Originally Posted by
roshy
Midhun Mohan
April 27 ഇക്കയുടെ അങ്കിൾ റിലീസ് ആണെന്ന് എല്ലാവർക്കും അറിയാമല്ലോ.... ഞാൻ ഇപ്പൊ ഇങ്ങനെ ഒരു പോസ്റ്റ്* ഇടുന്നത് ഒരു ഇക്ക ഫാൻ എന്ന നിലയിൽ കുറച്ചു കാര്യങ്ങളെ കുറിച്ച് അറിയിക്കാനാണ്... ചിലർക്ക് ഈ പോസ്റ്റ്* ഇഷ്ട്ടപ്പെടാം ചിലപ്പോ ഇഷ്ട പെടാതിരിക്കാം.. എന്തായാലും പറയാനുള്ളത് ഞാൻ പറഞ്ഞിരിക്കും...
എല്ലാ ഇക്ക സിനിമകളും ഇറങ്ങുന്നതിനു മുൻപ് തന്നെ ഇക്കാ ഫാൻസിന്റെ ഒരു മുൻ വിധി ഉണ്ട്... ഈ പടത്തിൽ ഇക്ക അങ്ങനെ ആണ് ഇങ്ങനെ ആണ് മാസ് ആണ് ഹെവി ആണ് എന്നൊക്കെ പറഞ്ഞുള്ള ട്രോളുകളും പോസ്റ്റുകളും ആയിരിക്കും... അവസാനം പടം ഇറങ്ങി കഴിയുബോൾ ഇവർ ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരിക്കും... ആത്യാവിശ്യ നല്ല സിനിമ ആണെങ്കിൽ പോലും ഈ മുൻ വിധിയോടെ പോയി കണ്ടവർക്ക് ആ പടം ദഹിക്കില്ലായിരിക്കും... ഉടനെ സത്യ സന്ധന്മാരായ ഇക്കൂട്ടർ ആദ്യ ഷോ കഴിയുന്നതിനു കഴിയുന്നതിനു മുൻപ് തന്നെ ഫേസ് ബുക്കിൽ കേറി ഇക്കയെ അഭിനയം പഠിപ്പീരും കഥകൾ തെരഞ്ഞെടുക്കേണ്ട രീതിയും പഠിപ്പിക്കും..ഇത് കണ്ടു ഡീഗ്രേഡ് ചെയ്യാൻ കാത്തിരിക്കുന്ന മറ്റെ ഫാൻസുകാർ ഇവന്മാരെ അങ് പോക്കും.. നീയാണെടാ ഇക്ക ഫാൻ.. ഫാൻസ്* ആയാൽ ഇങ്ങനെ വേണമട എന്നൊക്കെ... ഇത് കേട്ട് ലിവന്മാർ അടുത്ത പോസ്റ്റ്* ഇടും.. പടം പോരാ സ്ടണ്ട് ഓവർ ആയി ഇന്റർവെൽ വരെ നന്നായി പ്രേതീക്ഷിച്ചതൊന്നും ഇല്ല ഇക്ക ഫാൻസ്* ആയാൽ മോശമായാൽ മോശം എന്നു പറയും എന്നൊക്കെ പറഞ്ഞ് ആദ്യ ദിവസം തന്നെ ഇവന്മാർ പടത്തിന്റെ കാര്യം തീരുമാനം ആക്കും.... അപ്പൊ പറഞ്ഞ് വരുന്നത് അങ്കിളിനും ഇപ്പൊ ഒരുപാട് മുൻവിധികൾ ഇക്ക ഫാൻസ്* ഇപ്പഴേ കണക്കു കൂട്ടി വെച്ചിട്ടുണ്ട്..... പാലേരി മാണിക്യത്തെ വില്ലനെ പോലെ വിധേയനിലെ വില്ലനെ പോലെ അങ്കിളിലും വില്ലൻ വേഷം ഇക്ക പൊളിക്കും തകർക്കും എന്നൊക്കെ....ഇത് കൂടാതെ ഫെമിനിച്ചികൾക്ക് ഉള്ള കൊട്ടും ഫെമിനിച്ചികളെ വലിച്ചു കീറും എന്നൊക്കെ പറഞ്ഞും നടപ്പുണ്ട്..... പടം വരുമ്പോൾ ഇവന്മാര്*ദ്ദേശിച്ച ഈ കാര്യങ്ങൾ ഒന്നും തന്നെ കാണില്ല.... അത് കൊണ്ട് തന്നെ ഇനി അങ്കിൾ diffrent ആയിട്ടുള്ള നല്ലൊരു പടം ആണെങ്കിൽ പോലും ഞാൻ മുകളിൽ പറഞ്ഞ പോസ്റ്റ്* ഇക്കൂട്ടരുടെ ഭാഗത്തു നിന്നും വന്നിരിക്കും...... അത് കൊണ്ട് തന്നെ കഥയോ തിരക്കഥയോ ഒന്നും അറിയാത്ത നമ്മൾ പടം വരുന്നതിനു മുൻപ് മുൻ വിധികൾ ഒഴിവാക്കുക.. അങ്കിളിലെ കഥാപാത്രം ഒരു നെഗറ്റീവ് കഥാപാത്രം എന്നു മാത്രമേ പറഞ്ഞിട്ടുള്ളു... അത് പാലേരി മാണിക്യം പോലെയോ വിധേയൻ പോലെയോ ആകും എന്ന് വിചാരിച്ചു നമ്മൾ തീയേറ്ററിൽ പോകാതിരിക്കുക....... അത് പോലെ ഫെമിനിച്ചികൾക്കുള്ള കൊട്ട് ഉണ്ട് അവരെ ഭിത്തിയിൽ വാരി തേക്കും എന്നൊന്നും വിചാരിച്ചു പോകാതെ K K എന്ന അങ്കിൾ ആരായിരിക്കും എന്തായിരിക്കും അയാളുടെ ഉദ്ദേശം ഈ പെൺകുട്ടിക്ക് KK എന്ന അങ്കിൾ വില്ലനായിരിക്കുമോ അതോ നായകനായിരിക്കുമോ.,ഇവരുടെ യാത്രക് ഇടയിൽ എന്തായിരിക്കും സംഭവിച്ചത് എന്നൊക്കെയുള്ള ചിന്തയുമായി അങ്കിൾ കാണാൻ നിങ്ങൾ ടിക്കറ്റ്* എടുക്കുക.. എങ്കിൽ നിങ്ങൾ സമീപകാലത്തു കണ്ട ഏറ്റവും നല്ല ചിത്രമായി അങ്കിൾ നിങ്ങൾക്ക് തോന്നും എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.. ഇതിന്റെ ഫുൾ സ്ക്രിപ്റ്റ് കേട്ട ഞാൻ പറയുന്നു പാലേരി മാണിക്യം പോലെയോ വിധേയൻ പോലെയോ ഉള്ള നെഗറ്റീവ് വേഷം അല്ല അങ്കിൾ... ഏത് തരത്തിലാണ് അങ്കിൾ നെഗറ്റീവ് ആകുന്നത് എന്നു നിങ്ങൾക്ക് ചിത്രത്തിന്റെ അവസാനം മനസിലാകും. അത് കൊണ്ട് ആരും പാലേരി പാലേരിമാണിക്യം വിധേയൻ എന്ന ചിന്തയിൽ ആരും തീയറ്ററിൽ പോകണ്ട എന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു..
#MidhunMohan.