Sponsored Links ::::::::::::::::::::Remove adverts | |
ശകുനി എന്ന കഥാപാത്രം ആര്*ക്ക് ചെയ്യാന്‍* കഴിയും, മോഹന്‍*ലാല്‍*-മേജര്‍* രവി ചിത്രം ! ചര്*ച്ചയാകുന്ന കുറിപ്പ്..
സുനില്‍* പരമേശ്വരന്* പങ്ക് വെച്ച കുറിപ്പ് ചര്*ച്ചയാകുന്നു. മഹാഭാരത കഥയിലെ ശകുനി എന്ന കഥാപാത്രത്തെ മുഖ്യ കേന്ദ്ര കഥാപാത്രമായി ഒരു കഥ എഴുതിയത് മേജര്‍* രവി വായിച്ചുവെന്നും. വായിച്ചതിന് ശേഷം സിനിമയാക്കാന്‍* ആഗ്രഹമുണ്ടെന്ന് അറിയിച്ചതായും സുനില്‍* പറയുന്നു. ശകുനിയെന്ന കഥാപാത്രം ചെയ്യാന്‍* മോഹന്‍*ലാലാണ് തന്*റെ മനസ്സിലുള്ളതെന്നും പറയുന്നു.
സുനില്‍* പരമേശ്വരന്*റെ വാക്കുകള്‍* ”എന്നും എന്നെ എടാ എന്ന് വിളിച്ച് സ്നേഹത്തോട് ചേർത്ത് പിടിക്കുന്ന മേജർ രവി എന്നെ വിളിച്ചു എടാ മോനെ നിന്റെ ശകുനി ഞാൻ സിനിമയാക്കും. അത് ചരിത്രമാകും. എന്തൊരു എഴുത്താടാ ഇത് ! ശകുനി എന്ന കഥാപാത്രം ആർക്ക് ചെയ്യാൻ കഴിയും. പ്രണയവും , ദുഃഖവും , അടങ്ങാത്ത പകയും കൊണ്ട് ഒരു കൊടും യുദ്ധത്തിന് കാരണക്കാരനായ ശകുനിയെ ആര് ചെയ്യും. എനിക്ക് മറുപടിക്ക് ചിന്തിക്കെണ്ടിവന്നില്ല.
“എന്റെ ലാലു ചേട്ടൻ എന്ന മോഹൻലാൽ. മുന്നുറോളം പേജിലും നിറഞ്ഞാടുന്ന അനശ്വര കഥാപാത്രം. നായകനും വില്ലനും ഒരേ സമയം ഭാവാഭിനയം കൊണ്ട് ഉജ്ജലമാക്കാൻ കഴിയുന്ന മറ്റൊരു മഹാനടൻ ആര്. ദൈവം കനിഞ്ഞു മലയാളി ലോകത്തിന് നൽകിയ മഹാനടനവിസ്മയം. കാണുമ്പോൾ സ്നേഹ ത്തോടെ മാത്രം സംസാരിക്കുന്ന ലാലു ചേട്ടന്റെ അടുത്തേക്ക് പോയീ ശകുനി നേരിട്ടു കൊടുക്കണം. അങ്ങനെ ഒരാഗ്രഹം നിറഞ്ഞു നിൽക്കുന്നു. ആഗ്രഹിച്ചതെല്ലാം എനിക്ക് നൽകുന്ന എന്റെ ഉപാസന മൂർത്തി ഉഗ്രപ്രത്യംഗിര ദേവിക്ക് സമർപ്പിക്കുന്നു. എല്ലാം. എല്ലാം.”
B.Unni , Shaji , Sreekumar Menon , Major Ravi... kidilan lineup