ikkayude iranginirkunna padangal ellam koodi oru otta thread aakan pattumo??പൊരുതി മരിക്കാൻ വിധിക്കപ്പെട്ട ചാവേറാണ് മമ്മൂട്ടി
12 വര്*ഷത്തിലൊരിക്കല്* നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍* വിധിക്കപ്പെട്ടുന്ന യോദ്ധാക്കളുടെ കഥ പറയുന്ന സിനിമ
മാഘമാസത്തിലെ മകം നാളില്‍* തിരുനാവായ മണല്‍*പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു മലയാള സിനിമയെത്തുന്നു. 12 വര്*ഷത്തിലൊരിക്കല്* നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍* വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ പറയുന്ന സിനിമയില്‍* നായകനാകുന്നത് മമ്മൂട്ടിയാണ്.
നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്*വഹിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. അടുത്ത വര്*ഷം പകുതിയോടെ ചിത്രീകരണം തുടങ്ങും. വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് നിര്*മാതാവ്.
അടൂര്‍* ഗോപാലകൃഷ്ണന്റെ 'നിഴല്‍*ക്കുത്ത്' അടക്കമുള്ള നിരവധി ചിത്രങ്ങളില്‍* സഹസംവിധായകനായി പ്രവര്*ത്തിച്ചിട്ടുള്ള സജീവ് പിള്ളയുടെ ആദ്യ ചിത്രമാണിത്.
ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്* സംവിധാനം ചെയ്യുന്ന 'അങ്കിള്‍*' എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍* അഭിനയിക്കുന്നത്. ഷാംദത്ത് ഒരുക്കുന്ന സ്ട്രീറ്റ്*ലൈറ്റ്*സ് ആയിരിക്കും മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം.