Results 1 to 7 of 7

Thread: Comrade In America-CIA **A Late Review**

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Thumbs up Comrade In America-CIA **A Late Review**


    Theater : PVR lulu
    Time : 9:00
    Status : 90%

    റിവ്യൂ ഇടാൻ വൈകിയതിന്റെ സാഹചര്യം :
    ഒരുപാട് റിവ്യൂ ഈ ചിത്രത്തിന് ആദ്യമേ വന്നു കഴിഞ്ഞു. റിവ്യൂ എല്ലാം കണ്ടപ്പോ പടത്തിനു പോകാൻ ഒരു മടി തോന്നി, കാരണം ഒരു മിക്സഡ് റിവ്യൂ ആണ് വന്നത്. അതുകൊണ്ട് തന്നെ ലക്*ഷ്യം റിലീസ് ചെയ്തട്ടു പോകാം എന്ന് കരുതി. ഇന്നലെ ലക്*ഷ്യം പ്രതീക്ഷക്കു ഒത്തു ഉള്ള ചിത്രം അല്ലാതെ ഇരുന്നത് കൊണ്ടേ ഇന്ന് ഇതിനു തന്നെ കേറി.
    " തുടക്കമേ പറയാം, നെഗറ്റീവ് അഭിപ്രായം കേട്ട് കൊണ്ട് വെല്യ പ്രതീക്ഷ ഇല്ലാതെ ആണ് ഞാൻ ചിത്രത്തിന് പോയത്. പ്രേതെകിച്ചു രണ്ടാം ഭാഗം അത്ര പോരാ എന്നൊരു അഭിപ്രായം വന്നു. അതുകൊണ്ടാണോ എന്ന് അറിയില്ല പടം എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു. പക്ഷെ തിയേറ്ററിൽ ഇഷ്ടപെടാത്ത ആൾക്കാരും ഉണ്ടായിരുന്നു. എനിക്ക് ആദ്യ ഭാഗവും രണ്ടാം ഭാഗവും രണ്ടു വ്യത്യസ്ത രീതിയിൽ പിടിച്ചത് വളരെ രസകരമായി തോന്നി. " റിവ്യൂ ഇടേണ്ട എന്ന് കരുതിയാണ് പടത്തിനു പോയത്. പക്ഷെ പടം കണ്ടപ്പോൾ മനസ് മാറി.

    ആദ്യ പകുതി സാധാരണ ദുല്ഖര് പടങ്ങളിലെ പോലെ പോയി. ക്യാമ്പസ്, വീട്ടുകാരിൽ അച്ഛനോ അമ്മയോ ആയി എന്തേലും പ്രശനം, അല്ലെങ്കിൽ അവരുടെ ചിന്തക്ക് വിപരീതം ചിന്തിക്കുന്ന മകൻ,അതിനിടയിൽ റൊമാൻസ്, നാട്ടുകാരുടെ കണ്ണിലുണ്ണി ആയ ഒരു സഖാവ്, കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വെക്തി..അങ്ങനെ ആദ്യ പകുതി സാധാരണ ഒരു ചിത്രം പോലെ പോകുന്നു. അതി മനോഹരമായ ഒരു ഇൻട്രൊഡക്ഷൻ ആണ് ദുല്ഖറിന് ലഭിച്ചത് (ഫാൻസ്* അത് ആഘോഷിക്കാനുണ്ടായി),അതുപോലെ താനെ മകൻ അച്ഛൻ തമ്മിൽ ഉള്ള ബന്ധം നല്ല ആഴത്തിൽ പ്രേക്ഷകർക്ക് മനസിലാകും വിധം ചിത്രീകരിച്ചു. അച്ഛന്റെ റോളിൽ സിദ്ദിഖ് ശെരിക്കും മികച്ചു നിന്ന്, വേറെ പാർട്ടി ചിന്തകൾ ആയിട്ടും ,മകന്റെ സ്ഥാനം മകന് തന്നെ ഉള്ളതാണ് എന്ന് തെളിയിക്കുന്ന ഒരുപാടു മുഹൂർത്തങ്ങൾ ഉണ്ട്. അൽപ്പം നർമത്തോട് കൂടി ആദ്യ പകുതി ഒരു ടിപ്പിക്കൽ സിനിമയ്ക്കു വേണ്ട എല്ലാ ഫോർമുല കൊണ്ട് സജീവമാണ്. ഇതുകൊണ്ടാകണം ഫാന്സിനും പ്രേക്ഷകർക്കും ആദ്യ പകുതി അധികം ഇഷ്ടമായത്.

    രണ്ടാം പകുതി നായകൻ നായികക്ക് വേണ്ടി ഉള്ള യാത്രയാണ്. പക്ഷെ ഇത്തവണ നീലാകാശം പോലെ യാത്ര ബൈക്കിൽ അല്ല.കള്ളത്തരം കാണിച്ചു അമേരിക്കയിൽ കേറാൻ ശ്രെമിക്കുന്നതിന്റെ കഷ്ടപാടാണ്. അതുകൊണ്ട് തന്നെ പടം പെട്ടാണ് അതിന്റെ എന്റർടൈൻമെന്റ് സ്പീഡിൽ നിന്ന് ഒരു കഷ്ടതകൾ നിറഞ്ഞ യാത്രയിലേക്കു മാറി. തമാശ രംഗങ്ങൾ അതോടെ ഇല്ലാതെ ആയി. അതുവരെ ഒരു സാധാരണ സിനിമയിൽ ആഘോഷിക്കാൻ ഉള്ള ഫോർമുലകൾ വെച്ച് പോയ ചിത്രം പതുക്കെ സീരിയസ് ആയി. ഇതൊക്കെ ആകണം പടം പലർക്കും ഇഷ്ടമാകാതെ പോയത്..ശെരിയാണ് ചില രംഗങ്ങൾ എല്ലാം എത്തുമ്പോൾ നമുക്ക് അൽപ്പം ലാഗ് അനുഭവപ്പെടും. പക്ഷെ ഡയറക്ടർ അതികം വെറുപ്പിക്കാതെ കണക്ട് ചെയ്തു എടുത്തു എന്നാണ് എന്റെ ഒരു വിശ്വസം . രണ്ടാം പകുതി ആണ് ശെരിക്കും അമൽ നീരദ് എന്ന ഡിറക്ടറുടെ കഴിവ് ക്യാമെറയിൽ കാണുന്നത്. മനോഹരമായ വിഷുവൽസ് ആയിരുന്നു. നല്ല റിയലിസ്റ്റിക് ആയി ചിത്രീകരിച്ചട്ടുണ്ട്. മോശമല്ലാത്ത നല്ലൊരു ക്ലൈമാക്സും ഉണ്ട്.

    My Rating : 3/5(ഒരു അടിപൊളി സ്റ്റൈലിഷ് എന്റെർറ്റൈനെർ മാത്രം പ്രതീക്ഷിച്ചു പോയാൽ നിങ്ങള്ക്ക് പടം ഇഷ്ടം ആകില്ല. നല്ല നിലവാരം ഉള്ള ബാക് ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു. നല്ലൊരു നാച്ചുറൽ മൂവി അതികം പ്രതീക്ഷ ഇല്ലാതെ കാണാൻ പോയാൽ എന്തായാലും നിങ്ങള്ക്ക് ഇഷ്ടപെടും..ഒരു വടക്കൻ സെൽഫി ഒക്കെ ഉള്ള ചിത്രം പോലെ രണ്ടാം പകുതി യാത്ര ആണ് ,പക്ഷെ അത് രസകരമായ ഒരു യാത്ര ആക്കുവാൻ അമൽ നീരദ് ശ്രെമിച്ചട്ടുണ്ട്. പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നത് ഓരോരുത്തരുടേം കാഴ്ച പാട് അനുസരിച്ചു ഇരിക്കും. പടം കഴിഞ്ഞു പ്രേതെകിച്ചു കൂവലോ കയ്യടിയോ കണ്ടില്ല..ചില്ലർ ഇടയ്ക്കു സമയം നോക്കുന്നത് കണ്ടു. പടം മൊത്തം 134 മിനിറ്റ് ഉണ്ട് (2hr:14 minutes). ദുല്ഖറിന്റെ കാരിയർ ബെസ്ററ് എന്നൊന്നും പറയാൻ പറ്റില്ല . പക്ഷെ പതിവ് പോലെ അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ നല്ല പോലെ അഭിനയിച്ചു. ഇടയ്ക്കു നിവിൻ പോളിയുടെ "റിച്ചി " മൂവിയുടെ ടീസർ വന്നു, അതിൽ തിയേറ്റർ ശെരിക്കും ഒന്നും ആഘോഷിക്കുന്നുണ്ടായി.)
    Last edited by fun4hunt; 05-07-2017 at 03:14 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,057

    Default

    thanks.....
    .

  4. Likes fun4hunt liked this post
  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks...

  6. Likes fun4hunt liked this post
  7. #4
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Thanks...............

  8. Likes fun4hunt liked this post
  9. #5
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thank you guys for the support

  10. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #7
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by ClubAns View Post
    Thanks for the Review.........
    You are welcome

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •