Page 1 of 2 12 LastLast
Results 1 to 10 of 14

Thread: Puthan Panam **My review**

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Thumbs down Puthan Panam **My review**


    Kodungaloor Carnival
    7:15 pm show
    status : 85%

    ചിത്രം കാണുവാൻ ഉണ്ടായ പ്രേരണ - 1971 beyond borders മേജർ അണ്ണന്റെ ലാലിൻറെ സ്ഥിരം വെടി പടം ആണെന്ന് അറിഞ്ഞത് കൊണ്ട് അതിനു തല വെക്കാതെ ഈ ചിത്രം ഇറങ്ങുമ്പോൾ കാണാം എന്ന് കരുതി..അതിനാൽ ഇന്നലെ തന്നെ ടിക്കറ്റ് എല്ലാം എടുത്തു വെച്ചിരുന്നു. റിവ്യൂ വായിച്ചു പോകുവാൻ ഉള്ള മനസുണ്ടായില്ല..കാരണം സത്യസന്ധമായ റിവ്യൂ ഇല്ലാത്തതു കൊണ്ട് തന്നെ..

    വളരെ സാധാരണ രീതിയിൽ ഒരു തീവണ്ടി യാത്രയിൽ തുടങ്ങുന്ന പടം. തമിഴ് നാട്ടിൽ നിന്ന് രക്ഷപെട്ടു വരുന്ന ഒരു അമ്മയും കൊച്ചു മകനും,അവരെ നശിപ്പിക്കാൻ നോക്കുന്ന ഒരു ദുഷ്ടൻ കഥാപാത്രമായി ഒരു വില്ലൻ.വില്ലനെ പക്ഷെ രാത്രിയിൽ അറസ്റ്റ് ചെയുന്നു അതിലൂടെ അമ്മയും മകനും രക്ഷപെടുന്നു..പിനീട് വര്ഷങ്ങള്ക്കെ ശേഷം നോട്ട് നിരോധനം..അതിലൂടെ നിത്യാനന്ദ ഷേണായി നേരിടേണ്ടി വരുന്ന പ്രീതിസന്ധി കാരണം സ്വന്തം തോക്കു ഉപയോഗിക്കേണ്ടി വരുന്നു.. തുടർന്ന് തോക്കു ഉപേക്ഷിക്കുന്നു..ആദ്യ പകുതി ഇങ്ങനെ കുഴപ്പം ഇല്ലാതെ പോയി
    രണ്ടാം പകുതി പ്രേക്ഷകരുടെ ക്ഷേമ പരീക്ഷിക്കുന്ന ഒന്നായിരുന്നു. തോക്കിനായി ഉള്ള തിരച്ചിലും അത് കയ്യിൽ ആക്കുവാൻ ഉള്ള ശ്രെമവും ആണ് മുക്കാൽ ഭാഗവും. വളരെ വളരെ മനോഹരമായി വെറുപ്പിക്കാൻ പറ്റിയ ഒരു പയ്യൻ,(തുടക്കത്തിലേ തമിഴ് പയ്യൻ - 8 ക്ലാസ്സിൽ ആണ് പഠിക്കുന്നത് , പക്ഷെ വലിയ വില്ല്യന്മാരെ ഒക്കെയാണ് കക്ഷി തോക്കു ഉപയോഗിച്ച പേടിപ്പിക്കുന്നത് ) രണ്ടാം പകുതിയിൽ മമ്മൂട്ടിയുടെ റോൾ കുറവാണു,പയ്യൻ "വെറുപ്പിക്കൽ" ചുമതല ഏറ്റെടുത്ത കാരണം. പടം കാണുവാൻ വന്ന മിക്കവരും മടുത്തു പോയി .പലരും വാച്ചിൽ സമയം നോക്കുന്നത് കാണാം ആയിരുന്നു.,

    ഈ ചിത്രത്തിൽ എടുത്തേ പറയേണ്ട ഒരു വെക്തി മമ്മൂട്ടി ആണ്. നിത്യാന്ദ ഷേണായി എന്ന കഥാപാത്രത്തെ അദ്ദേഹത്തിന്റെ ശരീരത്തിലും അഭിനയത്തിലും നല്ല പോലെ പ്രീതിഫലിച്ചു. നല്ലൊരു ഇൻട്രൊഡക്ഷൻ ആണ് അദ്ദേഹത്തിന് ലഭിച്ചത്. ഞാൻ ഒരു കാസർകോട് കാരൻ അല്ല..എങ്കിലും മമ്മൂട്ടിയുടെ ഭാഷ കാസര്കോടുകാരുടെ പോലെ ആണെങ്കിൽ തീർച്ചയായും അദ്ദേഹം ഒരുപാട് അഭിനന്ദനം അർഹിക്കുന്നു. കാരണം സ്വന്തം ഭാഷ പോലെയാണ് അദ്ദേഹം സംസാരിക്കുന്നതു. മലയാളത്തിൽ പല ഭാഷ സംസാരിക്കുവാൻ ഉള്ള മമ്മൂട്ടിയുടെ കഴിവ് അഭിനന്ദനം അർഹിക്കുന്നു..ചിത്രത്തിൽ ഫാൻസിനു ആഘോഷിക്കാൻ ഫസ്റ്റ് ഹാൾഫിൽ മമ്മൂട്ടിയുടെ ഇൻട്രോ സീൻ ,പിന്നെ സെക്കന്റ് ഹാഫ് അവസാനം മമ്മൂട്ടിയുടെ കുറച്ചു രംഗങ്ങൾ ഉണ്ട്..ഇതിനിടയിൽ ഉള്ള സമയം ബോർ അടി തന്നെയാണ്..ബാക് ഗ്രൗണ്ട് സ്കോർ മികച്ചതായിരുന്നു പ്രേതെകിച്ചു സെക്കന്റ് ഹാൾഫിലെ മമ്മൂട്ടിയുടെ അവസാന രംഗങ്ങളിൽ.

    നെഗറ്റീവ് പറയുവാൻ ആണെങ്കിൽ ഒരുപാടുണ്ട്..ഷേണായിയുടെ വിശ്വസ്തർ ആയി തിരഞ്ഞിടുത്തവരെ കണ്ടാൽ കോമഡി കഥാപാത്രങ്ങൾ ആയി തോന്നും..സ്ക്രിപ്റ്റ് വളരെ മോശം ആണ് പ്രേതെകിച്ചു രണ്ടാം പകുതി. രണ്ടാം പകുതിൽ ഷേണായിയെ പോലെത്തെ ഒരു വലിയ മനുഷ്യൻ ഒരു പയ്യന്റെ കൈയിൽ നിന്ന് തോക്കു എടുക്കുവാൻ ആയി കാണിക്കുന്ന വേഷം കെട്ടലുകൾ എല്ലാം പ്രേക്ഷകരുടെ ക്ഷേമ പരീക്ഷിച്ചു. എങ്ങും എത്താത്ത ഒരു ക്ലൈമാക്സ്..രഞ്ജിത്തിന്റെ " ലോഹം " സിനിമയുടെ അതെ പകർപ്പിലാണ് പടം അവസാനിക്കുന്നത്..ഒരു വിധത്തിൽ നോക്കിയാൽ "ലോഹം " എന്ന പഴയ വീഞ്ഞ് എടുത്തു " പുത്തൻപണം " എന്ന പുതിയ കുപ്പിയിൽ ആക്കിയിരിക്കുന്നു.

    ഇറങ്ങിയ രണ്ടു മമ്മൂട്ടി ചിത്രങ്ങളിൽ ബേധം ആയി തോന്നിയത് ഗ്രേറ്റ് ഫാദർ തന്നെയാണ്.

    My rating : 1.75-2/5 (ഈ റേറ്റിംഗ് കൊടുക്കാവാൻ കാരണം മമ്മൂട്ടിയുടെ അഭിനയത്തിന് ഭാഷ കൈകാര്യം ചെയ്ത രീതിക്കും ആണ്..)

    ഷോ കഴിഞ്ഞു കുറച്ചു പേർ കൂവുന്നത് കേൾക്കാം ആയിരുന്നു..വിഷുവിന് നിങ്ങളുടെ കയ്യിലെ "പുത്തൻ പണം "കളയാതെ ഇരിക്കുവാൻ ഈ റിവ്യൂ നിങ്ങളെ സഹായിക്കട്ടെ

  2. Likes Naradhan, kannan, HariGopal, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Thanks for the review.. thoma karuthi review edanulla chankurappu tomakku matrame ullu ennu!!

    just kidding..ninne nee thanne katholu!!
    TEAM AVENGERS!!!!!

  5. #3

    Default

    thanks bhai

    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  6. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  7. #5
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by Maryadaraman View Post
    Thanks for the review.. thoma karuthi review edanulla chankurappu tomakku matrame ullu ennu!!

    just kidding..ninne nee thanne katholu!!
    Haha..Great Father reviwil oru vattam chankurappe theliyichatha thoma..Fansine orthe manasil thonniya karyam maati ezhuthan ee thoma veendum janikkanam..Nallathine nallathe enne thanne parayum..

  8. #6
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by rajivnedungadi View Post
    Thanks for the review
    Thank u friend..

  9. #7

    Default

    thanks for the review mate..

  10. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #9
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by ClubAns View Post
    Thanks for the Review.........
    Thank you friend..

  12. #10
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by paavam View Post
    thanks for the review mate..
    Thanks for your support mate..Padam thirakku kurayumpo great father theater print erangya pole netil vykathe irangum..Movie piracy anu malayalam film industryude shaapam..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •