Originally Posted by
Spark
കുറ്റപത്രം ചോര്‍*ന്നെന്ന ദിലീപിന്റെ പരാതിയില്‍* അന്വേഷണമില്ല
By Web Desk | 10:07 AM January 19, 2018
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍*ന്നെന്ന ദിലീപിന്റെ പരാതിയില്‍* അന്വേഷണമില്ല
Highlights
കുറ്റപത്രം ചോര്‍*ന്നതിനെക്കുറിച്ച് അന്വേഷണമില്ല
അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം
കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍* ജാഗ്രത വേണമെന്നും കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍*ക്ക് ചോര്‍*ത്തി നല്*കിയെന്ന ദിലീപിന്റെ പരാതിയില്‍* അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം. കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍* ജാഗ്രത വേണമെന്നും അന്വേഷണമില്ലെന്നും കോടതി അറിയിച്ചു. പരാതിയില്‍* തുടര്‍* നടപടിയില്ലെന്ന അങ്കമാലി മജിസ്*ട്രേറ്റ് കോടതിയുടെ വിധിയുടെ പകര്*പ്പ് പുറത്തു വന്നു.
കുറ്റപത്രം ചോര്‍*ന്നതില്‍* പോലീസിന് പങ്കില്ലെന്നും പ്രതിഭാഗമാണ് കുറ്റപത്രം ചോര്‍*ത്തിയതെന്നും പ്രോസിക്യൂഷന്* നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍* രേഖകളടക്കമുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍* ദിലീപാണ് മാധ്യമങ്ങള്‍*ക്ക് ചോര്‍*ത്തി നല്*കിയതെന്നും ദിലീപ് ഹരിഛന്ദ്രനല്ലെന്നുമാണ് പ്രോസിക്യൂഷന്* കോടതിയില്‍* വാദിച്ചത്. കുറ്റപത്രം കോടതിയില്‍* സമര്*പ്പിക്കുമ്പോള്* അതിന്റെ ദൃശ്യം ശേഖരിക്കുകയാണ് മാധ്യമങ്ങള്‍* ചെയ്തത്. ഇതിനെ തടയാന്‍* ആകില്ലെന്നും സര്*ക്കാര്* കോടതിയെ അറിയിച്ചിരുന്നു.
നിര്*ണായകമായ ഫോണ്‍*രേഖകള്‍* അടക്കമുള്ള തെളിവുകള്‍* ദിലീപ് കോടതിയില്‍* അപേക്ഷ നല്*കി കൈപ്പറ്റിയിരുന്നു. ഇത് ദിലീപ് മാധ്യങ്ങള്‍*ക്ക് നല്*കിയിരുന്നു. എന്നാല്‍*, മറ്റ് മാര്‍*ഗങ്ങളിലൂടെ കുറ്റപ്പത്രം ചോരുന്നതിന് പൊലീസ് ക്ലബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഉണ്ടായിരുന്നില്ലെന്നും, പൊലീസ് ക്ലബ്ബില്‍* നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം മാധ്യമങ്ങള്‍*ക്കു ലഭിച്ചതെന്നും അഭിഭാഷകന്* കോടതിയെ അറിയിച്ചത്.
കുറ്റപത്രം ചോര്‍*ന്നതില്‍* പൊലീസിന്റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്*പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍* വന്ന വാര്*ത്തകള്* ഉള്*പ്പെടുത്തിയ പെന്‍*െ്രെഡവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്* അങ്കമാലി കോടതിയില്‍* സമര്*പ്പിച്ചു. ദിലീപിന്റെ വാദത്തിന് കരുത്തേകാനായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസില്‍* കുറ്റപത്രം കോടതിയില്‍* സമര്*പ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍*ക്ക് ചോര്‍*ത്തി നല്*കിയെന്നും തന്നെ അപകീര്*ത്തിപ്പെടുത്താന്* അന്വേഷണ സംഘം മനപൂര്*വ്വം ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസില്‍* ദിലീപ് അടക്കം 12 പ്രതികള്‍*ക്കെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്*ട്രേറ്റ് കോടതിയില്‍* പൊലീസ് സമര്*പ്പിക്കുന്നതിനു തൊട്ടുമുന്‍*പാണ് ചോര്‍*ന്നത്. കോടതി പരിശോധിച്ച് അംഗീകരിക്കും മുന്‍*പായിരുന്നു ഇത്. പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍* ദിലീപിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു.