Results 1 to 8 of 8

Thread: കാപ്പിരി തുരുത്ത് a retrospect

  1. #1

    Default കാപ്പിരി തുരുത്ത് a retrospect




    ✦"നത്തും കോഴിയും കൂവണ നേരത്ത്*.." -സുലൈമാൻ മാസ്റ്ററുടെ വരികൾക്ക്, റഫീഖ് യൂസഫ് ഈണം നൽകി OU ബഷീർ ആലപിച്ച, ട്രൈലറിൽ ചേർക്കപ്പെട്ട ഈ ഗാനം അത്യാകർഷകമായിരുന്നു. തീവ്രമായ ഒരു പ്രണയകഥയായിരിക്കുമെന്ന സൂചനയും ട്രൈലർ സമ്മാനിച്ചിരുന്നു.


    ■നിരവധി നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും, സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള സഹീർ അലി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പിരി തുരുത്ത്. ഡി ഫോർ ഡാൻസിലൂടെ പ്രശസ്തനായ ആദിൽ ഇബ്രാഹിം, പേർളി മാണി എന്നിവരുടെ സാന്നിധ്യവും ചിത്രത്തിനുണ്ട്*.


    SYNOPSIS

    ■117-മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം
    കൊച്ചിയുടെ സ്വന്തം അനശ്വര ഗായകൻ മെഹബൂബിന്റെയും പുരാതന കൊച്ചിയുടെയും കഥയാണ് പറയുന്നത്. മെഹബൂബിന്റെ ഓർമ്മകൾക്കും ഗാനങ്ങൾക്കും പ്രാധാന്യം നൽകിയതോടൊപ്പം, പഴയകാലത്തെ ഒരു പ്രണയകഥയും പൂരകമായി ചേർക്കപ്പെട്ടിട്ടുണ്ട്*.


    👥CAST & PERFORMANCES
    ■സമോവർ സദാശിവൻ എന്ന നായക കഥാപാത്രത്തേയാണ്*, ആദിൽ ഇബ്രാഹിം അവതരിപ്പിച്ചത്*. പ്രത്യേകിച്ച്* ഭാവപ്രകടനങ്ങളൊന്നും ഇല്ലായിരുന്നു. മൊത്തത്തിൽ ഒരു നിർവ്വികാരതയാണ്* കാണുവാൻ സാധിച്ചത്*. ചായക്കടക്കാരന്റെ വേഷത്തിൽ, കണ്ടപ്പോൾ, മെട്രോ സിറ്റിയിലെ ഒരു പയ്യൻ അതേപടി ചായ എടുക്കാൻ നിൽക്കുന്നതായിത്തോന്നി. ഗാനരംഗങ്ങളിലെ ലിപ്* മൂവ്*മെന്റ്* വളരെയധികം ശ്രദ്ധിക്കേണ്ടിയിരുന്നു. യാമി എന്ന നായികാകഥാപാത്രത്തെ പേർളി മാണി അവതരിപ്പിക്കുന്നു. ശരാശരി പ്രകടനം.


    ■വ്യത്യസ്ത ലുക്കിലും ഭാവത്തിലും, പ്രത്യക്ഷപ്പെട്ട സിദ്ധീഖ്*, ചൂണ്ട മസ്താൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സംഭാഷണരംഗങ്ങളിൽ ഇടയ്ക്കൊക്കെ നാടകീയത കലർന്നിരുന്നു. മെഹബൂബായി പ്രശസ്ത ക്ലാര്*നെറ്റ് വിദഗ്ദന്* ജെന്*സണ്* അഭിനയിക്കുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള എല്ലാ ചിത്രങ്ങളിലേയും അവിഭാജ്യഘടകമായ രാജേഷ്* ശർമ്മ അവതരിപ്പിച്ച കണ്ണൻ അന്ത്രരമാൻ നന്നായിരുന്നു. (ഇടതുകാൽ നഷ്ടപ്പെട്ട ശേഷം ഊന്നുവടി ഉപയോഗിക്കുന്നത്* എതിർഭാഗത്താണ്*.)
    ■മറിമായം ശ്രീകുമാർ, ഇന്ദ്രൻസ്*, സുനിൽ സുഖദ, പോളി, ഹരീഷ്* കെ.ആർ, സുരഭി, ശിവജി ഗുരുവായൂർ, ലാല്*, സംഗീത സംവിധായകൻ രമേശ് നാരായണൻ, കമ്മട്ടിപ്പാടം അഷറഫ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.


    📽CINEMATOGRAPHY
    ■കണ്ണുകൾക്കൊരു ദൃശ്യവിരുന്നുതന്നെയാണ്* ഈ ചിത്രമെന്ന് പറയാം. പ്രവീൺ ചക്രപാണിയുടെ ക്യാമറ അത്രമേൽ മനോഹരമായിരുന്നു. എഡിറ്റിംഗിൽ മികവ്* പ്രകടമായിരുന്നില്ല.


    🎵🎧MUSIC & ORIGINAL SCORES
    ■റഫീഖ്* യൂസഫിന്റെ എല്ലാ ഗാനങ്ങളും നന്നായിരുന്നു. മധു പോളിന്റെ പശ്ചാത്തലസംഗീതം ശരാശരി മേന്മ പുലർത്തി.


    OVERALL VIEW
    ■സംഗീതപ്രധാനവും, കലാമൂല്യമുള്ളതുമായ വ്യത്യസ്തതയാർന്ന ഒരു ചിത്രം. പരസ്യവാചകം സൂചിപ്പിക്കും വിധം, പച്ചയായ ചില ജീവിതയാഥാർത്ഥ്യങ്ങളാണ്* കാണുവാനാകുന്നത്*. പുരാതന കൊച്ചിയുടെ തനതായ സാംസകാരിക ജീവിതത്തിന്റെ നേർ ആഖ്യാനത്തോടൊപ്പം, സ്വന്തമായി വാസഗൃഹം പോലുമില്ലാതെ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ച, അതിനായി പലയിടങ്ങളിൽ സഞ്ചരിച്ച ചിലരിലേക്കും ചിത്രം കടന്നുചെല്ലുന്നു.


    ■ചിത്രത്തിന്റെ ആരംഭം ഒരു ഗായകനേക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നുമാണ്*. ശേഷം അദ്ദേഹത്തിന്റെ മുൻ കാലഘട്ടത്തിലേക്കുള്ള പ്രയാണമാണ്*. അയാളുടെ സൗഹൃദം, പ്രണയം, തൊഴിൽ, ജീവിതത്തിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾ എന്നിവയെല്ലാം ചിത്രത്തിൽ വ്യക്തമായി വരച്ചുകാണിച്ചിട്ടുണ്ട്*. രണ്ടാം പകുതിയിൽ ലാഗിംഗ്* മിക്കയിടങ്ങളിലും അനുഭവപ്പെടുന്നുണ്ട്*. ക്ലൈമാക്സ്* പ്രതീക്ഷിക്കുന്ന വിധത്തിൽത്തന്നെ.


    ■ആദ്യ ജനകീയ മലയാളചിത്രമായ ജീവിതനൗകയേക്കുറിച്ചും, സംഗീതപ്രാധാന്യമുള്ള പഴയകാല ചിത്രങ്ങളേക്കുറിച്ചുമുള്ള ചൂണ്ട മസ്താൻ എന്ന കഥാപാത്രത്തിന്റെ വിവരണം ആകർഷകമാണ്*. ഒരുവിഭാഗം ആളുകൾ സംഗീതത്തെ ഇത്രമേൽ മൂല്യവത്തായി കണ്ടു എന്നുള്ളത്* ഇന്നത്തെ തലമുറയ്ക്ക്* വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കും.


    ■കൊച്ചിയുടെ ചരിത്രപരമായ പ്രാധാന്യത്തേക്കുറിച്ചും, ജൂതരുടെ സംഭാവനകളേക്കുറിച്ചുമെല്ലാം ചിത്രം പ്രതിപാദിക്കുന്നുണ്ട്*. കൂടാതെ ഉറുദു കവി മിർസാ ഖാലിബിന്റെ ഗസലുകൾക്കും അദ്ദേഹത്തിന്റെ ഡൽഹിയിലെ സ്മാരകം, പഴയ കൊച്ചിയിലെ കപ്പൽ വഴിയുള്ള കള്ളക്കടത്ത്*, നിലനിൽപ്പിനായുള്ള നെട്ടോട്ടം, അതിജീവനം എന്നിവയെല്ലാം ചിത്രത്തിന്റെ പ്രതിപാദ്യവിഷയങ്ങളാണ്*. കറുത്ത ജൂതന്മാർ/വെളുത്ത ജൂതന്മാർ എന്നിങ്ങനെയുള്ള വിഭാഗീയ ചിന്താഗതികൾ മൂലമുണ്ടായ അസന്തുലിതാവസ്ഥയും, ഇന്നത്തെ ജൂതപ്പള്ളികളുടെ പതനവുമെല്ലാം സംവിധായകൻ വരച്ചുകാട്ടിയിട്ടുണ്ട്*.


    ■ഹാസ്യരംഗങ്ങളൊന്നും ആസ്വദിക്കുവാൻ കഴിഞ്ഞില്ല. പ്രണയരംഗങ്ങൾ ക്ലീഷേ നിറഞ്ഞതായിരുന്നെന്ന് മാത്രമല്ല, പ്രേക്ഷകരിലേക്കിറങ്ങിച്ചെല്ലുവാൻ പര്യാപ്തമായ തീവ്രത ഇല്ലായിരുന്നുതാനും. അതുകൊണ്ടുതന്നെ, പ്രണയചിത്രം നൽകുന്ന ഫീൽ പ്രേക്ഷകർക്ക്* ചിത്രം കഴിഞ്ഞിറങ്ങുമ്പോൾ ലഭിക്കുന്നില്ല.


    ■സംഗീതം മരിക്കുന്നില്ല. മരിക്കാത്ത സംഗീതത്തിന്റെ വാക്താക്കളായ ചില ജീവിതങ്ങളുടെ നേർക്കാഴ്ച്ച എന്ന നിലയിൽ ചിത്രത്തെ സമീപിക്കാവുന്നതാണ്*. ഒരു നവാഗത സംവിധായകൻ നിന്നും പ്രതീക്ഷിച്ചതിനേക്കാൾ ഏറെ, ഗൗരവമാർന്ന ഇത്തരം വിഷയങ്ങൾ തന്റെ ആദ്യചിത്രത്തിനായി തിരഞ്ഞെടുത്തു എന്നതിനാൽ സംവിധായകൻ സഹീർ അലി പ്രശംസയർഹിക്കുന്നു.


    RATING: ★★★☆☆
    *click here: goo.gl/gNoQ4O _JOMON THIRU_*

  2. Likes Sal kk, BangaloreaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Thanks Bro....

  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks...!

  6. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks.....


  7. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    jomon

  8. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx jomon

  9. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #8

    Default

    Thank you.......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •