Venom പത്താം ക്ലാസ്സുകാരൻ റിവ്യൂ
അവസാനത്തെ രംഗങ്ങങ്ങൾക്കു വേണ്ടിയുള്ള development ആരുന്നു ആദ്യം മുതലേ. എന്നാൽ അവസാന രംഗങ്ങൾ അത്രയേറെ പ്രശംസ അർഹിക്കുന്നു എന്നല്ല. Venom എന്ന നന്മയ്ക്കു വേണ്ടി പോരാടുന്ന ഒരു സൂപ്പർ ഹീറോയെ ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യ രംഗം മുതലേ എന്റർടൈൻമെന്റ് തന്നെ ലക്ഷ്യം എന്ന് ഉറപ്പിച്ചിരുന്നു. പണ്ട് മുതൽക്കേ കണ്ടു വരുന്ന ഒരു സൂപ്പർഹീറോ കഥ തന്നെ വീണ്ടും മാറ്റം വരാതെ എടുത്തു വെച്ചിട്ടുണ്ട്. ആ പിന്നെ ടെക്നീക്കൽ sides ഉം സ്റ്റോറിയുടെ ചടുലതയ്ക്കും ചെറിയ മാറ്റം ഉണ്ട്. പിന്നെ venom എന്ന ഹീറോയുടെ ഡിസൈൻ ഉം. എന്നാൽ പടം തീർത്തും മോശം എന്നോ വെറും മോശം എന്നോ അല്ല. കണ്ടോണ്ടിരിക്കാൻ വളരെ രസമുണ്ട്. ഒരിക്കലും പടത്തിന്റെ രസച്ചരട് പൊട്ടുന്നില്ല. ഒരു സിനിമയെ criticise ചെയ്*താൽ ഈ പടം usual സ്റ്റോറി ലൈൻ ആണ്. കാര്യമായ പ്രിത്യേകത മേക്കിങ്ങിലും ഇല്ല. എന്നാൽ വില്ലൻ ഉം നായകനും തമ്മിലുള്ള fight scene (നല്ല venom ഉം ദുഷ്*ടൻ venom ഉം തമ്മിലുള്ള fight ). നല്ല ഒരു chase scene. പിന്നെ എല്ലാം അടങ്ങിയ (അടി, ഇടി, വെടി, മാസ്സ് )ഒക്കെയുള്ള ഒരു ഐറ്റം ഉം. ഒരുപാട് പ്രിതീക്ഷിക്കാതെ ഒരു ഇംഗ്ലീഷ് പടം. എന്റെർറ്റൈനെർ എന്ന നിലയ്ക്ക് ആഘോഷിച്ചിരുന്നു കാണാം. സ്റ്റോറി ഒക്കെ ഉപേക്ഷിച്ചേയ്ക്കു.
എന്റെ റേറ്റിംഗ് :3/5