thanks bhai
✦കാലാതിവർത്തിയായ അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നടൻ മോഹൻലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്* 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ.' മോഹൻലാലിന്റെ ഹാട്രിക്* വിജയത്തിനായുള്ള ഫാൻസുകാരുടേയും, ഒരു നല്ല ചിത്രത്തിനായുള്ള പൊതു പ്രേക്ഷകരുടേയും കാത്തിരിപ്പിന്* വിരാമമിട്ടുകൊണ്ട്*, വളരെ വൈകിയാണെങ്കിലും ചിത്രം ഇന്ന് തിയെറ്ററിലെത്തി.
■പ്രതിപാദ്യവിഷയത്തിന്റെ പ്രസക്തികൊണ്ടും നിർവ്വചനഭംഗിയാലും, അവതരണത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ, വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്ത്*' എന്ന ചെറുകഥയിൽ നിന്നും സാരാംശമുൾക്കൊണ്ടൊരുക്കിയ ചിത്രമാണിത്*. ഈ ചെറുകഥ വായിച്ച ഏതൊരാളും ചിന്തിക്കുന്നുണ്ടാവും, ഇത്* എങ്ങനെയൊരു പൂർണ്ണതയുള്ള സിനിമയാക്കിത്തീർക്കാമെന്ന്! രാഷ്ട്രീയത്തെ ആക്ഷേപഹാസ്യത്തിൽ ചാലിച്ച്, വെള്ളിമൂങ്ങയെന്ന വിജയ ചിത്രമൊരുക്കിയ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും, ബാംഗ്ലൂർ ഡേയ്സ്*, കാട്* പൂക്കുന്ന നേരം എന്നീ ചിത്രങ്ങൾ നിർമ്മിച്ച സോഫിയ പോളിന്റെ മൂന്നാം നിർമ്മാണ സംരംഭം എന്ന നിലയിലും ഏവരും ഈ ചിത്രത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്നു.
■ഇത്രയ്ക്കും മനോഹരമായ ഒരു പോസ്റ്റർ ഡിസൈനിംഗ്* ഈയടുത്തൊന്നും കണ്ടിട്ടുണ്ടാവില്ല. കാൽപനികതയോട്* ഇഴചേർന്ന, പിണഞ്ഞുകിടക്കുന്ന മുന്തിരിവള്ളികൾ കാണപ്പെട്ട ടൈറ്റിലും, സരസമായ സംഭാഷണശകലങ്ങളടങ്ങിയ ട്രൈലറും, ചിത്രത്തിലേക്ക്* ഏറെ ശ്രദ്ധ ചെല്ലാനിടയായിത്തീർന്നു. 155 മിനിറ്റുകളാണ്* ചിത്രത്തിന്റെ ദൈർഘ്യം.
»SYNOPSIS
■സാധാരണക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്* ഉലഹന്നാൻ. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബം നയിക്കുന്ന ഉലഹന്നാന്* തന്റെ നഷ്ടപ്രണയം തിരികെ കിട്ടണമെന്ന മോഹം മനസ്സിലുദിക്കുന്നു. അതിനായി അദ്ദേഹം ശ്രമങ്ങൾ നടത്തുന്നു.
👥CAST & PERFORMANCES
■മോഹൻലാൽ എന്ന അഭിനയപ്രതിഭയ്ക്ക്* മാത്രം പൂർണ്ണതയിലെത്തിക്കുവാൻ കഴിയുന്ന വേഷമായിരുന്നു 'ഉലഹന്നാൻ.' കാർക്കശ്യനിലപാടുകളുള്ള, മുൻകോപിയായ സർക്കാർ ഉദ്യോഗസ്ഥനായും, ഭാര്യയെ ഗൗനിക്കാത്ത ഗൃഹനാഥനായും ഗംഭീര പ്രകടനം. ഉലഹന്നാന്റെ ഭാര്യയായ ആനിയമ്മ എന്ന കഥാപാത്രത്തെ മീന അവതരിപ്പിച്ചു. ഭർത്താവിനെ അതിയായി സ്നേഹിക്കുന്ന ഭാര്യാകഥാപാത്രമായി, മിതത്വത്തോടുകൂടിയ പ്രകടനം.
■ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഭിനയിച്ച ഐമ, ജിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കാഴ്ചയിൽ അതിസുന്ദരിയായിരുന്നു. വേണു എന്ന കഥാപാത്രത്തെ അനൂപ്* മേനോൻ അവതരിപ്പിച്ചു. വളരെ സജീവമായ കഥാപാത്രമായിരുന്നു. ഉന്നച്ചന്റെ സഹപാഠിയായ ഇന്ദുലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* ആശാ ശരത്*.
■റെജി എന്ന കഥാപാത്രത്തെ ഷറഫുദ്ധീൻ അവതരിപ്പിച്ചു. പതിവിൽനിന്നും വ്യത്യസ്തമായി ദ്വയാർത്ഥസംഭാഷണങ്ങൾ ഇദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല. നന്ദുവിന്റെ ആഗമനത്തിലും സംഭാഷണരംഗങ്ങളിലും കൃത്രിമത്വം കലർന്നിരുന്നു. മേഘനാഥൻ, ജോയ്* മാത്യു, ശശി കലിംഗ, സനൂപ്* സന്തോഷ്*, സുധീർ കരമന, രാഹുൽ മാധവ്*, അലൻസിയർ, ബിന്ദു പണിക്കർ, കലാഭവന്* ഷാജോണ്*, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീന്*, ശ്രിന്ധ തുടങ്ങിയവരാണ്* മറ്റു പ്രധാന അഭിനേതാക്കൾ.
📽CINEMATOGRAPHY
■പ്രമോദ് പിള്ളയാണ്* ഛായാഗ്രഹണ നിർവ്വാഹകൻ. തന്റെ ജോലി ഭംഗിയായിത്തന്നെ അദ്ദേഹം ചെയ്തിരിക്കുന്നു. അവസാനഗാനരംഗത്ത്* കുട്ടനാടിന്റെ ദൃശ്യഭംഗി വളരെ നന്നായി ഒപ്പിയെടുക്കപ്പെട്ടു.
🎵🎧MUSIC & BACKGROUND SCORES
■എം.ജയചന്ദ്രൻ, ബിജിബാൽ എന്നിവർ ചേർന്നാണ്* സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്*. മാരിവില്ലു മണ്ണിലൂടെ എന്നാരംഭിക്കുന്ന ആദ്യഗാനവും ഒരു പുഴയരികിൽ എന്നുതുടങ്ങുന്ന രണ്ടാം ഗാനവും ശരാശരി. രണ്ടാം ഗാനത്തിൽ മീനയുടെ ലിപ്* മൂവ്* മെന്റ്* യോജ്യമാം വിധമായിരുന്നില്ല. ഇടവേളയ്ക്കു ശേഷമുള്ള, ആദ്യഗാനമായ 'അത്തിമരക്കൊമ്പിലെ' താരതമ്യേന ഭേദപ്പെട്ട ഈണമായിരുന്നെങ്കിലും പരസ്പരവിരുദ്ധമായ വരികളായിരുന്നു. 'പുന്നമടക്കായൽ' എന്നാരംഭിക്കുന്ന അവസാന ഗാനം വളരെ മോശം. ഗായകൻ ജിതിന്റെ ശബ്ദവും, മോഹൻലാലിന്റെ പെർഫോമൻസും ഒട്ടും മാച്ച്* ചെയ്തില്ല.
»OVERALL VIEW
■ഒരു മികച്ച കുടുംബചിത്രം. ചിത്രം ഊന്നിനിൽക്കുന്ന ചെറുകഥയുടെ അന്തസത്ത ചോർന്നുപോവാതെ, അതിനോട്* പൂർണ്ണമായും നീതിപുലർത്തി, ഏറെ മികച്ച തിരക്കഥയൊരുക്കിക്കൊണ്ട്*, ഒട്ടും ബോറടിക്കാത്തവിധത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. സന്ദർഭങ്ങൾക്കനുയോജ്യമായ സംഭാഷണങ്ങൾ ആസ്വാദ്യതയ്ക്ക്* മാറ്റുകൂട്ടി.
■നായകന്റെ തൊഴിൽ, കുടുംബകാര്യങ്ങൾ, എന്നിവയുൾപ്പെടെ, അയാളുടെ അനുദിനകാര്യാദികളിലൂടെ ചിത്രത്തിന്റെ ആദ്യപകുതി കടന്നുപോയി. ആദ്യപകുതിക്കൊടുവിലെ നായകന്റെ സ്വഭാവവ്യതിയാനം പ്രേക്ഷകരേവരേയും ബാധിക്കുന്ന വിധത്തിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. "My wife is my life" എന്ന ടാഗ്* ലൈനിനോട്* ചേർന്നുനിന്നുകൊണ്ട്* രണ്ടാം പകുതി മുന്നോട്ടുനീങ്ങി. ഏറെ ആശങ്കയോടെ കാത്തിരുന്ന അവസാനഭാഗം പ്രതീക്ഷിക്കാത്തവിധത്തിലേക്ക്* വഴിമാറിയപ്പോൾ, ചിത്രത്തിന്റെ പാരമ്യം തൃപ്തികരമായിത്തീർന്നു.
■ഏറിയപങ്കും ഒരു കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥ, നമ്മുടെ കുടുംബങ്ങളിലേക്കോ അയൽ വക്കത്തേക്കോ ഉള്ള ഒരു പുനർ സന്ദർശനമാണ്*. കാരണം ചിത്രം യാഥാർത്ഥ്യവുമായി അത്രത്തോളം അടുത്തുകിടക്കുന്നു. നമുക്ക്* ഉൾക്കൊള്ളുവാനും, ബാധകമാക്കുവാനുമുതകുന്ന ചില നല്ല സന്ദേശങ്ങളും ചിത്രത്തിലുണ്ട്*. ഉലഹന്നാന്റേയും, കുടുംബത്തിന്റേയും കഥയോടൊപ്പം, പറഞ്ഞുപോകുന്ന വേണുവിന്റെ കഥയും, ഏറെ സ്പർശിക്കുന്നു.
■അഴിമതിക്കും കൈക്കൂലിക്കുമെതിരെ ശബ്ദമുയർത്തുവാനും, തൊഴിലിനോട്* ആത്മാർത്ഥത കാണിക്കുവാനുമുള്ള നിർദ്ദേശങ്ങളോടൊപ്പം, കുട്ടികളിലേയും, മുതിർന്നവരിലേയും സെൽഫോൺ ദുരുപയോഗത്തേക്കുറിച്ച്* വളരെ അടക്കത്തോടുകൂടി മുന്നറിയിപ്പ്* നൽകിയിരിക്കുകയാണ്* സംവിധായകൻ.
■ദ്വയാർത്ഥപ്രയോഗങ്ങളുടെ ഒരു കൂമ്പാരം തന്നെയായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗമെന്ന് പറയാതിരിക്കുവാനാകില്ല. എങ്കിലും, ആശ്രയിച്ച ചെറുകഥയുടെ പ്രമേയവുമായുള്ള താരതമ്യത്തിൽ അവ നിഷ്പ്രഭമായിത്തീരുന്നു. രണ്ടാം പകുതിയിൽ ആനിയമ്മ മാന്യയാണെന്ന് തെളിയിക്കുവാനുള്ള ചില (ഫോൺ) സംഭാഷണ രംഗങ്ങൾ ആസ്വാദ്യകരമായിരുന്നില്ല.
■വീടാണ്*, വീട്ടിലെ സന്തോഷമാണ്* ലഹരി എന്നു ള്ള പാഠം, ഓരോ വ്യക്തിക്കും-വിശേഷാൽ വിവാഹിത ദമ്പതികൾക്ക്* ചിത്രം നൽകുന്നു. നിങ്ങൾ ഒരു മാതാവോ, പിതാവോ, ആണെങ്കിൽ, കുടുംബസമ്മേതം തീർച്ചയായും കാണേണ്ട ഒരു ചിത്രം തന്നെയാണ്* 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'
»RATING: 3.5/★★★★★
*click here: goo.gl/gNoQ4O _JOMON THIRU_*
➟വാൽക്കഷണം:
■ഇത്* ഫാൻസുകാർക്കുവേണ്ടിയുള്ള ഒരു ചിത്രമല്ല. അത്തരക്കാർക്ക്* കയ്യടിക്കുവാനും ആർപ്പുവിളിക്കുവാനുമുള്ള ഘടകങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുമില്ല. എതിരഭിപ്രായം പറയുന്നവനെ തെറിവിളിച്ച്* ആത്മസംഘർഷം തീർക്കുവാൻ ഫാൻസുകാരെ നിയോഗിക്കുകയും ഫേസ്ബുക്കിൽ വരുന്ന നെഗറ്റിവ്* റിവ്യൂകളെ തൽക്ഷണം തുടച്ചു നീക്കുവാൻ ഭടന്മാരെ നിയമിക്കുകയും ചെയ്യുന്ന പുത്തൻ പണക്കാരായ നിർമ്മാതാവും ഇല്ല. മറിച്ച്*, വ്യത്യസ്തമായ സമീപനങ്ങളെ ഇഷ്ടപ്പെടുന്ന, കുടുംബസദസ്സുകൾക്ക്* ഏറെ ഇഷ്ടപ്പെടും വിധത്തിലുള്ള ഒരു മികച്ച ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും ഫാൻസുകാർ നല്ല അഭിപ്രായം പറയുവാനുള്ള സാധ്യത കുറവാണ്*, അതുകൊണ്ടുതന്നെ, ഇത്തരം ചിത്രങ്ങൾ വിജയിക്കേണ്ടതും അനിവാര്യമാണ്*.
*read also at:* https://jomonthiru.wordpress.com
https://jomonthiru.blogspot.com
https://m.facebook.com/jomonthiru
https://www.dailyhunt.in #jomonthiru
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso