Originally Posted by
wayanadan
മമ്മൂട്ടിക്കെതിരായ വ്യക്തിഹത്യ; വുമന്‍* ഇന്‍* സിനിമാ കളക്ടീവിന്റേത് തരംതാണ പ്രവര്*ത്തി; വനിതാ താരസംഘടനക്കെതിരെ സിനിമാ മേഖലയില്‍* നിന്നും പ്രതിഷേധം ശക്തം
കസബ വിവാദത്തില്‍* മെഗാ സ്റ്റാര്‍* മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിച്ച വുമന്‍* ഇന്‍* സിനിമാ കളക്ടീവിനെതിരെ സോഷ്യല്‍*മീഡിയയില്‍* പ്രതിഷേധം ശക്തം. വുമന്‍* കളക്ടീവിന്റെ നിലപാട് തരംതാണതാണെന്ന അഭിപ്രായം മലയാള സിനിമാ മേഖലയില്‍* നിന്നും ഉയര്*ന്നിട്ടുണ്ട്.
സംഭവത്തില്‍* നടന്* അനില്‍* പി നെടുമങ്ങാട് പ്രതികരിച്ചത് ഇങ്ങനെ:
വളരെ തരംതാണ പ്രവര്*ത്തിയായി WCC. പാര്*വതി-കസബ വിഷയത്തില്‍* എത്രയോ മാന്യമായും സമചിത്തതയോടുമാണ് ശ്രീ മമ്മൂട്ടി പ്രതികരിച്ചത്. അതിനു ശേഷവും WCC തുടരുന്ന നിലപാട് അപഹാസ്യമാണ്.
ദാര്‍*ശനിക കാഴ്ചപ്പാടോ ശക്തമായ രാഷ്ട്രീയ നിലപാടുകളോ ഇല്ലാത്ത മൂന്നാംകിട അപരാധം പറച്ചിലില്‍* ശ്രദ്ധിക്കുന്ന ഒരു വ്യക്തിയിലേക്ക് WCC നേതൃത്വം ചുരുങ്ങിയതാണ് ഈ അധപതനം. തരംതാണ വ്യക്തിഹത്യ മാത്രം അടങ്ങിയ ആ ലേഖനം ഷെയര്‍* ചെയ്തതിലൂടെ അവരോടു ഉണ്ടായിരുന്ന ബഹുമാനം പോവുകയാണു ചെയ്തതു.
മാധ്യമപ്രവര്*ത്തക സുനിത ദേവദാസ് എഴുതിയ പ്രതികരണം ഷെയര്‍* ചെയ്തുകൊണ്ടാണ് അനിലിന്റെ മറുപടി.