Originally Posted by
premfeb
അവിടെയാണ് സുഹൃത്തെ വൈരുധ്യം. ഒരു crowd puller ആയാൽ, അതിന്റെ തുടർച്ച എന്നോണം കേരളത്തിൽ ഉടനീളം FANS അസോസിയേഷനുകൾ രൂപപ്പെടും. ഇപ്പൊ ഫഹദിനെ സംബന്ധിച്ചിടത്തോളം അയാൾക്ക് ഇഷ്ടമുള്ള സിനിമകൾ ചെയ്യാൻ പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അത് അങ്ങനെ തന്നെ നില്ക്കുന്നതല്ലേ നല്ലത്. ഞാൻ ഇതുവരെ തിയറ്ററിൽ പോയി കണ്ട ഫഹദ് ഫാസിൽ സിനിമകൾക്കൊന്നും, തിയറ്റർ പരിസരത്തെവിടെയും ഒരു ഫ്ളക്സ് കണ്ടിട്ടില്ല. നെടുമുടി വേണുവിനോ, ഭരത് ഗോപിക്കോ, മുരളിക്കോ ഒന്നും ഇങ്ങനെയുള്ള ബാധ്യതകളില്ലായിരുന്നു. അവരിലെ നടനെ Mould ചെയ്തെടുക്കാൻ കഥാപാത്രങ്ങൾ അവരെ തേടി വരുകയായിരുന്നു. ഫഹദിനെ അവരുടെ പിൻതുടർച്ചക്കാരനായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എല്ലാവരുടേയും കാര്യം എനിക്കറിയില്ല.
Sent from my Moto G (5) Plus using Tapatalk