Page 1 of 2 12 LastLast
Results 1 to 10 of 17

Thread: രാമനുണ്ണിയുടെ ലീലാവിലാസങ്ങൾ

  1. #1
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default രാമനുണ്ണിയുടെ ലീലാവിലാസങ്ങൾ


    രാമനുണ്ണിയുടെ ലീലാവിലാസങ്ങൾ
    സിനിമ: രാമലീല
    ദിവസം: വ്യാഴാഴ്ച 05 / 10 2017
    തിയേറ്റർ: തൃശ്ശൂർ ജോസ്
    പ്രദർശനം: രാത്രി 09 :00

    മുഖവുര
    വളരെ നാളുകൾക്കുശേഷം ചളി കൊമെഡികളുടെ പിൻബലമില്ലാത്ത ഒരു സിനിമ എന്ന ലേബൽ ആണ് ഈ സിനിമ കാണാൻ ഉണ്ടായ പ്രചോദനം.
    കഥാംശം:
    കഥയെക്കുറിച്ചു പ്രത്യേകിച്ച് പരാമര്ശിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഒരു സാധാരണ പ്രേക്ഷകനെ പ്രീതിപ്പെടുത്താനുള്ള എല്ലാ നമ്പറുകളും പ്രയോഗിക്കുന്നുണ്ട്, ഈ സിനിമയിൽ. ഇന്നത്തെ കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയ നേതാക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്, രാമനുണ്ണി. വിജയികളായ രണ്ടു തരം നേതാക്കളാണല്ലോ ഇവിടെ ഉള്ളത്. ഒന്ന്, വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു വേണ്ടി സ്വന്തം ജീവൻ വരെ പണയപ്പെടുത്തി രാഷ്ട്രനിർമ്മിതിയിൽ പങ്കാളികളാവുന്ന ചുരുക്കം ചില നേതാക്കൾ. രാഷ്ട്രപിതാവായ ഗാന്ധിജി ഉൾപ്പെടുന്ന ഒരു ചെറിയ വിഭാഗം നേതാക്കൾ. രണ്ടാമത്, സ്വന്തം താല്പര്യങ്ങൾക്കും പദവികൾക്കും വേണ്ടി രാജ്യത്തെയും ജനങ്ങളെയും നിഷ്കരുണം ചൂഷണം ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന നേതാക്കൾ. രാമനുണ്ണി ഈ രണ്ടാമത്തെ ഗണത്തിൽ പെടും. രാഷ്ട്രീയാദര്ശങ്ങള്ക്കും ജനസേവനത്തിനുമപ്പുറം കസേരക്കും ചക്രത്തിനും മുൻപിൽ നട്ടെല്ല് വളച്ചുള്ള പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് ശ്രീ രാമനുണ്ണി.
    ഇഷ്ടമായവ
    നേരത്തെ സൂചിപ്പിച്ച പോലെ ചളി കോമെഡികളുടെ അഭാവം
    ചെറുതാണെങ്കിലും ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിച്ച മുതിർന്ന അഭിനേതാക്കൾ (സായ് കുമാർ, മുകേഷ്, വിജയരാഘവൻ)
    രാഷ്ട്രീയ സിനിമകളുടെ സ്ഥിരം മെമ്പറായ ശ്രീനിവാസന്റെ അഭാവം
    അത്രക്കങ്ങു രസിക്കാത്തവ
    ഒരു പാട്ടുണ്ട് ഈ പടത്തിൽ. അരോചകം തന്നെ.
    ദിലീപിന്റെ അഭിനയം. (ചളി കോമെഡികളില്ലാതെയുള്ള സീരിയസ് കഥാപാത്രമാവുന്നതിൽ ദിലീപ് വളരെ പാടുപെടുന്നത് വ്യക്തമായി കാണാമായിരുന്നു)
    നായിക (എന്ന് വിളിക്കാമോ എന്നറിയില്ല) - അഭിനയം വളരെ മോശം
    ഒടുക്കത്തെ വാക്ക്
    എന്തൊക്കെ പറഞ്ഞാലും, ഈ സിനിമ വളരെ വലിയ ഒരു വിജയമാകും. കാരണങ്ങൾ മൂന്ന്.
    ഒന്ന്, ഓണം ചിത്രങ്ങളെല്ലാം വളരെ മോശം പ്രകടനം കാഴ്ച വെച്ചത്.
    രണ്ട്, ദിലീപിന്റെ കേസും കൂട്ടവും, അതിനു സമാനമായ ചില കഥാ സന്ദര്ഭങ്ങൾ ഈ സിനിമയിൽ ഉള്ളത്.
    മൂന്ന്, സാക്ഷാൽ ടോമിച്ചൻ മുളകുപ്പാടം. ഏറ്റവും വലിയ സിനിമയുടെ പര്യായമായിട്ടുണ്ട്, ഇങ്ങേരുടെ നാമം. സിനിമയിൽ ഫുട്*ബോൾ റഫറീ ആയി ഇദ്ദേഹം ഉണ്ട്. ആ സീൻ വന്നപ്പോൾ തീയേറ്ററിൽ ഉയർന്ന നിലക്കാത്ത ഹര്ഷാരവം അത് സാക്ഷ്യപ്പെടുത്തുന്നു.
    ചുരുക്കത്തിൽ, കുടുംബ കഥാംശവും രാഷ്ട്രീയ ഗതിവിഗതികളും കുറ്റാന്വേഷണവും ആധുനിക മാധ്യമങ്ങളുടെ സാധ്യതയും ചേർത്ത സാമ്പാറോ അവിയലോ ഒക്കെ ആണ് പടം.
    പത്തിൽ നാലര മാർക്ക് ഞാൻ കൊടുക്കുന്നു.

  2. Likes hsalihba, kandahassan, Mike liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default


  5. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks @maryland

    bdb ingal puli ayirunnalle.........

  6. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    WCC review vannallo

  7. #5
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Thanks chechi...kalabhavan shajon vallare nanayi perform cheythu ennu orupadu reviewsill kandirinnu..adheham enganeyundu?
    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  8. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    thanks @maryland

  9. #7

    Default

    Karachil aanennu parayathilla

  10. #8

    Default

    Feminichi review..... Ennalum nighal ee cinima kanan poyathu thannee sangadayodulla velluvili thannee pure female nature curiosity hahaha......... Ennalum ee mulakupadam kaiadi onnum ekmil kandillallo trissurukarude laryam kayyill 4 puthan ulla arum nighakku star...... Thanks
    King is always king 🤴 ...

  11. #9

    Default

    Wcc review....
    .vijaricha athra moshamayilla......

  12. #10

    Default

    Your writing skill is awesome. Nigal Sagar kottapurathinte arrayittu varrm?
    Marunadanil oru vacancy undennu ketuu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •