Results 1 to 10 of 10

Thread: അങ്കമാലി ഡയറീസ് ഹൈറേഞ്ച് റിവ്യൂ

  1. #1
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default അങ്കമാലി ഡയറീസ് ഹൈറേഞ്ച് റിവ്യൂ


    Muvattupuzha- Issac
    10th March Friday, 2 PM SHOW
    Status- 50%

    ''No plans to change..No plans to impress '' എന്ന് Lijo Jose Pellissery ഡബിള്* ബാരലിന് ശേഷം പറഞ്ഞത് കയ്യടിച്ച് സ്വീകരിച്ച ഒരാളായിരുന്നിട്ടും അങ്കമാലി ഡയറീസ് കാണാന്* ഒരാഴ്ച വൈകി. അങ്കമാലിയുമായി മുള്ളിയാല്* തെറിച്ച ബന്ധം പോലുമില്ലാത്ത ഞാനും രണ്ട് രണ്ടേകാല്* മണിക്കൂര്* അങ്കമാലി മാര്*ക്കറ്റിലെ മാര്*ട്ടിമാരിലൊരാളായത് അതിഭീകരമാം വിധം സാധാരണമായിരുന്നു. ഒരിക്കലെങ്കിലും അങ്കമാലി വഴി പോയിട്ടുള്ളവനറിയാം അങ്കമാലിയും പോര്*ക്കും എത്രത്തോളം ആലിംഗനബദ്ധരാണെന്ന്. മഞ്ചേരിയുള്ള നമ്മുടെ കവിസുഹൃത്ത് ഒരിക്കല്* അങ്കമാലി കാലടി ഭാഗത്തെ പോര്*ക്ക് സ്റ്റാളുകളെ കുറിച്ച് അതിശയോക്തിയോടുകൂടി സംസാരിച്ചിട്ടുണ്ട്.. ഇതേ പോര്*ക്കിനെ കോട്ടയം അച്ചായന്* സിനിമകളിലെ കള്ളുകുടി രംഗങ്ങള്*ക്ക് കൊഴുപ്പുകൂട്ടാന്* എന്നതിലുപരി മലയാള സിനിമയില്* അധികം ഉപയോഗിച്ചു കണ്ടിട്ടില്ല. ഒരു മതവിഭാഗം നികൃഷ്ടമായി കരുതുന്നതു കൊണ്ടാണെന്ന ഇടുങ്ങിയതും കുടിലവുമായ ചിന്താഗതിക്ക് സ്ഥാനമില്ല. മറ്റു ഹറാമുകള്* എല്ലാം സിനിമയുടെ വിഷയമാണല്ലോ..
    അതെന്തെങ്കിലുമാവട്ടെ, മലയാള സിനിമയിലെ പോര്*ക്ക് ദാരിദ്ര്യം മാത്രമല്ല അങ്കമാലി ഡയറീസ് അവസാനിപ്പിക്കുന്നത്, രണ്ട് ബസിനുള്ള 'അങ്കമാലിക്കാരെ' പുതുതായി മലയാള സിനിമയിലേക്ക് അവതരിപ്പിച്ചിട്ടുമുണ്ട്. 'അങ്കമാലിക്കാര്*' എന്ന് മനപ്പൂര്*വം ഉപയോഗിച്ചതാണ്. അവരുടെ ഊരും പേരുമൊക്കെ എന്തോ ആകട്ടെ. അവരാരും അങ്കമാലിക്കാരല്ലെന്ന് അങ്കമാലിക്കാരു പോലും പറയില്ല. വിന്*സെന്*റ് പെപ്പേയും അപ്പാനി രവിയും യുക്ളാമ്പ് രാജനും വര്*ഗീസേട്ടനും ക്യാമറയ്ക്ക് മുമ്പില്* ഇന്നുവരെയും നിന്നിട്ടില്ലായിരുന്നു. ഈ സിനിമയിലും ക്യാമറ അവര്* കണ്ടിട്ടില്ല എന്നതാണ് സത്യം.. ഗിരീഷ് ഗംഗാധരനെ നിലത്ത് നിക്കാന്* ലിജോ ജോസ് അനുവദിച്ചിട്ടില്ലെന്ന് ഓരോ ഷോട്ടിലും വ്യക്തം. Chemban Vinod Jose മനസില്* കണ്ട, ലിജോ ജോസ് മാനത്തു കണ്ട ഓരോ മുക്കിലും മൂലയിലും ഗിരീഷിന്*റെ കണ്ണുകള്*(കാലുകള്*) ഓടിയെത്തി.
    'റിയലിസ്റ്റിക് അവതരണം', 'നാച്ചുറല്* ആക്ടിങ്' എന്നിങ്ങനെ മലയാള സിനിമയ്ക്ക് അന്യമല്ലാത്ത വിശേഷണങ്ങള്* അങ്കമാലിയില്* ഒരു പടി മേലെ നില്*ക്കുന്നുണ്ട്..പടത്തിന്*റെ ടാഗ് ലൈന്* സൂചിപ്പിക്കുന്ന പോലെ 'കട്ടലോക്കല്*' കഥ എഴുതിയ കട്ട'ലോക്കല്*'ബോയ് ചെമ്പനും അത് 'കള്*ട്ട്'ലോക്കല്* ആക്കിയ ലിജോ ജോസും ഒരു DVD ഹിറ്റിനും ഒരുപാട് ഉയരങ്ങള്* അര്*ഹിക്കുന്നുണ്ട്....

    Rating - 8/10




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Spaar review. thanks.

  4. Likes Highrange Hero liked this post
  5. #3
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default

    welcome..
    Quote Originally Posted by kallan pavithran View Post
    Spaar review. thanks.

  6. #4
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    good review bhai....

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks......
    .

  9. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks Bhai!

    Sent from my Lenovo K50a40 using Tapatalk

  11. #9

    Default

    Good rvw Highrange bhai

  12. #10
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default

    Welcome all buddies..

    Sent from my Micromax A310 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •