മോഹൻലാലിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരം
കോഴിക്കോട്: നടൻ മോഹൻലാലിന് കാലിക്കറ്റ് സർവകലാശാല ആദര സൂചകമായി ഡി ലിറ്റ് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിൽ മോഹൻലാൽ നൽകിയ സംഭാവനകൾക്കാണ് ഇൗ ആദരമെന്ന് ഡി ലിറ്റ് നൽകി കൊണ്ട് ഗവർണർ പി. സദാശിവം പറഞ്ഞു.
തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഡിലിറ്റ് സ്വീകരിച്ച് കൊണ്ട് മോഹൻലാൽ പറഞ്ഞു. ഭാര്യ സുചിത്രക്കൊപ്പമാണ് ലാൽ ചടങ്ങിനെത്തിയത്. നേരത്തെ കാലടി സംസ്കൃത സർവകലാശാല മോഹൻലാലിന് ഡി ലിറ്റ് നൽകി ആദരിച്ചിരുന്നു.
തേഞ്ഞിപാലത്തെ പ്രത്യേകം തയാറാക്കിയ വേദിയിൽ വെച്ചായിരുന്നു മലയാളത്തിലെ മഹാനടനും ഒളിമ്പ്യൻ പി.ടി ഉഷക്കും ഡി ലിറ്റ് നൽകിയത്.
Sponsored Links ::::::::::::::::::::Remove adverts | |
poya vannam okke poyathilum vegathil thirichu vannallo.
Happy Birthday @priyadarshandir #HappyBirthdayPriyadarshan