Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ജോമോന്റെ സുവിശേഷങ്ങൾ" a retrospect

  1. #1

    Default ജോമോന്റെ സുവിശേഷങ്ങൾ" a retrospect




    ✦ചില സിനിമാപ്പേരുകൾ അങ്ങനെയാണ്*. അവ പ്രേക്ഷകരെ സിനിമയിലേക്ക്* വളരെയധികം ആകർഷിക്കുവാനിടയാക്കുന്നു. മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാര്യമെടുത്താലും സംഗതി വ്യത്യസ്തമല്ല. "ജോമോന്റെ സുവിശേഷങ്ങൾ"
    ■കുടുംബചിത്രങ്ങൾ എന്നുകേൾക്കുമ്പോൾ നാമോരോരുത്തരുടേയും മനസ്സിൽ ഏറ്റവുമാദ്യം വന്നെത്തുന്ന പേരാണ്* 'സത്യൻ അന്തിക്കാട്*.' അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഞ്ചാരപഥം മിക്കപ്പോഴും ഒരേദിശയിലായിരിക്കും. എന്നാൽ കാലനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള ആവിഷ്കാര ശൈലിയാണ്* അദ്ദേഹം അവലംബിക്കാറുള്ളത്*. ഓരോ സത്യൻ അന്തിക്കാട്* ചിത്രങ്ങളും, 'വീട്ടുകാര്യങ്ങൾ' പോലെയാണ്* മലയാളി പ്രേക്ഷകന്* അനുഭവപ്പെടാറുള്ളത്*. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ അദ്ദേഹമൊരുക്കുന്ന ഈ ചിത്രം, ഇന്ത്യയൊട്ടാകെ ഇന്ന് പ്രദർശനമാരംഭിച്ചു.
    ■ചിത്രത്തിന്റെ ക്ലൈമാക്സ്* രംഗത്തെ, ദുൽഖറിന്റെ പ്രകടനം കണ്ടപ്പോൾ താൻ 'കട്ട്*' പറയാൻ മറന്നുപോയെന്ന് സത്യൻ അന്തിക്കാട്* ഒരഭിമുഖത്തിൽ പറഞ്ഞത്*, വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ പ്രസ്താവന മിക്കവർക്കും വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. ഹാസ്യപ്രാധാന്യമുള്ള ചിത്രമായിരിക്കുമിതെന്ന് മുൻപ്* വാർത്തകളിലുണ്ടായിരുന്നു. 158 മിനിറ്റുകളാണ്* ചിത്രത്തിന്റെ ദൈർഘ്യം.
    SYNOPSIS
    ■സമ്പന്നകുടുംബത്തിൽ ജനിച്ച യുവാവാണ്* ജോമോൻ. എം.ബി.എ പഠനം കഴിഞ്ഞ്*, അലസനായി ജീവിതം നയിക്കുന്ന ജോമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ്* ചിത്രത്തിന്റെ കഥാപശ്ചാത്തലം.

    👥CAST & PERFORMANCES
    ■ടൈറ്റിൽ കഥാപാത്രമായ ജോമോനെ അവതരിപ്പിക്കുന്നത്* ദുൽഖർ സൽമാൻ. സരസമായി സംസാരിക്കുന്ന, ലക്ഷ്യബോധമില്ലാത്ത കഥാപാത്രമായിരുന്നു. ദുൽഖർ സൽമാൻ എന്ന നടനെ സംബന്ധിച്ചിടത്തോളം മുൻ വേഷങ്ങളിൽ നിന്നും വേറിട്ടൊരു ചുവടുവെയ്പ്പ്* എന്നും ഈ കഥാപാത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്*. നായകന്റെ സുഹൃത്ത്* മുഷ്*താഖ്* എന്ന കഥാപാത്രത്തെ ജേക്കബ്* ഗ്രിഗറി അവതരിപ്പിച്ചു

    ■കാതറിൻ, വൈദേഹി എന്നീ കഥാപാത്രങ്ങളെ യഥാക്രമം അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ് എന്നിവർ അവതരിപ്പിക്കുന്നു. രണ്ടുപേരുടേയും പ്രകടനങ്ങൾ ശരാശരി. ജോമോന്റെ പിതാവ്* വിൻസന്റ്* എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* മുകേഷ്*. ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു. ഇമോഷണൽ രംഗങ്ങളിലും ഹാസ്യപ്രധാനരംഗങ്ങളിലും മിതത്വം പാലിച്ചു.
    ■സേതുലക്ഷ്മിയമ്മ അവതരിപ്പിച്ച, പി.സി മറിയാമ്മ കഥാപാത്രം രസകരമായിരുന്നു. ലാലി എന്ന കഥാപാത്രത്തെ, സത്യൻ അന്തിക്കാട്* ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായ മുത്തുമണിയും, ടെസ എന്ന കഥാപാത്രത്തെ 'ഊഴ'ത്തിൽ നായകന്റെ സഹോദരിയായി വേഷമിട്ട രസ്ന പവിത്രനും അവതരിപ്പിച്ചു. വിനു മോഹൻ, ഇന്നസെന്റ്*, ശിവജി ഗുരുവായൂർ, ജയരാജ്* വാര്യർ, ഇർഷാദ് തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്*.
    📽TECHNICAL SIDES
    ■എസ്* കുമാറിന്റെ ഛായാഗ്രഹണം മികച്ചുനിന്നു. തൃശൂർ, തിരുപ്പൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. വി.എഫ്*.എക്സ്* ഉൾപ്പെടെയുള്ള സാങ്കേതികകശങ്ങൾ തൃപ്തികരമല്ല. നായകനും പിതാവും ഉപസംഹാരത്തിനു മുൻപ്* ടാക്സി വാഹനത്തിൽ നാട്ടിലേക്ക്* നടത്തുന്ന യാത്രാരംഗത്തിൽ അത്തരം അപാകതകൾ വ്യക്തമാണ്*.

    🎵🎧MUSIC & BACKGROUND SCORES
    ■പ്രിയസംഗീതസംവിധായകൻ വിദ്യാസാഗർ ഒരുക്കിയ നാലു ഗാനങ്ങളും ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ. റഫീഖ്* അഹമ്മദ്* ആണ്* ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്*. പശ്ചാത്തലസംഗീതം ചിത്രത്തോട്* ചേർന്നുനിന്നു.

    OVERALL VIEW
    ■കേട്ടുപഴകിയ പ്രചോദനതത്വങ്ങൾ തന്നെ വീണ്ടും. അലസനായ നായകന്റെ വിജയകഥ. ഒരേവാഹനത്തിൽ കയറി ഒരേ സ്റ്റോപ്പിൽ ടിക്കറ്റെടുത്തിറങ്ങുന്ന സത്യൻ അന്തിക്കാടിന്റെ ഒരു mashup എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ. ക്ലീഷേകൾ നിറഞ്ഞ തിരക്കഥയും, പൂർണ്ണതൃപ്തി നൽകാത്ത ആഖ്യാനരീതിയും തന്നെ ആസ്വാദനത്തിന്* വിലങ്ങുതടിയായിമാറി.

    ■നായകന്റെ അലസത എടുത്തുകാണിക്കുന്ന ചില രംഗങ്ങൾ, കുടുംബകാര്യങ്ങൾ, വ്യക്തി ബന്ധങ്ങൾ, എന്നിവയാണ്* ആദ്യപകുതിയെ നയിക്കുന്നത്*. അർഹിക്കുന്ന വേഗതയിൽത്തന്നെ കടന്നുപോയി. എന്നാൽ രണ്ടാം പകുതിക്ക്* താരതമ്യേന വേഗത കുറഞ്ഞിരുന്നു. എത്രയോ കാലങ്ങളായി മലയാള സിനിമകളിൽ കണ്ടുവരുന്ന അതേ കാര്യങ്ങൾ തന്നെയാണ്* രണ്ടാം പകുതിയും പറയുന്നത്*. ക്ലൈമാക്സും തൃപ്തികരമായിരുന്നില്ല.
    ■ചിത്രത്തിലെ നായകൻ നമ്മിൽ മിക്കവരുടേയും പ്രതിനിധിയാണ്*. കുടുംബത്തിലെ ആണ്മക്കൾക്കുള്ള കടമകളേക്കുറിച്ച്* സംവിധായകൻ ഓർമ്മപ്പെടുത്തുന്നു. ആശുപത്രികളിൽ നടക്കുന്ന ചികിത്സാ കൊള്ളയെ തുടക്കത്തിൽത്തന്നെ ആക്ഷേപഹാസ്യത്തിലൂടെ സംവിധായകൻ വിമർശിച്ചിരിക്കുന്നു. ക്രൈസ്തവകുടുംബങ്ങൾക്കുള്ളിലെ യഥാർത്ഥ അവസ്ഥകളുടെകളേയും ഇഴയടുപ്പത്തേയും ആദ്യപകുതിയിൽ നന്നായവതരിപ്പിച്ചിട്ടുണ്ട്*.
    ■തിരുപ്പൂരിലെ ടെക്സ്*റ്റൈൽ വ്യാപാരത്തേക്കുറിച്ച്* ഒരാകമാനവീക്ഷണം നൽകപ്പെട്ടതോടൊപ്പം, തമിഴ്*നാട്ടിലെ നെയ്ത്തുകാരുടെ ചില സാഹചര്യങ്ങളും, തൊഴിൽ രീതികളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്*.
    ■കടുത്ത പ്രതിസന്ധികളിൻ മധ്യേയും, അവയെ തരണം ചെയ്തുകൊണ്ട്*, ലക്ഷ്യങ്ങളിലേക്കെത്തുവാനുള്ള നായകന്റെ വേഗത വളരെ കൂടുതലായിരുന്നു. ആദ്യപകുതിയിലെ നായകന്റെ പ്രായത്തിനു ചേരാത്ത പ്രവൃത്തികൾ, രണ്ടാം പകുതിയിലെ നായകൻ ബസ്* ഓടിക്കൽ, നായികയുമായി രാതിസമയത്ത്* വീട്ടിൽ വച്ചുള്ള കണ്ടുമുട്ടൽ, തുടങ്ങി അനാവശ്യമായ ധാരാളം രംഗങ്ങൾ ചിത്രത്തിലുണ്ട്*. ഏതാനും വാട്സ്* ആപ്* കോമഡികളും ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്*.
    ■പെരുമാൾ എന്ന കഥാപാത്രത്തെ നായകനും, പിതാവും യാദൃശ്ചികമായി കണ്ടുമുട്ടുന്നത്* ന്യായീകരിക്കത്തക്കവിധത്തിൽ തിരശ്ശീലയിലെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചില്ല. മുകേഷ്* അവതരിപ്പിച്ച കഥാപാത്രത്തിന്റെ
    സിഗരറ്റ്* വലി അൽപ്പം ഓവറായിത്തോന്നി. പാവപ്പെട്ടവരുടെ ചെറിയ സന്തോഷങ്ങളെ പുച്ഛിച്ചതും, ഹാസ്യത്തിനായി സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ രൂപം കാണിച്ച്* മറ്റൊരാളെ അപമാനിച്ചതും സത്യൻ അന്തിക്കാടിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.

    ■ആദ്യഭാഗങ്ങളിലെ നർമ്മസംഭാഷണങ്ങളും, അവതരണത്തിലെ മേന്മയും, നല്ല പ്രതീക്ഷകൾ തന്നെ സമ്മാനിച്ചിരുന്നു. ശേഷമുള്ള ഭാഗങ്ങൾ അതിനോട്* നീതിപുലർത്തിയതുമില്ല. പതിവുപോലെ ഈ സത്യൻ അന്തിക്കാട്* ചിത്രത്തിലും, അശ്ലീല-ദ്വയാർത്ഥ പ്രയോഗങ്ങളുടെ സാന്നിധ്യമില്ല എന്നത്* ആശ്വാസകരമാണ്*. പ്രതീക്ഷാഭാരമില്ലാതെ ചിത്രത്തെ സമീപിച്ചാൽ നിങ്ങൾ നിരാശിതരാവില്ല.
    RATING: 2.75/★★★★★
    *click here: goo.gl/gNoQ4O _JOMON THIRU_*
    ➟വാൽക്കഷണം:
    ■ദുൽഖറിന്റെ പെർഫോമൻസ്* കണ്ട്* സംവിധായകൻ 'കട്ട്*' പറയുവാൻ മറന്നുപോയി സത്യൻ അന്തിക്കാട്* പറഞ്ഞിരുന്നല്ലോ. രണ്ടാം പകുതിയുടെ ദൈർഘ്യമേറിയപ്പോൾ ഒന്ന് 'കട്ട്*' പറഞ്ഞിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ഞാനും ആഗ്രഹിച്ചിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ഓർത്തു; എന്തിനാണ്* ഈ ചിത്രത്തിന്* "ജോമോന്റെ സുവിശേഷങ്ങൾ" എന്ന പേരിട്ടതെന്ന്. എല്ലാ അർത്ഥത്തിലും "ജോമോന്റെ സ്വർഗ്ഗരാജ്യം" എന്ന പേർ തന്നെയായിരുന്നു ഉചിതം..!

    *read also at:* https://jomonthiru.wordpress.com
    https://jomonthiru.blogspot.com
    https://m.facebook.com/jomonthiru
    https://www.dailyhunt.in #jomonthiru

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  4. #3

    Default

    Thank you jomon

  5. #4
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Thanks.....
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  6. #5
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Jomonte suvishesham....alla review.



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #7

    Default

    Thanks Jomon...

  9. #8

    Default

    Thanks Bhai.....

  10. #9
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Thanks for the review
    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  11. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Jomon!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •