Page 1 of 2 12 LastLast
Results 1 to 10 of 16

Thread: പുള്ളിക്കാരൻ സിംപിൾ ആണ്

  1. #1
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default പുള്ളിക്കാരൻ സിംപിൾ ആണ്


    പുള്ളിക്കാരൻ സ്റ്റാർ ആണ്

    Aries Plex opening show and kairali first show

    അമിത പ്രതീക്ഷ ഒന്നുമില്ലാതെ ആണ് പുള്ളിക്കാരൻ കാണാൻ കയറിയത്. അത് കൊണ്ട് തന്നെയാകാം ചിത്രം വളരെ അധികം ഇഷ്ടപ്പെട്ടു. ജനിച്ച് വീണപ്പോൾ മുതൽ സ്ത്രീ വിഷയത്തിൽ ചീത്ത പേര് കേൾക്കേണ്ടി വന്ന ഒരു പാവം രാജകുമാരൻ കഥ ആണ് പുള്ളിക്കാരൻ പറയുന്നത്. താൻ പോലും അറിയാത്ത കാര്യത്തിന് ചീത്ത പേരു കേൾക്കേണ്ടി വന്ന പുള്ളിക്കാരൻ വളർന്നപ്പോഴും സ്ത്രീകളുമായി അകലം പാലിച്ച് മുന്നോട്ട് പോകാൻ ആണ് ശ്രമിച്ചത്. ചീത്ത പേര് എന്ന് വെച്ചാൽ അത്യാവശ്യം നല്ല ചീത്ത പേരാണ്.സ്വന്തം അനിയന്റെ മകളെ പോലും അടുത്തിരുത്തി ലാളികാനോ കഥ പറഞ്ഞ് കൊടുക്കാൻ പറ്റാത്ത അത്ര ചീത്ത പേരാണ്. അങ്ങനെയുള്ള പുള്ളിക്കാരൻ ട്രാൻസ്ഫർ ആയി കൊച്ചിയിൽ എത്തുന്നിടതാണ് കഥ ആരംഭിക്കുന്നതു. ലളിതം പാഠ്യ പദ്ധതി കുറിച്ച് അധ്യാപകരെ പഠിപ്പിക്കാൻ വന്ന രാജകുമാരൻ മാഷിന്റെ ജീവിതത്തിലേക്ക് രണ്ട് പെണ്ണുങ്ങൾ കടന്ന് വരുന്നതാണ് ഈ ചിത്രം പറയുന്നത്. ഒപ്പം കഥകളിലൂടെ മാഷ് ഒരുപാട് കാര്യങ്ങൽ നമുക്ക് പകർന്നു തരുന്നു . രാജകുമാരൻ മാഷിന്റെ കഥ പറഞ്ഞ് കൊണ്ടുള്ള അവതരണ രീതി തന്നെയാണ് ചിത്രത്തിന്റെ പുതുമ. പ്രവാചകന്റെ കഥ മുതൽ സ്വന്തം അച്ഛന് മുലപ്പാൽ പകർന്നു കൊടുത്ത പെൺകുട്ടിയുടെ കഥ വരെ രാജകുമാരൻ മാഷിന്റെ ഓരോ കഥയും ഓരോ തിരിച്ചറിവാണ്.ഈ ചിത്രം തിരഞ്ഞെടുക്കാൻ മമ്മൂക്ക തയ്യാറായതും മാഷിന്റെ ഈ സ്വഭാവ സവിശേഷത കൊണ്ടാകും. അഭിനയത്തിൽ ഇപ്പോഴു പൂർണനല്ലാതത് കൊണ്ട് ഈ മാഷും ഇക്കയുടെ കൈകളിൽ ഭദ്രമാണ്. തനിയാവർത്തനം, അനുബന്ധ ഒക്കെ കണ്ട് വളർന്ന എന്നെ പോലുള്ളവർക്ക് രാജകുമാരൻ മാഷും ഒരു അനുഭവമാണ്. അധ്യാപക ദിനത്തിൽ ഒരു അധ്യാപിക കരയുന്ന കാണുമ്പോൾ ഉള്ള രാജകുമാരൻ മാഷിന്റെ പ്രകടനം എടുത്തു പറയേണ്ടത് ആണ്. ജയചന്ദ്രൻ ഈണമിട്ട ഗാനങ്ങൾ ഈ വർഷത്തെ മികച്ച ഗാനങ്ങൾ എന്ന് നിസ്സംശയം പറയാം. കിളിവാതിൽ എന്ന ഗാനം മുഴുവൻ കേൾക്കാൻ കഴിയാത്തതിൽ നിരാശയുന്ട്. രതീഷ് രവിയുടെ തിരകഥ, സംഭാഷണങ്ങൾ ഒക്കെ നല്ല നിലവാരം പുലർത്തി. നായികമാർ രണ്ടും നന്നായി, ദീപ്തി സതി അദ്ഭുതപ്പെടുത്തി. ഇന്നച്ചനും, ഹരീഷും, ദിലീഷ് ഒക്കെ തീയേറ്ററിൽ ചിരി പടർത്തി.

    എല്ലാം കൊണ്ടും ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാൻ ഒരു മികച്ച കുടുംബ ചിത്രമാണ് പുള്ളിക്കാരൻ. ചിരിയും ചിന്തയും ,പ്രണയവും, വളർന്ന വരുന്ന കുരുന്നുകൾക്ക് ഒരുപിടി നല്ല സന്ദേശവും നൽകുന്ന ക്ലീൻ എന്റർടെയ്നർ.

    കുടുംബ സമേതം കാണാൻ ഈ ഓണക്കാലത്ത് ഇത്രയും നല്ലൊരു ചിത്രം ഒരുക്കിയ ശ്യാം ധരിനും രതീഷ് രവികും അഭിനന്ദനങൾ. ധൈര്യമായി ടിക്കറ്റ് എടുക്കാം, ഈ പുള്ളിക്കാരൻ നിങ്ങളെ നിരാശപ്പെടുത്തില്ല
    Last edited by Manoj; 09-02-2017 at 02:08 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,411

    Default

    thanks bhai

  4. #3

    Default

    Thanks for d review

  5. #4

    Default

    thanks bro...
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  6. #5

    Default

    Thanks for the review

  7. #6

    Default

    Annaa..thanks..polich

  8. #7

    Default

    Good review... thanks bhai

  9. #8
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Manoj Bhai..

  10. #9
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Thanks Manoj Bhai....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  11. #10

    Default

    Great review indeed.
    Proud of you Manoj bhai.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •