ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തില്‍* നായകനായി അങ്കമാലി ഡയറീസ് നായകന്*!!!
ഈ വര്*ഷത്തിന്റെ തുടക്കം മലയാള സിനിമയെ ഞെട്ടിച്ചു കൊണ്ടായിരുന്നു. 86 പുതുമുഖങ്ങളുമായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രം പ്രേക്ഷക മനസിനേയും ബോക്*സ് ഓഫീസിനേയും കീഴടക്കി മുന്നേറി. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഒരുപിടി മികച്ച താരങ്ങളെയാണ് മലയാളത്തിന് ലഭിച്ചത്. ചിത്രത്തിലെ നായിക മോഹന്‍*ലാലിന്റെ നായികയായപ്പോള്‍* വില്ലന്‍* അപ്പാനി രവിയായി അഭിനയിച്ച ശരത്കുമാറിനും ലഭിച്ചു മോഹന്‍*ലാല്‍* ചിത്രം ഉള്*പ്പെടെ ഒരു പിടി ചിത്രങ്ങള്‍*. ഇപ്പോഴിതാ അങ്കമാലി ഡയറീസിലെ നായകന്* ആന്റണി വര്*ഗീസ് നായകനായി അടുത്ത ചിത്ര അണിയറയില്‍* ഒരുങ്ങുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം നിര്*മിക്കുന്നത്.
ലിജോ ജോസ് പല്ലിശേരിയുടെ സഹസംവിധായകനായിരുന്നു ടിനു പാപ്പച്ചന്* ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്റണി നായകനാകുന്നത്. അങ്കമാലി ഡയറീസിലും ടിനു പാപ്പച്ചന്* സഹസംവിധായകനായിരുന്നു. സ്വാതന്ത്ര്യം അര്*ദ്ധരാത്രിയില്* എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ബി ഉണ്ണികൃഷ്ണന്* നിര്*മാതാവായി അരങ്ങേറുകയാണ്. ലിജോ ജോസ് പല്ലിശേരിയും ചെമ്പന്‍* വിനോദും ചിത്രത്തിന്റെ സഹ നിര്*മാതാക്കളാണ്. ചെമ്പന്‍* വിനോദ് ചിത്രത്തില്‍* ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ കൂടുതല്‍* വിവരങ്ങള്‍* അണിയറ പ്രവര്*ത്തകര്* പിന്നാലെ പുറത്ത് വിടും.