ഉദ്ഘാടനത്തിനായി ഹണി റോസ് അയര്*ലന്*ഡില്*; താരത്തിനൊപ്പമുള്ള സെല്‍*ഫി പങ്കുവെച്ച് മന്ത്രി
ഇപ്പോഴിതാ വിദേശത്ത് ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയിരിക്കുകയാണ് ഹണി റോസ്. കുടുംബസമേതമാണ് താരം അയര്*ലന്*ഡിലാണ് പോയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഹണി ഇന്‍*സ്റ്റഗ്രാമില്* പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം അയര്*ലന്*ഡില്* എത്തിയത്. ഡബ്ലിന്‍* വിമാനത്താവളത്തിന് അടുത്തുള്ള ആല്*സ സ്*പോര്*ട്*സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി. ആദ്യമായി അയര്*ലന്*ഡിലെത്തിയ ഹണിയെ കാണാന്‍* നിരവധി മലയാളികള്‍* പരിപാടിക്ക് എത്തിയിരുന്നു.
പരിപാടിയില്‍* പങ്കെടുത്ത അയര്*ലന്*ഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്*സ് ഹണിക്കൊപ്പമുള്ള സെല്‍*ഫി ചിത്രം സോഷ്യല്‍* മീഡിയയില്‍* പങ്കുവെച്ചു. 4000-ത്തില്‍* അധികം ആളുകള്‍* പരിപാടിയില്‍* പങ്കെടുത്തെന്നും മന്ത്രി പോസ്റ്റില്‍* പറയുന്നു. ഇതിന് താഴെ നിരവധി മലയാളികള്‍* കമന്റ് ചെയ്തിട്ടുണ്ട്.
പരിപാടിയില്‍* താരം സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍* മീഡിയയില്‍* വൈറലായി. അയര്*ലന്*ഡില്* ഇത്ര മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മലയാളികള്‍* ഇല്ലാത്ത സ്ഥലമുണ്ടോ എന്നായിരുന്നു ഹണിയുടെ മറുപടി. ഇവിടെ വന്ന് പുറത്ത് ഇറങ്ങിയപ്പോള്‍* ആദ്യം കണ്ടത് മലയാളികളെ ആണെന്നും നാട്ടില്‍*പോലും ഇത്ര സ്*നേഹമുള്ള മലയാളികളെ കണ്ടു കിട്ടാനില്ലെന്നും ഹണി പറഞ്ഞു. അയര്*ലന്*ഡിലെ ഇപ്പോഴത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ടെന്നും ഇവിടെ കുറേ കാലം നില്*ക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഹണി കൂട്ടിച്ചേര്*ത്തു.
വെള്ള സാരിയും ഓഫ് ഷോള്*ഡര്* ബ്ലൗസും ധരിച്ചാണ് താരം ഉദ്ഘാടനച്ചടങ്ങിനെത്തിയത്. അതിനൊപ്പം നെക്ക്*ളേസും അതിനുചേര്*ന്ന കമ്മലും വളയും മോതിരവും താരം അണിഞ്ഞു. ചുവപ്പ് ലിപ്സ്റ്റിക്കും അഴിച്ചിട്ട മുടിയും താരത്തെ കൂടുതല്‍* സുന്ദരിയാക്കി.
https://twitter.com/HoneyRoseOffl_?r...ideo-1.8622315