Page 1 of 2 12 LastLast
Results 1 to 10 of 16

Thread: Ezra » a retrospect

  1. #1

    Default Ezra » a retrospect

    ✦ഒരർത്ഥത്തിൽ, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്* മലയാളത്തിലാണെന്ന് പറയാം. മുൻപ്* ഒരു സംവിധായകൻ പറഞ്ഞതുപോലെ, ആസ്വാദനനിലവാരത്തിന്റെ കാര്യത്തിലും, മലയാളി പ്രേക്ഷകർ ഏറെ മുന്നിലാണ്*. കേരളത്തിൽ ഏറെ സ്വീകാര്യത നേടിയ ഹോളിവുഡ്* ചിത്രമാണ്* Conjuring 2. ഹൊറർ ജോണറിലുള്ള ചിത്രങ്ങളോട്* മലയാളി പ്രേക്ഷകനുള്ള താത്പര്യത്തേയാണ്* ഇത്* സൂചിപ്പിക്കുന്നത്*. എന്നാൽ ഭാർഗ്ഗവീനിലയം മുതൽ മലയാളത്തിലിറങ്ങിയ ഹൊറർ ചിത്രങ്ങളുടെ കാര്യമെടുത്താൽ, കാലാനുസൃതമാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള, തികവുറ്റ ഒരു ചിത്രം ചൂണ്ടിക്കാണിക്കുവാൻ നമുക്ക്* ഇന്നോളം കഴിഞ്ഞിട്ടില്ല. എസ്രയിലൂടെ ആ കുറവ്* നികത്തപ്പെടുമോ?

    ■അനൗൺസ്* ചെയ്ത അന്നുമുതൽ 'എസ്ര' വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രീകരണ വേളയിൽ പ്രേതബാധയുണ്ടായെന്നുള്ളത്* അതിലൊന്നാണ്*. ചിത്രത്തിന്റെ ടീസറും ട്രൈലറുകളും ആകാംക്ഷാജനകമായിരുന്നു. രണ്ടാം ട്രൈലറിൽ, വിജയരാഘവന്റെ ശബ്ദത്തിൽ ഇപ്രകാരം കേട്ടിരുന്നു. "ശാന്തികിട്ടാതെ ശരീരം വിട്ടകന്നുപോയ ജൂതന്റെ ആത്മാവിനെയാണ്* 'ഡിബുക്ക്*' എന്നുപറയുന്നത്*..!" ജൂതവിശ്വാസപ്രകാരം, ഈ ആത്മാവ്* ഒരു പെട്ടിയിൽ ബന്ധിച്ചുവച്ചിരിക്കുകയായിരിക്കും. ഈ പെട്ടി തുറന്നാൽ അതിൽ ബന്ധിച്ചിരിക്കുന്ന ഡിബുക്ക്* (എന്ന ആത്മാവ്*) തുറക്കുന്നവരുടെ ശരീരത്തിൽ പ്രവേശിക്കും എന്നാണ് വിശ്വാസം. എസ്രയുടെ കഥ ഊന്നിനിൽക്കുന്നതും ഇതിനെ ചുറ്റിപ്പറ്റിയാണ്*. (ഇതേ വിഷയം കേന്ദ്രീകരിക്കപ്പെട്ട ഹോളിവുഡ്* ചിത്രം 'THE POSSESSION' ന്റെ ഷൂട്ടിംഗ്* വേളയിലും അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്*.)

    ■"നിങ്ങളുടെ ഭയം ഉടന്* സത്യമാകും" എന്ന തലവാചകത്തോടെയിറങ്ങിയ 147 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, എത്രത്തോളം നമ്മെ തൃപ്തിപ്പെടുത്തും?

    »SYNOPSIS
    ■മുംബൈയിൽ താമസിച്ചുകൊണ്ടിരിക്കുന്ന രഞ്ജൻ-പ്രിയ ദമ്പദികൾ, ജോലിസംബന്ധമായി കൊച്ചിയിലേക്ക്* താമസം മാറുന്നു. കരകൗശല വസ്തുക്കളോട്* ഏറെ താത്പര്യമുള്ള പ്രിയ, ആകർഷകമായ രൂപത്തിലുള്ള ഒരു ബോക്സ്* വീട്ടിൽ കൊണ്ടുവരികയും, അത്* തുറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അപ്രതീക്ഷിതമായി ചിലത്* സംഭവിക്കുന്നു.

    👥CAST & PERFORMANCES
    ■രഞ്ജൻ മാത്യു എന്ന യുവ വ്യവസായിയുടെ വേഷം അവതരിപ്പിക്കുന്നത്* പൃഥ്വിരാജ്* സുകുമാരൻ. തൊഴിലിനോട്* അർപ്പണബോധമുള്ള യുവാവായും, സ്നേഹവാനായ ഭർത്താവായും, ഏറെ പക്വത പ്രകടമാക്കേണ്ട കഥാപാത്രമായിരുന്നു. ഭയത്തോട്* പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ മിതത്വം പാലിച്ചുകൊണ്ട്*, ഏൽപ്പിക്കപ്പെട്ട വേഷം ഗംഭീരമാക്കി.

    ■അഭിനേത്രിയും മോഡലുമായ പ്രിയ ആനന്ദാണ്* നായികാ കഥാപാത്രമായ പ്രിയാ രഘുരാമനെ അവതരിപ്പിക്കുന്നത്*. കാഴ്ചയിൽ മിടുക്കിയായിരുന്നു, പ്രകടനങ്ങൾ നന്നായിരുന്നു. റോസി എന്ന കഥാപാത്രമായിവന്ന ആൻ ഷീതൾ വളരെ അനുയോജ്യമായ താര നിർണ്ണയമായിരുന്നു. ചിത്രം കഴിഞ്ഞശേഷവും ഒരു തേങ്ങലായി അവശേഷിച്ചു.

    ■വിജയരാഘവൻ,ബാബു ആന്റണി എന്നിവർ അവതരിപ്പിച്ച പുരോഹിതവേഷങ്ങൾ അതിപ്രാധാന്യമുള്ളതായിരുന്നെങ്കിലും, മേയ്ക്കപ്* അപാകതകൾ പ്രകടമായിരുന്നു. ഇവരേക്കൂടാതെ സുദേവ് നായര്*, രാജേഷ്* ശർമ്മ, ടൊവിനോ തോമസ്*, പ്രതാപ് പോത്തന്*, അലൻഷ്യർ, ഭരത് ദബോല്*ക്കര്* തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇന്ദ്രജിത്*, സണ്ണി വെയ്ൻ എന്നിവരുടെ ശബ്ദവും ചിത്രത്തിനുപയോഗിച്ചിട്ടുണ്ട്*.

    📽TECHNICAL SIDES
    ■മലയാളത്തിൽ നിന്നും പ്രതീക്ഷിച്ചതിലുമപ്പുറത്തെ സാങ്കേതിക നിലവാരം ചിത്രത്തിനുണ്ടായിരുന്നു. സുജിത്* വാസുദേവിന്റെ ഛായാഗ്രഹണമികവ്* എടുത്തുപറയേണ്ടതാണ്*. ഇത്തരത്തിലൊരു ചിത്രത്തിന്* ഡാർക്ക്* ഷേഡ്* ഒരുക്കുന്നതിലും, അപാകതകളില്ലാത്ത വിധത്തിൽ ലൈറ്റിംഗ്* ക്രമീകരിക്കുന്നതിലും അണിയറക്കാർ പൂർണ്ണമായി വിജയിച്ചു. ദേശീയ അവാർഡ്* ജേതാവായ വിവേക്* ഹർഷന്റെ എഡിറ്റിംഗ്* നിർവ്വഹണവും ചിത്രത്തിന്* മാറ്റുകൂട്ടി.

    🎵🎧MUSIC & BACKGROUND SCORES
    ■മലയാളത്തിലെ യുവസംഗീത സംവിധായകരിൽ ഏറെ ശ്രദ്ധേയനായ രാഹുൽ രാജും, സുഷിൻ ശ്യാമും ചേർന്നാണ്* സംഗീതവിഭാഗം കൈകാര്യം ചെയ്തത്*. 'ലൈലാകമേ' എന്നുതുടങ്ങുന്ന ഒരേയൊരു ഗാനത്തിനു മാത്രമാണ്* രാഹുൽ രാജ്* ഈണം നൽകിയത്*. 'ഇരുളുവീഴും രാവേ' എന്നുതുടങ്ങുന്ന രണ്ടാം ഗാനവും 'തമ്പിരാൻ' എന്നാരംഭിക്കുന്ന മൂന്നാം ഗാനവും നന്നായിരുന്നു. എല്ലാ ഗാനങ്ങളും സന്ദർഭങ്ങളോട്* ചേർന്നുനിന്നു. പശ്ചാത്തലസംഗീതം വളരെ മികച്ചത്*. ടൈറ്റിൽ കാർഡ്* മുതൽക്കേ മികവ്* പ്രകടമാണ്*. ഒരു ഹൊറർ ചിത്രത്തിനു ചേരുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്നു.

    »OVERALL VIEW
    ■മലയാളത്തിൽ ഇതുവരെ വന്നതിൽ നിന്നും പാടെ വേറിട്ടുനിന്നുകൊണ്ടുള്ള ഒരു ഹൊറർ ത്രില്ലർ. അനവസരത്തിൽ പ്രേക്ഷകനെ ഭയപ്പെടുത്തി സിനിമ തീർക്കുക എന്നതിൽ നിന്നും വ്യത്യസ്തമായി, ഒപ്പം പറഞ്ഞുപോകുന്ന കഥ, ചിത്രത്തെ ഒരു മികച്ച അനുഭവമാക്കിമാറ്റുന്നു. അതീന്ദ്രിയപ്രതിഭാസങ്ങളിൽ അധിഷ്ഠിതമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം, ആരംഭദശയിലെ ഉദ്വേഗം ഇടമുറിയാതെ, പൂർണ്ണമായും നിലനിറുത്തിക്കൊണ്ടുതന്നെ ഉപസംഹരിക്കപ്പെട്ടു. മികച്ച അവതരണത്തിലൂടെ സംവിധായകൻ ജയകൃഷ്ണൻ, പ്രേക്ഷകന്* ഒരു നല്ല ദൃശ്യവിരുന്നുതന്നെ സമ്മാനിച്ചു.

    ■മലയാളത്തിൽ നാം ഇന്നോളം കണ്ടിട്ടുള്ള ഹൊറർ ചിത്രങ്ങളുടെ സൂത്രവാക്യങ്ങളെല്ലാം സംവിധായകൻ പാടേ മാറ്റിമറിച്ചിരിക്കുകയാണ്*. സമീപകാലത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ഭൂരിപക്ഷം മലയാള ഹൊറർ ചിത്രങ്ങളിൽനിന്നും വിഭിന്നമായി, ഒരു നേർരേഖാപാതയിലാണ്* ചിത്രത്തിന്റെ സഞ്ചാരം. മിക്ക ഹൊറര്* ചിത്രങ്ങളും ഹാസ്യത്തിനു പ്രാധാന്യം നൽകിക്കൊണ്ട്*, വിവിധ തലങ്ങളിലുള്ള പ്രേക്ഷകനെ സന്തുഷ്ടരാക്കാൻ ശ്രമിക്കുമ്പോൾ, എസ്ര ഗൗരവതരമായ ഒരു കഥയെ, അതിന്റെ വിഭാഗത്തോട്* ചേർന്നുനിന്നുകൊണ്ട്*, പൂർണ്ണതയിലെത്തിച്ചു.

    ■ഹൊറർ ചിത്രങ്ങൾ എന്നുകേൾക്കുമ്പോൽ നമ്മുടെ മനസ്സിലേക്ക്* ആദ്യമോടിയെത്തുന്ന Conjuring, Insidious തുടങ്ങിയ ചിത്രങ്ങളിലേതുപോലെ, jumping scares-ന്* എസ്ര അമിത പ്രാധാന്യം നൽകിയിട്ടില്ല. എന്നിരുന്നാലും ഹോളിവുഡ്* ചിത്രങ്ങളിൽ സ്ഥിരം കണ്ടുവരുന്ന ചില രംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്*. രാത്രി ഒറ്റയ്ക്കുള്ള ചില സഞ്ചാരങ്ങളും, ഉറക്കമുറിയുടെ മുകളിൽ നിന്നും താഴെനിന്നുമുള്ള ചില ശബ്ദങ്ങളും അതിനോടുള്ള കഥാപാത്രങ്ങളുടെ ചില പ്രതികരണരീതികളും ചില ഉദാഹരണങ്ങൾ മാത്രം.

    ■ജൂത കഥയുടെ പശ്ചാത്തലത്തില്* പൂർത്തീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യചിത്രം എന്ന നിലയിൽ എസ്ര കൂടുതൽ ശോഭിക്കപ്പെടുന്നു. ജൂത വിഭാഗത്തിൽപ്പെട്ട ദമ്പതികളുടെ കഥയാണിത്*. ജൂത-ആഭിചാര താന്ത്രിക വിദ്യയേപ്പറ്റിയും, കേരളത്തിലെ ജൂതമത ചരിത്രത്തേക്കുറിച്ചും ജൂത മതാനുഷ്ഠാനങ്ങളേക്കുറിച്ചും, എസ്രയില്* പറയുന്നുണ്ട്.

    ■റോസി-എസ്രാ എന്നിവരുൾപ്പെട്ട രംഗങ്ങൾ ഹൃദയഭേദകമാണ്*. അതിനോടനുബന്ധിച്ചുള്ള ഒരു രംഗത്ത്*, പുഴയിലൂടെ നീങ്ങിവരുന്ന തോണികളിൽ സഞ്ചരിക്കുന്ന യാത്രക്കാരിലൂടെ, പഴയ കൊച്ചിക്കാരുടെ മതസൗഹാർദ്ദത്തെ ഉയർത്തിക്കാണിക്കുവാൻ സംവിധായകൻ ശ്രമിച്ചു. ഭാര്യ-ഭർതൃബന്ധം, മാതാപിതാക്കളുടെ പിന്തുണയില്ലാതെയുള്ള വൈവാഹിക ജീവിതത്തിലെ ഉത്കണ്ഠകൾ, വികസനപ്രവർത്തനങ്ങളുടെ ഗുണ-ദോഷ വശങ്ങൾ ഇവയെല്ലാം പരാമർശവിധേയമായി ചിത്രത്തിൽ കാണുന്നുണ്ട്*.

    ■അനാവശ്യ വലിച്ചുനീട്ടലുകളോ, ഏച്ചുകെട്ടിയ രംഗങ്ങളോ ചിത്രത്തിലില്ല. ചിത്രത്തിന്റെ ആദ്യഭാഗവും, കഥാപാത്രങ്ങളുടെ രൂപാന്തരീകരണവും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായിത്തന്നെ നിർവ്വചിക്കപ്പെടുന്നുമുണ്ട്*. എന്നാൽ ഒരു വിഭാഗമാളുകളുടെ സമരങ്ങളേയും, പ്രധിരോധങ്ങളേയും തദ്വാരാ ജനാധിപത്യ വ്യവസ്ഥിതിയേയും ചിത്രം വിലകുറച്ചുകാണുന്നുണ്ട്*.
    ഉപസംഹാരത്തോടനുബന്ധിച്ചുള്ള എക്സ്*ഹോർസിസം, വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങളോടെ ആയിരുന്നില്ല എന്നത്* ചില ചോദ്യങ്ങൾ ഉയർത്തി.

    ■ഒരു സിനിമാ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം, വിവിധ ജോണറുകളിലുള്ള ചിത്രങ്ങൾ അനിവാര്യമാണ്*. അത്തരത്തിൽ നോക്കിയാൽ, ഈ വിഭാഗത്തിൽ, മലയാളികൾക്ക്* അഭിമാനിക്കാൻ വകയുള്ള ആദ്യചിത്രമാകും എസ്ര. സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ഉള്ളടക്കമുള്ള ഒരു ഹൊറർ ചിത്രമെന്ന നിലയിൽ നിങ്ങൾക്ക്* ചിത്രത്തെ സമീപിക്കാവുന്നതാണ്*.

    »RATING: 3.5/★★★★★

    *_click here: goo.gl/gNoQ4O JOMON THIRU_*

    ➟വാൽക്കഷണം:
    ■നമ്മുടെ സ്വന്തം ഭാഷയിൽ പിറന്ന ഒരു ഹൊറർ ത്രില്ലർ എന്ന നിലയിൽ ചിത്രം നേടുന്ന/നേടുവാനിരിക്കുന്ന സ്വീകാര്യത, നമുക്ക്* അഭിമാനിക്കുവാനുള്ള വക നൽകുന്നുണ്ട്*. എന്നാൽ ചോദ്യമിതാണ്*, "ഇത്തരത്തിലുള്ള ചിത്രങ്ങളെ ഉൾക്കൊള്ളുവാനും സ്വീകരിക്കുവാനുമുള്ള പ്രാപ്തി മലയാളികൾക്കുണ്ടോ?" ഇല്ലെന്നുതന്നെയാണ്* ചില തിയെറ്റർ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്*. ഭയപ്പെടുത്തുന്ന രംഗങ്ങൾ വരുമ്പോൾ, കമന്റുകൾ പറഞ്ഞും, അപശബ്ദങ്ങളുണ്ടാക്കിയും മറ്റുള്ളവരുടെകൂടി ആസ്വാദനത്തിന്* ചിലർ ഭംഗം വരുത്തുന്നു. വിശേഷിച്ച്*, നിശബ്ദതയ്ക്കും, ശബ്ദക്രമീകരണങ്ങൾക്കും, പ്രാധാന്യമേറെയുള്ള ചിത്രത്തിന്*..! ഈ പ്രവണത വരും കാലങ്ങളിൽ ഒഴിവാകുമെന്ന് പ്രത്യാശിക്കാം.

  2. Likes Saathan, Viru, hakkimp, nambiar, AjinKrishna, Sal kk liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Quote Originally Posted by Jomon Thiru View Post

    Excellent review jomon

  5. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  6. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

    Sent from my Lenovo K50a40 using Tapatalk

  7. #5
    FK Addict Religious monk's Avatar
    Join Date
    Oct 2016
    Location
    Mavelikara
    Posts
    1,297

    Default

    Thanks jomon

  8. #6
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks jomon

    Sent from my ONEPLUS A3003 using Tapatalk

  9. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  10. #8

    Default

    Conjuring 2 was nothing compared to first one

    Sent from my SM-E500F using Tapatalk

  11. #9

    Default

    Excellent review...You nailed it. You raised the million dollar question. We Malayalis are still fascinated by the outdated Tamil Telugu Masalas. Movies like Singam 3 (real torture) are getting 4 stars by the same audience who are trying to find faults in innovative movies like Ezra.

    ➟വാൽക്കഷണം:
    ■നമ്മുടെ സ്വന്തം ഭാഷയിൽ പിറന്ന ഒരു ഹൊറർ ത്രില്ലർ എന്ന നിലയിൽ ചിത്രം നേടുന്ന/നേടുവാനിരിക്കുന്ന സ്വീകാര്യത, നമുക്ക്* അഭിമാനിക്കുവാനുള്ള വക നൽകുന്നുണ്ട്*. എന്നാൽ ചോദ്യമിതാണ്*, "ഇത്തരത്തിലുള്ള ചിത്രങ്ങളെ ഉൾക്കൊള്ളുവാനും സ്വീകരിക്കുവാനുമുള്ള പ്രാപ്തി മലയാളികൾക്കുണ്ടോ?" ഇല്ലെന്നുതന്നെയാണ്* ചില തിയെറ്റർ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്*. ഭയപ്പെടുത്തുന്ന രംഗങ്ങൾ വരുമ്പോൾ, കമന്റുകൾ പറഞ്ഞും, അപശബ്ദങ്ങളുണ്ടാക്കിയും മറ്റുള്ളവരുടെകൂടി ആസ്വാദനത്തിന്* ചിലർ ഭംഗം വരുത്തുന്നു. വിശേഷിച്ച്*, നിശബ്ദതയ്ക്കും, ശബ്ദക്രമീകരണങ്ങൾക്കും, പ്രാധാന്യമേറെയുള്ള ചിത്രത്തിന്*..! ഈ പ്രവണത വരും കാലങ്ങളിൽ ഒഴിവാകുമെന്ന് പ്രത്യാശിക്കാം.

  12. Likes varma liked this post
  13. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxx jomon
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •