somethng to do in dat
    Nalla vesham aanenkil oru scene aayalm no prob
    Luciferl aetvm mikacha scene side rolil abhnycha tovinode aanu..pulli aduthide chytha cinemkalekal appreciation aa oru sceninu kity


    Sent from my SM-J730F using Tapatalk
    Company-um eniku ishttam aaya movie aanu...

    Tovino-de karyam valare correct aanu.. Athupole Tovino-de Godha movie, athil main character heroine aanu.. Pakshe athu nalla peru koduthu for Tovino..Macho image oke break cheyyan Godha help cheythu...

    Lalettan villain aayittu act cheythalum no problem.. Pakshe nalla role aayal mathram mathi.. Allathe njan hero aayittu mathrame abhinayiku enna attittude onum venda...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1562

    Default

    Njan aanu ee discussion thudangiyath.. Njan paranjath hero aayitte cheyyavoo enn karuthiyalla.. Enikka padathile appearance theere pidichilla.. nammude padangalil oru Jose Prakash num Sunil Sugatha kkum okke kodukkunna role nulla oru looks.. Malayalathile one of biggest star enna reethiyilanu paranjath.. Anyway leave it.. As u said, Lalettanum mooppare fans num illatha oru ith mattu malayala cinema fans nu undavenda karyamillallo..

    Quote Originally Posted by chackomaster View Post
    See, they are actors first.. Avarku ishttam ulla roles oke avar cheyyatte..

    Njan evide poyalum "hero" aayittu mathrame act cheyu ennu aayirikum Ikka-de attittude.. Athu pullide personal karyam... Ellarum angane venam ennu illallo.. Rajnikanth ethrayo hindi movies-il abhinayichittundu, hero aayittundu, second hero aayittundu, , character roles cheythittundu.. Even Mohan Babu-nte father aayittu telugu movie "Pedarayudu" -il act cheythittundu...
    Last edited by classic; 04-16-2019 at 12:51 PM.

  4. Likes Oruvan1 liked this post
  5. #1563

    Default

    Lalettan to direct a movie
    🤩🤩

    Sent from my SM-J730F using Tapatalk

  6. #1564

    Default

    Quote Originally Posted by shivankuty View Post
    Lalettan to direct a movie
    朗朗

    Sent from my SM-J730F using Tapatalk

  7. #1565

    Default


    😍😍


    Sent from my iPhone using Tapatalk

  8. #1566
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,405

    Default

    Sreekumar ne kondu undaya ore oru gunam........

    Annan Fitness oke sradhikan thudangi.


  9. Likes abcxyz123 liked this post
  10. #1567
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default


  11. #1568
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    724

    Default

    മോഹൻലാൽ or മമ്മൂട്ടി? ഒരു താരതമ്യ പഠനം!!

    ഏതാണ്ട് 30-ലേറെ വർഷങ്ങളായി മലയാളികൾ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. മമ്മൂട്ടി or മോഹൻലാൽ? എനിക്കറിയാം ഇതിനൊരു ഉത്തരം പറയുക എളുപ്പമല്ലെന്ന്. കാരണം കേരളത്തിൽ ഏതൊരു മനുഷ്യനോടും ചോദിച്ചാലും അയാൾക്ക് ഇതിന് അയാളുടേതായ ഒരു ഉത്തരം ഉണ്ടാകും. അതിലേക്ക് എൻറെതായ അഭിപ്രായം കൂടി ആഡ് ചെയ്യുന്നതിനു പകരം നമുക്കൊന്ന് സീരിയസായി അനലൈസ് ചെയ്തു നോക്കിയാലോ? രണ്ടുപേരെയും!!

    കേരളത്തിലെ മമ്മൂട്ടി, മോഹൻലാൽ ആരാധകർ പൊതുവേ അവരുടെ അഭിപ്രായം പറയുമ്പോൾ തന്റെ ഭാഗമാണ് ശരി എന്ന് സമർത്ഥിക്കാൻ ഉപയോഗിക്കുന്ന ചില കാര്യങ്ങളുണ്ട്. യൂട്യൂബ് കമൻറുകൾ സെർച്ച് ചെയ്ത് കിട്ടിയ കാര്യങ്ങൾ താഴെ കൊടുക്കുന്നു. തെറികൾ ഉൾപ്പെടുത്തിയിട്ടില്ല��
    മമ്മൂട്ടി വിഭാഗം:
    1. വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പൗരുഷവും ആകാര സൗഷ്ടവവും ഒത്തുചേർന്ന് മമ്മൂട്ടിക്കാണ് കൂടുതൽ കഴിയുക
    2. മമ്മൂട്ടിക്ക് ഏത് ആക്*സെന്റും വഴങ്ങും
    3. ഡയലോഗ് ഡെലിവറി മമ്മൂട്ടിയുടെ അത്ര വേറെ ആർക്കും കഴിയില്ല
    4. മമ്മൂട്ടി കഥാപാത്രമായി മാറുമ്പോൾ മോഹൻലാൽ കഥാപാത്രത്തെ തന്നിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്
    5. സീരിയസ്, സെൻറിമെൻസ് റോളുകൾ മമ്മൂട്ടിയാണ് ബെസ്റ്റ്

    മോഹൻലാൽ വിഭാഗം:
    1. മോഹൻലാൽ വളരെ ഫ്ളെക്സിബിൾ ആയിട്ടുള്ള നടനാണ്
    2. കോമഡി ഡാൻസ് എന്നിവയുടെ കാര്യത്തിൽ മോഹൻലാൽ മമ്മൂട്ടിയെക്കാൾ എത്രയോ കാതം മുന്നിലാണ്
    3. മോഹൻലാൽ ഒരു ഇൻബോൺ ആക്ടറാണ്, മോഹൻലാൽ ഒരു നാച്ചുറൽ ആക്ടറാണ്
    4. കേരളത്തിന് പുറത്തുനിന്നുള്ള വലിയ വലിയ വ്യക്തികൾ മോഹൻലാൽ എന്ന നടനെ കുറിച്ച് വളരെയധികം പറഞ്ഞിട്ടുണ്ട്
    5. ഗാനരംഗങ്ങൾ ഏറ്റവും മികച്ചതാക്കുന്നത് മോഹൻലാലാണ്

    ഇത് വായിക്കുന്ന നിങ്ങളുടെ മനസ്സിൽ ആരാണ് മികച്ചത് എന്നതിൻറെ ഉത്തരമായി ഇപ്പോൾ ഈ രണ്ടു പേരിൽ ഒരാൾ ഉണ്ടാകുമെല്ലെ! നമുക്ക് ഇവരുടെ രണ്ടുപേരുടെയും അഭിനയമെന്ന് ഒന്ന് അനലൈസ് ചെയ്തു നോക്കാം. മെത്തേഡ് ആക്ടർ, നാച്ചുറൽ ആക്ടർ എന്ന രണ്ട് ഗണങ്ങളിൽ ഒതുക്കപ്പെടേണ്ടവരല്ല ഈ രണ്ട് അഭിനേതാക്കളും. സ്റ്റാൻസ്ലോവ്സ്ക്കിയുടെ "സിസ്റ്റം" പുതുക്കിപ്പണിത 4 പേരിൽ ഒരാളായ സ്റ്റെല്ല ആഡ്ലറുടെ മെത്തേഡിൽ വരുന്നുണ്ട് മോഹൻലാൽ എന്ന നടന്റെ അഭിനയം പലപ്പോഴും. ഇമോഷനെ ഓർത്തെടുത്ത് അഭിനയിക്കുന്നതോടൊപ്പം ഇമാജിനേഷൻ കൂടി ഉൾപ്പെടുത്തുന്ന ടെക്നിക് ആണിത്. അദ്ദേഹത്തിൻറെ ഇമാജിനേഷനുള്ള കഴിവ് അതിമാനുഷികം അല്ലെങ്കിൽ ഒരു മാജിക് ആയി തോന്നാറുണ്ട് പലപ്പോഴും - ഒരു മനുഷ്യൻറെ ഇമാജിനേഷന്റെ പരിധിക്കപ്പുറം! അതിൻറെ കൂടെ അസാധ്യമായ ബോഡി-മൈൻഡ് കോഡിനേഷനും.
    മമ്മൂട്ടി എന്ന നടൻറെ അഭിനയം സ്ട്രാസ്ബർഗിന്റെ മെത്തേഡിനോടാണ് അടുത്തുനിൽക്കുന്നത്. കഥാപാത്രത്തിൻറെ ഇമോഷണൽ എക്സ്പീരിയൻസ് സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവന്നു അതിനെ ഇന്റൻസിഫൈ ചെയ്തു കഥാപാത്രവുമായി കണക്ട് ആവുകയാണ് അദ്ദേഹം പലയിടത്തും ചെയ്യുന്നത്.

    ഇനി ഇവരുടെ രണ്ട് കഥാപാത്രങ്ങളെ എടുത്ത് നമുക്കൊന്ന് അനലൈസ് ചെയ്ത് നോക്കാം. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച അഭിനയം എന്ന് എനിക്ക് തോന്നിയ കഥാപാത്രമാണ് വിധേയനിലെ ഭാസ്കര പട്ടേലർ. മമ്മൂട്ടിയോടുള്ള ഒരു ഇഷ്ടവും നമുക്ക് ആ കഥാപാത്രത്തോട് തോന്നില്ല, മറിച്ച് കയ്യിൽ കിട്ടിയാൽ കൊല്ലാൻ തോന്നുന്നു ദേഷ്യമാണ് തോന്നുക. മമ്മൂട്ടി 100% മറ്റൊരാളായി മാറുകയാണ് വിധേയനിൽ ചെയ്തിരിക്കുന്നത്. മമ്മൂട്ടി എന്ന വ്യക്തിയുടെ ശരീരവും ആകാരവും ആ കഥാപാത്രത്തെ സപ്പോർട്ട് ചെയ്യുമ്പോഴും കഥാപാത്രം മമ്മൂട്ടിയിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. ഒരു മെത്തേഡ് ആക്ടറുടെ ഏറ്റവും നല്ല ടൂൾ അയാളുടെ ശരീരമാണ്, രണ്ടാമത് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പാണ്. അയാളുടെ തിരഞ്ഞെടുപ്പ് ഉചിതമാകുമ്പോൾ കഥാപാത്രം അവിസ്മരണീയമാക്കുന്നു. ഒരു നടൻ എല്ലാത്തരം റോളുകളും ചെയ്ത് കഴിവ് തെളിയിക്കണം എന്നില്ല, മറിച്ച് അയാൾക്ക് ചെയ്യാൻ കഴിയുന്നതിൽ, അയാളുടെ ശരീരവും ആകാരവും സ്യൂട്ട് ആകുന്നതിൽ അല്ലെങ്കിൽ അങ്ങനെ ആക്കി എടുക്കുന്നതിൽ അയാൾ എത്രമാത്രം വിജയിക്കുന്നു എന്നതാണ് അയാളിലെ അഭിനേതാവിന്റെ മാറ്റുകൂട്ടുന്നത്.

    മോഹൻലാലിൻറെ മികച്ച അഭിനയങ്ങളിൽ ഒന്നായ ദശരഥം എടുത്തുനോക്കാം. വിധേയനിൽ മമ്മൂട്ടി ഭാസ്കര പട്ടേലർ ആയി മാറിയപ്പോൾ ദശരഥത്തിൽ മോഹൻലാൽ രാജീവ് മേനോൻ എന്ന കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുകയാണ് ചെയ്തത്. ആ "If magic" ഏറ്റവും നന്നായി മോഹൻലാൽ എന്ന നടൻ പ്രാവർത്തികമാക്കി എന്ന് പറയാം. ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ, കുട്ടി വേണമെന്ന് തോന്നുന്ന നിമിഷം, കുട്ടിയെ നഷ്ടപ്പെട്ടു എന്നു തോന്നുമ്പോഴുള്ള നിരാശ അവിടെയൊക്കെ ഇമോഷണൽ റീകോൾ ചെയ്യുന്നതോടൊപ്പം അസൂയാവഹമായ ഇമാജിനേഷൻ കൂടി ചേർന്നപ്പോൾ ആ കഥാപാത്രം മഹത്തരമായി.

    ഇനി നമുക്ക് ഈ റോളുകൾ ഒന്ന് വെച്ചു മാറിയാലോ? മോഹൻലാലിൻറെ ഭാസ്കരപട്ടേലരും മമ്മൂട്ടിയുടെ രാജീവ് മേനോനും. ഭാസ്കരപട്ടേലരുടെ ആക്സന്റ് നമ്മൾ മുമ്പ് കേട്ടിട്ടില്ലാത്തതാണെങ്കിൽ പോലും മമ്മൂട്ടി അത് പറഞ്ഞപ്പോൾ നമുക്ക് പെർഫെക്ട് ആയാണ് തോന്നിയത്. ആ ഭാഷ അറിയാത്തവർക്കും മുമ്പ് കേട്ടിട്ടില്ലാത്തവർക്കും വരെ അത് perfect ആയി തോന്നിയെങ്കിൽ അത് മമ്മൂട്ടിയുടെ കഴിവാണ്. ഇവിടെ മോഹൻലാലിന് അത്ര ശോഭിക്കാൻ കഴിയുമോ എന്ന് സംശയമാണ്. ഇനി ദശരഥത്തിലേക്ക് വരാം. അങ്കിളും രാജീവ് മേനോനും തമ്മിലുള്ള ആത്മബന്ധം ഒന്ന് നോക്കൂ. ഒരു ജോലിക്കാരൻ എന്നതിലുപരി അനുസരണക്കേടുകൾ കാട്ടാൻ സ്വാതന്ത്ര്യമുള്ള ഒരു അച്ഛനെപ്പോലെയാണ് മോഹൻലാലിന്റെ കഥാപാത്രം അങ്കിളിനെ കാണുന്നത്. ഇവിടെ സംവിധായകൻ ഉദ്ദേശിച്ചതിലും ഒരു പടി കടന്നു മോഹൻലാൽ അത് ഗംഭീരമാക്കിയിട്ടുണ്ട്. ഇവിടെ മമ്മൂട്ടി ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ ആത്മബന്ധം ഇങ്ങനെ ആയിരിക്കുമായിരുന്നില്ല സ്ക്രീനിൽ. അതിനർത്ഥം ഇവർക്ക് പരസ്പരം substitute ചെയ്യാൻ കഴിയില്ല എന്ന് തന്നെയാണ്. രണ്ടു നടന്മാർക്കും മലയാളസിനിമയെ വേണം എന്നതിനേക്കാൾ മലയാളസിനിമയ്ക്ക് ഇവരെ രണ്ടുപേരെയും വേണമെന്നുള്ളതാണ് ശരി.

    മമ്മൂട്ടിയുടെ രൂപവും ആകാരവും അദ്ദേഹത്തെ മാറിനിന്നു റെസ്*പെക്ട് ചെയ്യാനുള്ള തോന്നലാണ് മറ്റുള്ളവരിൽ ഉണ്ടാക്കുന്നത്. എവിടെയും ഡോമിനേറ്റ് ചെയ്യുന്ന, കുറച്ച് റിജിഡ് ആയിട്ടുള്ള അദ്ദേഹത്തിന്റെ aura വടക്കൻവീരഗാഥ മുതൽ വിധേയൻ വരെയുള്ള സിനിമകളിൽ 100% പെർഫെക്ഷൻ വരാൻ അദ്ദേഹത്തിനെ സഹായിക്കുന്നുണ്ടെങ്കിലും ചില കാറ്റഗറികൾ ഉദാഹരണത്തിന് guy next door അല്ലെങ്കിൽ കോമഡി, flirting ടൈപ്പ് കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തെ ഒരു പരിധിവരെ limit ചെയ്യുന്നതും ഈ ഒരു പ്രത്യേകതയാണ്. ജന്മനാ ഉള്ള ശാരീരിക പ്രത്യേകതകളെ അഭിനയമികവിൽ പെടുത്താൻ കഴിയുമോ എന്നറിയില്ലെങ്കിലും മോഹൻലാൽ എന്ന നടനെ ഈ ഒരു ലിമിറ്റ് ഇല്ല എന്ന് മാത്രമല്ല മറ്റുള്ളവരെക്കാൾ കുറച്ചുകൂടി flexible ആണ് അദ്ദേഹം. മോഹൻലാലിന് ശരീരം ഒരു ടൂൾ ആയി എല്ലാ കഥാപാത്രങ്ങളിലും ഉപയോഗിക്കാൻ കഴിയുമ്പോൾ മമ്മൂട്ടിക്ക് ചില കഥാപാത്രങ്ങളിൽ അത് 100% ആണെങ്കിലും ചിലതിൽ ശരീരം സപ്പോർട്ട് ചെയ്യാതെ വരികയും ചെയ്യുന്നുണ്ട്. അവിടെ അദ്ദേഹം അത് മറികടക്കാൻ ശ്രമിക്കുന്നത് ഡയലോഗ് ഡെലിവറിയിലൂടെയാണ്. പ്രാഞ്ചിയേട്ടനിലും രാജമാണിക്യത്തിലും കോമഡിക്കുള്ള സാഹചര്യമുണ്ടാകുന്നുതോടൊപ്പം ഡയലോഗ് ഡെലിവറിയിലൂടെ അദ്ദേഹം അത് സപ്പോർട്ട് ചെയ്യുന്നുമുണ്ട്.

    രണ്ട് വ്യത്യസ്ത തരത്തിലുള്ള അഭിനയശൈലിയിലൂടെ വിസ്മയിപ്പിക്കുന്ന രീതിയിൽ ഇവർ മുന്നോട്ടു പോകുമ്പോഴും നമ്മളിൽ ഓരോരുത്തർക്കും ഇവരിൽ ഒരാളോട് ഒരു ചായ്*വ് കൂടുതൽ ഉണ്ടല്ലേ! അത് എന്തുകൊണ്ടാണ്? അവിടെ അഭിനയത്തിലുപരി നമ്മുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മറ്റൊന്നുണ്ട്. അതിനുള്ള ഉത്തരം മുമ്പ് ഞാൻ ക്രോഡീകരിച്ച് ഫാൻ ഫൈറ്റിൽ ഒളിഞ്ഞുകിടപ്പുണ്ട്. അത് നമ്മളുടെ സൈക്കോളജിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. നമ്മുടെ ആഗ്രഹം പൂർത്തീകരിക്കുന്ന രീതിയിൽ, നമ്മുടെ മനസ്സിലെ റോൾമോഡൽ എങ്ങനെ ഇരിക്കണം എന്ന രീതിയിൽ, നമ്മുടെ ഭർത്താവ്, കാമുകൻ എങ്ങനെയായിരിക്കണം എന്ന രീതിയിൽ നമ്മുടെ ഉള്ളിലെ ചട്ടമ്പി, ഹീറോ എങ്ങനെയായിരിക്കണം എന്ന രീതിയിൽ ഇവരിൽ ഒരാൾ ചെയ്ത കഥാപാത്രങ്ങൾ നമ്മളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ആ നടനോട് നമുക്ക് ആരാധനയാണ്. അത് ആര് വേണമെങ്കിലും ആകാം. അയാൾക്കുവേണ്ടി അടി കൂടുന്നത്, മറ്റെയാളെ താഴ്ത്തി പറയുന്നത്, മറ്റേയാൾക്ക് അഭിനയിക്കാൻ അറിയാത്തതുകൊണ്ടല്ല, മറിച്ച് അയാളിൽ നമ്മൾ നമ്മളെ തന്നെ കാണുന്നതുകൊണ്ടാണ്. നമ്മുടെ പൂർത്തീകരിക്കാത്ത സ്വപ്നങ്ങളെ കാണുന്നതുകൊണ്ടാണ്...
    Good writing from fb

  12. #1569
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,926

    Default

    💙💙💙

    Sent from my Lenovo A7020a48 using Tapatalk

  13. #1570
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    Quote Originally Posted by sankarvp View Post
    

    Sent from my Lenovo A7020a48 using Tapatalk
    ethentha sambavam?
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •