Page 42 of 48 FirstFirst ... 324041424344 ... LastLast
Results 411 to 420 of 473

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #411
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default





  2. Likes kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #412
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    22 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ; ജൂനിയർ മാൻഡ്രേക്ക് നായിക കീർത്തി ഗോപിനാഥ് പറയുന്നു




    കീർത്തി ഗോപിനാഥ് എന്ന പേര് മലയാളികൾക്ക് അപരിചിതമല്ല. സിനിമകളിലും സീരിയലുകളിലുമായി ഏതാണ്ട് ആറ് വർഷക്കാലം പ്രേക്ഷകന് മുന്നിലുണ്ടായിരുന്ന കീർത്തിയെ പെട്ടെന്ന് മലയാളി ഓർത്തെടുക്കുക ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടായിരിക്കും.
    പത്തോളം സിനിമകളും കുറച്ച് പരമ്പരകളും മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിൽ പോലും കീർത്തിയെ ഇന്നും ജനങ്ങൾ ഓർത്തിരിക്കുന്നതിന്റെ തെളിവാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തിയപ്പോഴും ലഭിക്കുന്ന സ്വീകാര്യത.സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലൂടെയാണ് കീർത്തിയുടെ രണ്ടാം വരവ്. ഏതാണ്ട് 22 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്കും ഓർമകളിലേക്കും തിരികെയെത്തിയ കീർത്തി തന്റെ വിശേഷങ്ങളുമായി മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.
    .പ്ലാൻ ചെയ്യാതെയുള്ള രണ്ടാം വരവ് മിനിസ്ക്രീനിൽ
    ഈയൊരു തിരിച്ചുവരവ് പ്ലാൻ ചെയ്തതല്ല.ഒരു വീട്ടമ്മയായി, കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇപ്പോഴും അതേ,. പക്ഷേ ഇപ്പോൾ എന്റെ മക്കൾ വലുതായി. മൂത്ത മകൻ ഡിഗ്രി ചെയ്യുന്നു അവൻ ബാംഗ്ലൂരിലാണ് പഠിക്കുന്നത്. ഇളയ ആൾ സ്കൂളിലും. അവരൊക്കെ പോയി കഴി*ഞ്ഞാൽ സത്യത്തിൽ വെറുതേ ഇരിപ്പാണ് എന്റെ പണി. അങ്ങനെ ഒറ്റയ്ക്കിരുന്ന് ബോറഡിച്ച് തുടങ്ങിയിരുന്നു. ഉറങ്ങും ഭക്ഷണം കഴിക്കും അങ്ങനെ അങ്ങനെയാണ് ദിവസങ്ങൾ പോയിരുന്നത്. പ്രൊഡക്ടീവായി ഒന്നും തന്ന ചെയ്യാനില്ലാതെ ബോറഡിച്ചിരിക്കുന്ന സമയത്താണ് ഈ പരമ്പരയിലേക്ക് ഓഫർ വരുന്നത്.
    കഥയൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. കുടുംബത്തിൽ നിന്നാണെങ്കിൽ കട്ട പിന്തുണയും.എന്റെ ഭർത്താവ് രാഹുൽ മോഹൻ സീരിയൽ നടനാണ്. ഈ സീരിയലിന്റെ മുഴുവൻ ക്രൂവും ഭർത്താവിന്റെ സുഹൃത്തുക്കളുമായിരുന്നു. എല്ലാം നമ്മുടെ ആൾക്കാർ . അതുകൊണ്ട് തന്നെ നോ പറയാനുള്ള ഒരു വകുപ്പും ഇല്ലായിരുന്നു. അങ്ങനെയാണ് ഇത്രയും നാളുകൾക്ക് ശേഷമുള്ള തിരിച്ചു വരവ് സംഭവിക്കുന്നത്. പിന്നെ ഞാൻ തുടക്കം കുറിച്ചത് മിനിസ്ക്രീനിലൂടെയാണ്. ഇപ്പോൾ രണ്ടാം വരവും അതിലൂടെ തന്നെ . ഇടയ്ക്ക് ചില സിനിമകളും ചെയ്തിരുന്നു എന്നേള്ളൂ..അതുകൊണ്ട് തന്നെ വീണ്ടും കുടുംബത്തിലേക്ക് തിരിച്ചെത്തിയ സന്തോഷമാണ് സീരിയൽ അഭിനയം നൽകുന്നത്.
    കട്ട പിന്തുണ നൽകി കുടുംബവും
    എന്റെയും ചേട്ടന്റെയും അച്ഛനമ്മമാരുടെ അടുത്ത് നിന്നുള്ള പിന്തുണ എടുത്ത് പറയേണ്ടതാണ്. പിന്നെ എന്റെ മക്കളും. ഇത്ര വർഷം കഴിഞ്ഞത് കൊണ്ട് തന്നെ ഇത് ചെയ്യാൻ പറ്റുമോ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു.വലിയ ഗ്യാപല്ലേ..പക്ഷേ ഇവരുടെ പിന്തുണ നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. ''അമ്മ ടെൻഷനടിക്കാതെ പോകാൻ നോക്ക്, പോയി ചെയ്യ് അമ്മാ പ്ലീസ്'' എന്നാണ് മക്കൾ പറഞ്ഞത്. പിന്നെ ചേട്ടന്റെ സുഹൃത്തുക്കൾ ആയതുകൊണ്ട് പുതിയ ടീമിന്റെ അടുത്തേക്കാണല്ലോ പോകുന്നത് എന്ന ടെൻഷനും മാറിക്കിട്ടി.
    പിന്നെ ഞാൻ അഭിനയിച്ചിരുന്ന കാലഘട്ടവും ഇന്നത്തേതും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട് എല്ലാംകൊണ്ടും. എല്ലാം മാറിപ്പോയി.ആദ്യമൊക്കെ നല്ല ടെൻഷനുണ്ടായിരുന്നു. എങ്ങനെയാകും എന്ന് കരുതി ഭയങ്കര കോൺഷ്യസായിരുന്നു. പിന്നെ അതങ്ങനെ സെറ്റായി.
    ജൂനിയർ മാൻഡ്രേക്ക് ജീവിതത്തിലെ നാഴികകല്ല്
    17 വയസിലാണ് ഞാൻ അഭിനയരംഗത്തേക്കെത്തുന്നത്. ഒരു ആറ് വർഷത്തോളം ഇവിടെ ഉണ്ടായിരുന്നു. ഞാൻ കൂടുതലും ചെയ്തിരിക്കുന്നത് സീരിയലുകളാണ്. കഷ്ടിച്ച് പത്ത് സിനിമയിലെ അഭിനയിച്ചിട്ടുള്ളൂ. അതിൽ എടുത്തു പറയാനുള്ളത് ജൂനിയർ മാൻഡ്രേക്കാണ്. മറ്റുള്ള സിനിമകളൊന്നും സത്യം പറഞ്ഞാൽ ആരും ഓർക്കുന്ന് പോലുമുണ്ടാവില്ല. ജൂനിയർ മാൻഡ്രേക്ക് ഇന്നും ആളുകൾ ഓർത്തിരിക്കാനുള്ള പ്രധാന കാരണം അത് എപ്പോഴും ഇങ്ങനെ ടിവിയിൽ വന്നുകൊണ്ടിരിക്കുകയല്ലേ. അത് പ്രമോഷൻ പോലെതന്നെയാണ് എനിക്ക്. ഇന്നും പുറത്തൊക്കെ പോകുമ്പോൾ ആ സിനിമയുടെ പേരും പറഞ്ഞ് തിരിച്ചറിയപ്പെടാറുണ്ട്. എന്റെ ജീവിതത്തിലെ വലിയൊരു നാഴിക കല്ല് തന്നെയായിരുന്നു ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ.
    സിനിമയും സൗഹൃദങ്ങളും
    ഒരുപാട് സീനിയർ ആർടിസ്റ്റുകൾ ഉണ്ടായിരുന്ന ചിത്രമായിരുന്നു ജൂനിയർ മാൻഡ്രേക്ക്. പക്ഷേ എനിക്ക് കൂടുതലും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നത് ജഗദീഷേട്ടനുമായിട്ടായിരുന്നു. പാട്ടുകൾ ഉണ്ടായിരുന്നു, ഡാൻസ് നമ്പറുകൾ ഉണ്ടായിരുന്നു. നമ്മളെ വളരെ കംഫർട്ടബിളാക്കിയിരുന്നു ജഗദീഷേട്ടൻ ഓരോ സമയത്തും. ഭയങ്കര സപ്പോർട്ടീവായിരുന്നു. ആനക്കൊട്ടിലിൽ വച്ചായിരുന്നു ഒരു പാട്ട് സീനൊക്കെ ചിത്രീകരിച്ചത്. അതൊക്കെ നല്ല രസമുള്ള ഓർമകളാണ്. സിനിമാ ബന്ധങ്ങൾ സത്യത്തിൽ വളരെ കുറവാണ്. സിനിമ വിട്ട ശേഷം ഒരു ലൊക്കേഷൻ പോലും കണ്ടിട്ടില്ല. കൂടെ അഭിനയിച്ച ചിലരെ വല്ലപ്പോഴും യാദൃശ്ചികമായി പുറത്തെല്ലാം വച്ച് കണ്ടുമുട്ടും എന്നല്ലാതെ വലിയ സൗഹൃദങ്ങളില്ല. എടുത്ത് പറയാനുള്ളത് അഞ്ജു അരവിന്ദിനെയും മഞ്ജു പിള്ളയെയുമാണ്. ഇവരെ നിത്യവും വിളിക്കേം പറയേം ഒന്നും ചെയ്യാറില്ലെങ്കിലും സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. പിന്നെ ഈ ഫെയ്സ്ബുക്ക് ഇത്തരത്തിൽ ആളുകളെ ബന്ധിപ്പിക്കുന്ന ഒരു ഘടകമാണല്ലോ.. പരിചയക്കാരെ കണ്ടെത്താനും സൗഹൃദം പുതുക്കാനുമുള്ള വേദിയല്ലേ
    കരിയറല്ല കുടുംബജീവിതമായിരുന്നു വലുത്
    അഭിനയരംഗത്തേക്ക് വരുമ്പോൾ തന്നെ എന്റെ അച്ഛനുമമ്മയ്ക്കും അവരുടെ മകളുടെ ജീവിതത്തെ കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു. അത് ഏതൊരാൾക്കും കാണുമല്ലോ. കൃത്യമായ സമയത്ത് വിവാഹം ചെയ്ത് കൊടുക്കണം എന്നെല്ലാമുള്ള ആഗ്രഹങ്ങൾ. എന്തൊക്കെ പറഞ്ഞാലും അവർക്ക് ഏറ്റവും പ്രാധാന്യം കുടുംബജീവിതം മാത്രമാണ്. ഇതിൽ നിന്നാൽ നല്ലൊരു കുടുംബ ജീവിതം സാധ്യമല്ലേ എന്ന് ചോദിച്ചാൽ ആണ് എന്നാണ് ഉത്തരം. പക്ഷേ അവരെ സംബന്ധിച്ച് ഭദ്രമായ കുടുംബജീവിതം മകൾക്ക് ഉണ്ടാവണമെന്ന ആഗ്രഹമാണ് കരിയറിനേക്കാളും വലുത് . അതുകൊണ്ട് സമയമായപ്പോൾ വിവാഹിതയായി അഭിനയത്തിൽ നിന്നു പിന്മാറി എന്നേയുള്ളൂ. അല്ലാതെ ഒരു കല്യാണം വന്നത് കൊണ്ട് വേണ്ട എന്നു വച്ചതല്ല. കല്യാണം വരെയേ അഭിനയമുള്ളൂ എന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ വന്നത്.
    ഒരു അറേഞ്ച്ഡ് ലവ് മാര്യേജ്
    ജൂനിയർ മാൻഡ്രേക്ക് ആണ് അവസാനം ചെയ്ത സിനിമ. അതിന് ശേഷം ഒരു സീരിയൽ കൂടി ചെയ്തിരുന്നു. അത് ഭർത്താവ് രാഹുലിനൊപ്പമായിരുന്നു. അതിന്റെ ചിത്രീകരണ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. പ്രണയം എന്നൊന്നും പറയാനാകില്ല. അതിനുള്ള സമയമൊന്നും കിട്ടിയില്ല. ഷൂട്ടിനിടയിൽ സ്വാഭാവികമായും ഒരു ഇഷ്ടം തോന്നി, ആ ഇഷ്ടം എന്നോട് പറഞ്ഞു. സെറ്റിൽ എന്റെ അമ്മയുണ്ടായിരുന്നു അമ്മയോടും പറഞ്ഞു. അമ്മ അച്ഛനോട് സംസാരിക്കാൻ പറഞ്ഞു. അങ്ങനെ അവർ കല്യാണാലോചനയുമായി വീട്ടിൽ വന്നു. പിന്നെ നിശ്ചയം നടന്നും വൈകാതെ കല്യാണവും. എല്ലാം ആറേഴ് മാസങ്ങൾക്കുള്ളിൽ സംഭവിച്ചതാണ്. അതുകൊണ്ട് റൊമാൻസിനുള്ള സ്കോപ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ അന്നത്തെ കാലഘട്ടവുമല്ലേ. മൊബൈലും മറ്റും ഇന്നത്തേ പോലെ സജീവമല്ലല്ലോ.
    അമ്മയുണ്ടായിരുന്നു മുൻപിൽ അനുകരിക്കാവുന്ന ഉദാഹരണമായി
    നേരത്തെ പറഞ്ഞല്ലോ കുടുംബജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ എങ്ങനെയാവണം ഒരു കുടുംബിനി എന്നത് ഉള്ളിൽ പണ്ടേ പതിഞ്ഞ ഒരു ചിത്രമാണ്. അമ്മയെ കണ്ടാണല്ലോ നമ്മൾ പഠിക്കുക അത് അങ്ങനെ തന്നെ എന്റെ ജീവിതത്തിലേക്കും പകർത്തി. അമ്മ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാകും ഞാനും ഒരു കുടുംബജീവിതത്തിൽ എന്ന ചിത്രം നേരത്തെ മനസിലുണ്ടല്ലോ. അതുകൊണ്ട് തന്നെ അഭിനയത്തിന്റെ തിരക്കുകൾ വിട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നേയില്ല. ഞാനും മനസ് കൊണ്ട് ഇങ്ങനെയൊരു ജീവിതം തന്നെയാണ് ആഗ്രഹിച്ചിരുന്നത്. ഇന്നിപ്പോൾ വീട്ടിൽ നിന്നുള്ള പൂർണ പിന്തുണയോടെ അവരുടെ ഇഷ്ടത്തോടെ വീണ്ടും തിരിച്ചെത്താനായതിലും സന്തോഷം. പിന്നെ സിനിമയിലേക്കുള്ള തിരിച്ച് വരവൊന്നും നമ്മുടെ കയ്യിലല്ലോ. നല്ല കഥാപാത്രം കിട്ടിയാൽ വരണം എന്ന് തന്നെയാണ് ആഗ്രഹം.


  5. #413
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default






  6. #414
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    'അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു'വിലെ ആ വികൃതിക്കുട്ടന്*മാരെ ഓര്*മ്മയുണ്ടോ?


    2000ത്തിൽ റിലീസായ കുട്ടികളുടെ ചിത്രം അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുവിലെ ഈ വികൃതിക്കുട്ടൻമാരെ ഓർമ്മയുണ്ടോ? ചിത്രത്തിലെ രോഹൻ, മോനപ്പൻ എന്നീ കഥാപാത്രങ്ങളായി ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത റോഹൻ പെയ്ന്ററും പോൾ മാത്യുവും തൊണ്ണൂറുകളിലെ കുട്ടികളുടെ ഇഷ്ടതാരങ്ങളായിരുന്നു. ഇരുവരുടെയും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്.
    പോൾ മാത്യുവിന്റെ പിതാവ് മാത്യു പോളാണ് ചിത്രം സംവിധാനം ചെയ്തത്. ആൻസി കെ തമ്പി, പർവീൺ ദബാസ്, അന്തര മാലി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരന്നത്.
    ചിത്രത്തിൽ രോഹനായെത്തിയ മഹാരാഷ്ട്ര ബാന്ദ്ര സ്വദേശിയായ രോഹൻ പെയ്ന്റർ നിരവധി പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ നടനാണ്. ടൊറന്റോയിൽ ഛായാഗ്രഹണം പഠിക്കുകയാണ് രോഹനിപ്പോൾ. പോൾ മാത്യു പരസ്യസംവിധായകനാണ്.


  7. #415
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Aa timil ingerude serials kandu kandu maduthu. Pakhse veetile pennugal okke ingere kanan vendi kathirikkum........


    Quote Originally Posted by ALEXI View Post





  8. #416
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default




  9. #417
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സൂപ്പര്* സ്റ്റാറുകളുടെ നായികയായിരുന്നു ഈ നടിയെ ഓര്*മയുണ്ടോ?, തൊമ്മനും മക്കളിലെ നായികയുടെ ജീവിതം ഇങ്ങനെ


    സിനിമയില്* തിളങ്ങി നിന്ന നടിമാരില്* ഒരാളായിരുന്നു ലയ ഗോര്*ട്ടി. തെലുങ്ക് ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്, കന്നട, മലയാളം സിനിമകളിലും നടി തിളങ്ങിയിരുന്നു. 'തൊമ്മനും മക്കളും', 'രാഷ്ട്രം', 'ആലീസ് ഇന്* വണ്ടര്*ലാന്റ്', 'ഉടയോന്*' എന്നീ ചിത്രങ്ങളിലൂടെ മലയാളികള്*ക്ക് ഏറെ സുപരിചിതയാണ് ലയ.
    ബാലതാരമായി 1992ല്* ആണ് നടി അഭിനയ ജീവിത്തിലേക്ക് കടക്കുന്നത്. കുറഞ്ഞ നാളുകള്* കൊണ്ടുതന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്* ഒരാളായി മാറാന്* ലയ്ക്കായി. കുറഞ്ഞ കാലയിളവില്* തന്നെ അറുപതോളം ചിത്രങ്ങളില്* വേഷമിട്ടു. നടിയെ കൂടാതെ ഒരു കുച്ചിപ്പുടി നര്*ത്തകി കൂടിയാണ് ലയ. നടിയുടെ അമ്മ സംഗീത അധ്യാപികയും അച്ഛന്* ഡോക്ടറുമായിരുന്നു. ഇരുവരുടെയും പാത പിന്തുടരാതെ അഭിനയത്തിലേക്ക് തിരിയുകയായിരുന്നു ലയ.സിനിമയില്* തിളങ്ങി നില്*ക്കുന്ന സമയമായിരുന്നു നടി വിവാഹിതയായത്. ഡോ.ശ്രീ ഗണേശ് ഗോര്*ട്ടിയാണ് ലയയുടെ കഴുത്തില്* മിന്നു കെട്ടിയത്. 2006 ജൂണ്* 14ന് ആയിരുന്നു വിവാഹം. കുടുംബത്തോടൊപ്പം ലോസ് ഏഞ്ചല്*സിലാണ് നടിയുടെ താമസം. രണ്ട് മക്കളുമുണ്ട് നടിക്ക്. സ്ലോക ഗോര്*ട്ടി, വചന്* ഗോര്*ട്ടി എന്നിവരാണ് മക്കള്*. 2006ല്* അഭിനയത്തില്* നിന്നും ബ്രേക്ക് എടുത്ത ലയ 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്* അതിഥിവേഷത്തിലെത്തിയിരുന്നു.

  10. #418
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    എങ്ങുപോയ് മറഞ്ഞു രാധികാദേവി എന്ന പാട്ടുകാരി? ഇനിയും കേൾക്കാൻ ഭാഗ്യമുണ്ടാകുമോ നമുക്കാ ശബ്ദം?


    സുരേഷ് ​ഗോപിയ്ക്കൊപ്പം രാധിക | Photo: Mathrubhumi Archives
    ലാളിത്യമാർന്ന രചന, ഈണം. വശ്യമായ ആലാപനം. എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ എം ജി ശ്രീകുമാറിനൊപ്പം ``അഗ്നിപ്രവേശ''ത്തിലെ ``രാത്രിമലരിൻ ആർദ്രമിഴിയിൽ അലിയും ചന്ദ്രകിരണം'' എന്ന പ്രണയയുഗ്മഗാനം പാടിയ പുതുഗായികയെ കുറിച്ച് മൂന്ന് പതിറ്റാണ്ടു മുൻപ് ``വെള്ളിനക്ഷത്ര''ത്തിലെ ഗാനാസ്വാദന പംക്തിയിൽ എഴുതിയ വാചകങ്ങൾ ഇന്നുമോർക്കുന്നു: ``തുടക്കക്കാരിയുടെ പരിമിതികളെ ആത്മവിശ്വാസത്തോടെ അതിജീവിക്കാൻ ശ്രമിക്കുകയാണ് രാധികാദേവി എന്ന പാട്ടുകാരി. പുതിയ ശബ്ദങ്ങൾക്കായി കാതോർക്കുന്ന മലയാളസിനിമ ഈ യുവഗായികയെ ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്നുറപ്പ്. കൂടുതൽ അവസരങ്ങൾ രാധികയെ തേടിയെത്തട്ടെ...''
    പക്ഷേ സംഭവിച്ചത് മറിച്ചാണ്: പിന്നീടധികം കേട്ടതേയില്ല ആ ശബ്ദം. മലയാളസിനിമയിൽ പല കാലങ്ങളിലായി മിന്നിമറഞ്ഞ ഗായികമാരിലൊരാളായി മറവിലൊടുങ്ങി രാധികാദേവി; അവർ പാടിയ കേൾക്കാനിമ്പമുള്ള പ്രണയഗാനവും. കഴിഞ്ഞ ദിവസം യാദൃച്ഛികമായി ആ ഗാനം യൂട്യൂബിൽ കേട്ടപ്പോൾ അറിയാതെ രാധികാദേവിയെ വീണ്ടും ഓർത്തു. മുപ്പതു വർഷങ്ങൾക്കിടെ എന്തു സംഭവിച്ചിരിക്കാം ആ പാട്ടുകാരിക്ക്? ഉത്തരം തന്നത് ``അഗ്നിപ്രവേശ''ത്തിനു വേണ്ടി പാട്ടുകളെഴുതിയ കെ ജയകുമാർ. ``ഇതേ രാധികാദേവിയെ ഇപ്പോൾ നമ്മൾ അറിയുക രാധിക സുരേഷ് ഗോപി എന്ന പേരിലാണ്. നല്ല ഗായികയായിരുന്നു. വിവാഹശേഷം രംഗം വിട്ടു എന്ന് തോന്നുന്നു.'' ഒന്നുകൂടി പറഞ്ഞു ജയകുമാർ: `` സ്വന്തം രചനകളിൽ എനിക്കും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണത്. ആദ്യകാല സൃഷ്ടികളിൽ ഒന്നായതുകൊണ്ട് വിശേഷിച്ചും.''
    ഒരു ശരാശരി ആക്ഷൻ പടം മാത്രമായിരുന്ന ``അഗ്നിപ്രവേശ'' (1989) ത്തിലെ ഈ ഗാനരംഗത്ത് കാമുകനായി അഭിനയിക്കുന്ന ആളെ കാണുമ്പോൾ ചിലരെങ്കിലും ഞെട്ടും: കൊല്ലം അജിത്. പിൽക്കാലത്ത് കണ്ണിൽച്ചോരയില്ലാത്ത വില്ലനായും വില്ലന്റെ ഗുണ്ടയായും മലയാളസിനിമയിൽ നിറഞ്ഞാടിയ നടനിൽ ഇങ്ങനെയൊരു ലോലകാമുകൻ ഉണ്ടായിരുന്നു എന്നറിയുക ഈ പാട്ടുസീൻ കാണുമ്പോളാണ്. പടം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല; പാട്ടും. ശ്രീകുമാറിന്റെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാകേണ്ടിയിരുന്ന ആ യുഗ്മഗാനം അങ്ങനെ അധികമാരുടെയും കാതുകളിലും ചുണ്ടുകളിലും എത്താതെ മറവിയിൽ മറയുന്നു. വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതോടെ രാധികയിലെ ഗായികയും.
    സിനിമയിൽ അതിനുമുമ്പും രാധികാദേവി പാടിയിട്ടുണ്ടെന്നറിഞ്ഞത് സുഹൃത്തും ഗായകനുമായ ജി വേണുഗോപാലിൽ നിന്നാണ്. കുട്ടിപ്പാട്ടുകാരിയായിട്ടായിരുന്നു തുടക്കം -- 1985 ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തുവന്ന ``പറയാനും വയ്യ പറയാതിരിക്കാനും വയ്യ'' എന്ന ചിത്രത്തിലെ ``അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും.'' (രചന: ചുനക്കര). വേണുവിന്റെ സംഗീതജീവിതത്തിലുണ്ട് ആ പാട്ടിനൊരു പ്രാധാന്യം. സിനിമയിൽ വേണു ശബ്ദം പകർന്ന രണ്ടാമത്തെ പാട്ടായിരുന്നു അത്. ഓടരുതമ്മാവാ ആളറിയാം (1984) എന്ന ചിത്രത്തിൽ എം ജി ശ്രീകുമാർ, മാർക്കോസ്, അമ്പിളി തുടങ്ങി ഒരുപറ്റം ഗായകർക്കൊപ്പം പാടിയ ``മാനത്തെ മാണിക്യകുന്നിന്മേൽ'' എന്ന പാട്ടിനു ശേഷം. ``ആദ്യത്തേത് ഒരു സംഘഗാനമായിരുന്നതിനാൽ, കഴിവ് തെളിയിക്കാൻ വലിയ സ്കോപ്പൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുകൂടി നല്ലൊരു പാട്ട് തരാം എന്ന വാഗ്ദാനത്തോടെയാണ് `പറയാനും വയ്യ പറയാതിരിക്കാനും വയ്യ'' എന്ന ചിത്രത്തിൽ പാടാൻ രാധാകൃഷ്ണൻ ചേട്ടൻ വിളിച്ചത്..''-- വേണു ഓർക്കുന്നു.


    എം ജി ശ്രീകുമാർ, ചിത്ര, തുടക്കക്കാരിയായ രാധിക എന്നിവരായിരുന്നു സഹഗായകർ. എല്ലാവരും സിനിമാജീവിതത്തിന്റെ പ്രാരംഭദശയിൽ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നവർ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അന്ന് രാധിക എന്നാണ് വേണുവിന്റെ ഓർമ്മ. ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടി. ``ട്രാക്ക് സമ്പ്രദായം ഒന്നും സാർവത്രികമായിട്ടില്ല. തരംഗിണി സ്റ്റുഡിയോയിൽ എല്ലാവരും ഒരുമിച്ചുനിന്നു ലൈവായാണ് പാടിയത്.'' ശ്രീകുമാറും വേണുവും ചിത്രയും അധികം വൈകാതെ പ്രശസ്തിയുടെ പടവുകൾ കയറിപ്പോയപ്പോൾ, രാധിക മാത്രം ആ കുതിപ്പിൽ പങ്കുചേർന്നില്ല. അപൂർവമായി ചില ടെലിവിഷൻ പരിപാടികളിലും ആകാശവാണിയിലും ഒഴിച്ചാൽ ആ ശബ്ദം പിന്നീട് എങ്ങും മുഴങ്ങിക്കേട്ടതുമില്ല. ഒരു പക്ഷേ കുടുംബജീവിതത്തിന്റെ സ്വകാര്യതയിലേക്ക് പിന്മാറാൻ സ്വമേധയാ തീരുമാനിച്ചതുകൊണ്ടാവാം.
    എങ്കിലും മൂന്ന് പതിറ്റാണ്ടുകൾ കടന്ന് ആ പഴയ പ്രണയയുഗ്മഗാനം വീണ്ടും കാതിൽ ഒഴുകിയെത്തുമ്പോൾ രാധികാദേവിയിലെ ഗായികയെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഇനിയും കേൾക്കാൻ ഭാഗ്യമുണ്ടാകുമോ നമുക്കാ ശബ്ദം?


  11. #419
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Quote Originally Posted by BangaloreaN View Post

    ``അഗ്നിപ്രവേശ'' (1989) ത്തിലെ ഈ ഗാനരംഗത്ത് കാമുകനായി അഭിനയിക്കുന്ന ആളെ കാണുമ്പോൾ ചിലരെങ്കിലും ഞെട്ടും: കൊല്ലം അജിത്. പിൽക്കാലത്ത് കണ്ണിൽച്ചോരയില്ലാത്ത വില്ലനായും വില്ലന്റെ ഗുണ്ടയായും മലയാളസിനിമയിൽ നിറഞ്ഞാടിയ നടനിൽ ഇങ്ങനെയൊരു ലോലകാമുകൻ ഉണ്ടായിരുന്നു എന്നറിയുക ഈ പാട്ടുസീൻ കാണുമ്പോളാണ്.
    Ajith annante kamuka bhaavam


  12. #420
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    GOLDEN ERA ennathile "E" matti "B" vekkenda samayam kazhinju ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •