Release Date Announcement On September 6th
Sent from my LLD-AL10 using Tapatalk
Shoot In Final Stages
Sent from my LLD-AL10 using Tapatalk
'ധ്രുവനച്ചത്തിരം' ഇനി എന്ന്? ഗൗതം മേനോന്*റെ മറുപടി
ധ്രുവനച്ചത്തിരം കൂടാതെ മുന്നിലുള്ള വിവിധ പ്രോജക്ടുകളെക്കുറിച്ചും ഇന്‍*സ്റ്റഗ്രാം ലൈവിനിടെ ഗൗതം മേനോന്* പറഞ്ഞു.
ഗൗതം മേനോന്*റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയിട്ടുണ്ട്. സിനിമാ പ്രേമികള്‍*ക്കിടയില്* ഈ വസ്തുത പലപ്പോഴും ട്രോള്‍* ആയിപ്പോലും പരാമര്*ശിക്കപ്പെടാറുമുണ്ട്. അക്കൂട്ടത്തില്‍* റിലീസ് നീണ്ടുപോകുന്നതിന്*റെ പേരില്‍* ഏറ്റവുമൊടുവില്‍* ചര്*ച്ച ചെയ്യപ്പെട്ട ചിത്രമാണ് വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം. എന്നാല്‍* ചിത്രത്തിന്*റെ പോസ്റ്റ് പ്രൊഡക്ഷനില്‍* ഒരുപാട് ജോലികള്‍* നിലവില്‍* അവശേഷിക്കുന്നില്ലെന്ന് പറയുന്നു സംവിധായകന്*. ചിത്രം റിലീസിലേക്ക് അടുക്കുകയാണെന്നും.
ഗായകന്* കാര്‍*ത്തിക്, പാട്ടെഴുത്തുകാരന്* മദന്‍* കാര്‍*കി, കൊറിയോഗ്രാഫര്‍* സതീഷ് കൃഷ്*ണന്* എന്നിവര്‍*ക്കൊപ്പം നടത്തിയ ഇന്‍*സ്റ്റഗ്രാം ലൈവിനിടെയാണ് ധ്രുവനച്ചത്തിരത്തിന്*റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഗൗതം മേനോന്* പറഞ്ഞത്. വിക്രത്തിന്*റെ ഡബ്ബിംഗ് ഉള്*പ്പെടെ ചിലത് മാത്രമേ ഇനി പോസ്റ്റ് പ്രൊഡക്ഷനില്‍* അവശേഷിക്കുന്നുള്ളുവെന്നാണ് ഗൗതം മേനോന്* അറിയിച്ചത്.
ധ്രുവനച്ചത്തിരം കൂടാതെ മുന്നിലുള്ള വിവിധ പ്രോജക്ടുകളെക്കുറിച്ചും സംഭാഷണത്തിനിടെ ഗൗതം മേനോന്* പറഞ്ഞു. ലോക്ക് ഡൗണ്‍* നിബന്ധനകള്‍* മാറിയാല്‍* ഷൂട്ടിംഗ് പുനരാരംഭിക്കേണ്ട ചിത്രം വരുണ്‍* നായകനാവുന്ന 'ജോഷ്വ' ആണ്. ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍* പ്രൈമിനുവേണ്ടി ഒരു വെബ് സിരീസ് ഒരുക്കുന്നുണ്ടെന്നും നെറ്റ്ഫ്ളെക്സിനുവേണ്ടി ചെയ്യുന്ന ഒരു പ്രോജക്ട് ഇതിനകം പൂര്*ത്തീകരിച്ചിട്ടുണ്ടെന്നും ഗൗതം മേനോന്* പറഞ്ഞു.