Page 1 of 2 12 LastLast
Results 1 to 10 of 11

Thread: സഖാവ് സിനിമ - നിരൂപണം By Aqildiego

  1. #1
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default സഖാവ് സിനിമ - നിരൂപണം By Aqildiego


    കൃഷ്ണൻ എന്ന് മാത്രമേ ഉള്ളോ ?? പേരിന്റെ വാലിൽ വേറെ ജാതി പേര് ഒന്നുമില്ലേ ??

    എന്റെ ജാതിയോ വിശ്വാസമോ ആണ് അറിയേണ്ടതെങ്കിൽ പേരിന്റെ വാലിൽ അല്ല. പേരിന്റെ മുൻപിൽ സഖാവ്!! സഖാവ് കൃഷ്ണൻ....

    പീരുമേടിന്റെ തണുപ്പിന് തോൽപ്പിക്കാൻ കഴിയുന്നതല്ല ഒരു സഖാവിന്റെ ഞരമ്പിലൂടെ ഒഴുകുന്ന ചോരയുടെ ചൂട് !!


    ഇതാണ് സഖാവെന്ന സിനിമയുടെ എഴുത്തിലെ കരുത്ത്, ഇത്തരം സംഭാഷണങ്ങൾ മാത്രമല്ല നല്ല കെട്ടുറപ്പുള്ള തിരക്കഥ കൂടിയാണ് സഖാവിന്റേത്. പക്ഷെ സിദ്ധാർഥ് ശിവ എന്ന എഴുത്തുകാരന്റെ മിടുക്ക് അദ്ദേഹത്തിലെ സംവിധായകനിൽ പൂർണമായി കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. സംവിധായകന്റെ കാര്യം പിന്നീട് പറയാം.

    സിനിമയിലേക്ക് വരാം. ടൈറ്റിൽ കാർഡിലെ വിപ്ലവ ഗാനം തന്ന ആവേശത്തിനു ശേഷം മന്ദ ഗതിയിലാണ് സിനിമയുടെ സഞ്ചാരം ഫ്ലാഷ്ബാക് സീനുകൾ വരെ അത് തുടർന്നു..പിന്നീടല്ലേ സഖാവ് ശരിക്കും സഖാവ് ആയത്.. ക്ലൈമാക്സ് വരെ ആ താളം നില നിർത്താൻ ആയി മികച്ച ക്ലൈമാക്സും ചിത്രത്തിന് മുതൽക്കൂട്ടാണ്.

    സഖാവിന്റെ കപ്പിത്താൻ - സിദ്ധാർഥ് ശിവ

    സിനിമയുടെ ട്രീറ്റ്മെന്റ് ഏത് വിധത്തിൽ വേണമെന്ന് അറിയാതെ നിൽക്കുന്ന സംവിധായകനെ പലയിടത്തും കാണാം.. രഞ്ജിത്ത് സിനിമകളിലെ സംഭാഷണ - രംഗ സാദൃശ്യവും ഒരു സീനിൽ സഖാവ് കൃഷ്ണന്റെ അൽപ നേരമുള്ള അമാനുഷികതയും സിനിമയ്ക്ക് ചേരാതെ പോയി..എന്നാലും കഥയെ കൃത്യമായ തലത്തിലേക്ക് പ്ലേസ് ചെയ്തതും, മികച്ച കാസ്റ്റിംഗും, അണിയറ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നതിൽ കാണിച്ച കണിശതയും സംവിധായകന്റെ പ്ലസ് പോയിന്റ് ആണ്.

    ജോർജ് സി വില്യംസ് - മോഹിപ്പിക്കുന്ന ഫ്രയിമുകൾ

    പീരുമേടിൽ പച്ച പുതച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ചെങ്കൊടി ഉയർത്തിപ്പിടിച്ച സഖാക്കൾ നിര നിരയായി പോകുന്നു, ജോർജ്* സി വില്യംസിന്റെ ക്യാമറയിലൂടെ ഈ കാഴ്ച കാണാൻ വല്ലാത്തൊരു ചന്തമാണ്*. ചുവപ്പ് മാത്രമല്ല കറുപ്പും, കൃഷ്ണന്റെ വികാരങ്ങളും എന്തിനു സിനിമയിലെ ഓരോ ഫ്രയ്മിലും അദ്ദേഹത്തിന്റെ ദൃശ്യ പരിചരണ മികവ് വ്യെക്തമാണ്!!

    പ്രശാന്ത് പിള്ള എന്ന മാന്ത്രികൻ !!

    ലിജോയുമായുള്ള കോമ്പിനേഷനിലല്ലാതെ വലിയ ഹിറ്റുകളോ , എല്ലാവരും അറിയപ്പെടുന്ന സംഗീത സംവിധായകനോ ഒന്നുമല്ല പ്രശാന്ത്..പക്ഷെ ഇവിടുന്നങ്ങോട്ട കഥയൊക്കെ മാറും. ടൈറ്റിൽ കാർഡിലെ വിപ്ലവ ഗാനം തൊട്ട് ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം വരെ സിരകളിൽ ആവേശം പടർത്തും. കഥയുടെ ഉള്ളടക്കത്തോട് ചേർന്ന് നിൽക്കുന്ന സംഗീതം. സഖാവ് കൃഷ്ണൻ കാണിക്കുന്ന ആവേശം പ്രേക്ഷകർക്കും അനുഭവിപ്പിക്കാൻ പ്രശാന്ത് വഹിച്ച പങ്ക് വളരെ വലുതാണ്

    നിവിൻ പോളി എന്ന പ്രൊഫഷണൽ

    പുതിയ സഖാവ് കൃഷ്ണനെ നിവിൻ നന്നായി തന്നെ അവതരിപ്പിച്ചു. പക്ഷേ പഴയ സഖാവ് കൃഷ്ണനെ പൂർണതയിലെത്തിക്കാൻ നിവിന് ആയില്ല..ദീർഘമായ സംഭാഷങ്ങൾ ഭംഗിയായി പറയാനും പക്വതയുള്ള ഭാവങ്ങൾ കാണിക്കാനും നിവിൻ ഒരുപാട്
    മുൻപോട്ട് പോകേണ്ടതുണ്ട്. പക്ഷേ ഇതിനെയെല്ലാം മറികടന്നു കൊണ്ടുള്ള " പ്രൊഫെഷണൽ ആറ്റിട്യൂട്". അത് സമ്മതിച്ചേ പറ്റു. നിലവിൽ മലയാളത്തിലെ ഏറ്റവും പ്രൊഫെഷനലായ നടന്മാരിൽ ഒരാൾ.തുടക്കത്തിൽ കൊമേർഷ്യൽ ചേരുവകളുടെ പുറകെ മാത്രമായി നടന്നിരുന്നുവെങ്കിൽ ഇന്ന് ക്വാളിറ്റി സിനിമകളുടെയും പരീക്ഷണ സ്വഭാവമുള്ള സിനിമകളുടെയും പുറകെ നടന്നു കൃത്യമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലേക്കുള്ള ചുവടുമാറ്റം അഭിനന്ദനം അർഹിക്കുന്നതാണ്.

    സിനിമയിൽ എന്നെ ആകർഷിച്ച മറ്റൊരു കാര്യം മേക് അപ്പ് ആണ്.. എന്തൊരു നാച്ചുറാലിറ്റി ആണ്.. സഖാവ് ഇ എം സിനോട് സാമ്യമുള്ള നിവിന്റെ ഒരു വേഷം ഗംഭീരം ആയിരുന്നു.. കൂടാതെ ബിനു പപ്പു ചെയ്ത പോലീസ് ഓഫീസറുടെ വേഷവും ഇതിനോട് ചേർത്ത് വെയ്ക്കാവുന്നതാണ്.

    മൊത്തത്തിൽ സഖാവ് മികച്ചൊരു സിനിമ അനുഭവമാണ്. സഖാക്കൾക്ക് സിരകളെ കോരിത്തരിപ്പിക്കുന്ന വിപ്ലവവും..

    ത്യജിക്കണം പുഴുത്ത പൂതലിച്ച മച്ചകം ...............
    തകർക്കണം തുരുമ്പെടുത്ത പൂർവകാല ജാലകം....... :ഫീൽ ദി ബിജിഎം:

    3.5/5
    Where continuity breaks there begins creativity ”›

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Visitor
    Join Date
    Oct 2016
    Location
    Odayam Varkala
    Posts
    42

    Default

    first half lag undennu parayunnu

  4. #3
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks 4 d rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  5. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks BHai...Kidu Review...

  6. #5
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks machane

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........


    സിനിമയിൽ എന്നെ ആകർഷിച്ച മറ്റൊരു കാര്യം മേക് അപ്പ് ആണ്.. സഖാവ് ഇ എം സിനോട് സാമ്യമുള്ള നിവിന്റെ ഒരു വേഷം ഗംഭീരം ആയിരുന്നു.
    Ithu vere oru review il E. K. Nayanar nodu saamyam ulla kidilan makeup ennu kandau......

  8. #7
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by ClubAns View Post
    Thanks for the Review.........




    Ithu vere oru review il E. K. Nayanar nodu saamyam ulla kidilan makeup ennu kandau......

    Ente ormayil emsine pole anu thonniye....

    Pinne narach mudi oru kannada ithu nayanarkum undayallo.. Pinne melinja shareeram kashandi kooduthal keri irunnu ennanu orma.. (nivin) ipo confusion ayallo.. :mmm:
    Where continuity breaks there begins creativity ”›

  9. #8
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by ClubAns View Post
    Thanks for the Review.........




    Ithu vere oru review il E. K. Nayanar nodu saamyam ulla kidilan makeup ennu kandau......

    Ente ormayil emsine pole anu thonniye....

    Pinne narach mudi oru kannada ithu nayanarkum undayallo.. Pinne melinja shareeram kashandi kooduthal keri irunnu ennanu orma.. (nivin) ipo confusion ayallo.. :mmm:
    Where continuity breaks there begins creativity ”›

  10. Likes ClubAns, Malik liked this post
  11. #9

    Default

    First half nalla lagund....

  12. #10

    Default

    thanks bhai....

    good review
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •