Page 41 of 48 FirstFirst ... 313940414243 ... LastLast
Results 401 to 410 of 473

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #401
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    സുജ കാര്*ത്തികയെ മറന്നോ?; നടി ഇനി ഡോ. സുജ കാർത്തിക


    സിനിമയിലും നൃത്തത്തിലും സജീവ സാന്നിധ്യമായിരിക്കുമ്പോഴും പഠനത്തിലും മികവിന്റെ ഉയരങ്ങൾ താണ്ടിയ സുജ കാർത്തികയ്ക്ക് ഡോക്ടറേറ്റ്. യുജിസിയുടെ ജെആർഎഫ് നേടിയ സുജ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു സോഷ്യൽ സയൻസിലാണു പിഎച്ച്ഡി നേടിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം. 2002-2013 കാലഘട്ടത്തിലായി 2 ഡസനോളം സിനിമയിൽ അഭിനയിച്ച സുജ 2009ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചിരുന്നു.

    എംകോം ഫസ്റ്റ് ക്ലാസിലും പാസായ ശേഷം കോളജ് അധ്യാപികയായും ജോലി ചെയ്തു. ജെആർഎഫ് ലഭിച്ചതിനെ തുടർന്നാണു ജോലി ഉപേക്ഷിച്ചത്. പിഎച്ച്ഡി നേടിയതിനൊപ്പം ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് ക്വാളിറ്റേറ്റീവ് റിസർച് മെത്തേഡ്സിൽ സർട്ടിഫിക്കേഷനും നേടി. കേരള സർക്കാർ സ്ഥാപനമായ ഐസിടി അക്കാദമിയിൽ നിന്ന് ഡേറ്റ അനലിസ്റ്റ് സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് കോഴ്സും പൂർത്തിയാക്കി.

    പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പാണ് അടുത്ത ലക്ഷ്യമെന്നു സുജ വ്യക്തമാക്കുന്നു. കാക്കനാട് കേന്ദ്രമാക്കി ?എംക്ലയർ? എന്ന പരിശീലന സ്ഥാപനം നടത്തുകയാണിപ്പോൾ. നർത്തകിയായ സുജ നൃത്തം അഭ്യസിപ്പിക്കുന്നുമുണ്ട്. കാക്കനാട് പടിഞ്ഞാറേമഠം സുജശ്രീയിൽ ഡോ. സുന്ദരേശന്റെയും ഡോ. ചന്ദ്രികയുടെയും മകളാണ്. 2010 ജനുവരി 31 നാണ് താരം വിവാഹിതയായത്. മെർച്ചന്റ് നേവി ചീഫ് എൻജിനീയർ രാകേഷ് കൃഷ്ണനാണു ഭർത്താവ്.

    2002-ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. 2013 ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചത്.

    https://www.manoramaonline.com/movie...rom-cusat.html

  2. Sponsored Links ::::::::::::::::::::Remove adverts
  3. #402
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അമിതവണ്ണം, പുലിമുരുകനിലെ ജൂലിയെ നഷ്ടപ്പെട്ടു: ഷർമിലി പറയുന്നു



    അഭിമന്യു എന്ന ചിത്രത്തിലെ 'രാമായണക്കാറ്റേ' എന്ന ഹിറ്റ് ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ഗാനരംഗത്തിൽ മോഹന്*ലാലിനൊപ്പമുള്ള ഷർമിലിയുടെ പ്രകടനം ആരും മറക്കില്ല. എംടി വാസുദേവൻ നായരുടെ സിനിമയിൽ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷർമ്മിലി പിന്നീട് ഗ്ലാമർ ലോകത്ത് നിറഞ്ഞു നിന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ തന്നെ പുലിമുരുകൻ സിനിമയിലെ വേഷം നഷ്ടപ്പെട്ട കഥ തുറന്നുപറയുകയാണ് താരം. പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം താൻ ചെയ്യേണ്ടിയിരുന്നതാണെന്നും എന്നാൽ അമിത വണ്ണം കാരണം ആ വേഷം നഷ്ടപ്പെട്ടെന്നും ഷര്*മിലി പറഞ്ഞു.


    'നല്ല ടീം,​ ലാൽ സാറിനൊപ്പം കോമ്പിനേഷൻ വിട്ടുകളയാൻ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവർ ഈ ചിത്രത്തിലേക്ക് വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാകാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകൾ ഞാൻ ആന്റണി സാറിന് മെയിൽ ചെയ്*തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്*ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്*തത് നമിതയാണ്?. ഷർമ്മിലി പറയുന്നു.

    ഒരു ഘട്ടത്തിനു ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന താരം തന്റെ ഇടവേളയുടെ കാരണവും സിനിമാ ജീവിതത്തിലെ വിശേഷങ്ങളും ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.



    എം.ടി. വാസുദേവന്* നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ച ഷര്*മിലി, ഗ്ലാമര്* സിനിമകളില്* അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്* കാരണം എന്നു പറയുന്നു.

    ??2000 ന്റെ പകുതിയില്* മലയാള സിനിമയില്* നിന്നു വീണ്ടും വിളി വന്നു. ?ചെഞ്ചായം? എന്ന ചിത്രത്തില്* മോഹിനി ടീച്ചര്* ഗ്ലാമറസ് വേഷം ചെയ്യാൻ താല്*പര്യമുണ്ടോ എന്നു ചോദിച്ചു. ഞാനപ്പോൾ ഗ്ലാമര്* കഥപാത്രങ്ങളെ വിട്ടിരുന്നു. തടി നന്നായി കൂടി. ഒടുവില്* ചില നിബന്ധനകളോടെ അഭിനയിക്കാമെന്നു സമ്മതിച്ചു. എന്നാൽ, എം.ടി. വാസുദേവന്* നായരുടെയും കെ.എസ് സേതുമാവന്റെയും സിനിമയില്* അഭിനയം തുടങ്ങിയിട്ട് ഗ്ലാമര്* സിനിമകളില്* അഭിനയിക്കുന്നത് ശരിയല്ല എന്നു തോന്നി. തിരിച്ച് പോകാമെന്ന് മനസ് പറഞ്ഞു.?

    ?പക്ഷേ അറിയാവുന്ന തൊഴില്* അഭിനയമാണ്. എന്തായാലും പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനില്* നിന്നു മടങ്ങിയത്. 2 മാസം കഴിഞ്ഞു കാണും. വീട്ടിലേക്ക് നിരന്തരം ഫോണ്* കോളുകള്* വന്നു. മാഡം ഡേറ്റ് വേണം, ശമ്പളം ഇത്ര തരാം, അഡ്വാന്*സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞാണ് വിളി. പിന്നീടാണ് സംഭവമറിയുന്നത്. ?ചെഞ്ചായം? സൂപ്പര്* ഹിറ്റായിരുന്നു. ഷക്കീലയെ പോലെ ആളുകള്*ക്ക് ഷര്*മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്* ആറു മാസത്തിനുള്ളില്* ഒമ്പത് ഗ്ലാമര്* സിനിമകളില്* മാത്രമാണ് അഭിനയിച്ചത്. പലതിന്റെയും പേര് അറിയില്ല. നമ്മളോട് പറയുമ്പോള്* ഒന്നും റിലീസ് ചെയ്യുമ്പോള്* മറ്റൊന്നും ആയിരിക്കും. ?സാഗര?യുടെ സെറ്റില്* വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. അവള്* തികച്ചും പ്രഫഷനലായ നായിക ആയി മാറിയിരുന്നു??. ഷക്കീലയുമായിട്ടുള്ള സൗഹൃദം ഇന്നും അതുപോലെ തുടരുന്നു എന്നും ഷര്*മിലി പറയുന്നു.

    ?ഡാന്*സ് മാസ്റ്റര്* കുമാര്* വഴിയാണ് അഭിമന്യുവിലേക്ക് എത്തുന്നത്. അഭിമന്യൂവില്* മോഹന്*ലാലിനൊപ്പം നൃത്തം ചെയ്യാന്* സുന്ദരിയായ ഒരു പെണ്ണിനെ വേണം. ഷര്*മിലിയ്ക്ക് പറ്റുമോ എന്നായിരുന്നു ബാപ്പയോട് കുമാര്* സാര്* ചോദിച്ചത്. ഗ്ലാമറസ് ആയി നൃത്തം ചെയ്യണമെന്ന് കേട്ടപ്പോള്* ബാപ്പയ്ക്ക് വിഷമം തോന്നി. ഉമ്മയ്ക്ക് അതിലേറെ എതിര്*പ്പ്. പ്രിയദര്*ശന്* മലയാളത്തിലെ നമ്പര്* വണ്* സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്നും കുമാര്* സര്* പറഞ്ഞു. ഈ കുട്ടി ഓക്കെ ആണെന്ന് കണ്ടപാടെ പ്രിയദര്*ശന്* സാര്* പറഞ്ഞു. രാമയണക്കാറ്റേ എന്* നീലാംബരി കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാല്* സാറുമായി നല്ല കമ്പനിയായതിനാല്* ആസ്വദിച്ചാണ് നൃത്തം ചെയ്തത്.??ഷർമിലി പറഞ്ഞു.

  4. #403

    Default

    venalkinavukalile sharmili role kollamaynnu

  5. #404

    Default

    thank you very much for this thread.

  6. #405
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഏപ്രിൽ 18ൽ ദിവ്യ ഉണ്ണിയില്ല, പക്ഷേ, പരസ്യത്തിലുണ്ട്, ഒളിമങ്ങാതെ 35 കൊല്ലം മുൻപത്തെ മോഡലിങ്





    ബാലചന്ദ്രമേനോന്* സംവിധാനം ചെയ്ത ഏപ്രില്* 18 എന്ന ചിത്രത്തിനു വേണ്ടി ചെയ്ത പരസ്യമായിരുന്നു ഇതെന്നും ഇതു തന്റെ ആദ്യ മോഡലിങ് അനുഭവമായിരുന്നുവെന്നും ദിവ്യ ഉണ്ണി പറയുന്നു.


















    ലോക്ഡൗണില്* നൊസ്റ്റാള്*ജിയ നിറഞ്ഞ ഓര്*മ്മകളുമായി നടി ദിവ്യ ഉണ്ണി. 1985ലെ മാതൃഭൂമി ദിനപ്പത്രത്തില്* വന്ന ഒരു പരസ്യമാണ് ദിവ്യ ഉണ്ണി ഇന്*സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബാലചന്ദ്രമേനോന്* സംവിധാനം ചെയ്ത ഏപ്രില്* 18 എന്ന ചിത്രത്തിനു വേണ്ടി ചെയ്ത പരസ്യമായിരുന്നു ഇതെന്നും ഇതു തന്റെ ആദ്യ മോഡലിങ് അനുഭവമായിരുന്നുവെന്നും ദിവ്യ ഉണ്ണി പറയുന്നു.
    ഒരു അമ്മയും സ്*കൂള്* യൂണിഫോമിലിരിക്കുന്ന ഒരു പെണ്*കുട്ടിയും തമ്മിലെ സംഭാഷണത്തോടെയുള്ള പരസ്യം ഇങ്ങനെ. അനുമോള്* അമ്മയോട് ചോദിക്കുന്നു. 'ജനുവരി 26 റിപ്പബ്ലിക് ദിനം.. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം.. നവംബര്* 14 ശിശുദിനം.. അപ്പോള്* ഈ ഏപ്രില്* പതിനെട്ടോ അമ്മേ?' അപ്പോള്* ആ അമ്മയുടെ ഉത്തരം ഇങ്ങനെ. 'അമ്പടി കള്ളീ.. അത് ബാലചന്ദ്രമേനോന്റെ പുതിയ സിനിമയുടെ പേരല്ലേ...'
    സ്*കൂള്* യൂണിഫോമിലിരിക്കുന്ന ആ പെണ്*കുട്ടി ദിവ്യ ഉണ്ണിയാണ്. ശോഭനയുടെ ആദ്യ ചിത്രം ഏപ്രില്* 18ന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു ഈ പരസ്യം. ശോഭനയുടെ നൃത്തത്തിന്റെയും സിനിമകളുടെയും കടുത്ത ആരാധികയാണ് താനെന്നും ഈ പരസ്യവും തന്റെ പ്രിയപ്പെട്ടതാണെന്നും ദിവ്യ ഉണ്ണി പറയുന്നു.
    ബാലചന്ദ്രമേനോന്*, ശോഭന എന്നിവര്*ക്കൊപ്പം അടൂര്* ഭാസി, ഭരത് ഗോപി, ഉണ്ണി മേരി, വേണു നാഗവള്ളി, ജനാര്*ദ്ദനന്* തുടങ്ങിയവരും ചിത്രത്തില്* വേഷമിട്ടിരുന്നു. അഗസ്റ്റിന്* പ്രകാശ് ആയിരുന്നു നിര്*മ്മാണം.






  7. #406
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Nammude Douthyam Film Director Anil ippo enthu cheyyukayaanu?

    Nalloru talented Director aayirunnu. Innu Surya TVyil Douthyam kandapozaanu orthathu.......

  8. #407

    Default

    Quote Originally Posted by frincekjoseph View Post
    Nammude Douthyam Film Director Anil ippo enthu cheyyukayaanu?

    Nalloru talented Director aayirunnu. Innu Surya TVyil Douthyam kandapozaanu orthathu.......
    ദൗത്യം സിനിമയെ കുറിച്ചും , അനിലിനെ കുറിച്ചും അതിന്റെ സ്ക്രിപ്റ്റ് എഴുതിയ ഗായത്രി അശോക് , സഫാരി ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വിശദമായി പറയുന്നുണ്ട് .

  9. #408
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    Quote Originally Posted by frincekjoseph View Post
    Nammude Douthyam Film Director Anil ippo enthu cheyyukayaanu?

    Nalloru talented Director aayirunnu. Innu Surya TVyil Douthyam kandapozaanu orthathu.......
    vഅടിവേരുകൾ ദൗത്യം
    സൂര്യഗായത്രികൾ...


    പിന്നെ കണ്ടിട്ടേ ഇല്ല......പടങ്ങളുടെ പരാജയങ്ങൾ എൻറെ ബാധിച്ചെന്ന് തോന്നുന്നു

  10. #409
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Quote Originally Posted by ABE View Post
    vഅടിവേരുകൾ ദൗത്യം
    സൂര്യഗായത്രികൾ...


    പിന്നെ കണ്ടിട്ടേ ഇല്ല......പടങ്ങളുടെ പരാജയങ്ങൾ എൻറെ ബാധിച്ചെന്ന് തോന്നുന്നു
    memory card ennoru film idakku kettirunnu with Mohanlal and prakash raj.

  11. Likes ABE liked this post
  12. #410
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Oru pakshe Mohan lal ithrayathikam support cheytha vere oru director undavilla....

    Quote Originally Posted by ABE View Post
    vഅടിവേരുകൾ ദൗത്യം
    സൂര്യഗായത്രികൾ...


    പിന്നെ കണ്ടിട്ടേ ഇല്ല......പടങ്ങളുടെ പരാജയങ്ങൾ എൻറെ ബാധിച്ചെന്ന് തോന്നുന്നു

  13. Likes ABE liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •