Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Bahubali 2 review - ഏജ്*ജാതി പടം!!!

  1. #1
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default Bahubali 2 review - ഏജ്*ജാതി പടം!!!


    ദുബായ് സമയം വൈകീട്ട് 5 മണി


    ഇന്നലെ ബുക്ക് ചെയ്ത ടിക്കറ്റ് പ്രിന്റ് എടുത്തു ഞാൻ ദെയ്*റ സിറ്റി സെന്ററിലെ vox സിനിമയിലെ 19 ആം നമ്പർ സ്*ക്രീനിലെ എനിക്ക് വേണ്ടി കാത്തു വെച്ച സീറ്റിൽ കയറി ഇരിപ്പുറപ്പിച്ചു..


    ചെറുതായി ഷോർട്ട് സൈറ്റ് ഉള്ളത് കൊണ്ട് സിനിമ കാണുമ്പോൾ മാത്രം ഉപയോഗിക്കാൻ ഒരു കണ്ണട കയ്യിൽ കരുതാറുള്ള എനിക്ക് പക്ഷേ ഈ സിനിമ കാണാൻ കണ്ണട വേണ്ടി വന്നില്ല.. കാരണം പിന്നിലുള്ള ടിക്കറ്റ് ഒക്കെ മറ്റുള്ളവർ എടുത്തു പോയിരുന്നത് കൊണ്ട് ഏതാണ്ട് സ്*ക്രീനിന്റെ അടുത്തു തന്നെ എനിക്ക് ഇരിക്കാൻ സ്ഥലം കിട്ടിയിരുന്നു...


    പെട്ടി വരാൻ വൈകിയത് കൊണ്ടാണോ എന്നറിയില്ല.. 20 മിനിറ്റ് താമസിച്ചാണ് പടം തുടങ്ങിയത്..


    ഒന്നാം ഭാഗം നിർത്തിയിടത്തു നിന്ന് തന്നെ രണ്ടാം ഭാഗം തുടങ്ങി.. ഫ്*ളാഷ് ബാക്ക് സീനുകൾ... കട്ടപ്പയുടെ ശബ്ദത്തിൽ അതിനു വിവരണം...


    അമരേന്ദ്ര ബാഹുബലിയെ രാജ ഭരണവും, പൽവാർ തേവനെ സേനാ നായക സ്ഥാനവും ഏൽപ്പിക്കാൻ തീരുമാനിച്ച ശേഷമുള്ള പൽവാർ തേവന്റേയും അച്ഛന്റെയും കുതന്ത്രങ്ങളും ഗൂഡാലോചനകളും പുരോഗമിക്കുന്നു... അതിനിടക്ക് ബാഹുബലിക്ക് വിവാഹാലോചനകൾ നടത്തുന്ന അമ്മ ശിവകാമി.. ബാഹുബലിയുടെ സ്ഥാനാരോഹണത്തിനു മുൻപ് ദിഗ്വിജയം നടത്തി വരാൻ ശിവകാമി ബാഹുബലിയോട് നിർദ്ദേശിക്കുന്നു.. "തിരിച്ചു വരുന്നതിനുള്ളിൽ അനുയോജ്യയായ പെണ്ണിനെ നിനക്ക് വേണ്ടി ഞാൻ കണ്ടെത്തിയിരിക്കും" എന്ന് പറഞ്ഞാണ് ശിവകാമി ബാഹുബലിയെ യാത്രയാക്കുന്നത് ..


    അങ്ങനെ അമരേന്ദ്ര ബാഹുബലിയും, കൂടെ കട്ടപ്പയും യാത്രയാവുന്നു.. അവർ മറ്റൊരു ദേശത്തു ചെന്നെത്തുന്നു.. അവിടെ വെച്ച് ദേവസേന (അനുഷ്ക)യുടെ ഇൻട്രോ... ആ ദേശത്തെ രാജകുമാരിയായ ദേവസേനയെ ആക്രമിക്കാൻ വരുന്ന ഒരു സംഘം.. അവരുമായി യുദ്ധം ചെയ്തു അവരെ പരാജയപ്പെടുത്തുന്ന ദേവസേന.. അവിടെ വേഷപ്രച്ഛഹ്നരായി എത്തുന്ന ബാഹുബലിയും, കട്ടപ്പയും.. ഇത് തന്റെ മരുമകൻ ആണെന്നും, അവൻ മന്ദബുദ്ധി ആണെന്നും പറഞ്ഞു ആ രാജ കൊട്ടാരത്തിൽ അവർക്കെന്തെങ്കിലും ജോലി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു കട്ടപ്പ.. അങ്ങനെ ദേവസേനയുടെ തീരുമാനപ്രകാരം അവർ അവിടെ കയറിപ്പറ്റുന്നു...


    പിന്നീട് ബാഹുബലിയും ദേവസേനയും എങ്ങനെ ഇഷ്ടത്തിലാവുന്നു... അതിനിടയിൽ പൽവാർ തേവനും അച്ഛനും കൂടി എങ്ങനെ ശിവകാമിയെ തെറ്റിദ്ധരിപ്പിച്ചു ബാഹുബലിക്കെതിരെ തീരുമാനങ്ങൾ എടുപ്പിക്കുന്നു ...അമരേന്ദ്ര ബാഹുബലിക്ക് എന്ത് സംഭവിക്കുന്നു... അവസാനം എല്ലാത്തിനും എങ്ങനെ മികച്ച രീതിയിലുള്ള അന്ത്യം ഉണ്ടാവുന്നു എന്നൊക്കെ അറിയാൻ എല്ലാവരും സിനിമ കാണുക തന്നെ വേണം.


    മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും ബാഹുബലി എന്ന സിനിമയുടെ പ്രധാന ഘടകങ്ങളല്ല.. എന്ത് ബോംബ് കഥ ആയാലും കാണുന്നവൻ കണ്ണ് തള്ളി അന്തം വിട്ടിരിക്കുന്ന രീതിയിൽ എടുക്കാൻ കഴിവുള്ള ഒരു സംവിധായകന്റെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ കഥയും കഥാപാത്രങ്ങളുമൊക്കെ ആ സംവിധായകന്റെ കയ്യിലെ ഒരുപാട് റോ മെറ്റീരിയൽസിൽ ചിലതു മാത്രമായി മാറുന്നു.. പക്ഷേ എങ്കിലും ഒന്നാം ഭാഗത്തേക്കാൾ മികച്ച ഒരുപാട് മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ രണ്ടാം ഭാഗം. മരിച്ചു കിടക്കുന്നവർ പോലും എഴുന്നേറ്റു നിന്ന് കയ്യടിച്ച ശേഷം മരിച്ച കാര്യം ഓർമ്മ വരുമ്പോൾ മാത്രം ചമ്മിപ്പോയി വീണ്ടും കിടക്കുന്ന തരത്തിലാണ് ചില സീനുകൾ ചെയ്തു വെച്ചിരിക്കുന്നത്. ഒരുത്തന്റെ തല വെട്ടുന്ന ഒരു സീൻ ഉണ്ട്.. ഇപ്പോൾ വെട്ടും എന്ന് നമുക്കെല്ലാം മനസ്സിലാവും.. എന്നാലും ആ സീൻ കണ്ടു കഴിഞ്ഞാൽ നമ്മൾ അറിയാതെ കയ്യടിച്ചു പോകും.. മൊട്ടത്തല അടിച്ചു പോയാൽ പോലും തലയിൽ വീണ്ടും മുടി കിളിർത്തു ആ മുടി വരെ എഴുന്നേറ്റു നിന്ന് ഡാൻസ് ചെയ്തു പോകും... അപ്പൊ പിന്നെ കൈ കാലുകളിലെ മുടിയുടെ കാര്യം പറയേണ്ടതില്ലല്ലോ..


    വെറും വിഷ്വൽ ട്രീറ്റ് മാത്രം പ്രതീക്ഷിച്ചു പോകുന്ന നമുക്ക് അതൊന്നുമില്ലാതെയും സൂപ്പർ ഹിറ്റ് ആകാൻ പാകത്തിലുള്ള ഒരു കഥയും, ഒന്നാം ഭാഗത്തിലെയും രണ്ടാം ഭാഗത്തിലെയും എല്ലാ സംഭവങ്ങളെയും പൂർണ്ണതയിൽ എത്തിക്കുന്ന മികച്ച തിരക്കഥയും, അവസാനം ഇനിയും ഒരുപാട് ഭാഗങ്ങൾ ഈ ചിത്രത്തിന്
    ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചു പോകുന്ന തരത്തിലുള്ള അനുഭവവും സമ്മാനിച്ചു കൊണ്ട് തന്നെയാണ് ബാഹുബലിയുടെ ഈ രണ്ടാം ഭാഗം അവസാനിപ്പിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം..


    എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.. എങ്കിലും സത്യരാജ്, അനുഷ്ക, രമ്യാകൃഷ്ണൻ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. സത്യരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്ന് കട്ടപ്പയെ നിസ്സംശയം പറയാം.. അംഗീകാരങ്ങൾ അർഹിക്കുന്ന പ്രകടനം... കുറച്ചു കാലം മുൻപ് ഏതോ ഒരു ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം അമിതമായി വർധിപ്പിച്ച അനുഷ്ക ഈ സിനിമയിൽ തമന്നയോളം മെലിഞ്ഞിരിക്കുന്നത് കണ്ട് ശെരിക്കും അത്ഭുതം തോന്നി. കഥാപാത്രങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്യാൻ നടിമാർക്കും കഴിയും എന്ന് അനുഷ്ക തെളിയിച്ചു..


    പ്രഭാസും റാണയും തങ്ങളുടെ വേഷം നന്നായി ചെയ്*തെങ്കിലും അവരുടെ കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടാവാം... ഈ ചിത്രത്തിൽ അവരുടെ അഭിനയത്തേക്കാൾ ആ രണ്ടു ശരീരങ്ങൾ തന്നെയായിരുന്നു ആവശ്യം.. അതിനു വേണ്ടി അവരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നു ചിത്രം കണ്ടാൽ നമുക്ക് മനസ്സിലാവും..


    റേറ്റിംഗ്: 5/5


    വിധി: ഇതിന്റെ വിധിയല്ല.. ഇത് കാണാത്തവരുടെ വിധിയാണ് ശരിക്കും വിധി..
    Last edited by The Megastar; 04-28-2017 at 12:47 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thanks Bhai

  4. Likes The Megastar liked this post
  5. #3

    Default

    Sarcasm ano....review vaayichilla...rating and vidhi nokki

  6. Likes The Megastar liked this post
  7. #4
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    Thanks bhai

    Sent from my SM-G925F using Tapatalk

  8. Likes The Megastar liked this post
  9. #5
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by Sal kk View Post
    Sarcasm ano....review vaayichilla...rating and vidhi nokki
    Athenthaa ninakku vaayichaal..

  10. #6

    Default

    Quote Originally Posted by The Megastar View Post
    Athenthaa ninakku vaayichaal..
    Njammal nale vayicholam

  11. #7
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by Sal kk View Post
    Njammal nale vayicholam
    Antha bhayam irukkattum..

  12. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by The Megastar View Post
    Athenthaa ninakku vaayichaal..
    ഞാനും വായിക്കില്ല ....... എന്നാലും താങ്ക്സ്

  13. Likes The Megastar liked this post
  14. #9
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by wayanadan View Post
    ഞാനും വായിക്കില്ല ....... എന്നാലും താങ്ക്സ്
    വായിക്കണ്ട .. താങ്ക്സ് മതി..

  15. #10

    Default

    thanks... .

  16. Likes The Megastar liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •