Booked....!!
ബി അജിത്ത് കുമാര്‍* സംവിധായകനാകുന്നു, രാജീവ് രവിയുടെ നിര്*മ്മാണത്തില്* ഷെയ്ന്* നിഗം
നായകന്*യുവനായക നിരയില്‍* സ്വാഭാവിക പ്രകടനത്താല്‍* ശ്രദ്ധയാകര്*ഷിച്ച ഷെയ്ന്* നിഗം നായകനായി സിനിമ ഒരുങ്ങുന്നു. ഇത്തവണ മികച്ച ചിത്രസംയോജനത്തിന് സംസ്ഥാന ചലച്ചിത്ര അവാര്*ഡ് നേടിയ പ്രശസ്ത എഡിറ്റര്‍* ബി അജിത്ത് കുമാറാണ് ഷെയ്*നിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത്. ബി അജിത്ത് കുമാറിന്റെ ആദ്യ സംവിധാന സംരംഭവുമാണ് ഈ സിനിമ. രാജീവ് രവി നേതൃത്വം നല്*കുന്ന കളക്ടീവ് ഫേസ് വണ്‍* ഡെല്‍*റ്റാ സ്റ്റുഡിയോസുമായി ചേര്*ന്ന് സിനിമ നിര്*മ്മിക്കും. മൈസൂരിലും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുമാണ് ചിത്രീകരണം. അടുത്തയാഴ്ച ഷൂട്ടിംഗ് തുടങ്ങും. ഷെയ്ന്* നിഗം നായകനായ കിസ്മത്ത് എന്ന സിനിമയുടെ നിര്*മ്മാതാക്കളിലൊരാള്* രാജീവ് രവി.
"മലബാറിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് സിനിമ. ഡെല്‍*റ്റാ സ്റ്റുഡിയോസാണ് പ്രധാന നിര്*മ്മാതാക്കള്*. ഇതോടൊപ്പം രാജീവ് രവി നേതൃത്വം നല്*കുന്ന ഞങ്ങളുടെ കൂട്ടായ്മ കളക്ടീവ് ഫേസ് വണ്‍* നിര്*മ്മാണ പങ്കാളികളാകുന്നു. നായികയെ അടുത്ത ദിവസങ്ങളില്‍* തീരുമാനിക്കും." - B. Ajith kumar
അന്നയും റസൂലും എന്ന സിനിമയില്‍* അന്നയുടെ സഹോദരനായി അഭിനയരംഗത്തെത്തിയ ഷെയ്ന്* നിഗം നടന്* അബിയുടെ മകനാണ്. റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള സിനിമകളില്‍* സ്വാഭാവികതയോടെ മികവ് തെളിയിച്ച ഷെയ്ന്* കമ്മട്ടിപ്പാടം എന്ന ചിത്രത്തിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത് എന്ന സിനിമയിലെ പ്രകടനത്തിന് അഭിനേതാവിനുളള സംസ്ഥാന പുരസ്*കാരത്തിന് ആദ്യറൗണ്ടുകളില്‍* ഈ നടനെ പരിഗണിച്ചതായി സൂചനകളുണ്ടായിരുന്നു. ഞാന്‍* സ്റ്റീവ് ലോപ്പസിന് ക്യാമറ ചലിപ്പിച്ച പപ്പുവാണ് അജിത്കുമാര്‍* സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
Last edited by vipi; 01-05-2018 at 07:58 PM.
Sponsored Links ::::::::::::::::::::Remove adverts | |
All The Best....!!
Sent from my Lenovo K50a40 using Tapatalk
One more promising project, all the best.
Is love just a never ending dream....?