Page 1 of 4 123 ... LastLast
Results 1 to 10 of 36

Thread: ദി ഗ്രേറ്റ് ഫാദർ - മുംബൈ റിവ്യൂ

  1. #1

    Default ദി ഗ്രേറ്റ് ഫാദർ - മുംബൈ റിവ്യൂ


    ദി ഗ്രേറ്റ് ഫാദർ - മുംബൈ റിവ്യൂ

    മാർച്ച് 31 - വർഷാന്ധ്യ തിരക്കുകൾക്ക്* ഇടയിൽ റിലീസ് ആയ ദി ഗ്രേറ്റ് ഫാദർ എന്ന മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രം ഇന്നലെ ഇവിടെ ഹ്യൂമ കാർണിവൽ കഞ്ചൂർ മാർഗ് തിയേറ്ററിൽ നിന്ന് കണ്ടു.

    ഒറ്റ വാക്കിൽ പറഞ്ഞാൽ സ്റ്റൈലിഷ് മൂവി.

    പുതുമുഖ സംവിധായകൻ ഹനീഫ് അഥേനി പുളളിയുടെ അരങ്ങേറ്റം ഗംഭീരമാക്കി. ലാൽജോസ്, ബ്ലെസ്സി, അൻവർ, അമൽ, വൈശാഖ്, മാർട്ടിൻ തുടങ്ങി ഇന്ന് നിലവിലുള്ള മലയാളത്തിലെ ഒട്ടു മിക്ക മുൻനിര സംവിധായകരും മമ്മൂട്ടി എന്ന താരത്തോട് കടപ്പെട്ടിരിക്കുന്നു.
    ഇതാ ഇനി മുതൽ ഹനീഫിനും മമ്മൂട്ടി ആയിരിക്കും കാണപ്പെട്ട ദൈവം.

    8 കോടി നിർമാണ ചിലവിൽ പൂർത്തിയായ ഈ ചിത്രം നിർമിച്ചു വിതരണം ചെയ്ത ഓഗസ്റ്റ് സിനിമാസ് ഈ സിനിമയുടെ വൻ ഇനിഷ്യലിന് വേണ്ടി സൂപ്പർ പ്രൊമോഷൻ നടത്തിയത് പ്രത്യേകം അഭിനന്ദിക്കേണ്ട ഒരു കാര്യമാണ്.

    മമ്മൂട്ടി എന്ന നടന് പ്രത്യേകിച്ച് കഴിഞ്ഞ 5 / 6 വര്ഷമായിട്ടു കാര്യമായ എതിരാളി ഒന്നും ഇല്ല. എന്നാൽ മമ്മൂട്ടി എന്ന താരത്തിന് പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ ഒരു നിര തന്നെ എതിരായി ഉണ്ട്. അതിനാൽ മമ്മൂട്ടി എന്ന താരത്തിന്റെ സിനിമയുടെ ഇനിഷ്യൽ പുൾ സിനിമയുടെ സ്വഭാവത്തിന് അനുസരിച്ചു മാറികൊണ്ടിരിക്കാറുണ്ട്. ഇടയ്ക്കു കിംഗ് ആൻഡ് കമ്മീഷണറും, കസബയും ഒക്കെ അത് കാണിച്ചും തന്നു. മമ്മൂട്ടി പടത്തിനുഹൈപ്പ് വന്നാൽ ലോ ബഡ്ജറ്റ് ഫിലിം ആണേൽ കൂടെ തീയേറ്ററുകളിൽ ആദ്യ ദിനങ്ങളിൽ പ്രകമ്പനം സൃഷ്ടിക്കും എന്നതിന്റെ ഒത്ത തെളിവാണെന്നും ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ റെക്കോർഡ് ബ്രേക്കിംഗ് ഇനിഷ്യൽ.

    ഇനി സിനിമയിലേക്ക്. ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് സിനിമയ്ക്കു അവലംബം. സ്ത്രീകൾ, പെൺകുട്ടികൾ ഇവർ വേട്ടയാടപ്പെടുന്ന ഇന്ന് ഈ വിഷയം എങ്ങിനെ വേണേൽ സിനിമ എന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാം. ഈ വിഷയത്തെ ഒരു ഡോക്യുമെന്ററി ടൈപ്പ് ആയും, അല്ലെങ്കിൽ ഒരു ക്ലാസ് ലേബൽ മൂവി ആയും, അതും അല്ലെങ്കിൽ വളരെ ഡ്രമാറ്റിക് ആയ സിമ്പിൾ മൂവി ആയും അവതരിപ്പിക്കാവുന്നതാണ്. ഇവിടെ ആണ് ഞാൻ ഹനീഫിന് ഫുൾ മാർക്ക് കൊടുക്കുന്നത്. ഈ സിനിമയെ ഒരു വേറിട്ട രീതിയിൽ ഒരു ഇമോഷണൽ ഫാമിലി ഡ്രാമ + സ്റ്റൈലിഷ് ആൻഡ് റിച്ഛ് + ഇൻവെസ്റ്റിഗേഷൻ ആൻഡ് ആക്ഷൻ മോഡ് എന്ന രീതിയിൽ ഒരു കമ്പ്ലീറ്റ് പാക്കേജ് ആയി അവതരിപ്പിക്കുന്നത്.

    ആദ്യ പകുതിയിൽ ഡേവിഡ് നൈനാൻ, ഭാര്യ, മകൾ ഇവരുടെ സുഖവും ദുഖവും ഒപ്പം തന്നെ പപ്പയെ സൂപ്പർ മാൻ ആയി കാണുന്ന മകൾക്കു ആ പപ്പയുടെ സ്റ്റൈൽ ആൻഡ് ഷോ. ഇതിനിടക്ക്* തന്നെ സിനിമയുടെ വരാൻ പോകുന്ന ഭാഗങ്ങൾക്ക് ബിൽഡ് അപ്പും കൊടുക്കുന്നുണ്ട്. ആദ്യ പകുതിയുടെ അവസാനത്തോടേ സ്നേഹ ധനനായ ഫാദർ ഡേവിഡ് നൈനാൻ മകൾ ആഗ്രഹിക്കുന്ന രീതിയിലേക്ക് സാഹചര്യത്താൽ നിര്ബന്ധിതനാക്കപ്പെടുന്നു.

    തുടർന്ന് രണ്ടാം പകുതിയിൽ ഡേവിഡിന്റെ ഒറ്റയാൾ പോരാട്ടവും അതോടൊപ്പം തന്നെ ആൻഡ്രൂസ് ഈപ്പൻ എന്ന പോലീസ് ഓഫീസറുടെ സമാന്തര അന്വേഷണവും സിനിമയെ നന്നായി രസിപ്പിക്കുന്ന. ഇവിടെ മമ്മൂട്ടി ഫാൻസിനു ആഘോഷിക്കാൻ ഉള്ള ഒരുപാട് ഐറ്റംസ് സംവിധായകൻ നൽകിയിട്ടുണ്ട്.

    കുറിക്കു കൊള്ളുന്ന സംഭാഷങ്ങൾ, സ്റ്റൈലിഷ് മേക്കോവർ , ചില രസകരമായ ചിരിക്കാൻ ഉതകുന്ന വൺ ലൈനെർസ് തമാശകളും സിനിമയിൽ ഉണ്ട്. മൊത്തത്തിൽ ഫാന്സിനും ഇൻവെസ്റ്റിഗേഷൻ ഇഷ്ടപെടുന്ന പ്രേക്ഷകർക്കും വളരെ നന്നായി എന്ജോയ് ചെയ്യാൻ പറ്റുന്ന തരത്തിൽ ആണ് പടം മുന്നോട്ടു പോവുന്നത്. മറഞ്ഞു നിൽക്കുന്ന വില്ലനെ എങ്ങനെ കണ്ടെത്തുന്നു, ആര് കണ്ടെത്തുന്നു എന്നുള്ളതാണ് ക്ലൈമാക്സ്. ക്ലൈമാക്സിലെ സംഭാഷങ്ങൾ തീർച്ചയായും ഇന്നത്തെ സമൂഹത്തിനു ഉള്ള സന്ദേശവും ആണ്.

    പോസിറ്റീവ്സ് ആയി തോന്നിയ കാര്യങ്ങൾ :

    മമ്മൂട്ടി എന്ന 65 കാരന്റെ സ്റ്റൈൽ ആൻഡ് ഷോ . ദി പെർഫെക്റ്റ് ഗ്രേറ്റ് ഫാദർ. ഫാന്സിനും, ഫാമിലിക്കും, കുട്ടികൾക്കും വരെ ഇഷ്ടമാവുന്ന ഫാദർ. പൊളിച്ചടുക്കി ഇക്ക.

    ആര്യ എന്ന നടൻ വളരെ മികച്ചു നിന്ന് ഈ ചിത്രത്തിൽ..........ആ പോലീസ് കഥാപാത്രത്തിന് വേണ്ട എല്ലാ മാനറിസങ്ങളും ആര്യ ഉജ്ജ്വലമാക്കി.

    ബേബി അനിഘ അവരുടെ റോൾ അതി മനോഹരമായി ചെയ്തു. സ്നേഹയും ഒരൊറ്റ സംഭാഷണം കൊണ്ട് സാന്നിധ്യം ഗംഭീരമാക്കി. പ്രത്യേക പരാമർശം അർഹിക്കുന്ന വേഷങ്ങൾ ആയിരുന്നു.........ബാലാജിയുടെയും കലാഭവൻ ഷാജോണിന്റേയും. മിയ നല്ല ഒരു വേഷം ആണ് ചെയ്തത്. വില്ലൻ സമൂത്തിലെ ഒരു മുഖം മൂടി അണിഞ്ഞ ചെകുത്താൻ ആയതിനാൽ അവിടെ ആര് എന്നതിന് പ്രസക്തി ഇല്ല. അത് വളരെ നല്ല ഒരു അവതരണമായി എനിക്ക് തോന്നി.

    മനോഹരമായ ലൊക്കേഷൻസ്, 1 / 2 കിടിലൻ ഷോട്സ് ഉണ്ട് ഇടുക്കിയുടെ. Dop സൂപ്പർ. Bgm ഒട്ടും മോശമായില്ല. കുട്ടികളുടെ ആ സോങ് വളരെ നന്നായി എനിക്ക് തോന്നി. മൊത്തത്തിൽ ഒരു കിടു മേക്കിങ് ഫിലിം. ന്യൂ ജനറേഷനും ഓൾഡ് ജനറേഷനും, ഫാന്സിനും, ഫാമിലിക്കും ഒക്കെ കാണാൻ പറ്റുന്ന ഒരു സ്റ്റൈലിഷ് മൂവി അതാണ് ദി ഗ്രേറ്റ് ഫാദർ.

    നെഗറ്റീവ് ആയി തോന്നിയത്...പല കാര്യങ്ങളും ഡീറ്റൈൽഡ് ആയി പറഞ്ഞില്ല എന്നതാണ്. അത് നോർമൽ പ്രേക്ഷകർക്ക് ചിലപ്പോ പെട്ടെന്ന് പലതും മനസ്സിലായില്ല എന്ന് വരാം. പിന്നെ പോലീസ് അസ്സിസ്റ് ആയി അഭിനയിച്ച ലേഡി ഒട്ടും യോജിച്ചതായി തോന്നിയില്ല. പിന്നെ ഫാൻസിനു വേണ്ടി ഒരു പക്ഷെ 2 / 3 ഇക്ക ആക്ഷൻ രംഗങ്ങൾ ഉള്പെടുത്താമായിരുന്നു. കൂടാതെ വിഷയം ആ രീതിയിൽ ഉള്ളതിനാൽ ആവും ചില സംഭാഷണങ്ങൾ കുറച്ചു ഹെവി ആയി തോന്നി.

    ബോക്സ് ഓഫീസിൽ ഈ പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റ് തന്നെ ആവും. ഫാമിലി കയറുന്നതിനു അനുസരിച്ചു ഫൈനൽ വേർഡിക്ട്. വിഷു സീസൺ ആയതിനാൽ മറ്റു ഫിലിംസ് ഉള്ളതിനാൽ ഫാമിലിക്ക് വ്യത്യസ്ത വിഭവങ്ങൾ കാണാനുള്ള അവസരം ഉണ്ട്. അതിൽ അവർ ദി ഗ്രേറ്റ് ഫാദറിന് പ്രാമുഖ്യം കൊടുക്കുമോ എന്ന് മറ്റു പടങ്ങളുടെ വേർഡിക്ട് കൂടെ വന്ന ശേഷം അറിയാം.

    എന്തായാലും കുറച്ചു നാളത്തേക്ക് മമ്മൂട്ടിയുടെ ബോക്സ് ഓഫ്*ഫീസ് പ്രകടനത്തെ കുറിച്ച് വിമര്ശകർക്കു വായടച്ചു ഇരിക്കാനുള്ള ഉപാധി ആയി ദി ഗ്രേറ്റ് ഫാദർ.

    റേറ്റിംഗ് : 3 .75 / 5 കൂടെ ഇക്കയുടെ സ്റ്റൈലിന് ഒരു 0.25 . മൊത്തം = 4 / 5



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Achootty..
    away beyond the worldly rules of right and wrong, there is a field; I will meet you there

  4. #3
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks brother .......

  5. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks ACHOOTTY

  6. #5
    FK Visitor Deepz's Avatar
    Join Date
    Dec 2016
    Location
    Thiruvalla,Paris
    Posts
    72

    Default

    Thanks bhai

  7. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Achootty

  8. #7

    Default

    Thanks Achootty.

  9. #8
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    ...........


  10. #9
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Review Achoo...

  11. #10

    Default

    Thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •