Page 1 of 2 12 LastLast
Results 1 to 10 of 11

Thread: ജോമോന്റെ പറഞ്ഞ് പഴകിയ സുവിശേഷങ്ങൾ - vipi'z review

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,223

    Default ജോമോന്റെ പറഞ്ഞ് പഴകിയ സുവിശേഷങ്ങൾ - vipi'z review


    Screen 1
    Karunagappally Carnival
    19/01/2017 6.00pm Show
    House Full

    സത്യൻ അന്തിക്കാട് സിനിമകളെ പലരും രണ്ട് കാലഘട്ടങ്ങളായി തിരിച്ച് കാണാറുണ്ട്. ആദ്യ ചിത്രം മുതൽ അച്ചുവിന്റെ അമ്മ വരെ (അതായത് സ്വന്തം തിരക്കഥ അല്ലാത്ത സിനിമകൾ) പിന്നെ രസതന്ത്രം മുതലുള്ള സിനിമകൾ (സ്വന്തം തിരക്കഥയിൽ ഉള്ള സിനിമകൾ). ഈ രണ്ട് കാലഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യം പറഞ്ഞ കാലഘട്ടത്തിൽ സിനിമകൾ പരാജയപ്പെടുന്പോഴൊന്നും വലിയ വിമർശനങ്ങളൊന്നും അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നില്ല. എന്നാൽ രണ്ടാമത്തെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വിജയ സിനിമകൾ പോലും വലിയ വിമർശനങ്ങൾക്കിരയായി. അതിന്റെ കാരണം, മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന സ്വാഭാവികത സ്വന്തമായി തിരക്കഥ എഴുതാൻ തുടങ്ങിയപ്പോൾ മുതൽ അന്തിക്കാടൻ സിനിമകളിൽ നഷ്ടമായതാണ്. സ്വാഭാവികത കൃത്രിമമായ് പുന:സൃഷ്ടിക്കാനുള്ള ശ്രമങ്ങളായിരുന്നു ആ സിനിമകളിൽ കൂടുതലും. വിനോദയാത്രയും ഒരു പരിധി വരെ കഥ തുടരുന്നു എന്ന സിനിമയിലുമാണ് ആ പഴയ അന്തിക്കാടൻ ടച്ച് കണ്ടത്. പിന്നീട് അദ്ദേഹം വീണ്ടും മറ്റുള്ളവരുടെ തിരക്കഥകളിൽ സിനിമകൾ ചെയ്യാൻ തുടങ്ങിയെങ്കിലും അവയെല്ലാം സ്വന്തം രചനയിൽ വന്ന സിനിമകളുടെ സ്വഭാവത്തിൽ തന്നെയുള്ളവയായിരുന്നു(ഒരു ഇന്ത്യൻ പ്രണയകഥ മാത്രം തൊണ്ണൂറുകളിലെ സത്യൻ ചിതധരങ്ങളെ ഇടയ്ക് ടങ്കിലും ഓർമ്മപ്പെടുത്തി)
    ഉസ്താദ് ഹോട്ടലിൽ പറയുന്നുണ്ട്,ഈ ഉരുളകിഴങ്ങിന്റെ കൂടെ എന്തിട്ട് ഉണ്ടാക്കിയാലും അതിന് ഉരുളക്കിഉരുളക്കിഴങ്ങിന്റെ രുചി ആയിരിക്കുമെന്ന്. അത് പോലെയാണ് ഇപ്പൾ ഇറങ്ങുന്ന സത്യൻ അന്തിക്കാടൻ സിനിമകൾ. ഏത് തിരക്കഥാകൃത്തിന്റെ കൂടെയാണെങ്കിലും സിനിമകൾ സത്യൻ അന്തിക്കാടിന്റെ സ്വന്തം തിരക്കഥയിൽ വരുന്ന സ്വഭാവത്തിൽ തന്നെ. ജോമോന്റെ സുവിശേഷങ്ങളും ആ ശ്രേണിയിൽ തന്നെ. അല്ലങ്കിൽ അതിലും താഴെ നിൽക്കുന്ന, മടുപ്പിക്കുന്ന ഒരു സിനിമ.
    ആദ്യ പകുതി ശരാശരി നിലവാരത്തിൽ ഉള്ളതായിരുന്നു. നർമ്മരംഗങ്ങൾ ചിലത് നന്നായി ( ദുൽക്കർ-മുകേഷ് ഓടാൻ പോകുന്നതും ഇന്നസെൻറിന്റെ ചില സംഭാഷണങ്ങളും). കുറേയേറെ നർമ്മങ്ങൾ കൃത്രിമമായ് ഏച്ച്കെട്ടി വച്ചത് പോലെ ആയിരുന്നു (ദുൽക്കർ ബസ്സിൽ വച്ചുള്ള രംഗം ഉദാഹരണം). തരക്കേടില്ലാത്ത ഒരു ഗാനം എങ്ങനെ ചിത്രീകരിച്ച് മോശം ആക്കാം എന്നത് "നോക്കി നോക്കി" എന്ന ഗാനത്തിൽ കാണാം. ആ ഗാനത്തിന് തൊട്ട് മുന്പുള്ള ദുൽഖർ-അനുപമ കോഫീ ഷോപ്പിൽ വച്ചുള്ള രംഗം സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ അപൂർവമായി കാണാറുള്ള അരോചകമായി തോന്നിയ പൈങ്കിളി രംഗമായിരുന്നു. ഇൻറർവലിന് മുൻപേ വരുന്ന രംഗങ്ങൾ അവിശ്വസനീയവും അസ്വഭാവികത നിറഞ്ഞതും ആയിരുന്നു.

    ഇൻറർവലിനു ശേഷം നടക്കുന്ന കാര്യങ്ങള്* ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തെ ഓർമ്മപ്പെടുത്തി. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന്റെ തിരക്കഥ വെച്ചാണോ സംവിധായകൻ ഈ സിനിമ എടുത്തതെന്ന് ഇടയ്ക് തോന്നീ പോകും. പൂർണ്ണമായും നിരാശപ്പെടുത്തി രണ്ടാം പകുതി. സത്യൻ അന്തിക്കാടിന്റെ സ്ഥിരം ചേരുവകളായ മിഡിൽ ക്ളാസ്സ് ഫാമിലിയിൽ നിന്ന് വരുന്ന ബോൾഡ് ആയ നായിക,തമിഴ് നാടധ ലൊക്കേഷൻ എല്ലാം ഇതിലും കടന്ന് വരുന്നുണ്ട്. രണ്ടാം പകുതിയിൽ ദുൽക്കർ ബസ്സ് ഓടിക്കുന്ന രംഗമൊക്കെ അത്ഭുതപ്പെടുത്തി. നീലാകാശം എന്ന ഗാനം മനോഹരമായിരുന്നു. അത് പോലെ വൈദേഹി എന്ന നായികയായി വന്ന നടിയും കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. മുകേഷിന്റെയും ദുൽകറിന്റെയും മികച്ച അഭിനയ മുഹൂർത്തങ്ങളും ശിവജീ ഗുരുവായൂറിന്റെ കഥാപാത്രവും അല്ലാതെ ഓർത്ത് വെക്കാനൊന്നുമില്ല.

    മൊത്തത്തിൽ പറഞ്ഞാൽ തീർത്തും നിരാശപ്പെടുത്തിയ ഒരു സത്യൻ കുടുംബകഥ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx for the review

  4. Likes vipi liked this post
  5. #3
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thank You :)

  6. Likes vipi liked this post
  7. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. Likes vipi liked this post
  9. #5
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks achaaya

    Sent from my SM-A500F using Tapatalk
    Is love just a never ending dream....?

  10. Likes vipi liked this post
  11. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanks my dear.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  12. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  13. #8

    Default

    Thanks bhai


  14. #9
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    thanks bro
    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  15. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •