Page 1 of 2 12 LastLast
Results 1 to 10 of 12

Thread: The Great Father - Review

  1. #1
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default The Great Father - Review


    JK Cinemas - Irinjalakkuda
    Fans Show
    8:00 AM

    പലരെയും പോലെ മറ്റൊരു ബിഗ് ബിയോ, സാമ്രാജ്യമോ, വടക്കൻ വീരഗാഥയോ ഒന്നും കാണാനായിരുന്നില്ല ഞാൻ പോയത്... ഗ്രേറ്റ് ഫാദർ കാണാൻ തന്നെയായിരുന്നു.. മേല്പറഞ്ഞതിന്റെയൊക്കെ സി ഡിയും, ഡി വി ഡിയുമൊക്കെ അവൈലബിൾ ആണല്ലോ..


    കഴിഞ്ഞ കുറെ മമ്മുട്ടി ചിത്രങ്ങളുടെ പ്രധാന പരാജയ കാരണമായി പറയപ്പെടുന്ന 'അമിത പ്രതീക്ഷ' ഒരിക്കലും ചുമ്മാ ഉണ്ടായതായിരുന്നില്ല. ചിത്രങ്ങൾ അതിന്റെ സൃഷ്ടാക്കൾ പ്രൊമോട്ട് ചെയ്ത രീതി കൊണ്ട് ഉണ്ടായിപ്പോയതായിരുന്നു. എന്താണോ സിനിമയിൽ ഉള്ളത് അത് പ്രേക്ഷകന് കൃത്യമായി മനസ്സിലാകുന്ന രീതിയിൽ വേണം ഓരോ സിനിമയും പ്രൊമോട്ട് ചെയ്യാൻ. മുൻ ചിത്രങ്ങളിൽ നിന്ന് ഗ്രേറ്റ് ഫാദർ വ്യത്യസ്തമാകുന്നതും അക്കാര്യത്തിൽ തന്നെയാണ്. അവർ പോസ്റ്ററിലും, ടീസറിലും എന്തൊക്കെ പ്രതീക്ഷകൾ പ്രേക്ഷകർക്ക് കൊടുത്തോ..അതിനനുസരിച്ച രീതിയിൽ തന്നെയുള്ള സിനിമയാണ് ഗ്രേറ്റ് ഫാദർ.


    കഥയിലേക്കൊന്നും കടക്കുന്നില്ല.. അല്ലെങ്കിലും കഥയേക്കാൾ അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് ഇന്നത്തെ സിനിമയുടെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്.. ആ അർത്ഥത്തിൽ എല്ലാ തരം പ്രേക്ഷരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ഈ ചിത്രം ഒരുക്കാനും പുതുമുഖ സംവിധായകൻ ആയിരുന്നിട്ടു കൂടി അതിന്റെ ഒരു ലാഞ്ചന പോലും ഒരു സീനിലും പ്രേക്ഷകന് തോന്നാത്ത അത്രയും കയ്യടക്കത്തോടെയും, പാളിപ്പോകാമായിരുന്ന പല ഘട്ടങ്ങളിലും ഒരു പരിചയ സമ്പന്നനായ സംവിധായകന്റെ വൈദഗ്ദ്ധ്യം പ്രകടമാക്കിക്കൊണ്ടും തന്റെ കന്നി സംരംഭം ഗംഭീരമാക്കാനും ഹനീഫ് അദനി എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.


    പക്ഷേ അതിനൊക്കെ ഒപ്പമോ, ഒരു പടി മുകളിലോ മമ്മുട്ടി എന്ന മെഗാ സ്റ്റാറും മെഗാ ആക്റ്ററും നിൽക്കുന്നു എന്നതാണ് ഈ ചിത്രത്തിനു മേൽപ്പറഞ്ഞ എല്ലാ ഘടകങ്ങൾ കൊണ്ടും ഉണ്ടാകാവുന്ന മികവിനെ ഇരട്ടിയാക്കാൻ സഹായിക്കുന്നത്.


    അഭിനയ ശേഷി, സൗന്ദര്യം, സ്*ക്രീൻ പ്രെസൻസ് എന്നിങ്ങനെ ഒരു നായകന് വേണ്ട എല്ലാ ഗുണങ്ങളും ഏതു അളവുകോൽ വെച്ച് അളന്നാലും മറ്റുള്ളവരെ ബഹു ദൂരം പിന്നിലാക്കാൻ ശേഷിയുള്ള.... 65 വേണ്ട, 40നു മുകളിൽ പ്രായമുള്ള വേറെ എത്ര നടന്മാർ ലോക സിനിമയിൽ തന്നെ ഉണ്ട് എന്ന് ചിന്തിച്ചു നോക്കുമ്പോളാണ് മമ്മുട്ടി എന്ന നടൻ എന്ത് കൊണ്ട് മലയാളികളുടെ അഹങ്കാരമായി ഇന്നും നില നിൽക്കുന്നു എന്നത് നമുക്ക് മനസ്സിലാവുക. (സമകാലീനരായ മറ്റുള്ള നടന്മാരുടെ കാര്യം പറയുന്നില്ല.. നിങ്ങൾക്കറിയാമല്ലോ..)


    അത് കൊണ്ട് എല്ലാവരും ധൈര്യമായി പോയി കണ്ടോളൂ.. ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല..


    റേറ്റിംഗ്: 4.5 / 5

    Verdict:
    Last edited by The Megastar; 03-30-2017 at 10:29 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default



    Sent from my SM-J100F using Tapatalk
    MEGASTAR KA MEGA FAN

  4. Likes The Megastar liked this post
  5. #3

    Default

    thanks for the review

  6. Likes The Megastar liked this post
  7. #4
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Thanks yaara

  8. Likes The Megastar liked this post
  9. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  10. Likes The Megastar liked this post
  11. #6
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks Bhai....!!

  12. Likes The Megastar liked this post
  13. #7
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,128

    Default

    Thanks Bhai......
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  14. Likes The Megastar liked this post
  15. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  16. Likes The Megastar liked this post
  17. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  18. Likes The Megastar liked this post
  19. #10
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Thank Yuoooo

  20. Likes The Megastar liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •