ഇന്ത്യൻ 2 അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകി


ഇന്ത്യൻ 2 സെറ്റിൽ നടന്ന അപകടത്തിൽ മരിച്ച മൂന്ന് സിനിമാപ്രവർത്തകരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം ധനസഹായം നൽകി കമൽഹാസൻ. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് അപകടം നടന്ന സമയത്ത് കമൽഹാസൻ വാ​ഗ്ദാനം നൽകിയിരുന്നു.