Sponsored Links ::::::::::::::::::::Remove adverts | |
Dileep judge ne vilakku vaangi ennu comments onnum vannille...😆
Sent from my SM-G965F using Tapatalk
"നമുക്കൊരു ഒന്നൊന്നര പടമുണ്ടെന്നു പറ" !!
Promotion kitiyatum case chumtalayil ninu Judge hc matiyatila .. eni judge swamedya pinmarumo enu kanam , inathode case nirthi vechu . hc parathi kodukan ulathu kondu
നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്*ത്തിവെക്കണമെന്ന പ്രോസിക്യൂഷന്*റെ ആവശ്യം കോടതി തള്ളി
വിചാരാണ നിര്*ത്തിവെക്കില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി. നേരത്തെ ഇതേ വിചാരണ കോടതിയില്‍* നിന്നും ഇരക്ക് നീതി കിട്ടില്ലെന്നും അതുകൊണ്ട് വിചാരണ നിര്*ത്തിവെക്കണമെന്നും പ്രോസിക്യൂഷന്* ആവശ്യപ്പെട്ടിരുന്നു
നടിയെ ആക്രമിച്ച കേസില്‍* പ്രോസിക്യൂഷന്*റെ ആവശ്യം കോടതി തള്ളി. വിചാരാണ നിര്*ത്തിവെക്കില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി. നേരത്തെ ഇതേ വിചാരണ കോടതിയില്‍* നിന്നും ഇരക്ക് നീതി കിട്ടില്ലെന്നും അതുകൊണ്ട് വിചാരണ നിര്*ത്തിവെക്കണമെന്നും പ്രോസിക്യൂഷന്* ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍* പ്രത്യേക സി.ബി.ഐ കോടതി ഹരജി തള്ളിയിരിക്കുന്നത്. വിചാരണ നിര്*ത്തിവെക്കില്ലെന്നും കോടതി പറഞ്ഞു
https://www.mediaonetv.in/kerala/202...utions-request
'പക്ഷപാതപരമായി പെരുമാറുന്നു'; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി
കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍*. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹര്*ജിയില്‍* ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിസ്താരത്തിന്റെ പേരില്‍* തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടായി. എന്നാല്‍* ഇതില്‍* കോടതി ഇടപെട്ടില്ലെന്ന് ഹര്*ജിയില്‍* പരാമര്*ശിക്കുന്നു. പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയില്ല. നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്. എന്നാല്‍* ഇവരെ കോടതി നിയന്ത്രിച്ചില്ല.
വിചാരണയ്ക്കിടെ സ്*പെഷ്യല്* പ്രോസിക്യൂട്ടറെയും പ്രോസിക്യൂഷനെയും അവഹേളിക്കുന്ന വിധം ന്യായാധിപ സംസാരിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍* ഇരുവര്‍*ക്കുമെതിരെ ഉന്നയിച്ചു. കോടതിയിലെത്തിയ ഊമക്കത്ത് വിചാരണ വേളയില്‍* ജഡ്ജി വായിച്ചെന്നും പ്രോസിക്യൂട്ടര്‍* ഇല്ലാത്ത സമയത്താണ് ഇത് ചെയ്തതെന്നും ഹര്*ജിയില്‍* ചൂണ്ടിക്കാട്ടുന്നു. ഫെയ്*സ്ബുക്കില്‍* പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ ഏഴാം സാക്ഷിയായ നടി തന്നോട് പറഞ്ഞതായും ആക്രമിക്കപ്പെട്ട നടി വിശദീകരിക്കുന്നു. ഈ കോടതിയില്‍* വിചാരണ നടന്നാല്‍* നടിക്ക് നീതി ലഭിക്കില്ലെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെടുന്നു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് പ്രോസിക്യൂഷന്* നല്*കിയ അപേക്ഷയില്‍* ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍* വിചാരണ ഇന്‍*ക്യാമറ ആക്കണമെന്നും കോടതി നടപടികള്‍* റിപ്പോര്*ട്ട് ചെയ്യുന്നതില്‍* നിന്ന് മാധ്യമങ്ങളെ തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടത് അംഗീകരിക്കുകയും ചെയ്*തെന്നും ഉന്നയിച്ചിട്ടുണ്ട്. പ്രസ്തുത ഹര്*ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്*ത്തിയാക്കി ജനുവരിയില്‍* വിധി പറയണമെന്ന് സുപ്രീം കോടതി നേരത്തേ നിര്*ദേശിച്ചിരുന്നു. കേസിന്റെ വിചാരണ നിര്*ത്തിവെയ്ക്കണമെന്ന് പ്രോസിക്യൂഷന്* നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക കോടതി തള്ളുകയായിരുന്നു.