Sambhavam neritt kanda membermaaru inganem varum..🤭🤭
Sent from my RMX1901 using Tapatalk
വിചാരണ നാളെ തുടങ്ങും
Sponsored Links ::::::::::::::::::::Remove adverts | |
Sambhavam neritt kanda membermaaru inganem varum..🤭🤭
Sent from my RMX1901 using Tapatalk
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ വേഗത്തിലാക്കാന്‍* സുപ്രീം കോടതി നിര്*ദ്ദേശം
നടിയെ ആക്രമിച്ച കേസില്‍* വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. ആറുമാസത്തിനകം വിചാരണ പൂര്*ത്തിയാക്കണം. ദൃശ്യങ്ങള്‍* കാണാന്‍* ദിലീപിന് മജിസ്*ട്രേറ്റ് കോടതിയെ സമീപിക്കാം. അഭിഭാഷകന്റെയും ഐടി വിദഗ്ധന്റെയും സാന്നിധ്യത്തില്‍* പരിശോധനയാവാം. ദൃശ്യങ്ങള്‍* കാണാനുള്ള ശ്രമം വിചാരണ ദീര്*ഘിപ്പിക്കാനാവരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ എം ഖാന്*വില്‍*ക്കര്*, ദിനേശ് മഹേശ്വരി എന്നിവര്‍* അടങ്ങിയ ബെഞ്ചിന്റേതാണ് നിര്*ദ്ദേശം.
അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍* പ്രതി ദിലീപിന് നല്*കാന്‍* കഴിയില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങള്‍* പരിശോധിക്കാനും കേന്ദ്ര ഫോറന്*സിക് ലാബ് ഉള്*പ്പെടെയുള്ള ഏജന്*സികളുടെ വിദഗ്ധാഭിപ്രായം തേടാനും ദിലീപിന് അനുമതി നല്*കി. സി എഫ് എസ് എല്‍* റിപ്പോര്*ട്ടിന്റെ അടിസ്ഥാനത്തില്‍* പ്രോസിക്യുഷന്* സാക്ഷികളെ വിസ്തരിക്കാം. അതേസമയം ഈ റിപ്പോര്*ട്ട് വിചാരണ പൂര്*ത്തിയാക്കുന്നത് വരെ കേസിലെ പ്രതികള്‍*ക്കോ അവര്‍* ചുമതലപെടുത്തുന്നവര്*ക്കോ മാത്രമേ ലഭ്യമാക്കാവൂ എന്നും സുപ്രീം കോടതി നിര്*ദേശിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍* പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ചു. ദൃശ്യങ്ങള്‍* നല്*കുന്ന കാര്യത്തില്‍* തീര്*പ്പായതോടെ കേസില്‍* നിര്*ത്തിവച്ചിരുന്ന വിചാരണ നാളെ തുടങ്ങും. ദൃശ്യങ്ങള്‍* പരിശോധിച്ച് സംസ്ഥാന ഫോറന്*സിക് ലാബ് റിപ്പോര്*ട്ട് നല്*കിയിട്ടുണ്ട്. എങ്കിലും കേന്ദ്ര ഫോറന്*സിക് ലാബ് ഉള്*പ്പെടെയുള്ള സ്വതന്ത്ര ഏജന്*സികളില്‍* നിന്നുകൂടി ദിലീപിന് അഭിപ്രായം തേടാം എന്നും വിധിയില്‍* ഉണ്ട്.
ഇതിന് വേണ്ടി അംഗീകൃത ഫോറന്*സിക് ഏജന്*സിക്ക് കൈമാറുന്ന ദൃശ്യങ്ങള്‍* രഹസ്യമായി സൂക്ഷിക്കണം. ദൃശ്യങ്ങളോ, അതിന്മേലുള്ള റിപ്പോര്*ട്ടോ ഒരുകാരണവശാലും പുറത്തേക്ക് പോകാന്‍* പാടില്ല. ഫോറന്*സിക് വിദഗ്ധരുടെ റിപ്പോര്*ട്ട് വിചാരണ സമയത്ത് പ്രോസിക്യൂഷനെതിരായ തെളിവായി ദിലീപിന് ഉപയോഗിക്കാമെന്നും വിധിയിലുണ്ട്. മെമ്മറി കാര്‍*ഡിലെ ദൃശ്യങ്ങള്‍* രേഖയാണ്. ക്രിമിനല്‍* നടപടിച്ചട്ടം 207 പ്രാകാരം ഇതിന്റെ പകര്*പ്പിന് പ്രതിയെന്ന നിലയില്‍* ദിലീപിന് അവകാശവുമുണ്ട്. എങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് ഈ അവകാശം അനുവദിക്കാന്‍* കഴിയില്ലെന്നും വിധിയില്‍* വ്യക്തമാക്കുന്നു.
ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകണം; ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കി
1min
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികൾ. അതേസമയം ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യം റദ്ദാക്കി. ജാമ്യക്കാർക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. കേസിൽ ആകെയുള്ള പത്തു പ്രതികളിൽ എട്ടുപേർ ഇന്ന് ഹാജരായി. സിനിമയുടെ പ്രചാരണത്തിനായി കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകേണ്ടി വരും.
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം