ശ്യാമപ്രസാദിനൊപ്പം വീണ്ടും അനൂപ് മേനോൻ
പതിനാറ് വർഷത്തിന് ശേഷം സംവിധായകൻ ശ്യാമപ്രസാദ് അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ഒരുക്കുന്നു. 2001ൽ ശ്യാമപ്രസാദിന്റെ
മണൽനഗരം എന്ന സീരിയലിലൂടെ ആയിരുന്നു അനൂപ് മേനോൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. നായികയേയും മറ്റ് കഥാപാത്രങ്ങളേയും തീരുമാനിച്ചിട്ടുമില്ല. അനൂപ് മേനോൻ നായകനായ
കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ ശ്യാമപ്രസാദ് അതിഥിവേഷം ചെയ്തിരുന്നു.
യുവനടൻ നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ഹേയ് ജൂഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ശേഷമായിരിക്കും അനൂപ് മേനോനുമൊത്തുള്ള സിനിമ തുടങ്ങുക.
പ്രശസ്ത തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നിവിന്റെ നായികയാവുന്നത്.