Results 1 to 9 of 9

Thread: കട്ടപ്പനയിലെ ഋത്വിക്* റോഷൻ a retrospect

  1. #1

    Default കട്ടപ്പനയിലെ ഋത്വിക്* റോഷൻ a retrospect




    ✦ജനപ്രിയനായകൻ ദിലീപ്* ഒരു നല്ല നിർമ്മാതാവുകൂടിയാണെന്ന് പറയുവാൻ കഴിയും. അദ്ദേഹത്തിന്റെ നിർമ്മാണപങ്കാളിത്തമുള്ള ചിത്രങ്ങളിൽ ഭൂരിഭാഗവും പ്രേക്ഷകർക്ക്* സ്വീകാര്യമായവയാണ്*. നാദിർഷ, അബി, ദിലീപ്* എന്നിവർ ചേർന്ന്*, വർഷങ്ങൾക്കുമുൻപ്* ആരംഭിച്ച NAD കമ്പനിയുടെ ബാനറിൽ, ദിലീപും ഡോക്ടർ സഖറിയാ തോമസ്സും കട്ടപ്പനയിലെ ഋത്വിക്* റോഷൻ നിർമ്മിക്കുന്നു.


    ■മിമിക്രി രംഗത്തുനിന്നും സിനിമാ സംവിധാനത്തിലേക്ക്* പ്രവേശിച്ച നാദിർഷായുടെ ചിത്രങ്ങൾ എന്നുപറയുമ്പോൾ, ഫൺ മൂഡിലുള്ള ഒന്നായിരിക്കും പ്രേക്ഷകൻ പ്രതീക്ഷിക്കുക. അദ്ദേഹത്തിന്റെ മുൻചിത്രമായ അമർ അക്ബർ അന്തോണി, ഒരു വിനോദചിത്രം എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. സ്കൂൾ കലോത്സവ മിമിക്രി വേദികളിൽ നിന്നു സിനിമയിലെത്തിയ ഒരു സാധാരണ കുടുംബത്തിലെ അംഗമായ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായഭിനയിക്കുന്ന ചിത്രമാണ്*, കട്ടപ്പനയിലെ ഋത്വിക്* റോഷൻ. ഈ ചിത്രത്തിന്റെ രചയിതക്കളിലൊരാളും വിഷ്ണു തന്നെ.


    ■കഴിഞ്ഞയാഴ്ചയിലെ, നാദിർഷായുടെ ഒരു പോസ്റ്റ്* ഇപ്രകാരമായിരുന്നു. മായാവി, തെങ്കാശിപ്പട്ടണം, കല്യാണരാമൻ, പുലിവാൽകല്ല്യാണം തുടങ്ങിയ സിനിമകളിൽ നമ്മെ ഒരുപാട് ചിരിപ്പിച്ച ആ പഴയ സലിംകുമാറിനെ തിരിച്ചു കിട്ടുവാൻ നിങ്ങളെപ്പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചവനാണ്... അത് ഈ സിനിമയിലൂടെ സാധിച്ചതിന് പടച്ചവന് സ്തുതി..." ഇത്രമാത്രം കേട്ടാൽ മതിയല്ലോ ഒരു മലയാളിപ്രേക്ഷകൻ ചിത്രത്തിലേക്ക്* ആകർഷിക്കപ്പെടാൻ..!


    SYNOPSIS
    ■കട്ടപ്പനയിലെ ഒരു സാധാരണകുടുംബത്തിലെ യുവാവായ കൃഷ്ണൻ നായർ എന്ന കിച്ചു അഭിനയമോഹവുമായി നടക്കുന്ന യുവാവാണ്*. വളർന്നുവലുതാവുമ്പോൾ തന്റെ മകനെ ഒരു താരമാക്കണം എന്നുള്ളതായിരുന്നു അവന്റെ പിതാവിന്റേയും ആഗ്രഹം. അത്* നിറവേറ്റുവാനുള്ള കിച്ചുവിന്റെ ശ്രമങ്ങളാണ്* 140 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തെ മുന്നോട്ട്* നയിക്കുന്നത്*.


    👥CAST & PERFORMANCES
    ■വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച മൂന്നാമത്തെ ചിത്രമാണിതെന്ന് പറയാം. കഴിഞ്ഞ വർഷമിറങ്ങിയ ഔട്ട്* ഓഫ്* റേഞ്ചിലേത്* അസഹനീയ പ്രകടനങ്ങളായിരുന്നു. ഈ വർഷമിറങ്ങിയ 'വന്യ'ത്തിൽ ശരാശരിയും. എങ്കിൽ കട്ടപ്പനയിലെ ഋത്വിക്* റോഷനിൽ കൃഷ്ണൻ നായർ (കിച്ചു) എന്ന സാധാരണക്കാരിലൊരാളായ യുവാവായി വളരെ നല്ല സാന്നിധ്യമായിരുന്നു. ഇടവേളയ്ക്കു ശേഷമുള്ള രംഗങ്ങളിലെ പ്രകടനം എടുത്തുപറയേണ്ടതാണ്*. ഹാസ്യരംഗങ്ങളിലും, വൈകാരിക സന്ദർഭങ്ങളിലും മിതത്വം പാലിച്ചിരുന്നെങ്കിലും, നൃത്തരംഗങ്ങൾ പ്രയാസപ്പെട്ടു ചെയ്യുന്നതായി കാണപ്പെട്ടു.


    ■ചുമട്ടുതൊഴിലാളിയായ സുരേന്ദ്രൻ എന്ന താരാരാധകനായ കഥപാത്രത്തേയാണ്* സിദ്ധീഖ്* അവതരിപ്പിച്ചിരിക്കുന്നത്*. കോമഡി നിറഞ്ഞ, എന്നാൽ ഉത്തരവാദിത്തമുള്ള പിതാവിന്റെ വേഷം സിദ്ധീഖിന്റെ കൈകളിൽ ഭദ്രമായിരുന്നു. നായകന്റെ സഹചാരിയായ ദാസപ്പനെ ധർമ്മജൻ അവതരിപ്പിച്ചു. ചിരിക്കുവാനുള്ള ധാരാളം രംഗങ്ങൾ ഉണ്ടായിരുന്നു. ആന്മരിയ എന്ന നായികാകഥാപാത്രമായി വേഷമിട്ടത്* പ്രയാഗ റോസ്* മാർട്ടിൻ. ഒരുമുറൈ വന്ത്* പാത്തായാ, പാ.വ. എന്നീ ചിത്രങ്ങൾക്കു ശേഷമുള്ള വേഷം നന്നായിത്തന്നെ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരത്തിലെ സോണിയയായി അഭിനയിച്ച ലിജോമോൾ, കനി എന്ന കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു. കാഴ്ചയിലും മിടുക്കിയായിരുന്നു.


    ■അവാർഡ്* ലഭിച്ച ശേഷം ശേഷം, ഗൗരവമുള്ള വേഷങ്ങളിൽ തളച്ചിടപ്പെട്ട സലിം കുമാറിന്റെ, ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളിലേക്കുള്ള വൻ തിരിച്ചുവരവായിരുന്നു തോപ്പിൽ ജോപ്പനിലൂടെ പ്രതീക്ഷിച്ചിരുന്നതെങ്കിലും, വിഫലമായിരുന്നു. എന്നാൽ ഈ ചിത്രത്തിലെ നക്സലെറ്റ്* ചന്ദ്രൻ എന്ന കഥാപാത്രമായി പഴയ ഫോമിലേക്ക്* അദ്ദേഹം മടങ്ങിയെത്തി. എന്നിരുന്നാലും, ശബ്ദക്രമീകരണത്തിൽ അൽപ്പം മിതത്വം പാലിക്കേണ്ടിയിരുന്നു എന്ന് തോന്നി. മിക്ക ഡയലോഗുകളും നിലവിളിപോലെ തോന്നി. ബെൻ എന്ന ചിത്രത്തിൽ ചാമിയായി വേഷമിട്ട മാസ്റ്റർ ആദിഷ്*, കലാഭവൻ ഷാജോൺ, രാഹുൽ മാധവ്*, സിജു വിൽസൺ, കോട്ടയം നസീർ, കോട്ടയം പ്രദീപ്*, ജാഫർ ഇടുക്കി, അബു സലിം തുടങ്ങിയവരാണ്* മറ്റ്* അഭിനേതാക്കൾ.


    📽CINEMATOGRAPHY
    ■ഊഴത്തിനു ശേഷം ഷാംദത്ത്* സൈനുദ്ദീൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രമാണിത്*. കട്ടപ്പനയും തൊടുപുഴയും ഉൾപ്പെടുന്ന ദൃശ്യങ്ങൾ മനോഹരമായി പകർത്തിയിരിക്കുന്നു.


    🎵🎧MUSIC & ORIGINAL SCORES
    ■നാദിർഷ, സന്തോഷ്* വർമ്മ, ഹരിനാരായണൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക്*, നാദിർഷാ തന്നെ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ, ആദ്യം കേട്ട, മാർഗ്ഗം കളി ഗാനം ഇമ്പകരമായിരുന്നു. 'മിന്നാമിന്നിക്കും..' എന്നുതുടങ്ങുന്ന രണ്ടാം ഗാനവും, 'അഴകേ അഴകേ..' എന്നുതുടങ്ങുന്ന പ്രണയഗാനവും ആസ്വാദ്യകരമായിരുന്നില്ല. ഹാസ്യപ്രാധാന്യമുള്ള ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ബിജിബാൽ വളരെ നന്നായി ഒരുക്കി.


    OVERALL VIEW
    ■ആസ്വാദനം. ചിത്രത്തിന്റെ ലക്ഷ്യം അതാണ്*, ഒരു പരിധിവരെ അത്* നൽകുവാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്*. അനുദിന ജീവിതത്തിലെ ചെറുതും വലുതുമായ ചില സംഭവങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട തിരക്കഥയെ തെല്ലും ബോറടിക്കാത്തവിധത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. നാദിർഷാ തന്റെ കാസറ്റ്* പരമ്പരകളിലും, മുൻ ചിത്രത്തിലും അവലംബിച്ച, 'ഹാസ്യത്തിലൂടെ ചില വസ്തുതകളെ അവതരിപ്പിക്കുക' എന്ന സ്ഥിരം ശൈലിതന്നെയാണ്* ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്*.


    ■ചിത്രത്തിലെ നായകൻ നമ്മിൽ മിക്കവരുടേയും പ്രതിനിധിയാണ്*. കുറവുകൾ കൂടുതലുള്ളവന്റെ കഥ എന്നതാണ്* ചിത്രത്തിന്റെ ടാഗ്* ലൈൻ. നായകൻ കറുത്തവനാണ്*. പിറന്നുവീണ അന്നുമുതൽ മറ്റുള്ളവരിൽ നിന്നും (വർണ്ണ) വിവേചനകളെ അവനഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്* ആദ്യപകുതി പരാമർശിക്കുന്നതെങ്കിൽ, അവ സഫലീകരിക്കുവാനുള്ള ശ്രമങ്ങളും, വെല്ലുവിളികളും രണ്ടാം പകുതിയിൽ കാണാം. ക്ലൈമാക്സ്* പ്രതീക്ഷിക്കാവുന്നതും, ക്ലീഷേ നിറഞ്ഞതുമാണ്*.


    ■തിരക്കഥാകൃത്ത്* തന്നെ പറഞ്ഞിട്ടുണ്ട്*, തങ്ങൾ മിമിക്രി പശ്ചാത്തലത്തിൽ നിന്നുമുള്ളവരായതിനാൽ ഗൗരവതരമായ കാര്യങ്ങളുടെയെല്ലാം ഹാസ്യവശങ്ങൾ കണ്ടെത്താറുണ്ടെന്ന്. അവരുടെ സ്വന്ത ജീവിതത്തിൽ നടന്നതുൾപ്പെടെയുള്ള വിവിധകാര്യങ്ങൾ ആവിഷ്കരിക്കപ്പെട്ടപ്പോൾ അവയ്ക്ക്* നമ്മുടെ ജീവിതവുമായും ചില സാദൃശ്യങ്ങൾ കണ്ടേക്കാം. നായകന്റെ സൗഹൃദം, പ്രണയം എന്നിവയ്ക്കൊപ്പം തന്നെ, അവന്റെ കുടുംബകാര്യങ്ങൾക്കും ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്*. പിതാവുമൊത്തുള്ള മകന്റെ ബന്ധം വളരെ മികച്ച രീതിയിൽ ആവിഷ്കരിക്കപ്പെട്ടു. അതോടൊപ്പം തന്നെ, മാതൃത്വത്ത്വത്തെ മൂല്യവത്തായി കാണേണ്ടതിന്റെ പ്രാധാന്യത്തേയും ഹാസ്യരൂപേണ അവതരിപ്പിച്ചു.


    ■നാടുവിട്ടുവരുന്ന നായകനേയും, 'ഉണ്ണി' എന്ന വിളിയേയും ഉൾപ്പെടെ, മലയാളസിനിമയുടെ ക്ലീഷേകളെ ചിത്രത്തിലൂടെ നന്നായിത്തന്നെ ആക്ഷേപിച്ചിട്ടുണ്ട്*. 'മഹേഷിന്റെ പ്രതികാര'ത്തിലെ ഭാവന സ്റ്റുഡിയോയും, മഹേഷും ചിത്രത്തിൽ പരാമർശിക്കപ്പെട്ടു. സിനിമാ നിർമ്മാണമേഖലയിലെ വെല്ലുവിളികളേക്കുറിച്ചും ടൈപ്പ്* കാസ്റ്റ്* ചെയ്യപ്പെടുന്ന ചെറിയ അഭിനേതാക്കൾ വ്യക്തിജീവിതത്തിലും സമൂഹത്തിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന വൈഷമ്യങ്ങളേക്കുറിച്ചും സംവിധായകൻ വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്*.


    ■ചിത്രത്തിൽ സൂയിസൈഡ്* പോയന്റിനു സമീപത്ത്* ഒരു വാഹനാപകടം സംഭവിക്കുന്നത്* കാണിക്കുന്നെങ്കിലും, പിറ്റേന്ന് പൊലീസിന്* ചുവടെ നിന്നും ബോഡിയൊന്നും ലഭിച്ചില്ലെന്നു പറയുന്നു. വാഹനാപകടം നടന്നതിനേക്കുറിച്ചും, വാഹനം മറിഞ്ഞു കിടക്കുന്നത്* പൊലീസ്* കാണാത്തതിനേക്കുറിച്ചും അവയേക്കുറിച്ച്* പരാമർശിക്കാത്തതിനേക്കുറിച്ചും ചില അവ്യക്തതകൾ ചിത്രത്തിലുണ്ട്*.


    ■സിനിമാസ്വപ്നങ്ങളുള്ള നിരവധി ആളുകൾ നമ്മുടെയിടയിലുണ്ട്*. അവരിൽ ചിലരെ നമുക്ക്* ഈ ചിത്രത്തിലും കാണാവുന്നതാണ്*. ദ്വയാർത്ഥ പ്രയോഗങ്ങളോ, അശ്ലീല സംഭാഷണങ്ങളോ ഇല്ലാത്ത, ഒരു എന്റർടൈനർ എന്ന രീതിയിൽ മാത്രം സമീപിച്ചാൽ, ചിത്രം നിങ്ങൾക്ക്* 'ഏറെക്കുറെ' തൃപ്തി നൽകും.


    RATING: 2.75/★★★★★ (watchable)


    *click here: goo.gl/gNoQ4O _JOMON THIRU_*

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks........

  4. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks........
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx jomon

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  8. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  9. #8
    FK Visitor Mattoraal's Avatar
    Join Date
    Mar 2011
    Location
    Bangalore
    Posts
    355

    Default

    Thanks..............

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •