Results 1 to 5 of 5

Thread: സൺഡേ ഹോളിഡേ-ഫീൽ ഗുഡ് എന്റർടെയിനർ

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default സൺഡേ ഹോളിഡേ-ഫീൽ ഗുഡ് എന്റർടെയിനർ


    തിയറ്റേർ: തൃശ്ശൂർ രവികൃഷ്ണ
    6:00 pm ഷോ
    40 % in FC

    ബൈസിക്കിൾ തീവ്സ് എന്ന ജിന്ന് ജോയിയുടെ ആദ്യ പടം ആവറേജ് അനുഭവമായിരുന്നു... സൺഡേ ഹോളിഡേയിലെ പാട്ടുകൾ ഒക്കെ ഇഷ്ടപ്പെട്ടത് കൊണ്ട് പ്രതീക്ഷയുളള പടമായിരുന്നു.. പ്രതീക്ഷിച്ച പോലെ ഒരു നല്ല ഫീൽ ഗുഡ് അനുഭവം. എല്ലാവരും നന്നായി പെർഫോം ചെയ്തു പ്രത്യേകിച്ച് ആസിഫ്.തന്റെ ഉള്ളിലെ നടനെ പാകപ്പെടുത്തിയെടുക്കാൻ ആസിഫ് ശ്രമിക്കുന്നതിന്റെ ഫലങ്ങൾ കാണാനുണ്ട്.ഒരേ താളത്തിൽ പോകുന്ന പടം ചിലപ്പോൾ ഒക്കെ വിരസതയ്ക്ക് വഴി തുറക്കുന്നുണ്ടെങ്കിലും ആൾക്കാരെ പിടിച്ചിരുത്താൻ ജിസ് ജോയിക്ക് കഴിഞ്ഞു. ക്ലിഷേ രംഗങ്ങൾ ആണെങ്കിൽ കൂടി തന്മയത്വത്തോടെ അവതരിക്കപ്പെട്ടിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയം നന്നായി പറഞ്ഞു പോയിരിക്കുന്നു. സാധാരണ ചില പടങ്ങൾ ക്ലൈമാക്സ് വരെ മികച്ചു നിന്നിട്ട് നിരാശപ്പെടുത്താറുണ്ട്, അത്തരം അവസ്ഥകളിൽ പടം എത്ര മികച്ചതാണെങ്കിലും സമ്മിശ്ര പ്രതികരണം സൃഷ്ടിക്കാറുണ്ട് ആളുകൾക്കിടയിൽ. എന്നാൽ ചില പടങ്ങൾ ഒരു ആവറേജ് രീതിയിൽ പോയിട്ട് മികച്ച ക്ലൈമാക്സ് കൊണ്ടും ശ്രദ്ധിക്കപ്പെടാറുണ്ട് .ഈ രണ്ടാമത്തെ ഗണത്തിൽ പെടുത്താവുന്ന പടമാണ് സൺഡേ ഹോളിഡേ. ക്ലൈമാക്സ് ഭാഗങ്ങൾ ഒത്തിരി ഇഷ്ടമായി. നല്ല കൈയടി ഉണ്ടായിരുന്നു പടത്തിന് ശേഷം. ഒരു ഹിറ്റെങ്കിലും ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു പാട് പ്രതീക്ഷിക്കാതെ പോയാൽ തീർച്ചയായും ഈ പടം നിരാശപ്പെടുത്തില്ല. മനസ്സ് നിറഞ്ഞ് ഇറങ്ങി വന്ന ഈ അടുത്ത കാലത്തെ ചുരുക്കം പടങ്ങളിൽ ഒന്നാണ് എനിക്കിത്

    റേറ്റിംഗ്: ഉദാരമായ 3.5/5

    Sent from my Lenovo A7020a48 using Tapatalk

  2. Likes Saathan, Cinema Freaken liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanxx Bhai..

  5. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  6. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks bhai
    .

  7. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •