Page 1 of 2 12 LastLast
Results 1 to 10 of 11

Thread: തൊണ്ടി മുതലും ദൃക്*സാക്ഷിയും-Watchable entertainer

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Smile തൊണ്ടി മുതലും ദൃക്*സാക്ഷിയും-Watchable entertainer


    Theater : Kodungaloor Carnival
    Showtime : 1:30 pm
    Status : 70 %

    തൊണ്ടി മുതലും ദൃക്*സാക്ഷിയും - പേരിനോട് 100 ശതമാനം നീതി പുലർത്തുന്ന ഒരു കഥ. പക്ഷെ ചിത്രം അതിൽ മാത്രം ഒതുങ്ങി പോയോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.
    ദിലീപ് പോത്തന്റെ ചിത്രം,അതും മഹേഷിന്റെ പ്രെതികരം പോലെത്തെ ഒരു വിജയ ചിത്രത്തിന് ശേഷം സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രം. അതാണ് പലർക്കും ഈ സിനിമയോട് ഉള്ള ഒരു ആകർഷണം. ഒരു സംവിധായകന്റെ കഴിവ് ഒരിക്കൽ കൂടെ തെളിയിക്കുകയാണ് ഈ ചിത്രം. ചിത്രത്തിൽ എടുത്തു പറയേണ്ടത് കാമറ ഉപയോഗിച്ചിരിക്കുന്ന രീതിയും ,നാട്ടിൻപുറത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കാൻ സംവിധായകൻ കാണിച്ച കഴിവും ആണ്. ഇത് പ്രെത്യേക അഭിനന്ദനം അർഹിക്കുന്ന ഘടകം തന്നെയാണ്. സാധാരണ ആൾക്കാരുടെ കൊച്ചു കൊച്ചു സ്വഭാവ പെരുമാറ്റങ്ങൾ നല്ല പോലെ വീക്ഷിച്ചു അത് സിനിമയുടെ ഭാഗമായി ചേർത്തത് നർമ്മത്തിന് ഒപ്പം യാഥാർഥ്യവും നിറച്ചതാക്കി.

    ഇനി കഥയിലേക്ക്* വരാം. ഇതൊരു സുരാജ് ചിത്രമാണ്. ഒരു സാധാരണക്കാരൻ ഒരു സാധാരണ കാരിയായ പെൺകുട്ടിയെ സ്നേഹിച്ചു കല്യാണം കഴിച്ചു സ്വന്തമായി ജീവിക്കാൻ അന്യ നാട്ടിൽ വരുന്നു. പെണ്ണിന്റെ വീട്ടുകാർ വിവാഹം എതിർക്കുന്നതും നാട് വിടാൻ ഉള്ള ഒരു കാരണം ആണ്. അങ്ങനെ ഉള്ള അവരുടെ യാത്രയിൽ ഒരു മോഷണം നടക്കുകയും അതിലൂടെ ഫഹദിന്റെ കഥാപാത്രം ചിത്രത്തിലേക്ക് കടന്നു വരുന്നു. മോഷണം കൈയോടെ പിടിച്ച ദൃക്*സാക്ഷികൾ ആണ് സൂരാജ്ഉം പെണ്ണും. തുടർന്ന് മോഷണ വസ്തുവിന് ആയുള്ള തിരച്ചിലും പോലീസ് സ്റ്റേഷനിൽ ഉള്ള സംഭവ വികാസങ്ങളും ആണ് ചിത്രം.ഫഹദിനെ സ്*ക്രീനിൽ പ്രെസെന്സ ഉണ്ടെങ്കിലും,സംഭാഷണം കുറവാണു.പക്ഷെ അഭിനയത്തിൽ സംഭാഷണ കുറവിന്റെ ഒരു അംശം പോലും കാണിക്കാതെ ഫഹദ് സുരാജിനെ ഒപ്പം നിറഞ്ഞു നിന്നു. ഇന്റർവെൽ ബ്ലോക്കിൽ ഫഹദിന്റെ ഒരു ചിരിയുണ്ട്, ഒരു ഡയലോഗ് പോലും പറയാതെ എല്ലാം വ്യക്തം ആക്കുന്ന ഒരു മുഖ ഭാവം തന്നെ ആയിരുന്നു അത്. അതിനു ഈ നടനെ സമ്മതിച്ചേ പറ്റു. സുരാജ് തന്റെ റോൾ നല്ല പോലെ ചെയ്തു. ആക്ഷൻ ഹീറോ ബിജുവിലെ പോലെത്തെ ഒരു അഭിനയ രീതി.

    ഒരു മുഴു നീളൻ ഹാസ്യ ചിത്രം അല്ല ഇത്, എങ്കിലും അത്യാവശ്യം സന്ദർഭോചിതമായ ഹാസ്യ രംഗങ്ങൾ ആവശ്യത്തിന് ഉള്ളത് കൊണ്ട് തന്നെ, ബോർ അടിച്ചു തുടങ്ങ്യ ചില രംഗങ്ങൾ വെല്യ പ്രേശ്നങ്ങൾ കൂടാതെ കടന്നു പോയി. എന്നാലും ചിത്രം കാണുന്ന ആർക്കും അൽപ്പം ലാഗ് അനുഭവപ്പെടുന്ന കൊറച്ചു രംഗങ്ങൾ ഉണ്ട്. അതിനാൽ തന്നെ എല്ലാവര്ക്കും ചിത്രം പൂർണമായും തൃപ്തി പെടണം എന്നില്ല. ഒരു പതിയെ പോകുന്ന ഹാസ്യം നിറഞ്ഞ കഥ ,പകുതി വെച്ച് പോലീസ് സ്റ്റേഷനിൽ മാത്രം ഒതുങ്ങി പോയി. രണ്ടാം പകുതി മുഴുവനും പോലീസ്*കാരും അവരുടെ ചിട്ടവട്ടങ്ങളും കാണിക്കുന്നതാണ് ചിത്രം. ആക്ഷൻ ഹീറോ ബിജുവിനെ ശേഷം പോലീസ് സ്റ്റേഷൻ ഇത്രയധികം ഉപയോഗിച്ച ഒരു ചിത്രം ഇതായിരിക്കും. പോലീസ് സ്റ്റേഷനിലെ എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ച്. ക്ലൈമാക്സ് ഒരു പൂർണതയിൽ എത്താത്ത രീതിയിൽ ആണ് അവസാനിപ്പിച്ചത്. എങ്ങനൊക്കെയോ ഒതുക്കി തീർത്ത പോലെ ആക്കി കഥയിലെ കേസും ക്ലൈമാക്സും. എന്തിരുന്നാലും ഇപ്പോൾ ഇറങ്ങ്യ ചിത്രങ്ങളിൽ കാണാൻ കൊള്ളാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് തൊണ്ടി മുതലും ദൃക്*സാക്ഷിയും. പ്രേതെക സംഭവ വികാസങ്ങൾ കൂടാത്ത ഒരു സാധാരണ ചിത്രം.

    ഇത് എല്ലാവര്ക്കും ഇഷ്ടപെടുന്ന ഒരു സിനിമ ആകണം എന്നില്ല,പ്രേതെകിച്ചു ചില കുടുംബ പ്രേക്ഷകർക്ക് അൽപ്പം എങ്കിലും മടുപ്പു തോന്നും. മഹേഷിന്റെ പ്രെതികരം മനസ്സിൽ കരുതി ആരും ഈ ചിത്രത്തിന് പോകരുത്. തിയേറ്ററിൽ ചില ചെറുപ്പക്കാരുടെ അഭിപ്രായവും കൊഴപ്പമില്ല എന്നുള്ള മട്ടിൽ ആയിരുന്നു,അല്ലാതെ വലിയ സംഭവം ആയി ആരും പറഞ്ഞു കണ്ടില്ല. സിനിമയ്ക്കു ശേഷം പ്രേതെക കയ്യടിയോ കൂവലോ ഉണ്ടായിരുന്നില്ല ..

    My Rating - 2.5-3/5 (ആവറേജും എബോവ് ആവറേജും ഇടയിൽ ആയി കരുതാം )
    Last edited by fun4hunt; 06-30-2017 at 05:29 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai...

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  5. #4
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Thanks bro..


  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxxxx bhai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Welcome guys..For the support

  8. #7
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks.....

  9. #8
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by Richard View Post
    Thanks.....
    Welcome friend..movie got good response

  10. Likes Richard liked this post
  11. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  12. #10
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •