പതിനേഴുകാരിയുടെ അച്ഛന്റെ സുഹൃത്ത്’; മമ്മൂട്ടി നായകനാകുന്ന ‘അങ്കിളി’നെക്കുറിച്ച് ജോയ് മാത്യു.
എല്ലാത്തരം പ്രേക്ഷകരിലും മികച്ച പ്രതികരണമുണ്ടാക്കിയ ചിത്രമായിരുന്നു 'ഷട്ടര്‍*'. മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ ചിത്രം തീയേറ്ററുകളിലെത്തിയിട്ട് നാല് വര്*ഷം കഴിയുന്നു. ഈ നാല് വര്*ഷങ്ങളില്* നടനെന്ന നിലയിലുള്ള തിരക്കുകളിലായിരുന്നു ജോയ് മാത്യു. മലയാളത്തിന് പുറമെ തമിഴും തെലുങ്കും ഹിന്ദിയുമടക്കം എണ്*പതോളം സിനിമകളില്‍* ഇക്കാലത്തിനിടെ അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വന്തമായി അടുത്ത സിനിമ ചെയ്യാനുള്ള തടസം സമയമില്ലായ്മയാണെന്ന് പറയുന്ന ജോയ് മാത്യു പക്ഷേ ഒരു തിരക്കഥയൊരുക്കുന്നുണ്ട്. മമ്മൂട്ടിക്ക് വേണ്ടി. രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായിരുന്ന ഗിരീഷ് ദാമോദര്‍* സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'അങ്കിള്‍*'. കഥയും തിരക്കഥയും ജോയ് മാത്യു.
കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍*ക്ക് പ്രാധാന്യം നല്*കുന്ന ചിത്രം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് സംവിധായകന്* ഗിരീഷ് ദാമോദര്‍* പറയുന്നു. 'ഒരു കുടുംബം നേരിടേണ്ടിവരുന്ന അസാധാരണ സന്ദര്*ഭമാണ് സിനിമയുടെ വിഷയം. മമ്മൂട്ടിയുടേത് ഏറെ പ്രത്യേകതകളുള്ള ഒരു വേഷമായിരിക്കും' സംവിധായകന്* ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.തുടക്കത്തില്‍* സിനിമയുടെ സബ്ജക്ട് ചെറുതായിരുന്നെന്നും സമയം പിന്നിടുന്നതിനനുസരിച്ച് അത് വികസിച്ചുവെന്നും പറയുന്നു ജോയ് മാത്യു.
മമ്മൂട്ടി എത്തിയതോടെയാണ് ഈ പ്രോജക്ട് ശരിക്കും ഇപ്പോഴത്തെ രൂപം പ്രാപിച്ചത്. പ്രതിപാദിക്കുന്ന വിഷയം ഇപ്പോള്‍* പറയാനാവില്ല. പക്ഷേ സാമൂഹികപ്രസക്തിയുള്ളതും ശക്തമായതുമായ ഒരു വിഷയമാണ്. ഒരു പതിനേഴുകാരി പെണ്*കുട്ടിയെക്കുറിച്ച് ആലോചിക്കുക. അവളുടെ അച്ഛന്റെ സുഹൃത്താണ് ‘അങ്കിള്‍*’. ഇപ്പോള്‍* ഇത്രമാത്രമേ പറയാനാവൂ. ജോയ് മാത്യു
ഊട്ടിയിലും കോഴിക്കോട്ടുമായി ചിത്രീകരിക്കുന്ന സിനിമയ്ക്കുവേണ്ടി പതിനേഴുകാരിയെ അവതരിപ്പിക്കാന്‍* നടിയെ തേടുകയാണ് അണിയറക്കാര്‍*. 'ഷട്ടറി'ന് ശേഷം പിന്നീട് സിനിമ സംവിധാനം ചെയ്യാതിരിക്കാനുള്ള കാരണത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍* ജോയ് മാത്യു പറഞ്ഞിരുന്നു.
ഷട്ടര്‍* കഴിഞ്ഞയുടന്‍* തന്നെ ഒരുപാട് ഓഫറുകള്‍* വന്നിരുന്നു. അഡ്വാന്*സ് തരാന്‍* ആളുണ്ട്. തിരക്കഥയുമുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്ക് അഭിനേതാവ് എന്ന നിലയില്‍* എനിക്ക് നല്ല തിരക്കായി. ‘ആമേന്‍*’ എന്ന സിനിമ എന്റെ കരിയര്‍* മാറ്റി. ഓരോ പടം തീരുമ്പോഴും വിചാരിക്കും അടുത്ത പടത്തിന്റെ പണി തുടങ്ങാമെന്ന്. പക്ഷേ അപ്പോഴേക്ക് എന്നെത്തേടി പുതിയ ഡയറക്ടര്‍* വരും. നടനെന്ന പോപ്പുലാരിറ്റി നല്*കുന്ന ആനന്ദവും അംഗീകാരവുമുണ്ട്. പുതിയ പടം ചെയ്യണമെങ്കില്‍* ഒരുകൊല്ലം മാറിനില്*ക്കേണ്ടിവരും. അഭിനയിക്കാന്‍* കമ്മിറ്റ് ചെയ്ത കുറേ പടങ്ങളുണ്ട്..”