Results 1 to 5 of 5

Thread: തരംഗം - ഒരു യുവ സംവിധായകന്റെ ഉദയം

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default തരംഗം - ഒരു യുവ സംവിധായകന്റെ ഉദയം


    തിയേറ്റർ: കാഞ്ഞിരപ്പള്ളി ബേബി
    റിലീസ് ഡേ 9:15 pm ഷോ
    ഒരു 35 പേർ

    ധനുഷിന്റെ ആദ്യ പ്രൊഡക്ഷൻ കൂടാതെ... പുതിയ സംവിധാകൻ ആയതിനാൽ ഒരു ചെയ്ഞ്ച് പ്രതീക്ഷിച്ചിരുന്നു.പ്രതീക്ഷ പോലെ തന്നെ വ്യത്യസ്ഥതയുള്ള അവതരണം. പ്രിയദർശൻ സിദിഖ് ലാൽ തുടങ്ങിയവർക്ക് നന്ദി പറഞ്ഞ് തുടങ്ങിയ പടം പലപ്പോഴും അവരുടെ പടങ്ങളെ ഓർമ്മിപ്പിച്ചു.എങ്കിലും അവതരണം പുതുമ നിറഞ്ഞതായിരുന്നു. കോമഡിയും ത്രിൽ ഉം ഒക്കെ സമന്വയിപ്പിച്ച് മികച്ച രീതിയിൽ പടം ഒരുക്കിയിട്ടുണ്ട്.കാസ്റ്റിംഗ് ആണ് എടുത്തു പറയേണ്ട വേറൊരു കാര്യം.. വ്യക്തമായ ഐഡന്ററ്റ്റ്റി ഉണ്ട് ഓരോ ക്യാരക്ടർനും. പ്രകടനങ്ങളിലും എല്ലാവരും കലക്കി.പ്രതേകിച്ച് ടോവിനോ ഒക്കെ വളരെ നന്നായി. ആദ്യ പകുതിയിൽ പലയിടത്തും ടോവിനോ പൊളിച്ചടുക്കി. ഭാവിയുണ്ട് ടോവിനോക്ക് എന്ന് ആദ്യമായി തോന്നി.ബാലു ആൻഡ് ടോവിനോ കോമ്പിനേഷനും മികച്ചു നിന്നു.ചെറിയ ചെറിയ റോൾ ചെയ്തവരെ പോലെ ഓർമ്മയുണ്ട്. കുറച്ച് സമയം കൊണ്ട് സൈജു കുറുപ്പ് ഒക്കെ ഒരു പാട് ചിരിപ്പിച്ചു. സൈജു ഓരോ പടം കഴിയുമ്പോഴും കിടുവായി മാറുന്നു. എന്താണെലും ഇതൊരു സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ്. തന്റെ ആദ്യ പടം തന്നെ ഇത്തരമൊരും റിസ്കി ജേണർ ചെയ്യുക എന്നത് തന്നെയാണ് എറ്റം വലിയ പ്ലസ്.ഒരു ക്രിട്ടിക് കണ്ണിൽ ഒരു പാട് നെഗറ്റീവ്സ് കാണാം, പുതുമയില്ലാത്ത കഥ,പ്രൊക്ടിബൾ സ്റ്റോറി ലൈൻ, കൺഫ്യൂഷൻ കോമഡിസ് അങ്ങനെയങ്ങനെ. പക്ഷേ ആ കെത്തുകയിൽ ഒരു പുതിയ സംവിധായകന്റെ സിനിമ എന്ന കണ്ണിൽ അവയെല്ലാം അപ്രസക്തമാണ്. ഇതിലും നന്നാക്കാമായിരുന്നു എന്ന് രണ്ടാം പകുതിയിൽ പലപ്പോഴും തോന്നി. ഒരു സാദാ പ്രേഷകൻ ഈ പടം അത്ര കണ്ട് ആസ്വദിക്കും എന്ന് തോന്നണില്ല. സിനിമ കഴിഞ്ഞപ്പോഴും സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു. ഒരു വ്യത്യസ്ഥ സിനിമാനുഭവം ആഗ്രഹിക്കുന്നവർ കാണുക.. വിജയിപ്പിക്കുക

    മൈ റേറ്റിംഗ്: 3/5

    Sent from my Lenovo A7020a48 using Tapatalk

  2. Likes NiJiN.C.J, Cinema Freaken, Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    thanks......
    .

  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanxx BHai!!

  6. #4
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Thanks



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •