Page 1 of 3 123 LastLast
Results 1 to 10 of 30

Thread: പുത്തൻ പണം (The new Indian Rupee) - Vipi'z review

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,246

    Default പുത്തൻ പണം (The new Indian Rupee) - Vipi'z review


    Venue : Kottayam Abhilash
    Date & Time : 12th April, 8.45 PM
    Status : Balcony(Hf) & First class(80%)

    കടൽ കടന്നൊരു മാത്തുക്കുട്ടി,ഞാൻ,ലോഹം,ലീല അങ്ങനെ അവസാനം ഇറങ്ങിയ രഞ്ജിത്ത് സിനിമകളൊന്നും തന്നെ ഇഷ്ടമായില്ലെങ്കിലും,അദ്ദേഹം അടുത്ത സിനിമ announce ചെയ്യുമ്പോൾ ഒരു പ്രതീക്ഷയാണ്,നമ്മൾ പ്രാഞ്ചിയേട്ടനിലും പാലേരിമാണിക്കത്തിലും ഇന്ത്യൻ റുപ്പിയിലും ഒക്കെ കണ്ട ആ രഞ്ജിത് സ്റ്റൈൽ ഇത്തവണ കാണാനാകുമെന്ന്. പുത്തൻ പണത്തിലും ആ പ്രതീക്ഷ ഉണ്ടായിരുന്നു. മമ്മൂക്കയുടെ കാസറഗോടൻ കഥാപാത്രം ആ പ്രതീക്ഷ കൂട്ടി. ഒപ്പം "ദ ന്യൂ ഇന്ത്യൻ റുപ്പീ" എന്ന ടാഗ് ലൈൻ കൂടെ കണ്ടപ്പോൾ ആദ്യ ദിവസം തന്നെ തീയേറ്ററിലേക്ക് വച്ച് പിടിച്ചു.

    ഈ അടുത്ത കാലത്തായിട്ട് രഞ്ജിത് സിനിമകളിൽ കാണാൻ തുടങ്ങിയതാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്സും,കള്ളപ്പണ കൈമാറ്റവും,സ്വർണ്ണക്കടത്തും എല്ലാം. അതിന്റെ തുടർച്ചയിൽ തന്നെയാണ് പുത്തൻ പണത്തിന്റെ പ്രമേയവും. ഇന്ത്യയിൽ നോട്ട് പിൻവലിച്ച നവംബർ 8 മുതൽ അതിന്റെ തുടർ ദിവസങ്ങളിലുമായാണ് കഥ നടക്കുന്നത്. അത് കൊണ്ടാവാം സിനിമക്ക് പുത്തൻപണം എന്ന് പേരിട്ടത്. അല്ലാതെ ആ പേരുമായി സിനിമയുടെ കഥയ്ക്ക് വലിയ ബന്ധം ഒന്നുമില്ല. രഞ്ജിത്തിന്റെ ചതി അവിടെ തുടങ്ങുന്നു. ന്യൂ ഇന്ത്യൻ റുപ്പീ എന്ന ടാഗ് ലൈൻ കാണിച്ച ആളെ പറ്റിച്ച് തിയേറ്ററിലെത്തിച്ചിരിക്കുന്നു ഈ പ്രമുഖ സംവിധായകൻ.

    പേരിലെ ചതി പോട്ടെ..വിട്ടു കളയാം. സിനിമയുടെ കഥ ഒരു തോക്കിനെ ചുറ്റിപറ്റിയാണ്. സാമാന്യം നല്ലൊരു പ്രമേയം.കൂടെ മമ്മൂട്ടി എന്നൊരു നടനും. പേരു കൊണ്ടും ലുക്ക് കൊണ്ടും കിടിലൻ ആവേണ്ട കഥാപാത്രം. തുടക്കം ഗംഭീരമായി കാണിച്ച നിത്യാനന്ദ ഷേണായി പിന്നീട് പഞ്ഞി മിഠായി വണ്ടിയും തള്ളി കൊണ്ട ആ പയ്യന്റെ പിറകെ നടക്കുന്നത് കണ്ടപ്പോൾ രഞ്ജിത്തിനോട് സഹതാപം ആണ് തോന്നിയത്. നല്ലൊരു അവസരം കൊണ്ട് തുലച്ചതിന്. പരിതാപകരം എന്നേ രണ്ടാം പകുതിയേ വിശേഷിപ്പിക്കാൻ പറ്റുള്ളൂ. കഥ കൈ വിട്ട് പോവുകയാണല്ലോ എന്ന് തോന്ുന്ന സമയത്ത് ഒരു ബന്ധവും ഇല്ലാത്ത ബോറൻ പാട്ട് കൂടി വരുന്നു. വളരെ പ്രാധാന്യം ഉള്ള വേഷത്തിൽ വന്ന മുത്ത് വേൽ എന്ന പയ്യൻ പോരായിരുന്നു. തമിഴ് കാരക്ടർ ആയത് കൊണ്ട് സംവിധായകൻ കുറച്ച് ഓവർ ആക്കി പ്രസൻറ് ചെയ്തതാണോ പയ്യന്റെ അഭിനയം ഓവർ ആയതാണോ എന്നറിയില്ല, പയ്യന്റെ ഒന്ന് രണ്ട് രംഗങ്ങൾക്ക് കൂവൽ കിട്ടി.

    ആദ്യ പകുതിയിൽ വളരെ ഗാംഭീര്യത്തോടെ നിന്ന ഷേണായിയെ രണ്ടാം പകുതിയിൽ തണുപ്പൻ ആക്കിയ സംവിധായകൻ ക്ളൈമാക്സിൽ അതിമാനുഷികനാക്കി കളഞ്ഞു. ഒപ്പം തെലുങ്ക് സിനിമകളെ വെല്ലുന്ന ഒരു സംഘട്ടനവും. Tail end scenes കണ്ടപ്പോൾ ഇത്രയും ഭീകരനായ ഷേണായി എന്തിനാ പോലീസിനെ ഭയന്ന് നടന്നതെന്നും തോക്ക് തിരികെ വാങ്ങാന്* നോക്കുന്നത് എന്ന സംശയം ബാക്കി. അതേ പറ്റി കൂടെ വന്ന സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് അവൻ രഞ്ജിത്തിനെ വിളിച്ചതിന്റെ ബാക്കി തെറിയാണ്. എന്റെ ഭാഗത്തും തെറ്റുണ്ട്. രണ്ടര മണിക്കൂർ തിയേറ്ററിൽ സഹിച്ചിരുന്നിട്ട് പുറത്തിറങ്ങിയ അവനെ വീണ്ടും ഈ സിനിമയെ പറ്റി ഓർമ്മിപ്പിക്കാൻ പാടില്ലായിരുന്നു.

    ബൈജുവിനെ പറ്റി പറയാതിരിക്കാൻ പറ്റില്ല. പുള്ളി കിടിലനായിട്ട് ചെയ്തു. കിടിലൻ കോമഡി ടൈമിംഗ്. ട്രൈലർ കണ്ടപ്പോൾ സിദ്ദിക്കും ഇന്ദ്രൻസും ഒക്കെ തകർക്കും എന്ന് തോന്നിയെങ്കിലും ഒന്നു ഉണ്ടായില്ല.
    മമ്മൂക്കയുടെ ഒരു "കാരിക്കാമുറി ഷൺമുഖൻ" ലെവലിൽ എത്തിക്കാമായിരുന്ന സാധനം നശിപ്പിച്ച് കയ്യിൽ തന്ന രഞ്ജിത് തിയേറ്ററിൽ അവസാനം കേട്ട കൂവൽ എന്ത് കൊണ്ടും അർഹിക്കുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  4. Likes vipi liked this post
  5. #3
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Thanks Vipi for the genuine review... vipi paranja kootukaran enikkum undayirunnu
    TEAM AVENGERS!!!!!

  6. Likes vipi liked this post
  7. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. Likes vipi liked this post
  9. #5
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  10. Likes vipi liked this post
  11. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks for the review


    Sent from my iPhone using Tapatalk



  12. Likes vipi liked this post
  13. #7
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Good review Vipi...Thanks

  14. Likes vipi liked this post
  15. #8

    Default

    for the review..
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  16. Likes vipi liked this post
  17. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    താങ്ക്സ് വിപി

  18. Likes vipi liked this post
  19. #10

    Default

    thank you for the review

  20. Likes vipi liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •