Page 1 of 2 12 LastLast
Results 1 to 10 of 15

Thread: ഫുക്രി a retrospect

  1. #1

    Default ഫുക്രി a retrospect




    ✦വ്യത്യസ്ത വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവതത്പരനാണ്* ജയസൂര്യ. മലയാളികളുടെ പ്രിയസംവിധായകൻ സിദ്ധീഖുമൊത്തുള്ള ജയസൂര്യയുടെ ആദ്യചിത്രമാണ്* ഫുക്രി. സിദ്ധീഖ്* തന്നെ രചന നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും അദ്ദേഹത്തിനു പങ്കാളിത്തമുണ്ട്*.


    ■ഫുക്രി എന്നത്* പണ്ഡിതൻ, ജ്ഞാനി എന്നൊക്കെ അർത്ഥം വരുന്ന ഒരു ഉറുദു വാക്കാണ്*. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്* സംവിധായകൻ സിദ്ദീഖിനൊപ്പമുള്ള ഈ ചിത്രം എന്ന് ജയസൂര്യ പറഞ്ഞത്*, പ്രതീക്ഷകളെ വർദ്ധിപ്പിക്കുവാനിടയാക്കി.


    SYNOPSIS
    ■മെക്കാനിക്കൽ എഞ്ചിനീയറിംഗ്* ഡ്രോപ്പ്* ഔട്ട്* ആയ ലക്കി എന്ന യുവാവിൽ നിന്നുമാണ്* ഫുക്രിയുടെ കഥയാരംഭിക്കുന്നത്*. ജോലിയൊന്നും കാര്യമായില്ലാത്ത ലക്കിയും, സുഹൃത്തുക്കളും ഒരു പ്രശ്നത്തിൽ ചെന്നുപെടുന്നു, അതിൽ നിന്നും തടിയൂരാനുള്ള ശ്രമങ്ങളാണ്* ചിത്രത്തിന്റെ കഥാപശ്ചാത്തലം.


    👥CAST & PERFORMANCES
    ■ലക്കി എന്ന യുവാവിന്റെ വേഷം ജയസൂര്യ അവതരിപ്പിച്ചു. വ്യത്യസ്ത ലുക്കിൽ വന്നെങ്കിലും പ്രകടനങ്ങളിൽ മസിലുപിടുത്തം ദൃശ്യമായിരുന്നു. ഹാസ്യരംഗങ്ങളിലെ പ്രകടനം പതിവിനു വിപരീതമായി വളരെ മോശം.


    ■നഫ്സി, ആലിയ, സന എന്നീ നായികാകഥാപാത്രങ്ങളെ യഥാക്രമം പ്രയാഗ, അനു സിത്താര, ശാലിനി എന്നിവർ അവതരിപ്പിച്ചു. പ്രയാഗയുടെ പ്രകടനം കണ്ടപ്പോൾ ചവിട്ടുനാടകം ഓർമ്മവന്നു. അത്രമേൽ മോശമെന്നു പറയാം. അവസാനഭാഗത്തെ അനു സിത്താരയുടെ പ്രകടങ്ങങ്ങളിൽ കൃത്രിമത്വം നിഴലിച്ചിരുന്നു.


    ■ജോജു ജോർജ്ജ്*, സിദ്ധീഖ്*, ലാൽ, ജനാർദ്ദനൻ, കെ.പി.എ.സി ലളിത, ഭഗത്* മാനുവൽ, കൃഷ്ണപ്രഭ എന്നിവരേക്കൂടാതെ വഴിയിൽക്കണ്ടവരെയൊക്കെ കോമഡി കഥാപാത്രങ്ങളായി വേഷം കെട്ടിച്ചിട്ടുണ്ട്*.


    📽🎵 CAMERA& MUSIC
    ■വിജയ്* ഉലഗനാഥന്റെ ക്യാമറാനിർവ്വഹണം നന്നായിരുന്നു. ഡോ. എം. സുധീപ്* എളയിടം, വിശ്വജിത്*, ഗോപി സുന്ദർ എന്നിവർ ചേർന്നാണ്* സംഗീതവിഭാഗം കൈകാര്യം ചെയ്തത്*. ചെവിപൊത്തിപ്പിടിക്കാൻ രണ്ട്* കൈകൾ പോരെന്നു തോന്നുന്ന ഗാനങ്ങൾ..! പശ്ചാത്തലസംഗീതം ചിത്രത്തിനു ചേരുംപടി.


    OVERALL VIEW
    ■ഒരു ഹാസ്യചിത്രം ആസ്വദിക്കുവാൻ പോയ പ്രേക്ഷകനെ ചാണകക്കുഴിയിലേക്ക്* തള്ളിയിടുകയാണ്* സംവിധായകൻ ചെയ്തത്*. 'ഉക്രി'യുടെ തിരക്കഥയിൽ സമീപകാലത്തിറങ്ങിയ പാതിവെന്ത ദിലീപ്* ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന അസഹനീയമായ ഒരു തട്ടിക്കൂട്ട്* സിനിമ. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ, ഹാസ്യത്തിൽ ചാലിച്ച്* അവതരിപ്പിക്കുവാനുള്ള സംവിധായകന്റെ ചീറ്റിപ്പോയ ശ്രമം.


    ■യാതൊരു പുതുമയും ഫുക്രിക്ക്* അവകാശപ്പെടാനില്ല. വ്യത്യസ്ത മതസ്ഥരായ രണ്ട്* കുടുംബങ്ങൾക്കിടയിൽ കാര്യസ്ഥൻ കളിക്കുന്ന നായകൻ, നായകന്റെ ചുറ്റും ചളിപ്രയോഗവുമായി വെറുപ്പിക്കാൻ വട്ടമിട്ടുപറക്കുന്ന ഒരു ലോഡ്* സഹനടന്മാർ, പ്രധാനകഥാപാത്രങ്ങൾ ചെയ്യുന്ന അപക്വമായ പ്രവൃത്തികൾക്കൊത്തവണ്ണം താളം തുള്ളുന്ന ബന്ധുക്കളും നാട്ടുകാരും, നായികാനായകന്മാർ തമ്മിലുള്ള കണ്ടുമുട്ടൽ, നാടുവിടൽ, ആൾ മാറാട്ടം എന്നിങ്ങനെ ക്ലീഷേകളുടെ ഒരു സമാഹാരം തന്നെയാണ്* ഈ ചിത്രം.


    ■വിലകുറഞ്ഞതും അനൗചിത്യപരവുമായ രംഗങ്ങൾ ഉൾക്കൊണ്ട ആദ്യഭാഗമാണ്* ചിത്രത്തിന്*. നായകൻ ചെന്നെത്തുന്ന കെണികൾ, അതിൽനിന്നും രക്ഷനേടാനുള്ള നെട്ടോട്ടം എന്നിങ്ങനെ പോകുന്ന അറുബോറൻ ആദ്യപകുതി. 155 മിനിറ്റുകൾ ദൈർഘ്യമുള്ള ചിത്രത്തിന്റെ 100 മിനിറ്റുകൾ കഴിഞ്ഞിട്ടും ആദ്യപകുതി കഴിഞ്ഞില്ല എന്നത്* വഞ്ചനാപരമാണ്*. ആദ്യപകുതിയെ ന്യായീകരിക്കുവാൻ ശ്രമിച്ച രണ്ടാം പകുതി ഏതാണ്ട്* ടോം & ജെറി കളിയാണ്*. പതിവുപോലെ വൈകാരിക രംഗങ്ങളിലേക്ക്* കടന്നുചെന്നുകൊണ്ട്* ചിത്രം ഉപസംഹരിക്കപ്പെട്ടു.


    ■ആദ്യഭാഗം കണ്ടപ്പോൾ "നീ ഉത്സാഹക്കമ്മിറ്റിയല്ലേടാ?" എന്ന് ചോദിക്കാൻ തോന്നിയെന്നത്* സത്യം. പിന്നീടങ്ങോട്ട്* കാക്കക്കുയിൽ, വില്ലാളിവീരൻ, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ കൾട്ട്* ക്ലാസിക്* ചിത്രങ്ങളിലേക്ക്* ഫുക്രി വഴിമാറുന്നു. ഹാസ്യരംഗങ്ങളൊന്നും ഏശിയില്ല. കോമഡിക്കായി കൂട്ടിച്ചേർക്കപ്പെട്ട കൃത്രിമ സന്ദർഭങ്ങൾ പ്രേക്ഷകനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്*.


    ■അനവസരത്തിലുള്ള മതമൈത്രിയും, മതവിദ്വേഷവുമെല്ലാം ചിത്രത്തിൽ വന്നുപോവുന്നുണ്ട്*. കോഴിക്കോടൻ സംസാരശൈലിയെ എത്രത്തോളം അപമാനിക്കുവാൻ കഴിയുമോ, അത്രത്തോളം ചെയ്തിട്ടുണ്ട്*. കഥപറച്ചിൽ രീതി മിക്കപ്പോഴും അലോസരപ്പെടുത്തി. അതുകൊണ്ടുതന്നെ, കഥയോടൊപ്പമുള്ള പ്രേക്ഷകന്റെ സഞ്ചാരം നഷ്ടമാവാനിടയുണ്ട്*.


    ■മോശം തിരക്കഥയും, അഭിനേതാക്കളുടെ മത്സരിച്ചുള്ള വെറുപ്പീരും ആഖ്യാനത്തിലെ പോരായ്കകളും ചിത്രത്തെ ഒരു ദുരന്തമാക്കിമാറ്റി. ഒരു ഹാസ്യചിത്രം എന്ന നിലയിൽ സമ്പൂർണ്ണപരാജയമാണ്* ഫുക്രി. ചിത്രം സമ്മാനിക്കുന്നത്* അത്രമേൽ നിരാശ. ലേഡീസ്* & ജെൻഡിൽ മാൻ, ഭാസ്കർ ദ റാസ്കൽ, കിംഗ്* ലയർ... ഒരു മികച്ച സംവിധായകന്റെ പതനത്തിനു മാറ്റുകൂട്ടിയിരിക്കുകയാണ്* ഫുക്രി.


    RATING: ★☆☆☆☆


    *_click here: goo.gl/gNoQ4O JOMON THIRU_*
    ➟വാൽക്കഷണം:
    ■"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്* സംവിധായകൻ സിദ്ദീഖിനൊപ്പമുള്ള ഈ ചിത്രം" -ജയസൂര്യ. (പൊന്നണ്ണാ ദൈവത്തെയോർത്ത്* ഇങ്ങനെയൊന്നും തള്ളരുത്*. അൽപ്പംകൂടി മയത്തിലൊക്കെയാവാം.!)


    *_read online: nowindialive.com /voice of india_*
    *_also at: https://jomonthiru.wordpress.com_*
    *_https://jomonthiru.blogspot.com_*
    *_https://www.dailyhunt.in #jomonthiru_*

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

    Sent from my Lenovo K50a40 using Tapatalk

  4. #3
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    Thanks Thiru !!!

  5. #4
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks Bhai

  6. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Thanks Jomon.

  7. #6
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,552

    Default

    Thanks jomon....

  8. #7
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    thanks for the review
    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  9. #8
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks..........................................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. #9

    Default

    Thanks for the review

  11. #10
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Thanks .............
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •