Page 44 of 48 FirstFirst ... 344243444546 ... LastLast
Results 431 to 440 of 474

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #431
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #432

    Default

    Quote Originally Posted by frincekjoseph View Post
    Ok Ok ippo manasilayi ettavum chotta........
    Soniayudeyum Yaduvinteyum koode ulla......
    Manu uncle il Yadu illa mashe

  4. #433
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Athum sariyaanallo.................



    Quote Originally Posted by ALEXI View Post
    Athu yadu krishnan.....Ikru manu uncle ile aa cheriya payyan
    Quote Originally Posted by Rachu View Post
    Manu uncle il Yadu illa mashe

  5. #434
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default

    Quote Originally Posted by frincekjoseph View Post
    Athum sariyaanallo.................

    Lotharinu manu uncle il dub cheythekkunnathu yadu aanu...Mattethu sreedharante 1aam thirumurivile dialogue aanu

  6. #435
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default


  7. #436
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default




  8. #437
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default




  9. #438
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by ALEXI View Post
    ഈ കക്ഷി ജയിച്ചായിരുന്നോ?

  10. #439
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Nammude Roudrathile heroine eppol evide aanu..............

    Roudram allathe vere ethengilum padathil abhinayichittundo?

    Saturday Roudram kandappol Ikkakku suitable aaya heroine aayi thonni..........

  11. #440
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ഒരൊറ്റ സിനിമ, 29 വർഷം പിന്നെന്തേ സിനിമയിലൊന്നും കണ്ടില്ല? മധുരിമയ്ക്കുണ്ട് മറുപടി




    Madhurima Narla
    മലയാളത്തില്* ഒരേയൊരു സിനിമയേ ചെയ്തിട്ടുള്ളൂ മധുരിമ നര്*ല. സത്യന്* അന്തിക്കാട് സംവിധാനം ചെയ്ത മൈഡിയര്* മുത്തച്ഛനിലെ മീര എന്ന കഥാപാത്രം. സിനിമ വിജയം നേടുകയും തന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തുവെങ്കിലും പിന്നീട് മധുരിമ ജീവിതത്തില്* തിരഞ്ഞെടുത്തത് മറ്റൊരു പാതയായിരുന്നു. ഇന്ന് മധുരിമ അറിയപ്പെടുന്ന നര്*ത്തകിയാണ്, യോഗാധ്യാപികയാണ്. വിദേശത്തും ഇന്ത്യയിലുമായി നൃത്തം പരിശീലിപ്പിക്കുന്ന തന്മയ എന്ന നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറാണ്.
    ദീര്*ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരികയാണ് മധുരിമ. 29 വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്* തനിക്ക് യാതൊരു സങ്കോചവും തോന്നുന്നില്ലെന്ന് മധുരിമ പറയുന്നു.
    ''കുട്ടിക്കാലം മുതല്* നൃത്തത്തോട് താല്*പര്യമുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്* നൃത്ത പഠനവും തുടങ്ങി. സ്*കൂള്*, കോളേജ് കാലഘട്ടം എത്തിയപ്പോഴേക്കും നൃത്തത്തിന് വേണ്ടി അധികം സമയം ചെലവഴിക്കാനായില്ല. 2007 മുതലാണ് ഞാന്* നൃത്തത്തെ വീണ്ടും ഗൗരവത്തോടെ സമീപിച്ചത്. അന്ന് മുതല്* നൃത്തം മാത്രമാണ് എന്റെ ജീവിതം. ''- മാതൃഭൂമി ഡോട്ട്കോമുമായി വിശേഷങ്ങള്* പങ്കുവയ്ക്കുകയാണ് മധുരിമ.
    മൈഡിയര്* മുത്തച്ഛനിലേയ്ക്കെത്തിയത് എങ്ങനെയായിരുന്നു?
    മൈഡിയര്* മുത്തച്ഛനിലെ രംഗംറോജ രമണി ആന്റിയാണ് (ചെമ്പരത്തി ശോഭന) എന്നെ മീര എന്ന കഥാപാത്രത്തിനായി മൈ ഡിയര്* മുത്തച്ഛനിലേക്ക് ശുപാർശ ചെയ്യുന്നത്. അവരുടെ മകന്* തരുണും ചിത്രത്തില്* അഭിനയിച്ചിട്ടുണ്ട്. ആ കുടുംബവുമായി എനിക്ക് അടുപ്പമുണ്ട്. പിന്നീട് സത്യന്* അന്തിക്കാട് സാര്* എന്നെ വിളിച്ച് ഷൂട്ടിങ്ങിന് വരാന്* പറഞ്ഞു. അഭിമുഖമോ സ്*ക്രീന്* ടെസ്റ്റോ അങ്ങനെ യാതൊന്നുമില്ലാതെ ഞാന്* നേരിട്ട് അഭിനയിക്കുകയായിരുന്നു. അതും തിലകന്*, ഉര്*വശി, ജയറാം, ശ്രീനിവാസന്*, മുരളി, ഫിലോമിന, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ജനാര്*ദ്ദനന്* തുടങ്ങിയ സീനിയര്* ആര്*ട്ടിസ്റ്റുകള്*ക്കൊപ്പം. നാലു കുട്ടികളില്* മുത്തകുട്ടിയുടെ കഥാപാത്രമായിരുന്നു എന്റേത്. ഞാന്* അന്ന് പത്താം ക്ലാസിലായിരുന്നു പഠിക്കുന്നത്. കോളേജിലെത്തിയ കുട്ടിയുടെ കഥാപാത്രത്തെയാണ് എനിക്ക് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്റെ പ്രായത്തേക്കാള്* അല്*പ്പം പക്വത കൂടുതലുള്ള കഥാപാത്രം. ആദ്യം കുറച്ച് ടെന്*ഷനുണ്ടായിരുന്നു. ഭാഷയറിയില്ല, അഭിനയത്തിന്റെ യാതൊന്നും അറിയില്ല. സെറ്റിലെത്തിയപ്പോള്* എല്ലാം മാറി. സത്യന്* അന്തിക്കാട് സാര്* ആകട്ടെ, സഹതാരങ്ങളാകട്ടെ എല്ലാവരും എന്നോട് വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഞങ്ങള്* കുട്ടികളെല്ലാം വളരെ ആസ്വദിച്ച് ചെയ്ത ഒരു സിനിമയായിരുന്നു. സത്യത്തില്* ഷൂട്ടിങ് കഴിഞ്ഞപ്പോള്* സങ്കടമായിരുന്നു.
    ഉര്*വശിയുമൊത്തുള്ള രംഗം സമൂഹ മാധ്യമങ്ങളില്* വലിയ ഹിറ്റാണ്? അതെല്ലാം ശ്രദ്ധിക്കാറുണ്ടോ?
    മധുരിമ നര്*ല ഉര്*വ്വശിക്കൊപ്പം (മൈഡിയര്* മുത്തച്ഛനിലെ രംഗം)ആ രംഗം ഇപ്പോഴും ആഘോഷിക്കപ്പെടുന്നു എന്ന് കേള്*ക്കുമ്പോള്* അതിയായ സന്തോഷമുണ്ട്. ഉര്*വശിയുടെ പ്രകടനമാണ് ആ രംഗത്തെ മറ്റൊരു തലത്തില്* എത്തിച്ചത്. എത്ര മനോഹരമായാണ് ഉര്*വശി അവതരിപ്പിച്ചത്. ചിത്രത്തില്* ഉര്*വശിയ്ക്ക് അധികം സീനുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്* ആ ഒരൊറ്റ സീനാണ് ഇന്ന് മൈ ഡിയര്* മുത്തച്ഛനെക്കുറിച്ചോര്*ക്കുമ്പോള്* എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത്. ആദ്യ സിനിമ തന്നെ ഏറ്റവും മികച്ച ആര്*ട്ടിസ്റ്റുകള്*ക്കൊപ്പം ചെയ്യുക എന്നത് വലിയ ഭാഗ്യമായിരുന്നു.
    ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധനേടിയിട്ടും പിന്നീട് സിനിമയില്* നിന്ന് മാറി നിന്നത് എന്തുകൊണ്ടായിരുന്നു?
    മംഗളഗിരിയിലായിരുന്നു ഞാന്* ജനിച്ചത്. വളര്*ന്നതും ചെന്നൈയിലും അച്ഛനും അമ്മയും ഞങ്ങള്* അഞ്ച് സഹോദരങ്ങളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു. ചെന്നൈയില്* സ്*കൂള്* പഠനത്തിന് ശേഷം അമേരിക്കയിലും ഓസ്ട്രേലിയയിലുമായിട്ടായിരുന്നു ഉപരിപഠനം. അപ്പോഴേക്കും സിനിമയില്* നിന്ന് അകന്നു. പഠനത്തിനായിരുന്നു അന്ന് മുന്*തൂക്കം. പിന്നീട് നൃത്തത്തില്* ശ്രദ്ധ കേന്ദ്രീകരിച്ചു.
    മധുരിമ നര്*ലവെമ്പട്ടി ചിന്നസത്യത്തിന്റെ കീഴിലാണ് ഞാന്* കുച്ചിപ്പുടി അഭ്യസിച്ചത്. ഭരതനാട്യത്തിലും പരിശീലനം നേടിയിട്ടുണ്ട്. ഇപ്പോള്* നാട്യശാസ്ത്രത്തില്* ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി സംസ്*കൃതവും പഠിച്ചു. തന്മയ എന്ന പേരില്* എനിക്ക് നൃത്ത വിദ്യാലയമുണ്ട്. ചെന്നൈയിലും അമേരിക്കയിലുമായി ധാരാളം വിദ്യാര്*ഥികളുമുണ്ട്. ഓണ്*ലൈനിലൂടെയും നൃത്ത പരിശീലനം നല്*കുന്നു. വിദേശത്ത് ജീവിക്കുന്നവര്*ക്ക് നമ്മുടെ കലയോടും സംസ്*കാരത്തോടും കടുത്ത അഭിനിവേശമാണ്. അതുകൊണ്ടു തന്നെ വിദേശത്ത് ധാരാളം വിദ്യാര്*ഥികളുണ്ട്. നൃത്തം എനിക്ക് വിനോദമോ ജീവിതോപാധിയോ മാത്രമല്ല എന്റെ ആത്മാവാണെന്ന് പറയാം. എനിക്കതൊരു ധ്യാനമാണ്. നൃത്തം മാത്രമല്ല, ഞാന്* യോഗയും പഠിപ്പിക്കുന്നുണ്ട്. വ്യക്തിത്വ വികസനത്തിനും ഊന്നല്* നല്*കിയാണ് തന്മയയിലെ പരിശീലനം. ഞാന്* വിവാഹിതയാണ്, എന്റെ നൃത്തമാണെന്റെ ജീവിത പങ്കാളി.
    മധുരിമ നര്*ല29 വര്*ഷങ്ങള്*ക്ക് ശേഷം സിനിമയില്* മടങ്ങിയെത്തുകയാണ്, വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്* ആശങ്കകളുണ്ടായിരുന്നുവോ? മലയാളത്തിലും അഭിനയിക്കുമെന്ന് പ്രതീക്ഷിക്കട്ടെ?
    മധുരിമ നര്*ലലോകം വളരെ പെട്ടന്ന് മാറികൊണ്ടിരിക്കുകയാണല്ലോ. അതോടൊപ്പം സിനിമയും മാറി. കലാരംഗത്ത് തന്നെ പ്രവര്*ത്തിച്ചതിനാല്* മാറ്റങ്ങളെ ഉള്*ക്കൊണ്ടു തന്നെയാണ് ജീവിക്കുന്നത്. വീണ്ടും സിനിമയില്* അഭിനയിക്കുന്നതിനെക്കുറിച്ചോര്*ത്ത് എനിക്ക് യാതൊരു സങ്കോചവുമില്ലായിരുന്നു. മാത്രവുമല്ല മീര എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്* ഓര്*ക്കുന്നു. ഇന്*സ്റ്റഗ്രാമില്* എനിക്ക് അതെക്കുറിച്ച് ഒരുപാട് സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. കന്നടയിലും തെലുങ്കിലും ഇപ്പോള്* ഞാന്* അഭിനയിക്കുന്നുണ്ട്. മലയാളത്തില്* നല്ലൊരു കഥാപാത്രം എന്നെ തേടിയെത്തിയാല്* ഞാന്* എന്തായാലും ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •