പണ്ട് മാർട്ടിൻ പ്രക്കാട്ടും ബിപിൻ ചന്ദ്രനും ബെസ്റ് ആക്ടർ സ്ക്രിപ്റ്റുമായി ഇക്കാന്റെ അടുത്ത് ചെന്നപ്പോൾ മാർട്ടിനെ കൊണ്ട് നിർബന്ധിച്ചു ഡയറക്റ്റ് ചെയ്യിപ്പിച്ചത് ഇക്കയാണെന്ന് ഒരു ഇന്റർവ്യൂയിൽ മാർട്ടിൻ പറഞ്ഞതാണ്. എന്തിനേറെ പറയുന്നു ജോഷിയുടെയും ജോണി ആന്റണി യുടെയും അസിസ്റ്റന്റ് ആയി കുറെ കാലം നടന്നു അവസാനം സ്വന്തമായി ഒരു സിനിമ ചെയ്യണം എന്നുള്ള സ്വപ്നം എന്നെന്നേക്കുമായി ഉപേക്ഷിച്ചു നാട്ടിൽ പോയ വൈശാഖിനെ വരെ തിരിച്ചു വിളിച്ചു പോക്കിരി രാജ ചെയ്യിപ്പിച്ചയാളാ ഇക്ക.